ഇന്നത്തെ പ്രത്യേകതകൾ 23-03-2020

➡ ചരിത്രസംഭവങ്ങൾ

“`1919 – ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ചു.

1931 – ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു.

1942 – രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ സൈന്യം, ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ ദ്വീപുകൾ പിടിച്ചടക്കി.

1882- അമേരിക്കയിൽ ബഹുഭാര്യത്വം നിരോധിക്കുന്ന എഡ്മൻസ് നിയമം നിലവിൽ വന്നു

1903- റൈറ്റ് സഹോദരന്മാർ വിമാനത്തിന്റെ പേറ്റന്റ്‌ ലഭിക്കുന്നതിനു അപേക്ഷിച്ചു.

1918 – ലിത്വാനിയ സ്വാന്തന്ത്ര്യം പ്രഖ്യാപിച്ചു

1940- മുസ്ലിം ലീഗ് ലാഹോർ സമ്മേളനം- ഇന്ത്യ മതാടിസ്ഥാനത്തിൽ വിഭജിച്ച് പാക്കിസ്ഥാൻ രൂപീകരിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു.

1948- രാജ്യത്തെ ആണവ ശക്തിയാക്കുന്നതിനുള്ള അറ്റോമിക് എനർജി ബിൽ നെഹ്റു പാർലമെൻറിൽ അവതരിപ്പിച്ചു..

1980- പാക്കിസ്ഥാനെതിരായുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അലൻ ബോർഡർ ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും 150 + നേടുന്ന ഏക കളിക്കാരനായി. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു..

1983- അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ്‌ റീഗൻ, സ്റ്റാർ വാർഴ്സ് പദ്ധതി പ്രഖ്യാപിച്ചു.

1994- കപിൽദേവ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു.

1956 – പാകിസ്താൻ ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.

2001 – റഷ്യൻ ശൂന്യാകാശകേന്ദ്രമായിരുന്ന മിർ നശിപ്പിച്ചു.“`

➡ _*ജന്മദിനങ്ങൾ*_

“`1953 – കിരൺ മസുംദാർ ഷ – ( ബൈയോകോം ലിമിറ്റഡ്‌ എന്ന ബയോ ടെക്നോളജി കമ്പനി ഉടമയും ഇന്ത്യയിലെ കോടീശ്വരന്മാരുടെ ലിസ്റ്റിൽ പെടുന്നതുമായ കിരൺ മസുംദാർ ഷാ )

1951 – സെന്തിൽ – ( തമിഴിലെ പ്രമുഖ ഹാസ്യ നടൻ ആയ ( കൗണ്ടമണി- സെന്തിൽ കൗണ്ടറുകൾ പ്രശസ്തം ) സെന്തിൽ )

1956 – എ വിജയരാഘവൻ – ( ലോക്സഭാംഗമായും രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുള്ള, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും, കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയും ആയ എ. വിജയരാഘവൻ )

1976 – സ്മൃതി ഇറാനി – ( ബി.ജെ.പി ദേശീയ ഉപാധ്യക്ഷയും പതിനാറാം ലോക്സഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനി )

1855 – കൊട്ടാരത്തിൽ ശങ്കുണ്ണി – ( ഐതിഹ്യമാല എന്ന ഗ്രന്ഥമടക്കം, മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ രചിച്ച വാസുദേവൻ എന്ന കൊട്ടാരത്തിൽ ശങ്കുണ്ണി )

1878 – സാഹിത്യ പഞ്ചാനനൻ പി കെ നാരായണ പിള്ള – ( കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനും മലയാള സാഹിത്യവിമർശന പ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശകപ്രതിഭയും ആയിരുന്ന സാഹിത്യ പഞ്ചാനനൻ പി.കെ. നാരായണപിള്ള )

1883 – മഞ്ചേശ്വര ഗോവിന്ദ പൈ – ( കവിതകളും നാടകങ്ങളും നിബന്ധങ്ങളും അടങ്ങുന്ന സാഹിത്യപരവും സമൂഹപരവുമായ പ്രവർത്തനങ്ങളിലൂടേ മഞ്ചേശ്വരം എന്ന നാടിനു സാംസ്കാരിക ഭുപടത്തിൽ ഒരു പേരുണ്ടാക്കി കൊടുത്ത രാഷ്ട്ര കവി മഞ്ചേശ്വര ഗോവിന്ദ പൈ )

1910 – രാം മനോഹർ ലോഹ്യ – ( രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിരിക്കുകയും രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയെ )

1916 – ഹർകിഷൻ സിംഗ്‌ സൂർജിത്‌ – ( 1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരിക്കുകയും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനാം വഹിക്കുകയും ചെയ്ത അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും ഒരു പ്രധാന നേതാവായിരുന്ന ഹർകിഷൻ സിംഗ് സുർജിത്ത്‌ )

1910 – അകിര കുറോസോവ – ( അറുപത്തഞ്ച്‌ വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. റാഷോമോൺ എന്ന ചിത്രത്തിന്റെ സംവിധായകനും സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വവമായി കണക്കാക്ക പ്പെടുന്ന ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവുംതിരക്കഥാകൃത്തുമായിരുന്ന ‘അകിര കുറൊസാവ )

1929 – നുസ്രത്ത്‌ ഭൂട്ടൊ – ( സുൽഫിക്കർ അലി ഭൂട്ടൊയുടെ പത്നിയും ബേനസിർ ഭൂട്ടൊയുടെ മാതാവും ആയിരുന്ന നുസ്രത്ത്‌ ഭൂട്ടൊ )

1979 – വിജയ്‌ യേശുദാസ്‌ – ( മലയാളത്തിലെ പ്രമുഖ ഗായകനും. അഭിനേതാവും ഗാനഗന്ദർവൻ യേശുദാസിന്റെ മകനും ആയ വിജയ്‌ യേശുദാസ്‌ )“`

➡ _*ചരമവാർഷികങ്ങൾ*_

“`2010 – കനു സാന്യാൽ – ( ഇന്ത്യയിലെ നക്സൽ പ്രസ്ഥാനത്തിന്റെസ്ഥാപകനേതാക്കളിലൊരാളാണ് കനു സന്യാൽ. നക്സൽബാരി മുന്നേറ്റത്തിന്റെ നേതാക്കളിലൊരാൾ കൂടിയായിരുന്നു കനു സന്യാൽ. കനുദാ എന്നാണ് അനുയായികൾ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. 2010 മാർച്ച് 23-ന് ഇദ്ദേഹം ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെ കൂടി നേതൃത്തിലാണ് 1969 ൽ സി.പി.ഐ.(എം.എൽ) രൂപം കൊണ്ടത്.)

1938 – പണ്ഡിറ്റ്‌ കറുപ്പൻ – ( പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്ന പണ്ഡിറ്റ് കറുപ്പൻ )

2000 – മാർ ആന്റണി പടിയറ – ( സീറോ-മലബാർ സഭയുടെ രണ്ടാമത്തെ കർദ്ദിനാളും പ്രഥമ മേജർ ആർച്ച് ബിഷപ്പുമായിരുന്ന മാർ ആന്റണി പടിയറ )

1985 – തായാട്ട്‌ ശങ്കരൻ – ( വിപ്ലവംപത്രത്തിന്റെ ആദ്യ പത്രാധിപരും,. പിന്നീട് ദേശാഭിമാനി വാരികയുടെ പത്രാധിപരും ,കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്രസിഡന്റ്റും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതാവും ഗദ്യ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു തായാട്ട് ശങ്കരൻ )

1989 – ടി കെ ചന്തൻ – ( ചീമേനി, തിമിരി, കൊടക്കാടു് എന്നിവിടങ്ങളിൽ കർഷകസംഘവും,കമ്മ്യൂണിസ്റ്റു് പാർട്ടിയും കെട്ടിപടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡനടും ]. സി.പി.ഐ.(എം) കാസർഗോഡ് ജില്ലാക്കമ്മിറ്റി അംഗവും കേരളത്തിലെ നാലാം നിയമസഭയിൽ,കാസർഗോഡ് ജില്ലയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ സി.പി.ഐ.(എം) സ്ഥാനാർത്ഥിയായി മൽസരിച്ച് ജയിക്കുകയും ചെയ്ത കർഷക തൊഴിലാളി സംഘാടകനായിരുന്ന ടി. കെ. ചന്തൻ )

1931 – ഭഗത്‌ സിംഗ്‌ – ( ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്ന ഭഗത് സിംഗ്‌ )

2002 – പിയാര സിംഗ്‌ ഗിൽ – ( അമേരിക്കയുടെ മാൻഹാട്ടൻ പദ്ധതിയിൽ പങ്കെടുത്ത ഇന്ത്യൻ അണു ശാസ്ത്രഞ്ഞനും കോസ്മിക് ആണവഭൗതികത്ത് ശാസ്ത്രജ്ഞനുമായിരുന്ന പിയാര സിങ് ഗിൽ )

1945 – വില്യം നേപ്പിയർ ഷാ – ( വായുമർദ്ദത്തിന്റെഏകകമായ മില്ലിബാർ, താപനിലയുടെ മാറ്റം ചിത്രീകരിക്കാനുള്ള ഒരു രേഖാചിത്രമായടെഫിഗ്രാം എന്നിവ അവതരിപ്പിച്ച ബ്രിട്ടീഷ് മെറ്റിയോറോളജിസ്റ്റ് വില്ല്യം നേപ്പിയർ ഷാ )

2011 – എലിസബത്ത്‌ ടെയ്‌ലർ – ( ബട്ടർഫീൽഡ്, ഹൂ ഈസ് എഫ്രൈഡ് ഓഫ് വെർജിനീയ വൂൾഫ് , തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും റിച്ചാര്‍ഡ് ബര്ടനെ അടക്കം ഏഴു തവണ വിവാഹം കഴിക്കുകയും ചെയ്ത ഹോളിവുഡ് ചലച്ചിത്ര നടി എലിസബത്ത് ടൈലർ എന്ന .ലിസ് ടെയ്‌ലർ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _എല്ലാ വർഷവും മാർച്ച് 23 ന് ലോക കാലാവസ്ഥാദിനം ആചരിക്കുന്നു._

⭕ _ലോക നേത്ര സംരക്ഷണദിനം(world optometry day)_

⭕ _ദക്ഷിണ ആഫ്രിക്ക: കുടുംബ ദിനം_

⭕ _അസർബൈജാൻ: പരിസ്ഥിതി – പ്രകൃതി വിഭവ വകുപ്പ് ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment