പ്രഭാത ചിന്തകൾ 02-03-2020

 

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാ‍ത്രം വരും

🔅 _*ക്ഷണനേരം കൊണ്ട്‌ ഇല്ലാതാവുന്ന ഈ ജീവിതയാത്രയിൽ കരഞ്ഞിരിക്കാൻ എവിടെയാണ്‌ നേരം ? ജീവിതത്തിന്റെ വിജയവും പരാജയവും ആഘോഷമാക്കുന്നവർ അല്ലെ ബുദ്ധിമാൻ.*_

🔅 _*ജീവിതം ഘോഷയാത്രയാണൊ അതൊ വിലാപയാത്രയാണൊ എന്നത്‌ ഓരോരുത്തരും പുലർത്തുന്ന മനോഭാവത്തെ ആശ്രയിച്ചിരിക്കും. എന്ത്‌ സംഭവിച്ചാലും സന്തോഷിക്കാൻ കഴിയണമെങ്കിൽ അവനവനിൽ വിശ്വാസവും ശുഭപ്രതീക്ഷയും ഉണ്ടാവണം.*_

🔅 _*എന്ത്‌ സംഭവിച്ചാലും സന്തോഷിക്കുന്നവനെ ആർക്കാണ്‌ കരയിക്കാൻ ആകുക ? ഓരോ തോൽവിയിലും ജയത്തിന്റെ പാഠങ്ങൾ കണ്ടെത്തുന്നവരെ എങ്ങനെ തളർത്താനാകും ? സങ്കടത്തിന്റെ നിഷ്ക്രിയതയും ആഹ്ലാദത്തിന്റെ ഊർജ്ജവും അവർ മനസ്സിലാക്കിയിട്ടുണ്ട്‌ .*_

🔅 _*പുറമെ ചിരിക്കുന്ന ചിലരുടെ ഉള്ളിൽ കടലിരുമ്പുന്നുണ്ടാവും ; അപ്പോഴും അവർ ചിരിക്കുന്നു എങ്കിൽ ആ ചിരി തിരമാലകളെ അതിജീവിക്കാനുള്ള തയ്യാറെടുപ്പാണ്‌.*_

🔅 _*ഒരു ചിരി ഒരായിരം പേരിലേക്ക്‌ പടരും. ആദ്യ ചിരിയുടെ കാരണമാകാൻ കഴിയുന്നവർ ഭാഗ്യവാന്മാർ…അവരല്ലൊ ലോകത്തിന്റെ പ്രകാശം.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

Comments (0)
Add Comment