പ്രഭാത ചിന്തകൾ 06-03-2020

 

🔅 _*മാർച്ച്‌, പൊതുവെ പരീക്ഷകളുടെ കാലം ആണ്‌. എസ്‌ എസ്‌ എൽ സി , പ്ലസ്‌ ടു മുതൽ ഒന്നു മുതൽ ഉള്ള എല്ലാ ക്ലാസുകളിലെയും പരീക്ഷകൾ നടക്കുന്ന കാലമാണിത്‌. എല്ലാവരുടെയും ലക്ഷ്യം വിജയം ആണ്‌. കഴിഞ്ഞ ഒരു വർഷത്തെ നിരന്തര പരിശീലനത്തിന്റെ പരീക്ഷണം കൂടിയാണിത്‌. . പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു.*_

🔅 _*ജീവിതത്തിലെ ശരിക്കുള്ള പരീക്ഷകൾ ഇനിയും വരാനിരിക്കുന്നവയാണ്‌. ഒരാൾ ആരായി തീരുന്നു എന്നത്‌ അയാൾ നിരന്തരം എന്ത്‌ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌.. ശരീരവും മനസ്സും അവക്ക്‌ നൽകപ്പെടുന്ന പരിശീലനത്തിന്‌ അനുസരിച്ച്‌ മാത്രമേ രൂപപ്പെടു.*_

🔅 _*ചെസ്‌ കളിക്കുന്ന ഒരാളിൽ നിന്ന് ഗുസ്തി മൽസരത്തിൽ പങ്കെടുക്കുന്ന ഒരാളുടെ മെയ്‌വഴക്കം നാം പ്രതീക്ഷിക്കരുത്‌. പാറ പൊട്ടിക്കുന്നവനിൽ നിന്ന് നർത്തകന്റെ രീതികളും …., കൃത്യതയാർന്ന പ്രയത്നങ്ങൾ ആണ്‌ വിജയത്തിന്റെയും നിലനിൽപ്പിന്റെയും അടിസ്ഥാനം .*_

🔅 _*എത്തിച്ചേരേണ്ട തീരങ്ങൾക്കും നേടിയെടുക്കേണ്ട വിജയങ്ങൾക്കും അനുസൃതമായി സ്വയം രൂപപ്പെടുന്നവരാണ്‌ സ്ഥിരതയുള്ള നേട്ടങ്ങളുടെ അവകാശികൾ*_

🔅 _*പരീക്ഷകളിൽ ആയാലും ജീവിതത്തിൽ ആയാലും വിജയം നേടേണ്ടവർ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ അവനവന്റെ പ്രവർത്തന നിലവാരം വിലയിരുത്താം.*_

🔅 _*”ഞാൻ പരിശ്രമിക്കാറുണ്ടൊ ? എത്ര സമയം പരിശീലനം നടത്താറുണ്ട്‌ ? പരിശ്രമങ്ങൾ എന്നെ എവിടെ എത്തിച്ചു ? ഇനിയും എന്റെ ശൈലികളിൽ മാറ്റം വരുത്തേണ്ടതുണ്ടൊ ? തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിച്ച്‌ ഉത്തരം. കണ്ടെത്തുക.. . ഒരു വിജയത്തിനും കുറുക്കുവഴികൾ ഇല്ലെന്ന് മനസ്സിലാക്കുക..*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

Comments (0)
Add Comment