പ്രഭാത ചിന്തകൾ

നമുക്ക്‌ സ്വന്തമാക്കണം എന്ന് വിചാരിക്കുന്ന സംഗതികൾ ആണ്‌ ആഗ്രഹങ്ങൾ.*_ _*ഒരു മലയോളം നിങ്ങൾ ആഗ്രഹിച്ചോളു ; ഒരു കുന്നോളം കിട്ടും ‘ എന്നാണല്ലൊ ചൊല്ല്‌*_ 🔅 _*ഏതൊരു വിജയം നാം ആഗ്രഹിക്കുന്നു എങ്കിലും ; ആഗ്രഹങ്ങൾക്കൊപ്പം അവ നേടണമെന്ന തീവ്രമായ ലക്ഷ്യവും നമുക്കുണ്ടാവണം.*_ 🔅 _*മഹത്തായ ലക്ഷ്യവും, അത് സാധ്യമാകുമെന്ന തീവ്രമായ വിശ്വാസവും ഒരാളുടെ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന രാസത്വരകങ്ങളാണ്.*_ 🔅 _*നിങ്ങളിലെ ലക്ഷ്യത്തോടുള്ള അഭിനിവേശത്തിന്റെ കരുത്ത്, എല്ലാ പ്രതിബന്ധങ്ങളെയും തകർക്കാനുള്ള ആത്മബലം നൽകുന്നതാണ്.*_ 🔅 _*ഏതൊരു കാര്യവും , നിങ്ങൾക്കതു സാധ്യമെന്ന് തീവ്രമായി വിശ്വസിക്കുമ്പോൾ നിങ്ങൾ അതിൽ പകുതി വിജയം നേടിയിരിക്കുകയാണ്.*_ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

Comments (0)
Add Comment