പ്രഭാത ചിന്തകൾ 17-03-2020

 

🔅 _*കൂടെയുണ്ടായിരുന്നതും ഉണ്ടായിരുന്നവരേയും ദൂരേയാക്കി നീങ്ങുക എന്നതിനോളം തദവസരം വേദനാജനകമായ മറ്റൊന്നുമുണ്ടാകില്ല എന്നതാണ്‌ അനുഭവം. ചില വേർപാടുകൾ കാലമേറെ നമ്മുടെ ഹൃദയത്തെ മഥിച്ച്‌ നിൽക്കും. ചിലതിന്‌ സെക്കന്റുകളുടെ ദൈർഘ്യം മാത്രം.*_

🔅 _*മനുഷ്യർ തമ്മിലുള്ളതാകട്ടെ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ളതാകട്ടെ, മൃഗങ്ങൾക്കിടയിൽ ആകട്ടെ സൃഷ്ടികളിലേക്ക് എവിടെയും എങ്ങനെയും നോക്കിയാൽ ഇതാണ്‌ അവസ്ഥ.*_

🔅 _*ബന്ധങ്ങളുടെ നൂലിഴകളിലായി കോർക്കപ്പെട്ട മനുഷ്യർ തമ്മിൽ ചുരുങ്ങിയ കാലത്തേക്ക്‌ ആണെങ്കിൽ കൂടെ യാത്ര പറയുന്നത്‌ എത്രമാത്രം കരളലിയിക്കുന്ന വികാരമാണ്‌ എന്ന് പ്രവാസം അനുഭവിച്ചവർക്ക്‌ കൃത്യമായി അറിയാം.*_

🔅 _*പ്രവാസത്തിന്റെ വേർപാടിന്‌ ഇത്ര വേദനയെങ്കിൽ മരണം എന്ന വലിയൊരു വേർപിരിയലിന്‌ എത്ര മാത്രം ആയിരിക്കും വേദന ?*_

🔅 _*ആരും സ്വയം അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒന്നാണ്‌ മരണം. സ്വന്തം മരണത്തെ കുറിച്ച്‌ ചിന്തിക്കാൻ പലരും ഇഷ്ടപ്പെടുന്നില്ല. ഇന്നലെ വരെ കൂടെ ഉണ്ടായിരുന്നവർ നമ്മിൽ നിന്ന് വേർപ്പിരിയുമ്പോൾ ഉണ്ടാവുന്ന ശൂന്യത , അത്‌ ഒരു വല്ലാത്ത ഒരു അനുഭവം ആണ്‌.*_

🔅 _*താൻ അടുത്ത നിമിഷം , മണിക്കൂർ ,അല്ലെങ്കിൽ ,ദിവസം മരിക്കും എന്ന് ഉറപ്പുള്ള ആളുടെ മനസ്സ്‌ വായിച്ചെടുക്കാൻ കഴിയുമോ? എന്തൊരു ശൂന്യതയാകും. അത്‌… തന്റെ ചുറ്റും നൂറു പേർ നിരന്ന് നിന്നാലും. അയാൾ അനുഭവിക്കുന്നത്‌ എത്ര വലിയ ഏകാന്തതയായിരിക്കും.?*_

🔅 _*മരണത്തെ തോൽപ്പിക്കാൻ മനുഷ്യൻ എന്തൊക്കെ ചെയ്താലും അത്‌ ഒരിക്കൽ തന്റെ കൺമുന്നിലും വരും ..*_

_*മരണമേ നീ എന്ത്‌?*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

 

Comments (0)
Add Comment