പ്രഭാത ചിന്തകൾ 29-03-2020

 

🔅 *പണക്കാരൻ മുതൽ പാവപ്പെട്ടവൻ വരെ എല്ലാവരും ഇപ്പോൾ പ്രതിസന്ധിയിൽ ആണ്‌. പാവപ്പെട്ടവന്‌ അവന്റെ ജീവിക്കാനുള്ള വരുമാനം നഷ്ടമായി എങ്കിൽ വലിയ സ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ മുടക്കുമുതൽ നഷ്ടപ്പെട്ടു. ഇന്ന് പ്രതിസന്ധിയിൽ പെടാത്ത ആളുകൾ ചുരുക്കം ആവും.*_

🔅 _*പലരും പ്രതീക്ഷ നഷ്ടപ്പെട്ട്‌ തളർന്ന് പോവാൻ ഇത്‌ മതി. പ്രതിസന്ധികൾ നീളുന്തോറും പ്രതിസന്ധികളും നീളും.*_

🔅 _*പലർക്കും തന്റെ വയർ നിറക്കാനുള്ളത്‌ പോലും കിട്ടാത്ത ഒരു അവസ്ഥ ഇന്ന് പലയിടത്തും കാണാം. പല ഇടങ്ങളിലും സന്നദ്ധ സംഘടനകളും സർക്കാറും ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും അത്‌ പോലും ഈഗൊ മൂലം വാങ്ങാൻ സാധിക്കാത്ത പലരും ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്‌ . ഇതിന്റെ എല്ലാം സാമൂഹിക ആഘാതം വരും നാളുകളിൽ നാം കാണാൻ ഇരിക്കുന്നതേയുള്ളു… പലരും തളർന്ന് പോവും.*_

🔅 *ജീവിതത്തിൽ‍ നേരിടുന്ന അനിഷ്ടങ്ങൾ, ആകുലതകൾ‍, അത്യാഹിതങ്ങൾ, രോഗങ്ങൾ‍, ദുഃഖങ്ങൾ‍ ഒന്നും നമ്മെ തളർ‍ത്താൻ അനുവദിക്കരുത്‌. പ്രതിസന്ധികളെ , അങ്ങനെ തന്നെനേരിടാൻ‍ ശ്രമിക്കുക.*

🔅 *വിവേകം വികാരത്തിനടിമപ്പെടാതെ ചിന്തകളെയും പ്രവർ‍ത്തികളെയും എപ്പോഴും തൂത്ത് മിനുക്കി വെയ്ക്കുക.., ആത്മവിശ്വാസവും, ഊർജ്ജ്വസ്വലതയും, ഉത്‍സാഹവും, അതിലുപരി നല്ല നർ‍മ്മബോധവും കാത്തുസൂക്ഷിക്കുന്നവരാകാൻ ശ്രമിക്കുക.*

🔅 *ഓരോ പ്രതിസന്ധിയിലും തളരാത്ത മനസ്സ് നിലനിർത്തുക.., ടെൻഷൻ ഒരിക്കലും നാളെത്തെ പ്രശ്നങ്ങൾ തീർക്കില്ല.., അത്‌ ഇന്നത്തെ മനസ്സമാധാനം നശിപ്പിക്കുകയേ ഉള്ളൂ.. മനസ്സ്‌ മുഷിയാതെ, ബുദ്ധിപൂർവ്വം മുന്നോട്ട്‌ പോവുക.*_

🔅 _*ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ഇരിക്കാൻ ശ്രദ്ധിക്കുക. വീട്ടിൽ തന്നെ ചെറിയ വ്യായാമങ്ങൾക്ക്‌ സമയം കണ്ടെത്തുക. ഇത്‌ തനിക്ക്‌ മാത്രമോ , തന്റെ സമൂഹത്തിൽ ഉള്ളവർക്ക്‌ മാത്രമോ. വന്നിരിക്കുന്ന ഒരു പ്രതിസന്ധി അല്ലെന്ന് മനസ്സിലാക്കുക. ലോകം മുഴുവൻ ഇന്ന് ഈ പ്രതിസന്ധിയിൽ ആണെന്ന് മനസ്സിലാക്കുക.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

Comments (0)
Add Comment