പ്രവാസികൾ നേരിടുന്ന വേദന തിരിച്ചറിയാതെ പോകരുത് ഇന്ത്യാമഹാരാജ്യത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെയും സാമ്പത്തികപരമായി വളരെ അധികം പിന്നോക്കം നിൽക്കുന്ന ഒരുകാലഘട്ടവും അവസ്ഥയും ഉണ്ടായിരുന്നു ഒരു മോചനത്തിനായി ഇന്ത്യയിൽനിന്ന് ഇന്ത്യക്കാർ ലോകമെമ്പാടും തൊഴിലിനായി വ്യവസായത്തിനായി വിദേശത്ത് എത്തുകയും അവരുടെ അന്നത്തെ അധ്വാനത്തിന്റെ വേതനം ഇന്ത്യയിലേക്ക് അയക്കുകയും പ്രവാസികളുടെ അധ്വാനത്തിന് ഫലം കൊണ്ട് ഇന്ത്യയുടെ പുരോഗമനത്തിന് തുടക്കം കുറിച്ചു ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന പ്രവാസികളുടെ വേതനം കുറവൊന്നുമല്ല ഇന്ത്യയിലെത്തുന്നത് ഇതിലേറെയും വിദേശനാണ്യം എത്തുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ചൈനയിൽ നിന്ന് തുടങ്ങിയ മാറാവ്യാധി കാരണം പ്രവാസികളെ തള്ളിപ്പറയാനും അവഗണിക്കാനും തുടങ്ങിയിരിക്കുന്നു നന്ദിയില്ലാത്ത ഈ സമൂഹം എന്നെങ്കിലും ഒരുനാൾ പ്രവാസികളുടെ വില തിരിച്ചറിയും…
..