➡ ചരിത്രസംഭവങ്ങൾ
“`1922 – സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു.
1984- രാകേഷ് ശർമ്മ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി 11 റോക്കറ്റിൽ ബഹിരാകാശ നിലയമായ സല്യൂട്ട് 7 ലേക്ക് പുറപ്പെട്ടു
1993 – മോട്ടോറോള കമ്പനിയിലെ മാർട്ടിൻ കൂപ്പർ ജോയൽ എസ് ഏംഗലിനെ ( ബെൽ ലാബ്സ് ) മൊബെയിൽ വഴി ആദ്യമായി സംസാരിച്ചു
1972 – ധനകാര്യ മന്ത്രി കെ ടി ജോർജ് നിയമസഭയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു
1981 – കൊണ്ട് നടക്കാൻ കഴിയുന്ന ആദ്യ കമ്പ്യൂട്ടർ ഒസ്ബോൺ -1. സാൻഫ്രാൻസിസ്കോയിൽ പുറത്തിറക്കി
2011 – ആപ്പിൾ ആദ്യ ടാബ്‌ലറ്റ് ഐ പാഡ് പുറത്തിറക്കി
2017 – സെന്റ് പീറ്റേഴ്സ് ബർഗ്ഗ് മെട്രോയിൽ നടന്ന ബോംബ് സ്ഫോടനം , 14 പേർ കൊല്ലപ്പെട്ടു
2018 – യൂ റ്റ്യൂബ് ആസ്ഥാനം ആക്രമിക്കപ്പെട്ടു“`
_*ജന്മദിനങ്ങൾ*_
“`1955 – എ ഹരിഹരൻ – ( ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽപാടുന്ന പ്രശസ്തനായ ഗസൽഗായകനും ചലച്ചിത്രപിന്നണിഗായകനുമായ എ. ഹരിഹരൻ )
1971 – ബി മുരളി – ( മലയാളത്തിലെ അറിയപ്പെടുന്ന ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ബി. മുരളി )
1962 – ജയപ്രദ – ,( ബോളിവുഡ്ഡിലെ പ്രശസ്തസിനിമാതാരവും നർത്തകിയും രാജ്യസഭാ മെംബെറുമായ ജയപ്രദ. )
1973 – പ്രഭുദേബ – ( ചലച്ചിത്രനടനും, സംവിധായകനും, നൃത്ത സംവിധായകനുമായ ‘പ്രഭുദേവ’ എന്നറിയപ്പെടുന്ന പ്രഭുദേവ സുന്ദരം )
1974 – പി കെ ബിജു – ( എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.ഐ.എം. കോട്ടയംജില്ലാകമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലോകസഭാ അംഗം പി കെ ബിജു ,)
1942 – ആദി ഗോദ്‌റെജ് – ( ഗോദറേജ് ഗ്രൂപ്പിന്റെ മേധാവിയും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സ് ചെയർമാനും ഇന്ത്യൻ വ്യവസായിയുമായ ആദി ഗോദറേജ് )
1947 – ഒ എസ് ത്യാഗരാജൻ – ( ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലുംനിരവധി കർണാടക സംഗീത കച്ചേരികൾക്ക് നേതൃത്വം നൽകിയിട്ടുള്ള പ്രശസ്ത കർണ്ണാടക സംഗീത വിദഗ്ദ്ധൻ ഒ.എസ്. ത്യാഗരാജൻ )
1911 – എം കുഞ്ഞുകൃഷ്ണൻ നാടാർ – ( കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള നാടാർ മഹാജനസംഘം പ്രസിഡന്റ്, ദക്ഷിണേന്ത്യൻ കളരിപയറ്റ് മർമ്മ അസോസിയേഷൻ പ്രസിഡന്റ്, കേരള കരകൗശലവികസന ബോർഡ് ചെയർമാൻ, ഒന്നും, രണ്ടും, നാലും കേരളനിയമസഭകളിൽ പാറശ്ശാല നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസഭയിൽ കോവളം നിയോജകമണ്ഡലത്തേയും,പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവ്, മർമ്മശാസ്ത്ര പീഡിക എന്ന ഒരു പുസ്തക രചയിതാവ് എന്നി നിലകളില്‍ അറിയപ്പെടുന്ന എം. കുഞ്ഞുകൃഷ്ണൻ നാടാർ )
1940 – പുനത്തിൽ കുഞ്ഞബ്ദുള്ള – ( സ്മാരകശിലകൾ അടക്കം നിരവധി നോവലുകളും കഥകളും രചിച്ച പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള )
1903 – കമലാദേവി ചതോപാധ്യായ – ( കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചെങ്കിലും, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ ബന്ധം വേർപ്പെടുത്തുകയും അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവര്ത്തക സമിതി അദ്ധ്യക്ഷ, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൌശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെൻറർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൌൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സചിവ, എന്നീ സ്ഥാനങ്ങൾ വഹിച്ച സമൂഹ്യ1 പരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന കമലാദേവി ചതോപാധ്യായ )
1914 – സാം മനേക്ഷ – ( ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക് വഹിക്കുകയും, ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയും ആയിരുന്ന സാം ഹോർമുസ്ജി “സാം ബഹാദൂർ” ജംഷെഡ്ജി മനേക്‌ഷാ എന്ന സാം മാനേക്ഷ )
1924 – മാർലൻ ബ്രാൻഡൊ – ( ഗോഡ്‌ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ വിറ്റോ കൊറിയോണിയെ അവതരിപ്പിച്ച വിഖ്യാത നടൻ മാർലൺ ബ്രാൻഡോ )
1965 – നസിയ ഹസൻ – ( ഇന്ത്യൻ ചിത്രമായ ഖുർബാനിയ്ക്ക് (1980)വേണ്ടി “ആപ് ജൈസാ കോയി” എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ച പാകിസ്താനിലെ പോപ് ഗായികയും സിനിമാ പിന്നണി ഗായികയുമായിരുന്ന നസിയാ ഹസൻ )“`
➡ _*ചരമവാർഷികങ്ങൾ*_
“`1871 – ബെഞ്ചമിൻ ബെയിലി – ( മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയായിരുന്ന ബെഞ്ചമിൻ ബെയ്‌ലി )
1933 – വിദ്വാൻ ടി പി രാമകൃഷ്ണപിള്ള – ( ചെറുകഥാകൃത്തും നോവലിസ്റ്റും വിവര്‍ത്തകനും പൊതു പ്രവര്‍ത്തകനും ആയിരുന്ന വിദ്വാന്‍ ടി പി രാമകൃഷ്ണ പിള്ള )
1937 – സി പി അച്യുതമെനോൻ – ( മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്ന സി.പി.അച്യുതമേനോൻ )
1991 – പി കെ ബാലകൃഷ്ണൻ – ( ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയും ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്ത ഒരു ചരിത്രകാരനും, സാമൂഹ്യ-രാഷ്ട്രീയ വിമർശകനും, നിരൂപകനും,പത്രപ്രവർത്തകനും, ദിനസഭയുടെ എഡിറ്ററും, കേരളകൗമുദിയിൽ ദീർഘകാലം പത്രാധിപ സമിതയംഗവും കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപരും നോവലിസ്റ്റുമായിരുന്നപി.കെ. ബാലകൃഷ്ണൻ എന്ന പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ )
2008 – കലാമണ്ഡലം പത്മനാഭൻ നായർ- ( . “കഥകളി വേഷം” , “ചൊല്ലിയാട്ടം” എന്നീ അമൂല്യഗ്രന്ഥങ്ങളുടെ കര്‍ത്താവും കലാമണ്ഡലം മുൻ പ്രിൻസിപ്പാളും കഥകളി ആചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ മകനും പ്രസിദ്ധ നർത്തകിയും മോഹിനിയാട്ടത്തിലെ ആചാര്യയുമായ കലാമണ്ഡലം സത്യഭാമയുടെ ഭർത്താവും ആയിരുന്ന കലാമണ്ഡലം പദ്മാനാഭൻ നായർ )
1941 – വില്യം ലോഗൻ – ( താൻ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയായ മലബാർ മാനുവൽ എന്ന വിലപ്പെട്ട ഗ്രന്ഥം രചിക്കുകയും, ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയിൽ ഭരണപരിഷ്ക്കാരവും കാർഷികനിയമ സംവിധാനവും സമുദായമൈത്രിയും കൈവരുന്നതിനനായി അത്യദ്ധ്വാനം ചെയ്ത പ്രഗൽഭനായ ഭരണാധികാരിയും ന്യായാധിപനുമായിരുന്ന വില്ല്യം ലോഗൻ )
1680 – ഛത്രപതി ശിവാജി – ( മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനും മറാത്തികളുടെ ആരാധ്യ നേതാവും ആയ ഛത്രപതി ശിവാജി മഹാരാജ് എന്ന ശിവാജി ഭോസ്ലേ )
2013 – ജപാവാല – ( മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ 22 ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതുകയും ഇ.എം. ഫോസ്റ്ററുടെ ‘ഹൊവാർഡ്സ് എൻഡ്’, ‘എ റൂം വിത് എ വ്യൂ’ എന്നീ നോവലുകൾ, ആസ്പദമാക്കി രചിച്ച തിരക്കഥകൾക്ക് രണ്ടുതവണ ഓസ്കർ ലഭിക്കുകയും ‘ഹീറ്റ് ആൻഡ് ഡസ്റ്റ്’ എന്ന രചനക്ക് 1975ൽ മാൻ ബുക്കർ അവാർഡ് ലഭിക്കുകയും ചെയ്ത അപൂർവ സാഹിത്യ, ചലച്ചിത്ര പ്രതിഭയായിരുന്ന റൂത്ത് പ്രവർ ജബാവാല )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _അമേരിക്കൻ സർക്കസ് ഡേ !_
⭕ _അർമേനിയൻ അപ്രീസിയേഷൻ ഡേ!_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴