ഇന്നത്തെ പ്രേതെകൾ

 

➡ ചരിത്രസംഭവങ്ങൾ

“`1858 – മാക്സ് പ്ലാങ്കിന്റെ ജന്മദിനം.

1920 – അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു.

1949 – ചൈനീസ് സിവിൽ യുദ്ധം : പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി.

1985 – കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.

1990 – നമീബിയ ഐക്യരാഷ്ട്ര സംഘടനയിൽ ചേരുന്ന 160-ആമത്തെ രാജ്യവും കോമൺവെൽത്തിൽ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.

1851- കാനഡ ആദ്യമായി പോസ്റ്റൽ സ്റ്റാമ്പുകൾ പുറത്തിറക്കി.

1994- കേരള പഞ്ചായത്ത് രാജ് ആക്ട്‌ നിയമസഭ പാസാക്കി

2007- വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യ ഉപഗ്രഹ വിക്ഷേപണം തുടങ്ങി.. ഇറ്റാലിയൻ ഉപഗ്രഹം AGILE ആണ് ആദ്യമായി വിക്ഷേപിച്ചത്.

2016- കേരളത്തിലെ ആദ്യ ബാങ്കിങ്ങ് മ്യൂസിയം കവടിയാറിൽ തുറന്നു

1997 – അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല – 42 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.

2003 – സാർസ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകൾ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.“`

➡ _*ജന്മദിനങ്ങൾ*_

“`1938 – എസ്‌ ജാനകി – ( വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രശസ്ത പിന്നണി ഗായിക എസ് ജാനകി )

1974 – ശ്വേത മെനോൻ – ( ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമായ ശ്വേത മേനോൻ )

1986 -ശിവദ നായർ – ( കേരള കഫേ ,ലിവിംഗ് ടുഗദർ ,.സു.. സു.. സുധി വാത്മീകം ,അതേ കൺകൾ, , ലക്ഷ്യം , അച്ചയാൻസ് , ശിക്കാരി ശംഭു ,, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ അഭിമയിച്ച ശിവദ നായർ )

1982 – രഞ്ജിനി ഹരിദാസ്‌ – ( ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയി പ്രസിദ്ധയായ രഞ്ജിനി ഹരിദാസ്‌ )

1969 – മനോജ്‌ ബാജ്പേയി – ( ബോളിവുഡ്‌ നടനായ മനോജ്‌ ബാജ്പേയി )

1927 – അന്നപൂർണ്ണ ദേവി – ( പ്രശസ്തയായ സുർബഹാർ വാദകയും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത വിദുഷിയുമായ അന്നപൂർണ്ണാദേവി ,പണ്ഡിറ്റ്‌ രവിശങ്കറിന്റെ ആദ്യ ഭാര്യ ആയിരുന്നു )

1979 – ജിഷ്ണു രാഘവൻ – ( നമ്മൾ എന്ന ചിത്രത്തിലൂടെ. അഭിനയ രംഗത്ത്‌ വന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച്‌ അവസാനം ക്യാൻസർ ബാധിതനായി മരണം വരിച്ച നടൻ ജിഷ്ണു രാഘവൻ )

1905 – എ വി കുട്ടിമാളു അമ്മ – ( ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്ന എ.വി. കുട്ടിമ്മാളു അമ്മ )

1935 – കാക്കനാടൻ – ( അസ്‌തിത്വ വാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്ന ഉഷ്ണമേഖല, വസൂരി തുടങ്ങിയ നോവലുകൾ രചിച്ച മലയാള നോവലിസ്റ്റും ചെറുകഥാ കൃത്തുമായിരുന്ന ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ )

1990 – ദേവ്‌ പട്ടേൽ – ( സ്ലം ഡോഗ്‌ മില്ല്യണയർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ബ്രിട്ടീഷ്‌ നടൻ ദേവ്‌ പട്ടേൽ )

1979 – യാന ഗുപ്ത – ( ചലൊ ദില്ലി, മർഡർ 2, ദസറ, ദം,മന്മതൻ, രക്ഷിത്‌, ജോഗി , അന്ന്യൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ചെക്ക്‌ നടി യസ്ന ഗുപ്ത )

1775- ജോൺ മാല്ലോർഡ്‌ വില്യം ടർണ്ണർ – ( നിറം, രൂപം എന്നിവ യഥാർത്ഥ്യത്തെ ക്കാളും ഉയർന്നുനിന്നവയോ സ്ഥൂലമോ ആയ, റൊമാന്റിക് ചിത്രങ്ങൾ വരച്ച് ചിത്രകലയിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ ഇംഗ്ലീഷ് ചിത്രകാരനും കലാകാരനും ആയിരുന്ന ജോൺ മാല്ലോർഡ് വില്യം ടർണർ )

1858 – മാക്സ്‌ പ്ലാങ്ക്‌ – ( ്രകാശം അനുസ്യൂത തരംഗ പ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും കണ്ടു പിടിക്കുകയും ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും, ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തി നർഹനായ ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ മാക്സ് പ്ലാങ്ക്‌ )

1902 – ഹാൾദോർ ലാൿനെസ്‌ – ( 1955-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച സാഹിത്യകാരനും, ‘ കാശ്മീരിൽ നിന്നുള്ള മഹാനായ നെയ്തുകാരൻ ‘ തുടങ്ങിയ നോവലുകൾ രചിച്ച ഹാൾദോർ ലാക്നെസ്‌ )

1984 – ഗായത്രി രഘുറാം – ( പ്രശസ്ത നൃത്തസംവിധായജൻ രഘുറാമിന്റെ മകളും ,ചാർളി ചാപ്ലിൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും നിരവധി ചിത്രങ്ങളിൽ കോടിയോഗ്രഫി നിർവ്വഹിക്കുകയും , തമിഴ്‌ ബിഗ്‌ ബോസ്‌ പരിപാടിയിലൂടെ പ്രശസ്തയാവുകയും പിന്നീട്‌ ബി ജെ പി യിൽ ചേരുകയും ചെയ്ത ഗായത്രി രഘുറാം )

1564 – ഷേക്സ്‌പിയർ – ( ചരമദിനം ഇന്ന് ആണ്‌ എന്നാൽ ജന്മദിനം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും ഇന്നാണ്‌ ആഘോഷിച്ച്‌ വരുന്നത്‌ )“`

➡ _*ചരമവാർഷികങ്ങൾ*_

“`1616 – വില്യം ഷേക്സ്‌പിയർ – ( 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും രചിക്കുകയും , ഇംഗ്ലണ്ടിന്റെ രാഷ്ട്ര കവിയെന്നും, ‘ബാർഡ്’ എന്നും അറിയപ്പെടുകയും, ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഇംഗ്ലീഷ് കവി വില്യം ഷേക്സ്പിയർ )

1992 – സത്യജിത്‌ റേ – ( ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരമടക്കം ധാരാളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും , അപുത്രയം എന്ന പേരിൽ അറിയപ്പെടുന്ന പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങളടക്കം പലതിനും തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കൽ (കസ്റ്റിംഗ്‌), പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിർമ്മാണ രംഗത്തെ എല്ലാ മേഖലകളിലും പ്രവർത്തിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായ സത്യജിത്ത് റേ )

1983 – ഭാരതി കെ ഉദയഭാനു – ( എ.പി. ഉദയഭാനുവിന്റെ സഹധർമ്മിണിയും, ഭാരതീയ വനിതാരത്നങ്ങൾ, ഭാരതീയ മഹാൻമാർ, ഓർമ്മകളിലെ നെഹ്റു, അടുക്കളയിൽനിന്നും പാർലമെന്റിലേക്ക്‌, തുടങ്ങിയ കൃതികൾ രചിക്കുകയും, കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്ന ഭാരതി കെ. ഉദയഭാനു )

1996 – വി സാംബശിവൻ – ( വിശ്വസാഹിത്യത്തിലെ ഉജ്വല കൃതികളെ തനിമചോരാതെ കഥാപ്രസംഗമാക്കി സാധാരണക്കാർക്ക് ടോള്‍സ്‌റ്റോയിയും ഇബ്‌സനും ഷേക്‌സ്പിയറുമെല്ലാം പരിചയപ്പെടുത്തി കൊടുത്ത കഥാപ്രസംഗത്തിന്റെ രാജാവ് വി സാംബശിവൻ )

1850 – വില്യം വേഡ്‌സ്‌ വർത്ത്‌ – ( ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപ്പനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്. കോളറിജുമായിച്ചേർന്ന് 1798ൽ പ്രസിദ്ധീകരിച്ച ലിറിക്കൽ ബാലഡ്സ് എന്ന കൃതിയാണ് കാൽപ്പനിക യുഗത്തിനു നാന്ദികുറിച്ചത്. ദ് പ്രല്യൂഡ് എന്ന കവിത വേഡ്സ്വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു )

2010 – ശ്രീനാഥ്‌ – ( ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രനടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്ന ശ്രീനാഥ്‌ )

2012 – നവോദയ അപ്പച്ചൻ – ( തച്ചോളി അമ്പു, കടത്തനാട്ടു മാക്കം, മാമാങ്കം,മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്,മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ച മലയാളചലച്ചിത്ര നിർമ്മാതാവും സം‌വിധായകനു മായിരുന്ന നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസ്‌ )

2013 – ഷംഷാദ്‌ ബീഗം – ( കജറാ മുഹബ്ബത്ത് വാല, ലേക്കെ പഹല പഹല പ്യാർ, മേരെ പിയ ഗയ രഗൂൺ, തുടങ്ങിയ ഗാനങ്ങൾ ആലപിച്ച ഹിന്ദി ചലച്ചിത്രരംഗത്തെ ആദ്യകാല പിന്നണിഗായികയായിരുന്ന ഷംഷാദ് ബീഗം )

1616 -ഡോൺ മിഗ്വൽ ഡി സെർവ്വാന്റസ്‌ ഇ സാവദ്ര – ( എഴുതപ്പെട്ടതിൽ ഏറ്റവും ഉദാത്തമായ സാങ്കൽപ്പികകഥകളിൽ ഒന്നായി ഇത് കരുതപ്പെടുന്നതും, അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തപ്പെട്ടതും ആയ ലോകപ്രശസ്ഥ കൃതി ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ. രചിച്ച സ്പാനീഷ് സാഹിത്യകാരൻ ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സാവെദ്ര )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ലോക പുസ്തക – പകർപ്പവകാശ ദിനം_
(World Book Day)
(വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.)_

⭕ _ഐക്യരാഷ്ട്ര ഇഗ്ലീഷ് ഭാഷ ദിനം_
_UN English Language Day_

⭕ _ചൈന: നേവി ഡേ_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment