ഇന്ന് ലോക സര്‍ക്കസ്‌ ദിനം

 

 

 

ഏപ്രില്‍ മാസം മൂന്നാമത്തെ ശനിയാഴ്ച്ചയാണ്‌ ലോക സര്‍ക്കസ്‌ ദിനം ആയി ആചരിക്കുന്നത്‌

ഇന്ന സർക്കസിന്‌ അതിന്റെ പ്രൗഡി നഷ്ടപ്പെട്ടിരിക്കുന്നു.. . … മൃഗങ്ങൾക്ക്‌ സർക്കസിൽ. നിരോധനം ഏർപ്പെടുത്തിയതും സിനിമ , ടിവി. വിനോദങ്ങൾ അതിന്റെ പൂർണ്ണതയൊൽ എത്തിയതും  മറ്റ്‌ പല തടസ്സങ്ങളും സർക്കസിനെ  തരം താഴ്ത്തിയിരിക്കുന്നു .  എങ്കിലും ഇന്നും  സർക്കസ്‌ നില നിൽക്ക്കുന്നു

 

പരിശീലനം ലഭിച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം, സൈക്കിള്‍ അഭ്യാസ പ്രകടനങ്ങള്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍, മാന്ത്രികന്മാര്‍, അതുപോലെ മറ്റ് വസ്തു കൌശലങ്ങള്‍, സ്റ്റണ്ട്-ഓറിയെന്റഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രകടനങ്ങളുമായി വിവിധ വിനോദ പരിപാടികള്‍ അവതരിപ്പിച്ച്‌ നാടുനീളം സഞ്ചരിക്കുന്ന സംഘത്തെയാണ് സര്‍ക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത്. ചിലപ്പോള്‍ സര്‍ക്കസ് കൂടാരത്തിലെ അഭ്യാസികള്‍ നടത്തുന്ന പ്രകടങ്ങളെയും ഈ പദമുപയോഗിച്ചു പ്രതിപാദിക്കാറുണ്ട്.

 

ആധുനികവും സാധാരണമായി ‘സര്‍ക്കസ്’ എന്ന ആശയവും അതില്‍ ഉള്‍ക്കൊള്ളുന്ന വിവിധ പ്രവൃത്തികളും ഒരു വലിയ ചിത്രമാണ്.അതുകൊണ്ടുതന്നെ സര്‍ക്കസ്സുകളുടെ ചരിത്രം കൂടുതല്‍ സങ്കീര്‍ണമാണ്. 250 വര്‍ഷത്തെ ആധുനിക ചരിത്രത്തിലൂടെ വിവിധ ഫോര്‍മാറ്റുകള്‍ പിന്തുടരുന്ന പ്രകടനത്തെ ‘സര്‍ക്കസ്’ എന്ന പ്രയോഗം വിവരിക്കുന്നു. പലര്‍ക്കും സര്‍ക്കസ്സ് ചരിത്രം ഇംഗ്ലീഷുകാരനായ ഫിലിപ്പ് ആസ‍്റ്റലിനോടനുബന്ധിച്ചു തുടങ്ങുന്നു. മറ്റുള്ളവര്‍ അതിന്റെ ഉത്ഭവം റോമന്‍കാലഘട്ടത്തിലേക്കാണ് ചേര്‍ത്തുവയ്ക്കുന്നത്.1768 ല്‍ ഇംഗ്ലണ്ടില്‍ ആദ്യമായി സര്‍ക്കസ് തുറന്നത് ഫിലിപ്പ് ആസ‍്റ്റലിയായതുകൊണ്ടുതന്നെ ഫിലിപ്പ് ആസ‍്റ്റലിയെ ആധുനിക സര്‍ക്കസ്സിന്റെ പിതാവ് എന്നപേരിലാണ് അറിയപ്പെടുന്നത്.ഒരു വിദഗ്ദ്ധനായ കുതിരസവാരിക്കാരനായ ഫിലിപ്പ് ആസ്റ്റലി തന്റെ എതിരാളികള്‍ ചെയ്തതുപോലെ ഒരു വൃത്തത്തില്‍ സഞ്ചരിച്ച്‌ ട്രിക്ക് സവാരി പ്രകടിപ്പിച്ചു. അങ്ങനെ അത് ‘സര്‍ക്കസ്’ എന്ന പേരില്‍ അറിയപ്പെട്ടു.

 

പ്രധാന സര്‍ക്കസ്സ് ഇനങ്ങള്‍

 

ഫ്ലൈയിങ്ങ് ട്രപ്പീസ്

റഷ്യന്‍ റിംഗ് ഡാന്‍സ്

ഗ്ളോബ് റൈഡിംഗ്

ഗ്രൂപ്പ് അക്രോബാറ്റ്

സൈക്കിള്‍ ബാലന്‍സ്

മോട്ടോര്‍ ബൈക്ക് ജംബിങ്

കേരളത്തില്‍

കേരള സര്‍ക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്‌. ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്സ് സ്കൂള്‍ അദ്ദേഹം 1901-ല്‍ തലശ്ശേരിയില്‍ ആരംഭിച്ചു. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ കളിത്തൊട്ടിലായാണ്‌ അക്കാലത്ത് തലശ്ശേരി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യ സര്‍ക്കസ്സ് കമ്ബനിയായ മലബാര്‍ ഗ്രാന്‍ഡ് സര്‍ക്കസ്സ് അദ്ദേഹത്തിന്റെ ശിഷ്യനായ കണ്ണന്‍ 1904-ല്‍ ചിറക്കരയില്‍ ആരംഭിച്ചതാണ്‌.

 

2011 ഏപ്രില്‍ 18 – മുതല്‍ സര്‍ക്കസ്സിന് കുട്ടികളെ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇതു മൂലം കുട്ടികള്‍ ഈ കമ്പനികളിൽ  പ്രവര്‍ത്തിക്കുന്നത് അടിയന്തരമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തെ സമയപരിധി ഇതിനായി അനുവദിക്കുകയും ചെയ്തു..

Comments (0)
Add Comment