ഉച്ച വാർത്തകൾ

🅾️ *കാല്‍കഴുകല്‍ ശുശ്രൂഷയോ വിശുദ്ധവാരത്തിലെ കുമ്പസാരമോ ഇല്ലാതെ ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും. കുരിശുമരണത്തിനു മുമ്പ്‌ ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കായി ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഇത്തവണ ഉണ്ടാവില്ല. ചില വൈദികര്‍ ഇടവകാംഗങ്ങള്‍ക്ക് പ്രത്യേകമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ അപ്പന്‍ മക്കളുടെയും മക്കള്‍ മാതാപിതാക്കളുടെയും കാലുകള്‍ കഴുകി ചുംബിക്കാന്‍ നിര്‍ദേശം നല്‍കിയവരുണ്ട്. പൊതു നിര്‍ദേശമില്ലെങ്കിലും പല പള്ളികളിലും ഇത്തരം രീതികള്‍ ചെയ്യുന്നുണ്ട്.’താലത്തില്‍ വെള്ളമെടുത്ത്…’ എന്ന ഗാനം കുടുംബമായി വീടുകളില്‍ പാടി, അതിന്റെ വീഡിയോ പള്ളിയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട വൈദികരുമുണ്ട്. വിശുദ്ധവാരത്തിലെ മറ്റൊരു പ്രധാന കര്‍മമായ വ്യക്തിഗത കുമ്പസാരവും ഇത്തവണ ഉണ്ടാകില്ല. ഓണ്‍ലൈനില്‍ കുമ്പസാരിപ്പിക്കാമോ എന്നു ചോദിച്ച്‌ ധാരാളംപേര്‍ വിളിക്കുന്നതായി വൈദികര്‍ പറയുന്നു. ഒരു വര്‍ഷം മുഴുവന്‍ കുമ്പസാരിക്കാത്തവരും വിശുദ്ധവാരത്തില്‍ അത് ചെയ്യാറുണ്ട്. ചെയ്ത പാപങ്ങള്‍ ക്രമമായി ഓര്‍ക്കാനും അതില്‍ പശ്ചാത്തപിക്കാനും മേലില്‍ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കാനുമാണ് വിശ്വാസികളോട് ഇത്തവണ പറഞ്ഞിട്ടുള്ളത്. വൈദികനോട് തുറന്നുപറയുന്നതും അദ്ദേഹം നിര്‍ദേശിക്കുന്ന പ്രായശ്ചിത്തങ്ങള്‍ ചെയ്യുന്നതും ഇപ്പോള്‍ വേണ്ടെന്നാണ് നിര്‍ദേശം. ഏറ്റവുമടുത്ത അവസരത്തില്‍ നേരിട്ട് കുമ്പസാരിച്ചാല്‍ മതി. പെസഹ ദിനത്തില്‍ വീടുകളില്‍ നടത്താറുള്ള അപ്പം മുറിക്കല്‍ ചടങ്ങ് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. കുടുംബ കൂട്ടായ്മകളോ ബന്ധുക്കളുടെ ഒത്തുചേരലോ ഇതിന് വേണ്ട. ദുഃഖവെള്ളിയാഴ്ച ക്രൂശിതരൂപ ചുംബനവും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും ഉണ്ടാകില്ല.*

🅾️ *കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 17 ഇ​ന​ങ്ങ​ള​ട​ങ്ങി​യ സൗ​ജ​ന്യ പ​ല​വ്യ​ഞ്​​ജ​ന കി​റ്റ് ഇ​ന്നു​മു​ത​ല്‍ വി​ത​ര​ണം​ചെ​യ്യും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ കി​റ്റു​ക​ള്‍ ന​ല്‍​കു​ക. ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റ് കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും റേ​ഷ​ന്‍ ക​ട​ക​ള്‍​വ​ഴി വി​ത​ര​ണം ചെ​യ്യും. വി​ഷു​വി​ന് മുമ്പ്‌ ത​ന്നെ 5.92 ല​ക്ഷം വ​രു​ന്ന മ​ഞ്ഞ കാ​ര്‍​ഡു​കാ​ര്‍​ക്കും കി​റ്റ്​ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പി​ന്റെ തീ​രു​മാ​നം. ഏ​പ്രി​ല്‍ 15 മു​ത​ല്‍ 31.51 ല​ക്ഷ​ത്തോ​ളം പി​ങ്ക്​ കാ​ര്‍​ഡു​കാ​ര്‍​ക്ക് കി​റ്റു​ക​ള്‍ ന​ല്‍​കും. അ​തി​നു​ശേ​ഷം മാ​ത്ര​മേ നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള കി​റ്റു​ക​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലെ​ത്തൂ.*

🅾️ *കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വ്യാഴാഴ്ച മുതല്‍ പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് സപ്ലൈകോ സി എംഡി.പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിക്കുക. 17 ഇന ഭക്ഷ്യവസ്തുക്കളടങ്ങുന്ന 15,0000 കിറ്റുകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. എ.എ വൈ കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ശനിയാഴ്ച(ഏപ്രില്‍ 11 ) രാവിലെ മുതല്‍ ആരംഭിച്ച്‌ ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.*

🅾️ *കഴിഞ്ഞ 15 ദിവസത്തിനിടെ 462 അബ്കാരി കേസുകളും 37 മയക്കുമരുന്ന്​ കേസുകളും സംസ്​ഥാനത്ത്​ രജിസ്​റ്റര്‍ ചെയ്തു. 47,973 ലിറ്റര്‍ കോടയാണ്​ ഈ കാലയളവില്‍ പിടിച്ചെടുത്തത്. 2018 ഏപ്രിലില്‍ 22037 ലിറ്റര്‍ കോടയും 2019 ഏപ്രിലില്‍ 18844 ലിറ്റര്‍ കോടയും പിടിച്ച സ്ഥാനത്താണ് 15 ദിവസം കൊണ്ട് ഇത്രയും കോട പിടികൂടിയത്. 263 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ വ്യാജ വിദേശ മദ്യവും 15 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലോക്ഡൗണിന്​ ശേഷം നടത്തിയ എന്‍ഫോഴ്‌സ്‌മന്റ്‌​ നടപടികള്‍ മന്ത്രി അവലോകനം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ വ്യക്തമാക്കിയത്.*

🅾️ *കോവിഡ് പ്രതിരോധ നടപടികള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി എംപിമാരുടെ ശമ്പളത്തില്‍ നിന്നും ഓരോ മാസവും കുറയുക 57,000 രൂപ. എംപിമാരുടെ ശമ്പളം മാത്രമല്ല, മണ്ഡല അലവന്‍സും 30% കുറയും. ഓഫിസ് ചെലവിനുള്ള തുകയിലും മാസം 6000 രൂപയുടെ കുറവുണ്ടാവും. ശമ്പളവും അലവന്‍സും കുറയ്ക്കുന്നതിലൂടെ ഈ വര്‍ഷം ഏകദേശം 53.8 കോടി രൂപ ലാഭിക്കാനാകും. ഒരു ലക്ഷം രൂപയാണ് എംപിമാരുടെ മാസ ശമ്പളം. അതില്‍ 30,000 രൂപ കുറയും. 70,000 രൂപ മണ്ഡല അലവന്‍സില്‍ 21,000 രൂപയും ഓഫിസ് ചെലവിനുള്ള 60,000 രൂപയില്‍ 6,000 രൂപയും കുറയും.മൊത്തം 57,000 രൂപ ഓരോ മാസവും കുറയും. ഓഫിസ് ചെലവില്‍ 40,000 രൂപ െസക്രട്ടറിക്കുള്ള ശമ്പളമാണ്‌ . അതില്‍ കുറവു വരുത്തില്ല. പാര്‍ലമെന്റ് സമ്മേളന കാലത്തെ 2,000 രൂപ ദിനബത്ത ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളിലും കുറവില്ല*

🅾️ *കൊറോണരോഗം സ്ഥിരീകരിച്ചയാള്‍ ഓമനിച്ചു വളര്‍ത്തുന്ന നായയെയും നിരീക്ഷണത്തിലാക്കി. കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയുടെ പരിശോധനാഫലമാണ് ബുധനാഴ്ച പോസിറ്റീവായത്. ദുബായില്‍നിന്ന് മാര്‍ച്ച്‌ 22-ന് എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളുണ്ടായില്ല. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിരീക്ഷത്തിലുള്ള സമയത്താണ് വളര്‍ത്തുനായ രോഗിയുമായി അടുത്ത് ഇടപഴകിയത്. കടുവകള്‍ക്കും മറ്റും മനുഷ്യസമ്പർക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത് അറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് അയിരൂരിലെ രോഗിയുടെ വീട്ടിലെ നായയെയും നിരീക്ഷണത്തിലാക്കിയത്.*

🅾️ *അടച്ചിടല്‍മൂലം കടലില്‍ മീന്‍പിടിത്തം കുറഞ്ഞത് മത്സ്യത്തിന്റെ ‘ലൈഫ് ടൈം’ കൂട്ടുന്നു. മത്സ്യങ്ങളുടെ പ്രജനനം ശരിയായി നടക്കാനും അതുവഴി മത്സ്യസമ്പത്ത്‌ കൂടാനും ലോക്ഡൗണ്‍ സഹായകരമായെന്നാണ്‌ വിലയിരുത്തല്‍. ലോക്ഡൗണ്‍ കാലത്തിനുശേഷം കേരളതീരത്ത് മത്തി, അയല, കിളിമീന്‍ തുടങ്ങിയവയില്‍ വര്‍ധനയുണ്ടാകുമെന്നാണ്‌ സൂചന. ബോട്ടുകള്‍ മീന്‍പിടിത്തത്തിനുപോകാത്തത് കടലിലെ അവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന് സി.എം.എഫ്.ആര്‍.ഐ.യിലെ ഡോ. സുനില്‍ മുഹമ്മദ് പറഞ്ഞു. സാധാരണ, മണ്‍സൂണ്‍ കാലത്താണ് മത്തി, അയല, കിളിമീന്‍ തുടങ്ങിയവയുടെ പ്രജനനം കൂടുതല്‍ നടക്കുക. അത്രത്തോളം വരില്ലെങ്കിലും മുട്ടിയിടാറായ മത്സ്യങ്ങള്‍ ഇപ്പോഴും തീരങ്ങളില്‍ ധാരാളമായി എത്തുമെന്നാണ് കണക്കാക്കുന്നത്.*

🅾️ *കര്‍ണാടക അതിര്‍ത്തി തുറന്നെങ്കിലും ചികിത്സ വൈകിയതിനാല്‍ വീണ്ടുമൊരാള്‍ മരിച്ചു. ഉപ്പള സ്വദേശി അബ്​ദുല്‍ സലീമാണ്​ മരിച്ചത്​.​ ഹൃദയ സംബന്ധമായ ചികിത്സയിലായിരുന്നു ഇ​േദ്ദഹം. രോഗിയെ കൊണ്ടുപോകാന്‍ കടുത്ത നിബന്ധനകളാണ്​ തലപ്പാടി അതിര്‍ത്തിയില്‍ പൂര്‍ത്തീകരിക്കാനുള്ളത്​. സര്‍ക്കാറിന്‍െറ ഉടമസ്​ഥയിലുള്ള ആംബുലന്‍സില്‍ മാത്രമേ യാത്ര പാടുള്ളൂ. കാസര്‍കോട്ട്​​ ചികിത്സ ലഭ്യമല്ല, കണ്ണൂര്‍ എത്താന്‍ സാധിക്കില്ല, കോവിഡ്​ ബാധിതനല്ല തുടങ്ങിയ കാര്യങ്ങള്‍ എഴുതിനല്‍കി വേണം മംഗളൂരുവിലെ ആശുപത്രികളിലേക്ക്​ യാത്ര തുടരാന്‍. ഇതിന്​ പുറമെ ഡോക്​ടര്‍മാരടങ്ങുന്ന സംഘത്തിന്‍െറ വിദഗ്​ധ പരിശോധനയുമുണ്ട്​. ചികിത്സ വൈകിയതിനാല്‍ കാസര്‍കോട്ട്​ ഇതുവരെ 13 പേര്‍ രോഗികളാണ്​ മരിച്ചത്​.പൂര്‍ണമായും അടച്ചിരുന്ന അതിര്‍ത്തി സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കഴിഞ്ഞദിവസമാണ്​ ഭാഗികമായി തുറന്നത്​. അതിര്‍ത്തി തുറന്നശേഷം മരിക്കുന്ന ആദ്യ വ്യക്​തിയാണ്​ ഇദ്ദേഹം.*

🅾️ *കാസര്‍കോ​ട്ടെ രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നതിന് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം അന്വേഷിക്കുന്നു. രോഗികളെ എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലോ കോഴിക്കോടോ എത്തിക്കുന്നത് പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ കാസര്‍കോട്, കോഴിക്കോട്, കൊച്ചി കലക്ടര്‍മാരോടും ഡി.ജി.പിയോടും റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടി സ്വീകരിക്കും*

🅾️ *മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന്​ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും. പൂര്‍ണ ആരോഗ്യവാനായാണ് ജില്ലയില്‍ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിടുന്നത്. മാര്‍ച്ച്‌ 28നാണ് ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്‌ 21ന് ദുബൈയില്‍ നിന്നാണ് ഇയാള്‍ എത്തിയത്.*

🅾️ *ലോ​ക്​​ഡൗ​ണി​ല്‍ താ​ളം​തെ​റ്റി​യ പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കാ​തെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. പ​രീ​ക്ഷ​ അ​നി​ശ്​​ചി​ത​മാ​യി നീ​ണ്ടാ​ല്‍ ജൂ​ണി​ല്‍ ആ​രം​ഭി​ക്കേ​ണ്ട പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​വും താ​ളം​തെ​റ്റും. എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി.​എ​ച്ച്‌.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളാ​ണ്​ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും സി.​ബി.​എ​സ്.​ഇ, ​ഐ.​സി.​എ​സ്.​ഇ എ​ന്നീ കേ​ന്ദ്ര ബോ​ര്‍​ഡു​ക​ളു​ടെ പ​രീ​ക്ഷ​യും മാ​റ്റി​വെ​ച്ചി​രു​ന്നു. എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ അ​നി​ശ്​​ചി​ത​ത്വ​ത്തി​ല്‍ തു​ട​രു​ന്ന​ത്​ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും*

🅾️ *നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് കോവിഡ് ബാധിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ പിടിയില്‍. കാസര്‍​കോട് പാഡി സ്വദേശി ബി. സമീര്‍ എന്നയാളാണ് അറസ്റ്റിലായത്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി വി.ഐ.പികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.*

🅾️ *ലോക്​ഡൗണ്‍ ലംഘിച്ച്‌ പള്ളിയില്‍ നമസ്കാരം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എരമംഗലം കപ്പറമ്പത്ത്‌ പള്ളിയില്‍ പൊലീസി​ന്റെ​യും സര്‍ക്കാറി​ന്റെയും ഉത്തരവ്​ ലംഘിച്ച്‌ പള്ളിയില്‍ നമസ്കരിച്ച പത്തോളം ആളുകളുടെ പേരിലും നമസ്കാരത്തിന് നേതൃത്വം നല്‍കിയ പള്ളി ഇമാമി​​ന്റെ പേരിലുമാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.*

🅾️ *കേരളത്തില്‍ കോവിഡ് വ്യാപനം അവസാനിക്കുന്നുവെന്ന ശുഭസൂചനകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍. രോഗബാധിതരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും പത്തില്‍ കൂടാത്തതാണ് പ്രതീക്ഷ നല്‍കുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണമെന്നതും പ്രതീക്ഷകളേറ്റുന്നു. അതേസമയം, ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിയവര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നത് രോഗവ്യാപനത്തിന്റെ മൂന്നാം വരവിന് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. ജനുവരി 30-ന് വുഹാനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്.*

🅾️ *ലോക്ഡൗണ്‍ ആയതോടെ തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവള പ്രവര്‍ത്തനവും പ്രതിസന്ധിയില്‍. വര്‍ഷം 200 കോടിയിലേറെയും മാസത്തില്‍ 20 കോടിയോളം രൂപയും ലാഭമുണ്ടാക്കുന്ന വിമാനത്താവളം അടഞ്ഞുകിടക്കുകയാണ്. ലോക്ഡൗണ്‍ കഴിഞ്ഞാലും സര്‍വീസ് അനശ്ചിതത്വം തുടരും. തിരുവനന്തപുരത്ത് മാസം 35 കോടി രൂപയാണ് വരുമാനം. ഇതില്‍ 15 കോടി ചെലവ് കഴിഞ്ഞാല്‍ 20 കോടി ലാഭമാണ്. അന്തര്‍ദേശീയ ടെര്‍മിനലില്‍ 52 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് വന്നുപോകുന്നത്. ഇരു ടെര്‍മിനലിലുമായി പന്ത്രണ്ടായിരത്തിലധികം യാത്രക്കാര്‍ സഞ്ചരിച്ചിരുന്നു. എയര്‍ലൈന്‍സുകളില്‍നിന്ന് ലഭിക്കുന്ന ഓപ്പറേഷന്‍ ചാര്‍ജുകളും വാടക ഇനത്തില്‍ കിട്ടുന്നതുമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന വരുമാനം.*

🅾️ *പെരുമ്പാവൂർ പാലക്കാട്ടുതാഴം ബംഗാൾ കോളനിയിലെ അതിഥി തൊഴിലാളികൾക്ക്‌ റൂറൽ എസ്‌ പി കാർത്തിക്‌ 5 ടെലിവിഷൻ സെറ്റുകളും 10 കാരം ബോർഡുകളും 2 സെറ്റ്‌ കേബിൾ കണക്ഷനും ഒരുക്കി നൽകി . കൂടാതെ സഹായത്തിനായി ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചു*

🅾️ *കാസർകോട്‌ ഒഴികെ ഉള്ള ജില്ലകളിൽ ഇന്ന് വേനൽ മഴക്ക്‌ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.*

🅾️ *മുഹമ്മദ്‌ ഹനീഷിനെ വ്യവസായ സെക്രട്ടറിയായി നിയമിക്കാൻ മന്ത്രി സഭ തീരുമാനിച്ചു*

🅾️ *വിശ്വാസികളുടെ പങ്കാളിത്തം ഇല്ലാതെ ഇന്ന് മലയാറ്റൂരിൽ തിരുക്കർമ്മങ്ങൾ നടക്കും*

🅾️ *കായംകുളം ചിറക്കടവം കൂന്തോളിത്തറയിൽ വിശ്വംഭരൻ (43) മാങ്ങ പറിക്കുന്നതിനിടെ ഷോക്ക്‌ ഏറ്റ്‌ മരിച്ചു*

🅾️ *കോലഞ്ചേരി മാമലയിൽ ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ വീട്‌ പരിക്കേറ്റ ചെറുകര പുത്തൻവീട്ടിൽ ചെറിയാൻ (69) മരണപ്പെട്ടു*

*🇮🇳 ദേശീയം 🇮🇳*
——————————–>>>>>>>>>>

🅾️ *ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനിടെ രാജ്യത്തെ 436 ജില്ലകളില്‍ അധികൃതര്‍ പൂള്‍ ടെസ്റ്റിങ്ങിനൊരുങ്ങുന്നു. കൊറോണ വ്യാപനത്തിന്റെ ഇന്ത്യയിലെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ ഇതുപകരിക്കുമെന്നാണ് വിലയിരുത്തല്‍. ഒരുപാടു പേരുടെ സാമ്പിളുകൾ പരിശോധയനയ്ക്കയക്കുന്ന ചെലവ് കുറയ്ക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ് പൂള്‍ ടെസ്റ്റിങ്. ആളുകളെ ഓരോ കൂട്ടമായി തിരിച്ച്‌ ഓരോ കൂട്ടത്തില്‍ നിന്നും പ്രതിനിധിയായി ഒരാളെ ടെസ്റ്റിങ്ങിന് വിധേയമാക്കുന്ന രീതിയാണിത്. ഏതെങ്കിലും ഒരാളുടെ ഫലം പോസിറ്റീവായാല്‍ ഈ കൂട്ടത്തിലെ എല്ലാവരെയും ടെസ്റ്റിങ്ങിന് വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേര്‍തിരിച്ചെടുക്കുന്നതാണ് രീതി.പകര്‍ച്ചവ്യാധിയുടെ വ്യാപനം എത്രത്തോളം ഭീകരമാണെന്ന ചിത്രം ഈ രീതിയിലൂടെ ഏതാണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ടെസ്റ്റിങ്ങിന് വിധേയമായില്ലെന്നത് ആശങ്കാജനകമാണ്. ഇതിനാലാണ് ആരോഗ്യ സേതു ആപ്പു വഴിയുള്ള വിവരങ്ങളും നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച്‌ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരുടെയും ടെസ്റ്റ് നടത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. വേഗത്തിലുള്ള ടെസ്റ്റിനു പകരം ആര്‍ടി പിസിആര്‍ എന്ന പഴയ മാര്‍ഗ്ഗമുപയോഗിച്ചായിരിക്കും ടെസ്റ്റ്. “കോടിക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഈ ആപ്പ് വഴിയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഏകദേശം ധാരണ കിട്ടും. പിന്നെ ആപ്പ് വഴിയല്ലാത്ത നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ വേറെയുമുണ്ട്. ഈ രണ്ട് കണക്കുകളും കൂടി ചേര്‍ത്ത് ചില നിശ്ചിത പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റ് നടത്തും. അതിലൂടെ കോവിഡ് വിമുക്തമെന്ന് അവകാശപ്പെടുന്ന ജില്ലകള്‍ യഥാര്‍ഥത്തില്‍ കോവിഡ് മുക്തമാണോ എന്ന തിരിച്ചറിയാനാവും. എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ ഈ ജില്ലകള്‍ കോവിഡ് വിമുക്ത പ്രദേശമെന്ന് നമുക്ക് ഏതാണ്ട് ഉറപ്പിച്ചു പറയാനാവും”. അധികൃതര്‍ അറിയിച്ചു.*

🅾️ *കൊറോണ അടച്ചുപൂട്ടലിനെ തുടര്‍ന്ന് നിശ്ചലമായ സമ്പദ്‌ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനായി 50,000 മുതല്‍ 75,000 കോടി വരെയുള്ള ഉത്തേജക പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യവസായങ്ങളെ പ്രത്യേകിച്ച്‌ തൊഴില്‍ നഷ്ടത്തിന് ഏറെ സാധ്യതയുള്ള ചെറുകിട-ഇടത്തരം യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ധന സെസില്‍ നിന്നും ബജറ്റിന്റെ ഒരു വിഹിതത്തില്‍ നിന്നും ഇതിനുള്ള ഫണ്ട് കണ്ടെത്താമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വ്യവസായിക യൂണിറ്റുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പണം ലഭ്യമാക്കും. പ്രത്യേകിച്ചും മൈക്രോ, ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ക്ക് ഉടനടി പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ കണക്കാക്കി വേഗത്തില്‍ പണം നല്‍കുക എന്നതാണ് ലക്ഷ്യം.ഇതിലൂടെ നിശ്ചലമായ സമ്പദ്‌ വ്യവസ്ഥ ചലിപ്പിക്കാനാകുമെന്നും വിലയിരുത്തുന്നു. കൂടാതെ പ്രതിസന്ധിയിലായ മറ്റു വ്യവസായ മേഖലകള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇതിലൂടെ സഹായം ലഭ്യമാക്കും. ഉത്തേജക ഫണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ മഹാമാരിക്ക് മുമ്പ്‌ തന്നെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നു. ആദ്യമേ പ്രതിസന്ധിയിലായ പല മേഖലകള്‍ക്കും കൊറോണ കൂടി എത്തിയതോടെ കനത്ത നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച പ്രവചിച്ചിരുന്നത്. 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ അനുമാനമാണിത്. ഇതിനിടയിലാണ് കൊറോണ മഹമാരിയും ലോക്ക്ഡൗണും എത്തിയിരിക്കുന്നത്. ഇന്ത്യക്ക് 2020-21 . സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം വളര്‍ച്ച മാത്രമാണ് ഫിച്ച്‌ കണക്കാക്കിയിരിക്കുന്നത്. മുപ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.*

🅾️ *കൊറോണവൈറസ് വ്യാപനം നടത്തുന്നുവെന്നാരോപിച്ച്‌ ഡോക്ടര്‍മാര്‍ക്ക് മര്‍ദനം. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കാണ് അയല്‍വാസിയുടെ മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി ഗൗതം നഗറിലാണ് സംഭവം. രാത്രി ഒമ്പതരയോടെ പഴങ്ങള്‍ വാങ്ങുന്നതിനായി ഡോക്ടര്‍മാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. കോവിഡ്-19 പരത്താനായി പുറത്തിറങ്ങി നടക്കുകയാണെന്ന് അയല്‍വാസി ഇവരുടെ നേരെ ആക്രോശിച്ചു. ഡോക്ടര്‍മാര്‍ പ്രതികരിച്ചപ്പോള്‍ ഇയാള്‍ ഇരുവരേയും മര്‍ദിക്കുകയായിരുന്നുവെന്ന് റസിഡന്റ് ഡോക്ടേര്‍ഴ്‌സ് അസോസിയേഷന്‍ അംഗം ഡോ. മനീഷ് അറിയിച്ചു. സഫ്ദര്‍ജങ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് മര്‍ദനമമേറ്റ ഡോക്ടര്‍മാര്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നത്.ഇവര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡോ. മനീഷ് പറഞ്ഞു.*

🅾️ *മഹാരാഷ്ട്രയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കാന്‍ കാരണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ തെറ്റായ സമീപനങ്ങള്‍ കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരെ പരിശോധനയ്‍ക്ക് വിധേയരാക്കാന്‍ വൈകിയെന്നും രോഗബാധിതരെ കണ്ടെത്താന്‍ പര്യാപ്തമായ പരിശോധനകള്‍ നടന്നിട്ടില്ലെന്നുമാണ് പ്രധാന ആരോപണം. ഇതില്‍ ചിലത് കേന്ദ്രത്തിന്റെ പരിധിയിലുള്ള കാര്യങ്ങളാണെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ ആരോപിക്കുന്നു. മഹാരാഷ്ട്രയില്‍ 40 ശതമാനത്തിലേറെ രോഗബാധിതരും യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ യാത്രക്കാരാണ്. ആദ്യ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 10 ദിവസങ്ങള്‍ കഴിഞ്ഞാണ് യുഎഇയില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന ആരംഭിച്ചത്. സ്ക്രീനിങ് നടപടികളിലെ ഗുരുതരമായ വീഴ്ചയാണിതെന്ന് മഹാരാഷ്ട്ര ഐഎംഎ പ്രസിഡന്റ് അവിനാഷ് ബോണ്ട്വെ വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ വിദേശികളെത്തുന്നത് മുംബൈ വിമാനത്താവളത്തിലാണ്. അതിനാല്‍തന്നെ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 30 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1000 കടന്നു. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 1,135 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത്. 72 പേര്‍ മരിച്ചു. 5.98 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്. ഇന്ത്യയിലാകെ കൊറോണ മരണനിരക്ക് 2.66 ശതമാനമാണ്.*

🅾️ *കൊറോണ ബാധയില്‍ നിന്ന് വിമുക്തയായ ​ഗായിക കനിക കപൂറിനെ ലക്നൗ പൊലീസ് ചോ​ദ്യം ചെയ്യും. ആശുപത്രിയില്‍ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത്. 14 ദിവസത്തെ സമ്പർക്കവിലക്കിന് ശേഷമായിരിക്കും കനികയെ ചോദ്യം ചെയ്യുക. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആറാമത്തെ പരിശോധനയിലാണ് കനികയുടെ ഫലം നെ​ഗറ്റീവായത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരമാണ് കനികയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ച്‌ പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ്.*

🅾️ *കോവിഡ്-19 പ്രതിരോധനടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി കൊറോണ ഹോട്ട് സ്‌പോട്ടുകളെന്ന് കണ്ടെത്തിയ നഗരത്തിലെ 20 സ്ഥലങ്ങള്‍ അടച്ചു. ഈ പ്രദേശങ്ങളില്‍നിന്ന് ആരെയും പുറത്തുപോകാനോ പുറത്തുനിന്ന് ആരെയും അകത്തേക്കുകടക്കാനോ അനുവദിക്കില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. സ്ഥലങ്ങളുടെ പേരുവിവരം സര്‍ക്കാര്‍ വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ ഈ സ്ഥലങ്ങളില്‍ ജനങ്ങളെ അനുവദിക്കില്ല. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.*

🅾️ *കോവിഡ്-19 വെല്ലുവിളിയായി മുന്നിലുണ്ടെങ്കിലും ഐ.പി.ഒ. പദ്ധതിയില്‍നിന്ന് പിന്നാക്കം പോകില്ലെന്ന് എല്‍.ഐ.സി. മാനേജിങ് ഡയറക്ടര്‍ വിപിന്‍ ആനന്ദ്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.ഒ. നടത്തുന്നതിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഇതിന് സമയമെടുക്കും. നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നു. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം ഭാഗികമായിമാത്രമേ നടക്കുന്നുള്ളൂ. പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചശേഷമേ ഐ.പി.ഒ.യുടെ പുരോഗതി സംബന്ധിച്ച്‌ പറയാനാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.*

🅾️ *കൊറോണ മഹാമാരിയും അതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ചെലവുകള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍. ചെലവ് പരിമിതപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും ചെലവുകള്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി. എ കാറ്റഗറിയില്‍പ്പെടുന്ന വകുപ്പുകള്‍ക്ക് ബജറ്റില്‍ അനുവദിച്ച പണം ചെലവഴിക്കാന്‍ അധികാരമുണ്ടായിരിക്കും. കൃഷി, യോഗ, ആരോഗ്യം, സിവില്‍ ഏവിയേഷന്‍, ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷണം, റെയില്‍വേ, ഗ്രാമീണ മന്ത്രാലയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.ബി കാറ്റഗറില്‍പ്പെടുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ ചെലവ് 20 ശതമാനം കുറക്കേണ്ടി വരും. കാര്‍ഷിക ഗവേഷണം, വളം, പ്രതിരോധം, നികുതി, പോലീസ്, പെട്രോളിയം, റോഡ് ഗതാഗതം തുടങ്ങിയ ഇതിന് കീഴില്‍ വരും. സി വിഭാഗത്തില്‍പ്പെലുള്ള വകുപ്പുകള്‍ ആദ്യ പാദത്തില്‍ അനുവദിച്ച തുകയുടെ 15 ശതമാനം മാത്രമേ ചെലവഴിക്കാന്‍ സാധിക്കൂ. കെമിക്കല്‍, കല്‍ക്കരി, കോര്‍പ്പറേറ്റ് കാര്യങ്ങള്‍, സിവില്‍ ഡിഫന്‍സ്, മൃഗസംരക്ഷണം, വൈദ്യുതി, ടൂറിസം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേ സമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രധാന ചെലവുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ നിലനിര്‍ത്താമെന്നതും ശ്രദ്ധേയമാണ്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 3.20 ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ ധനമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളെയും അനുവദിക്കുകയും ചെയ്തു. കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനുള്ള ചെലവുകള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം*

🅾️ *ലോക്ഡൗണ്‍ തുടര്‍ന്നാലും ഇ-കൊമേഴ്സ് കമ്പനികളുടെ വിതരണ ശൃംഖല ശക്തമാക്കാന്‍ ആറു മാസത്തേക്ക് കര്‍ഫ്യൂ പാസ് അനുവദിക്കണമെന്ന ആവശ്യവുമായി കമ്പനികള്‍. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ കമ്പനികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം പല കമ്പനികളുടെയും വിതരണം പൂര്‍ണമായി നിലച്ചിരുന്നു. ഇപ്പോള്‍ അവശ്യവസ്തുക്കളുടെ വിതരണംമാത്രമാണ് നടക്കുന്നത്. ഏപ്രില്‍ 14 വരെയാണ് ഇവയുടെ വിതരണത്തിനുള്ള പാസ്സുള്ളത്. കോവിഡ് 19 കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പലയിടത്തും കര്‍ഫ്യൂ നീട്ടാനിടയുണ്ടെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാന തലത്തില്‍ കൂടുതല്‍ കാലാവധിയില്‍ പാസ് നല്‍കണമെന്നാണ് കമ്പനികളുടെ ആവശ്യം.*

🅾️ *മുംബൈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൊക്കാഡ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച 46 പേര്‍ക്കൊപ്പം സമ്പർക്കം പുലര്‍ത്തിയവരാണ് ഇവര്‍. ഇതോടെ വൈറസ് സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 48 ആയി. നേരത്തെ മൂന്നു രോഗികള്‍ വൊക്കാഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊറോണ ബാധിച്ചു മരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആദ്യം ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുമാരാണ്, ഇതില്‍ 200 ലധികവും മലയാളി നഴ്‌സുമാരാണ്.*

🅾️ *കോവിഡ്​ 19 രോഗികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാനൊരുങ്ങുകയാണ്​ ദക്ഷിണ മധ്യ റെയില്‍വെ. കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാനുള്ള ഉത്തരവ്​ ലഭിച്ചിട്ടുണ്ടെന്ന്​ സെക്കന്തറാബാദ്​ ഡിപ്പോ വ്യക്തമാക്കി. 60 വാര്‍ഡുകളൊരുക്കുകയാണ് തങ്ങളുടെ​ ലക്ഷ്യം​. 60ല്‍ 41 കോച്ചുകളുടെ പണി പൂര്‍ത്തിയാക്കി. ഏപ്രില്‍10ന്​ മുന്നേ ജോലി തീര്‍ക്കേണ്ടതുണ്ടെന്നും കോച്ചിങ്​ ഡിപ്പോ ഓഫീസര്‍ ഉമര്‍കാന്ത്​ തൗരി വ്യക്തമാക്കി. ഇതുവരെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയ കോച്ചുകളില്‍ ജനറല്‍ സിറ്റിങ്​ കോച്ചുകളുമുണ്ട്​. അതില്‍ മധ്യഭാഗത്തുള്ള ബെര്‍ത്തുകള്‍ എട​ുത്തു മാറ്റിയാണ്​ വാര്‍ഡുകളൊരുക്കുന്നത്​.*

🅾️ *ബി.ജെ.പി എം.പിയുടെ കൈവശമുള്ളത് വ്യാജ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റെന്ന ആരോപണവുമായി തെലുങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) നേതാവ്. ബി.ജ.പി നേതാവും നിസാമാബാദ് എം.പിയുമായ ഡി. അരവിന്ദ് കുമാറിനെതിരെയാണ് ടി.ആര്‍.എസ് നേതാവായ കൃഷ്ണാങ്ക് ആരോപണം ഉന്നയിച്ചത്. ജനാര്‍ധന്‍ റായ് നഗര്‍ വിദ്യാപീഠ് യൂനിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉണ്ടെന്നാണ് അരവിന്ദ് കുമാര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. ബി.ജെ.പി എം.പി എന്‍റോള്‍ ചെയ്തിട്ടില്ലെന്നും 2018ല്‍ എം.എ നേടിയിട്ടില്ലെന്നും വിദ്യാപീഠം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെലുങ്കാനയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോലും എം.പി ചേര്‍ന്നിട്ടില്ല.വ്യാജ സര്‍ട്ടിഫിക്കറ്റ് ആണ് അദ്ദേഹത്തിന്‍റെ കൈവശമുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.പിയുടെ ധാര്‍മ്മികത നഷ്ടപ്പെട്ടു. അരവിന്ദ് കുമാര്‍ രാജിവെക്കണമെന്നും ടി.ആര്‍.എസ് നേതാവ് ആവശ്യപ്പെട്ടു. അനാവശ്യ ആരോപണമാണ് അരവിന്ദ് കുമാറിനെതിരെ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി നേതാവ് എന്‍.വി സുഭാഷ് പ്രതികരിച്ചു. ജനാര്‍ധന്‍ റായ് നഗര്‍ വിദ്യാപീഠ് യൂനിവേഴ്സിറ്റിയില്‍ നിന്ന് മികച്ച വിജയമാണ് അദ്ദേഹം നേടിയത്. അതിനുള്ള തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.*

🅾️ *ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുപ്പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിൽ.. ന്യൂറോളജി സംബന്ധിച്ച അസുഖവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ ഇ​ദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നാവരെ നിരീക്ഷണത്തിലാക്കിയത്​.*

🅾️ *ജമ്മു കശ്മീരില്‍ ജയ്ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപൂരില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിലാണ് ദറിനെ വധിച്ചത്. സോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുലാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്നു തീവ്രവാദികള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തീവ്രവാദികള്‍ വെടിവെച്ചതിന് പിന്നാലെ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എ.കെ 47 റൈഫിള്‍, 59 റൗണ്ട് വെടിയുണ്ട അടക്കമുള്ളവ പിടിച്ചെടുത്തതായി വടക്കന്‍ കശ്മീര്‍ ഡി.ഐ.ജി സുലേമന്‍ ചൗധരി അറിയിച്ചു.*

🅾️ *ഉത്തര്‍പ്രദേശിലെ ലഖ്നോയില്‍ ആശുപത്രി കെട്ടിടത്തില്‍ തീപിടിത്തം. കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്സിറ്റി കെട്ടിടത്തിന്‍റെ രണ്ടാം നിലയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല. ബുധനാഴ്ച രാത്രിയോടെ ട്രോമകെയര്‍ വിഭാഗവും എല്ലുരോഗ വിഭാഗവും പ്രവര്‍ത്തിക്കുന്ന ഭാഗത്തെ ലിഫ്റ്റിന് സമീപത്തായിരുന്നു അപകടം.*

🅾️ *ആ​ഭ്യ​ന്ത​ര സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ ഒ​രു തീ​രു​മാ​ന​വും വ്യ​ക്ത​മാ​ക്കും മുമ്പ്‌ വി​മാ​ന കമ്പനി​ക​ള്‍ യാ​ത്രാ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ തു​ട​ങ്ങി. ഈ ​മാ​സം 15 മു​ത​ലു​ള്ള യാ​ത്ര​യു​ടെ ടി​ക്ക​റ്റാ​ണ്​ ന​ല്‍​കു​ന്ന​ത്. ഇ​തു​വ​ഴി വി​മാ​ന​കമ്പനിക​ള്‍ വ​ന്‍​തു​ക സ​മാ​ഹ​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം വ​രും മുമ്പ്‌​ ത​ന്നെ ടി​ക്ക​റ്റ്​ വി​ല്‍​പ​ന തു​ട​ങ്ങി​യ​ത്​ നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. 15 മു​ത​ല്‍ യാ​ത്ര സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് തീ​യ​തി മാ​റ്റി​ക്കൊ​ടു​ക്കു​മെ​ന്നാ​ണ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള വി​വ​രം.*

🅾️ *കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്ക് അടക്കമുള്ള സുരക്ഷാ സാമഗ്രികള്‍ ഇല്ലെന്ന് പരാതിപ്പെട്ട ഡോക്ടറെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ പരാതി ഉന്നയിക്കുന്ന വിഡിയോ വൈറല്‍ ആയിരുന്നു. ടി.ഡി.പി നേതാവ് നര ലോകേഷ് ആണ് ഡോ. സുധാകര്‍ റാവു മാസ്കുകളുടെയും ശരീരാവരണത്തിന്റെയും കുറവുകളെ കുറിച്ച്‌ പരാതിപ്പെടുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പൊലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ചും ഡോക്ടര്‍ പരാതിപ്പെടുന്നുണ്ട്. നരസിപട്ടണ ഗവ.ആശുപത്രിയിലെ ഡോക്ടറാണ് സുധാകര്‍ റാവു.*

🅾️ *വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച നൂ​റു പ​വ​​ന്റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഭാ​ര്യ മോ​ഷ്​​ടി​ച്ച​ത​റി​ഞ്ഞ്​ ഭ​ര്‍​ത്താ​വ്​ ജീവനൊടുക്കി.* *തൂ​ത്തു​ക്കു​ടി തു​റ​മു​ഖ ജീ​വ​ന​ക്കാ​ര​നാ​യ പെ​രി​യ​സെ​ല്‍​വം ന​ഗ​ര്‍ വി​ന്‍​സ​ന്‍​റ് (59) ആ​ണ്​ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.*
*വി​വാ​ഹി​ത​രാ​യ ര​ണ്ട്​ പെ​ണ്‍​മ​ക്ക​ള്‍​ക്ക്​ സ്വ​ര്‍​ണം ന​ല്‍​കി​ല്ലെ​ന്ന ആ​ശ​ങ്ക​യാ​ണ്​ ഭാ​ര്യ​യെ കു​റ്റ​കൃ​ത്യ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​ത്. സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്​​ടി​ച്ച്‌​​ വീ​ടി​ന​ടു​ത്ത്​ കു​ഴി​ച്ചി​ട്ട​ശേ​ഷം മോ​ഷ​ണം പോ​യ​താ​യി ഭ​ര്‍​ത്താ​വി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന്​ വി​ന്‍​സ​ന്‍​റ്​ താ​ള​മു​ത്തു പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.മനോവിഷമത്തില്‍ ജീവനൊടുക്കുകയും ചെയ്​തു. പൊലീസ്​ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഭാ​ര്യ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ദമ്പതികൾ ത​മ്മി​ല്‍ പ്ര​ശ്​​ന​മുണ്ടെ​ന്ന്​ പൊ​ലീ​സ്​ പറഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തു.*

🅾️ *കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാഴ്ച മുമ്പാണ്‌ ധാരാവിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്നുതന്നെ 55 വയസുള്ള ഇയാള്‍ മരിക്കുകയും ചെയ്തു. ബുധനാഴ്ച 64 വയസുള്ള ഒരാള്‍കൂടി രോഗം ബാധിച്ച്‌ മരിച്ചു. ഒരാഴ്ചക്കിടെ രണ്ട് മരണവും രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് ധാരാവി ചേരി അടയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. രണ്ടുപേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് നിയന്ത്രിക്കുക സര്‍ക്കാരിനെ സംബന്ധിച്ച്‌ ശ്രമകരമാണ്. ഇതേ തുടര്‍ന്നാണ് ചേരി പൂര്‍ണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 10 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. നിലവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ ഇവിടെ പാലിക്കുന്നില്ല.*

🅾️ *ഓഹരി വിപണി ആത്മവിശ്വാസം തിരിച്ചുപിടിച്ചു. നിഫ്റ്റി 8900ന് മുകളിലെത്തി. സെന്‍സെക്‌സ് 748 പോയന്റ് നേട്ടത്തില്‍ 30,642ലും നിഫ്റ്റി 217 പോയന്റ് ഉയര്‍ന്ന 8966ലുമാണ് വ്യാപാരം ആരംഭിച്ചത്.*

🅾️ *തമിഴ്നാട്ടില്‍ കൊവിഡ് ഭേദമാകാത്ത രോഗികളെ ഡിസ്ചാ‍ര്‍ജ് ചെയ്ത് വിളുപുരം സര്‍ക്കാര്‍ ആശുപത്രി. പ്രാഥമിക പരിശോധനാഫലം വന്ന ഉടന്‍ വിശദമായ ഫലത്തിന് കാത്തുനില്‍ക്കാതെ കൂട്ടത്തോടെ 26 രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിയ്ക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ്. വിശദപരിശോധനാ ഫലം വന്നപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തതില്‍ നാല് പേര്‍ക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.കൊവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ ഐസൊലേഷനിലുണ്ടായിരുന്ന 26 പേരുടെ ഫലമാണ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ലാബുകള്‍ക്കും സ്വകാര്യ ലാബുകള്‍ക്കും കൊവിഡ് പരിശോധനയ്ക്ക് അനുമതിയുണ്ട്. വിളുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത് ഒരു സ്വകാര്യ ലാബിലേക്കാണ്.ഇവിടെ നിന്ന് പ്രാഥമികമായി ലഭിച്ച ഫലം നെഗറ്റീവായിരുന്നു. ഇവരെയെല്ലാവരെയും ഇതോടെ രോഗമില്ലെന്ന് രേഖപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ രണ്ടാമത്തെ വിശദമായ പരിശോധനാ ഫലം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇന്ന് വൈകിട്ടോടെ രണ്ടാം പരിശോധനാ ഫലം വന്നു. ഇതില്‍ നാല് പേര്‍ക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തി. ഇതോടെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് നെട്ടോട്ടമായി. മൂന്ന് രോഗികളെ പൊലീസ് കണ്ടെത്തി തിരികെ ഐസൊലേഷന്‍ വാര്‍ഡിലാക്കി. പക്ഷേ നാലാമന്‍റെ കാര്യത്തിലായിരുന്നു ബുദ്ധിമുട്ട്. ദില്ലിയില്‍ നിന്ന് എത്തിയ ഒരു അതിഥിത്തൊഴിലാളിയായിരുന്നു ഇയാള്‍. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അല്‍പം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നിലവില്‍ കാണാതായ അതിഥിത്തൊഴിലാളി. പോണ്ടിച്ചേരി സബ് ജയിലില്‍ ചില മോഷണക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് കഴിഞ്ഞിരുന്നയാളാണ് ഇയാള്‍. ഇയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇപ്പോള്‍.*

🅾️ *കോവിഡ് പ്രതിരോധ നടപടികള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി എംപിമാരുടെ ശമ്പളത്തില്‍ നിന്നും ഓരോ മാസവും കുറയുക 57,000 രൂപ. എംപിമാരുടെ ശമ്പളം മാത്രമല്ല, മണ്ഡല അലവന്‍സും 30% കുറയും. ഓഫിസ് ചെലവിനുള്ള തുകയിലും മാസം 6000 രൂപയുടെ കുറവുണ്ടാവും. ശമ്പളവും അലവന്‍സും കുറയ്ക്കുന്നതിലൂടെ ഈ വര്‍ഷം ഏകദേശം 53.8 കോടി രൂപ ലാഭിക്കാനാകും. ഒരു ലക്ഷം രൂപയാണ് എംപിമാരുടെ മാസ ശമ്പളം. അതില്‍ 30,000 രൂപ കുറയും. 70,000 രൂപ മണ്ഡല അലവന്‍സില്‍ 21,000 രൂപയും ഓഫിസ് ചെലവിനുള്ള 60,000 രൂപയില്‍ 6,000 രൂപയും കുറയും.മൊത്തം 57,000 രൂപ ഓരോ മാസവും കുറയും. ഓഫിസ് ചെലവില്‍ 40,000 രൂപ െസക്രട്ടറിക്കുള്ള ശമ്പളമാണ്‌ . അതില്‍ കുറവു വരുത്തില്ല. പാര്‍ലമെന്റ് സമ്മേളന കാലത്തെ 2,000 രൂപ ദിനബത്ത ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളിലും കുറവില്ല*

*🌎 അന്താരാഷ്ട്രീയം 🌍*
————————–>>>>>>>>>>

🅾️ *നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും കൊറോണ വൈറസ് വ്യാപനം തടയാനാകാതെ ലോകരാജ്യങ്ങള്‍. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 15,11,104 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണസംഖ്യ 88,338 ആയി ഉയര്‍ന്നു. യൂറോപ്പില്‍ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യുഎസില്‍ രോഗികളുടെ എണ്ണം 4.30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1400ഓളം പോരാണ് യുഎസില്‍ മാത്രം മരിച്ചത്. ആകെ മരണം 14,500 പിന്നിട്ടു. ഏറ്റവും കൂടുതല്‍ ആള്‍നാശം ഇറ്റലിയിലാണ്, 17,669 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 139,442 ആയി.സ്പെയ്നിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുമ്പോൾ മരണം 14,792 ആയി. ഫ്രാന്‍സിലും സ്ഥിതിഗതി രൂക്ഷമാണ്. മരണസംഖ്യ 10,000 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113,959 ആയി ഉയര്‍ന്നു. ജര്‍മനിയിലും രോഗികളുടെ എണ്ണം 1.13 ലക്ഷം കടന്നു. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. പുതിയ കേസുകളും മരണങ്ങളും ഗണ്യമായി കുറഞ്ഞു. 82,809 ആളുകള്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും രോഗം ഭേദമായി ആശുപത്രിവിട്ടു. ബ്രിട്ടണ്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലും കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഇറാനില്‍ 64,586 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ബ്രിട്ടണില്‍ രോഗികളുടെ എണ്ണം 60000 പിന്നിട്ടു. തുര്‍ക്കിയില്‍ 38000 കടന്നു. അതേസമയം ലോകത്താകെ രോഗംഭേദമായവരുടെ എണ്ണം ആശ്വാസകരമാണ്. ചികിത്സയിലുള്ള 3,29,731 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. ചൈനയില്‍ മാത്രം 77567 പേര്‍ രോഗമുക്തി നേടി.*

🅾️ *യെമനില്‍ ഹൂത്തിവിമതരുമായുള്ള പോരാട്ടത്തിന് രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാതരത്തിലുള്ള ശത്രുതയും പോരാട്ടങ്ങളും അവസാനിപ്പിച്ച്‌ വൈറസിനെ നേരിടണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തിന് പിന്നാലെയാണ് തീരുമാനം. യുഎന്‍ സെക്രട്ടറി ജനറലിന്റെ ആഹ്വാനം അംഗീകരിക്കാനുള്ള യെമന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് സഖ്യ വക്താവ് തുര്‍കി അല്‍ മാലികി പറഞ്ഞു.സാമ്പത്തികവും മാനുഷികവുമായ വശങ്ങളും കണക്കിലെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് യുഎന്നിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. ഇതിനായി യുഎന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. അതേ സമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച അറബ് സഖ്യത്തിന്റെ തീരുമാനത്തില്‍ ഹൂത്തികള്‍ പ്രതികരിച്ചിട്ടില്ല. അഞ്ച് വര്‍ഷത്തിലേറെയായി സൗദി സഖ്യവും ഹൂത്തിവിമതരുമായി പോരാട്ടം തുടങ്ങിയിട്ട്.*

🅾️ *കോവിഡ്-19 ബാധിതനായി തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മരുന്നുകളോടു പ്രതികരിക്കുന്നുവെന്ന് അധികൃതര്‍. തുടര്‍ച്ചയായ മൂന്നാംദിവസവും അദ്ദേഹം ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലെ ഐ.സി.യു.വില്‍ തുടരുകയാണ്. പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും അദ്ദേഹത്തെ തുടര്‍ച്ചയായി നിരീക്ഷിച്ചുവരുകയാണെന്നും ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ശ്വാസതടസ്സം നേരിടുന്ന ജോണ്‍സണ് ഓക്സിജന്‍ നല്‍കുന്നത് തുടരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എലിസബത്ത് രാജ്ഞിയും രാജകുടുംബത്തിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും ജോണ്‍സന്റെ കുടുംബത്തിന് ആശ്വാസസന്ദേശമറിയിച്ചു.അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് ഗര്‍ഭിണിയായ പ്രതിശ്രുതവധു കാരി സൈമണ്ട്സ് പറഞ്ഞു.*

🅾️ *കൊറോണയുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. (ഡബ്ലിയു.എച്ച്‌.ഒ.). സംഘടന ചൈനയ്ക്ക് വേണ്ടി പക്ഷപാതിത്വം കാട്ടിയെന്നും മഹാമാരിയെ ചെറുക്കാന്‍ വേണ്ടത് ചെയ്തില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. മാത്രമല്ല ഡബ്ലിയു.എച്ച്‌.ഒ.യ്ക്ക് നല്‍കിവരുന്ന ഫണ്ട് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡബ്ലിയു.എച്ച്‌.ഒ. മേധാവി ടെഡ്രോസ് അഥാനോം ഗബ്രെയൂസസ്. നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ തലത്തിലുള്ള ഐക്യമാണ് ഇപ്പോള്‍ ആവശ്യം.കോവിഡിനിടെ രാഷ്ട്രീയം ഉപയോഗിക്കരുത്. അമേരിക്കയും ചൈനയും തമ്മില്‍ ഈ വിഷയത്തില്‍ ആത്മാര്‍ഥമായ ഐക്യദാര്‍ഡ്യം വേണം. ഏറ്റവും ശക്തരായവര്‍ വഴി തെളിച്ചുകൊടുക്കണം. ദയവായി കോവിഡ് രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യൂ- ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞു. അമേരിക്കയാണ് ഡബ്ലിയു.എച്ച്‌.ഒ.യ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി. എന്നാല്‍ അമേരിക്ക തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ഡബ്ലിയു.എച്ച്‌.ഒ.യ്ക്ക് എതിരായ പരാമര്‍ശങ്ങളെ അപലപിച്ച്‌ രംഗത്ത് വന്നിരുന്നു.*

🅾️ *ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടയില്‍ നന്ദി അറിയിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാഠവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. “ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോദി. താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു”. ട്രംപ് ട്വീറ്റ് ചെയ്തു. ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തെ സൂചിപ്പിച്ച്‌ ട്രംപ് കൂട്ടിച്ചേര്‍ത്തു.*

🅾️ *ആമസോണിലെ മഴക്കാടുകളില്‍ കഴിയുന്ന ആദിവാസി വിഭാഗമായ യനോമാമി വിഭാഗങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബ്രസീല്‍. ഇതാദ്യമായാണ് ആമസോണിലെ വിദൂരസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഈ വിഭാഗങ്ങള്‍ക്കിടയില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്. ‘യനോമാമി വിഭാഗങ്ങള്‍ക്കിടയില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമാണ് അവര്‍ക്കുള്ളത്. ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നു. ഇതോടെ മൂന്നിരട്ടി മുന്‍കരുതലാണ് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ എടുക്കുന്നത്. ‘ – ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍ട്രിക് പറഞ്ഞു. പതിനഞ്ചു വയസുകാരനായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബോവിസ്തയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോള്‍.പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ഏഴ് പേര്‍ക്ക് ഇതിനോടകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോത്രവര്‍ഗമായ കൊകാമ വിഭാഗത്തിലെ 20കാരിക്കാണ് ഒരാഴ്ച മുന്‍പ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. 300 ഗോത്രവിഭാഗങ്ങളിലായി 800,000 ജനങ്ങളാണ് ബ്രസീലില്‍ ഉള്ളത്.20ാം നൂറ്റുണ്ടിന്റെ പകുതിവരെ പൂര്‍ണമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരെ 1970 ല്‍ പിടിപെട്ട അഞ്ചാംപനിയും മലേറിയയും തകര്‍ത്തിരുന്നു.*

🅾️ *കൊ​റോ​ണ വൈ​റ​സ്​ ലോ​ക സമ്പദ്‌വ്യ​വ​സ്​​ഥ​യി​ല്‍ ഏ​ല്‍​പി​ക്കു​ന്ന പ്ര​ഹ​രം ക​ന​ത്ത​താ​യി​രി​ക്കു​മെ​ന്നും ഇ​ന്ത്യ​യി​ലെ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ല്‍ 40 കോ​ടി തൊ​​ഴി​ലാ​ളി​ക​ള്‍ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക്​ പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ജ്യാ​ന്ത​ര തൊ​ഴി​ല്‍ സം​ഘ​ട​ന​യു​ടെ (ഐ.​എ​ല്‍.​ഒ) മു​ന്ന​റി​യി​പ്പ്. വ​രു​ന്ന മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ലോ​ക​ത്ത്​ 19.5 കോ​ടി പൂ​ര്‍​ണ സ​മ​യ ജോ​ലി ന​ഷ്​​ട​പ്പെ​​ട്ടേ​ക്കും. കോ​വി​ഡ്​ മ​ഹാ​മാ​രി ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന്​ ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന്​​ സം​ഘ​ട​ന വി​ല​യി​രു​ത്തു​ന്നു.*

🅾️ *യു.എസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക്​ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന മത്സരത്തില്‍ നിന്ന് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സ് പിന്മാറി. പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള പ്രൈമറികളില്‍ പിന്നിലായിപ്പോയതിനെ തുടര്‍ന്നാണ് പിന്മാറാന്‍ തീരുമാനിച്ചത്. ഇതോടെ മുന്‍ വൈസ് പ്രസിഡന്‍റ്​ ജോ ബൈഡനെയായിരിക്കും രണ്ടാമൂഴം ലക്ഷ്യമിടുന്ന പ്രസിഡന്‍റ്​ ഡോണള്‍ഡ് ട്രംപിന് തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരിക. സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 78 കാരനായ സാന്‍ഡേഴ്‌സ് പുരോഗമന ആശയങ്ങള്‍ കൊണ്ട് യുവജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു.ആദ്യഘട്ടത്തില്‍ പ്രൈമറികളില്‍ മുന്‍തൂക്കം നേടിയെങ്കിലും സമീപകാലത്ത് ആ മികവ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.*

🅾️ *സ്​നേഹ ചുംബനം നല്‍കാന്‍ കുടുംബാംഗങ്ങളില്ലാതെ, യാത്രാരംഭത്തി​ന്റെ ഒാരോ നിമിഷവും ലോകത്തെ കാണിക്കാന്‍ മാധ്യമ സമൂഹമില്ലാതെ മൂന്ന്​ ബഹിരാകാശ സഞ്ചാരികള്‍ നാളെ യാത്ര തുടങ്ങുകയാണ്​. കോവിഡ്​ കാലം തീര്‍ത്ത നിയന്ത്രണങ്ങളില്‍ പതിവുകളെല്ലാം ഒഴിവാക്കിയാണ്​ ബഹിരാകാശ യാത്ര പോലും. റഷ്യയുടെ റോസ്​കോസ്​മോസ്​ സ്​പേസ്​ ഏജന്‍സിയുടെ അനറ്റോളി ഇവാനിഷിന്‍, ഇവാന്‍ വാഗ്​നര്‍ എന്നിവരും നാസയുടെ ക്രിസ്​ കാസിഡിയും വ്യാഴാഴ്​ച ഇന്ത്യന്‍ സമയം ഉച്ചക്ക്​ 1.35ന്​ കസാക്കിസ്​താനിലെ ബൈകൊനുര്‍ കേന്ദ്രത്തില്‍ നിന്ന്​ ഇന്‍റര്‍നാഷനല്‍ സ്​പേയ്​സ്​ സ്​റ്റേഷനിലേക്കുള്ള യാത്ര തുടങ്ങും. ആറുമാസം നീളുന്ന ദൗത്യമാണ്​ മൂവരുടേതും.*

🅾️ *രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ഗള്‍ഫിലെ പ്രവാസി മലയാളികള്‍. കുവൈത്തും യുഎഇയും ഇന്ത്യയിലേക്ക് വിമാനസര്‍വീസ് നടത്താന്‍ തയ്യാറായിട്ടും കേന്ദ്രം അനുമതി നല്‍കാത്തതില്‍ പ്രതിഷേധത്തിലാണവര്‍. ലോക് ഡൗണിന്‍റെ ഓരോ ദിവസവും പിന്നിടുമ്പോൾ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനത്തിലുള്ള സാധ്യതയേറുകയാണ്. സാധാരണക്കാരായ തൊഴിലാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളില്‍ 50 ശതമാനവും. ലേബര്‍ക്യാമ്പുകളിലും ഒറ്റമുറി പങ്കിട്ടും കഴിയുന്ന ഇവരില്‍ ലോക് ഡൗണിന്‍റെ ഓരോ ദിവസവും പിന്നിടുമ്പോൾ വൈറസ് പടരാനുള്ള സാധ്യതയേറുകയാണ്. അതുകൊണ്ട് തന്നെ എത്രയുംപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുയാണവര്‍*

🅾️ *ഇറ്റലിയില്‍ ജെനോവ, ഫ്ലോറന്‍സ് നഗരങ്ങള്‍ക്കിടയില്‍ മാസാ കരാറ പ്രവിശ്യയില്‍ ടുസ്‌കാനിയില്‍ 850 അടി നീളവും 27 അടി ഉയരവുമുള്ള ഭീമന്‍ പാലം തകര്‍ന്നു വീണു. ഒഴിവായത് വന്‍ ദുരന്തമാണ്. സാധാരണ നല്ല തിരക്കനുഭവപ്പെടുന്ന പാലമായിരുന്നു ഇത്. ഇറ്റലിയില്‍ ലോക്ക്ഡൗണായതിനാല്‍ വാഹനങ്ങളൊന്നും ഈ മേഖലയിലൂടെ കടന്നുപോയിരുന്നില്ല. പാലം ഉള്‍പ്പെടുന്ന എസ്.എസ് 330 റോഡില്‍ പൊതുഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. അപകട സമയം രണ്ട് പാഴ്സല്‍ സര്‍വീസ് വാനുകള്‍ പാലത്തിലൂടെ കടന്നുപോയിരുന്നു. രണ്ട് വാനിന്റെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ 10.25 ഓടെയായിരുന്നു അപകടം. 2018 ഓഗസ്റ്റില്‍ സമാന രീതിയില്‍ ജനോവയില്‍ 50 വര്‍ഷം പഴക്കമുള്ള ഒരു പാലം തകര്‍ന്നിരുന്നു.*

*⚽ കായികം , സിനിമ 🎥*
————————–>>>>>>>>>>

🅾️ *ഐ.സി.സിസുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു പിന്നാലെ കഴിഞ്ഞവര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരവും ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്. വനിതകളില്‍ ഓസ്ട്രേലിയന്‍ താരം എലീസ പെറിയാണ് മികച്ച താരം. ഏകദിന ലോകകപ്പിലെയും ആഷസ് പരമ്പരയിലെയും മികച്ച പ്രകടനങ്ങളാണ് സ്റ്റോക്‌സിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ക്രിക്കറ്റിലെ ബൈബിളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡണ്‍ മാസികയുടെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അങ്ങനെ സ്റ്റോക്‌സിനെ തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുരസ്‌കാരവും സ്റ്റോക്‌സിനായിരുന്നു. ലോകകപ്പ് ഫൈനലില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്‌സായിരുന്നു.കഴിഞ്ഞ ആഷസ് പരമ്പരയിലെ ഹെഡിങ്ലേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച ഇന്നിങ്‌സിലൂടെ സ്റ്റോക്‌സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നെന്നാണ് ഇതു വിലയിരുത്തപ്പെടുന്നത്. മുന്‍ താരം ആന്‍ഡ്രു ഫ്ളിന്റോഫിനു ശേഷം വിസ്ഡണ്‍ പുരസ്‌കാരം നേടുന്ന ഇംഗ്ലീഷ് താരം കൂടിയാണ് സ്റ്റോക്‌സ്. 2005-ല്‍ ആയിരുന്നു ഫ്ളിന്റോഫിന്റെ നേട്ടം. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലിയാണ് പുരസ്‌കാരം നേടിയത്. 2005-ല്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫിന് ശേഷം വിസ്ഡന്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ്. ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയെ പന്തള്ളിയാണ് എലീസ വനിതകളിലെ മികച്ച താരമായത്. വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസലാണ് ട്വന്റി-20 യിലെ മികച്ചതാരം.*

🅾️ *കോ​വി​ഡ്​ കാ​ല​ത്ത്​ എ​ല്ലാ​വ​രും വീ​ട്ടി​ല്‍​ത​ന്നെ ഇ​രി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു ആ​ഴ്​​സ​ന​ലി​​ന്റെ ജ​ര്‍​മ​ന്‍ സൂ​പ്പ​ര്‍ താ​രം മെ​സ്യൂ​ത്​ ഓ​സി​ല്‍ വേ​റി​ട്ട ച​ല​ഞ്ചി​ന്​ ക്ഷ​ണി​ച്ച​ത്. ത​​ന്റെ പേ​രും നമ്പറു​മു​ള്ള ജ​ഴ്​​സി​യ​ണി​ഞ്ഞ്​ വീ​ട്ടി​ലി​രി​ക്കു​ന്ന ചി​ത്ര​മെ​ടു​ത്ത്​ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ടാ​ഗ്​ ചെ​യ്​​ത്​ പ​ങ്കു​വെ​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍​ക്ക്​ വ​ന്‍​സ​മ്മാ​ന​ങ്ങ​ളാ​ണ്​ വാ​ഗ്​​ദാ​നം. ര​ണ്ടു പേ​ര്‍​ക്ക്​ ആ​ഴ്​​സ​ന​ല്‍ മ​ത്സ​ര​ത്തി​ന്​ ക്ഷ​ണം, ആ​ത്മ​ക​ഥ​യു​ടെ ഒാ​​ട്ടോ​ഗ്രാ​ഫോ​ടു​കൂ​ടി​യ കോ​പ്പി​ക​ള്‍, ഒ​പ്പി​ട്ട ജ​ഴ്​​സി, തൊ​പ്പി…ഇ​ങ്ങ​നെ നീ​ളു​ന്നു. ലോ​ക​മെ​ങ്ങു​മു​ള്ള ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്ത ച​ല​ഞ്ചി​ല്‍ കോ​ഴി​ക്കോ​ട്​ മാ​വൂ​രി​ന​ടു​ത്ത പാ​ഴൂ​രി​ലെ ഷ​റ​ഫു​ദ്ദീ​നും പ​​ങ്കെ​ടു​ത്തു. വീ​ട്ടി​ല്‍ ​പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​യ​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ അ​പേ​ക്ഷ​ക​ളി​ല്‍​നി​ന്ന്​ ഷ​റ​ഫു​ദ്ദീ​ന്റെ​ ചി​ത്ര​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബു​ധ​നാ​ഴ്​​ച ഓ​സി​ലി​​ന്റെ ഇ​ന്‍​സ്​​റ്റ​ഗ്രാം സ്​​റ്റാ​റ്റ​സി​ല്‍ ഇ​താ​യി​രു​ന്നു ആ​ദ്യം. പ്ല​സ്​ ടു ​ക​ഴി​ഞ്ഞ ഷ​റ​ഫു​ദ്ദീ​ന്‍ റീ​​ട്ടെ​യി​​ല്‍ മാ​നേ​ജ്​​മ​ന്റ്‌​ വി​ദ്യാ​ര്‍​ഥി​യാ​ണ്.*

🅾️ *യൂറോപ്യന്‍ അത്​ലറ്റിക് ചാമ്പ്യനും പിതാവും കോവിഡ് 19 ബാധിച്ച്‌ മരിച്ചു. 1984 ഗോതന്‍ബെര്‍ഗ് യൂറോപ്യന്‍ ഇന്‍ഡോര്‍ അത്​ലറ്റിക്സില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഇറ്റലിയുടെ ഡൊണാറ്റോ സാബിയയാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ പിതാവ് രണ്ട് ദിവസം മുമ്ബും മരിച്ചു. 56കാരനായ സാബിയയുടെ മരണം ഇറ്റാലിയന്‍ അത്​ലറ്റിക് ഫെഡറേഷനാണ് അറിയിച്ചത്. 1984ലെ ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിൽ ഡൊണാറ്റോ സാബിയ അഞ്ചാം സ്ഥാനം നേടിയിരുന്നു. 1988 സിയോള്‍ ഒളിമ്പിക്സിൽ ഏഴാം സ്ഥാനവും നേടി.*

🅾️ *കോവിഡ് ബാധിതനായ മകന്‍ രോഗവിമുക്തി നേടിയതില്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ എം. പത്മകുമാര്‍. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സംവിധായകന്റെ മകന്‌* *ആകാശും സുഹൃത്ത് എല്ദോയും ആശുപത്രി വിട്ടു. പാരിസില്‍ വച്ച്‌ കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം* *തോന്നിയതിനാല്‍, നാട്ടില്‍ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു* *ഇരുവരും. “എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സർവവും സമര്‍പ്പിച്ച്‌ പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുപാടും നന്ദിയും സ്നേഹവും.ഒപ്പം, ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കലക്ടര്‍ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ വളരെ ആത്മാര്‍ത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ് …നമ്മള്‍ ഇതും അതിജീവിക്കും” പത്മകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.*

🅾️ *അമ്മ ചൈനക്കാരിയായതിനാല്‍ ‘ഹാഫ് കൊറോണ’ എന്ന് വിളിച്ച്‌ തന്നെ പലരും പരിഹസിക്കുന്നതായി ജ്വാലാ ഗുട്ട. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ നേരിടുന്ന അവഹേളനങ്ങളെ കുറിച്ച്‌ തുറന്നു പറയുകയാണ് ജ്വാലാ ഗുട്ട. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് ചൈനീസ് ബന്ധത്തിന്റെ പേരില്‍ ചെറുപ്പം മുതല്‍ നേരിടുന്ന പരിഹാസങ്ങളും കൊറോണ വൈറസ് വ്യാപനത്തോടെ ലഭിച്ച പുതിയ വിളിപ്പേരും ജ്വാല ഗുട്ട തുറന്നെഴുതിയത്. ജ്വാലാ ഗുട്ടയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് ചൈനക്കാരിയുമാണ്.*

🅾️ *ബാഴ്സലോണയിലേക്ക് എപ്പോള്‍ വേണമെങ്കിലും നെയ്മറിന് മടങ്ങി വരാം എന്ന് ബാഴ്സലോണ സ്ട്രൈക്കര്‍ സുവാരസ്. നെയ്മറിന് ബാഴ്സലോണയില്‍ പ്രത്യേക സ്ഥാനം ഉണ്ട്. ഇവിടെ എല്ലാ താരങ്ങള്‍ക്കും നെയ്മറിനെ ഏറെ ഇഷ്ടവുമാണ്. സുവാരസ് പറഞ്ഞു. ഈ സമ്മറില്‍ ബാഴ്സലോണയിലേക്ക് നെയ്മര്‍ തിരിച്ചുവരും എന്നാണ് കരുതുന്നത്. നെയ്മറിന് ഇനിയും പലതും ലോകത്തിനു മുമ്പിൽ കാണിക്കാന്‍ ഉണ്ട് എന്നും ബാഴ്സലോണക്ക് നെയ്മറിന്റെ വരവ് കരുത്താകും എന്നും സുവാരസ് പറഞ്ഞു. നേരത്തെ നെയ്മര്‍ ബാഴ്സലോണയില്‍ ഉണ്ടായിരുന്നപ്പോള്‍ മെസ്സി സുവാരസ് നെയ്മര്‍ സഖ്യമായിരുന്നു ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് കൂട്ടുകെട്ട്.*

Comments (0)
Add Comment