ഉച്ച വാർത്തകൾ

🅾️ *കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി (കാ​സ്​​പ്) ഇ​ന്‍​ഷു​റ​ന്‍​സ്​ ഏ​ജ​ന്‍​സി​ക​ളെ ഒ​ഴി​വാ​ക്കി ‘അ​ഷ്വ​റ​ന്‍​സ്​’ സ്വ​ഭാ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട്​ ന​ട​ത്തും. ഇ​തി​ന്​ കാ​സ്​​പ്​ സ്​​പെ​ഷ​ല്‍ ഒാ​ഫി​സ​ര്‍ സ​മ​ര്‍​പ്പി​ച്ച ശി​പാ​ര്‍​ശ​ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു. പ​ദ്ധ​തി അം​ഗ​ങ്ങ​ള്‍​ക്ക്​ എം​പാ​ന​ല്‍ ചെ​യ്​​ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം സൗ​ജ​ന്യ​ചി​കി​ത്സ ല​ഭി​ക്കും. ചി​കി​ത്സ​ചെ​ല​വ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ഏ​ജ​ന്‍​സി ​െക്ല​യിം പ​രി​ശോ​ധി​ച്ച്‌​ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന​തി​ന്​ പ​ക​രം നേ​ര​േ​ത്ത ന​ട​പ്പാ​ക്കി​യി​രു​ന്ന ചി​സ്​ പ​ദ്ധ​തി മാ​തൃ​ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട്​ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന​താ​ണ്​ അ​ഷ്വ​റ​ന്‍​സ്​ പ​ദ്ധ​തി.കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഇ​ത്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. ഇൗ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ സ്വ​ത​ന്ത്ര സ്വ​ഭാ​വ​ത്തി​ല്‍ സ്​​റ്റേ​റ്റ്​ ഹെ​ല്‍​ത്ത്​ ഏ​ജ​ന്‍​സി (എ​സ്.​എ​ച്ച്‌.​എ) രൂ​പ​വ​ത്​​ക​രി​ക്കും. 33 ത​സ്​​തി​ക​ക​ളും സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്.*

🅾️ *ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 4130 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 4060 പേരെ അറസ്റ്റ് ചെയ്തുവെന്നും 2632 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)*

*തിരുവനന്തപുരം സിറ്റി – 147, 136, 82*

*തിരുവനന്തപുരം റൂറല്‍ – 569, 568, 404*

*കൊല്ലം സിറ്റി – 333, 349, 277*

*കൊല്ലം റൂറല്‍ – 225, 236, 202*

*പത്തനംതിട്ട – 233, 237, 183*

*ആലപ്പുഴ- 228, 236, 149*

*കോട്ടയം – 174, 186, 34*

*ഇടുക്കി – 225, 121, 61*

*എറണാകുളം സിറ്റി – 149, 182, 82*

*എറണാകുളം റൂറല്‍ – 256, 211, 103*

*തൃശൂര്‍ സിറ്റി – 254, 305, 172*

*തൃശൂര്‍ റൂറല്‍ – 219, 284, 122*

*പാലക്കാട് – 274, 277, 196*

*മലപ്പുറം – 230, 285, 193*

*കോഴിക്കോട് സിറ്റി – 143, 143, 126*

*കോഴിക്കോട് റൂറല്‍ – 118, 26, 63*

*വയനാട് – 96, 14, 47*

*കണ്ണൂര്‍ – 202, 214, 109*

*കാസര്‍ഗോഡ് – 55, 50, 27*

🅾️ *ഗ്രീന്‍ സോണിലായിരുന്ന ഇടുക്കി കോട്ടയം ജില്ലകളില്‍ അപ്രതീക്ഷിതമായി കൊവിഡ് പൊസിറ്റീവ് കേസുകള്‍ കൂടിയതോടെ മേഖലയിലെങ്ങും അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കോട്ടയം ജില്ലയിലുണ്ടായിരുന്ന ലോക്ക് ഡൗണ്‍ ഇളവുകളും ഇന്നു മുതല്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ഇന്ന് കോട്ടയത്ത് നടക്കും. ഇടുക്കിയിലും കോട്ടയത്തുമായി 21 പേര്‍ക്കാണ് കഴിഞ്ഞ 4 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 11 ആയി ഉയര്‍ന്നതോടെ കോട്ടയം ജില്ലയിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചു. ജില്ലയിലെ വിജയപുരം, മണര്‍കാട്, തലയോലപ്പറമ്പ്‌, വെള്ളൂര്‍.കിടങ്ങൂര്‍, അയ്മനം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ 5 വാര്‍ഡുകളും ഹോട്ട് സ്പോട്ടുകളയി ജില്ലാ ഭരണ കൂടം പ്രഖ്യാപിച്ചു. ഇന്നു രാവിലെ കോട്ടയത്ത് മന്ത്രി തല അവലോകന യോഗം വിളിച്ചിട്ടുണ്ട്. കോട്ടയത്ത് മാര്‍ക്കറ്റിലെ തൊഴിലാളികളടക്കം കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. ഹൈറേഞ്ചില്‍ ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പോസിറ്റീവ് ആയതോടെ ഇവിടുത്തെ ജീവനക്കാരെയും കഴിഞ്ഞ ദിവസം ചികിത്സക്ക് എത്തിയവരേയും നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രോഗി ഏപ്രില്‍15 ന് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡോക്ടറുടെ പരിശോധന നടത്തിയത്. പരിശോധന ഫലം വരുന്നതിനു മുമ്പ്‌ ഡോക്ടറെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയായെന്നാണ് വിലയിരുത്തല്‍.*

🅾️ *മലപ്പുറം ചങ്ങരംകുളത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ അയല്‍വാസിയായ യുവാവ് നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതി. യുവാവിന്‍റെ ശല്യം സഹിക്കാനാവാതെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് എന്ന യുവാവിനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. ജുനൈദ് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയാണെന്നും നിരസിച്ചതിന്‍റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും അക്രമിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു. ഇയാള്‍ക്കെതിരെ നേരത്തെ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് പെണ്‍കുട്ടി പറയുന്നു.വിവാഹ ആലോചനകള്‍ മുടക്കുന്നതും ഇയാളുടെ ശീലമാണ്. ഇന്നലെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കഴുത്തില്‍ വെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ഫോണില്‍ റിക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് ഫോണ്‍ ഇയാള്‍ കൊണ്ടുപോവുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറ‍ഞ്ഞു. ഭീഷണിയും മാനസിക പ്രയാസവും സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി കൈയിലെ ഞരമ്പ്‌ മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ജുനൈദിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്‍റെ പേരില്‍ ജുനൈദിനെതിരെ പോക്സോ കേസും ചങ്ങരംകുളം പൊലീസ്റ്റേഷനിലുണ്ട്*

🅾️ *ലോക്ക് ഡൗണിന് പിന്നാലെ തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ കളമശേരി സ്വദേശി അനോജിന് തുണയായത് നടന്‍ ജോയ്‍ മാത്യു. ജോയ് മാത്യുവിന്‍റെ കളമശേരി കുസാറ്റിന് സമീപത്തെ മരപ്പണിക്കാരനായ അനോജിന് ലോക്ക് ലൗണ്‍ വന്നതോടെ പണിയില്ലാതായി. ഇനി എന്ത് ചെയ്യുമെന്ന ചിന്ത വന്നതോടെ കൂട്ടുകാരോടൊപ്പം കൃഷി തുടങ്ങിയാലോ എന്ന് ആലോചനയായി. പക്ഷെ കൃഷിക്ക് വേണ്ട ഭൂമിയില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കൂട്ടുകാരന്‍റെ വീടിന് മുന്നില്‍ കാടുപിടിച്ചുകിടന്ന ഈ സ്ഥലം കണ്ടത്. അന്വേഷിച്ചപ്പോള്‍ സിനിമാനടന്‍ ജോയ്‍ മാത്യുവിന്‍റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലമാണെന്ന് അറിഞ്ഞു. ഉടന്‍ ഫോണ്‍ നമ്ബര്‍ തപ്പിയെടുത്ത് ജോയ് മാത്യുവിനെ വിളിച്ചു. കളമശേരിയിലെ 22 സെന്‍റ് ഭൂമിയില്‍ അനോജും വീട്ടുകാരും ഇപ്പോള്‍ ജൈവകൃഷി തുടങ്ങിയിരിക്കുകയാണ്. കാടുവെട്ടിത്തെളിച്ച്‌ വെണ്ടയും ചീരയും പയറുമൊക്കെ വിത്തിട്ടു. കാടുപിടിച്ചുകിടന്ന സ്ഥലത്ത് കൃഷിയുടെ പുതുനാമ്പുകൾ മുളച്ചതിന്‍റെ സന്തോഷം ജോയ് മാത്യുവും പങ്കിട്ടു. അനോജിന്‍റെ വീട്ടിലെ മുതിര്‍ന്ന അംഗം മുതല്‍ കുഞ്ഞുങ്ങള്‍ വരെ ഈ ജൈവകൃഷിയുടെ ഭാഗമാകുന്നു. ലോക്ക് ഡൗണ്‍ മാറിയാലും കൃഷി പൂര്‍ണതോതില്‍ തുടരാനാണ് ഇവരുടെ തീരുമാനം.*

🅾️ *കണ്ണൂരിലെ പാനൂരില്‍ ബിജെപി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ ബിജെപി നേതാവ് കുനിയില്‍ പത്മരാജനെ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.*

🅾️ *കണ്ണൂരില്‍ സിപിഎം മുഖ്യപത്രം ദേശാഭിമാനിയുടെ ന്യൂസ് എഡിറ്റര്‍ക്ക് പൊലീസിന്റെ മര്‍ദ്ദനം. ദേശാഭിമാനി സീനിയര്‍ എഡിറ്റര്‍ മനോഹരന്‍ മോറായിയെ ആണ് ചക്കരക്കല്ല് സി ഐ എം.വി. ദിനേശന്‍ അകാരണമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ സിഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ദേശാഭിമാനി സീനിയര്‍ എഡിറ്റര്‍ മനോഹരന്‍ മോറായിയെ ചക്കരക്കല്ല് സി ഐ എം.വി.ദിനേശന്‍ അകാരണമായി മര്‍ദ്ദിച്ചെന്നാണ് പരാതി. കണ്ണൂര്‍ മുണ്ടയാട് ജേര്‍ണലിസ്റ്റ് കോളനിയിലെ താമസസ്ഥലത്തിന് സമീപത്ത് വച്ചാണ് മനോഹരന്‍ മോറായി പൊലീസ് മര്‍ദ്ദനത്തിനിരയായത്. മാധ്യമ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടും, അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും സിഐ ജീപ്പിലേക്ക് വലിച്ചിഴച്ചെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.*

🅾️ *സ്വന്തം നാട്ടിലേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായുളള നോര്‍ക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്‌ട്രേഷന് വന്‍തിരക്ക്. വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. രജിസിട്രേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കാനായത്.*
*മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്‌ട്രേഷനായുളള നോര്‍ക്ക വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. www.registernorkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.*

🅾️ *കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. കോവിഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടിയെന്നാണ് ചാനല്‍ മാനേജിങ് ഡയറക്ടര്‍ എം എം ഹസ്സന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച ചെലവുചുരുക്കല്‍ നടപടിയാണിതെന്ന് ചാനല്‍ എംഡി പറയുന്നു. പതിനായിരം രൂപവരെ ശമ്പളമുള്ളവര്‍ക്ക് 30 ശതമാനവും 15000 രൂപവരെ 35 ശതമാനവും 30000 രൂപവരെ 40 ശതമാനവുമാണ് ശമ്പളം വെട്ടിക്കുറച്ചത്. ഇതിനു മുകളിലുള്ളവര്‍ക്ക് പകുതി ശമ്പളം മാത്രമേ നല്‍കൂ.മറ്റ് തരത്തിലുള്ള എല്ലാ അലവന്‍സുകളും വെട്ടിക്കുറച്ചു. മാര്‍ക്കറ്റിങ് വിഭാഗത്തിനുമാത്രമായി ടിഎ പരിമിതപ്പെടുത്തി മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായി അവഗണിച്ചു.ശമ്പളം വെട്ടിക്കുറച്ച തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഗ്രാഫിക്‌സ് വിഭാഗത്തിലെ ഒരാള്‍ രാജിക്കത്ത് നല്‍കിയെന്നും ഡെസ്‌കിലെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാല്‍ ചാനലിന്റെ തീരുമാനത്തിനെതിരെ ഇടപെടാതെ മാറി നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം എന്ന ആക്ഷേപം ഉയരുകയാണ്.*
*ജയ്ഹിന്ദ് ചാനലിന്റെ ചുമതലക്കാരനെയടക്കം നിശ്ചയിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇറക്കിയ സര്‍ക്കുലര്‍ എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. കൊവിഡിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച്‌ കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം നിഷേധിക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം മാധ്യമസ്ഥാപനങ്ങളെ അറിയിച്ചിരുന്നു.*

🅾️ *കോട്ടയം ജില്ലയില്‍ പുതിയതായി അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ കളക്ടര്‍. ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ലെന്നും അവശ്യ വസ്തുക്കളും മരുന്നുകടകളും മാത്രം തുറക്കുമെന്നും എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. വിജയപുരം, പനച്ചിക്കാട്, തലയോലപ്പറമ്ബ്, വെള്ളൂര്‍, കിടങ്ങൂര്‍, അയ്മനം, മണര്‍കാട് പഞ്ചായത്തുകള്‍ തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലാണ്. കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലുണ്ട്. ഗ്രീന്‍ സോണായിരുന്ന കോട്ടയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചതോടെ ജില്ലാ ഭരണകൂടം ആശങ്കയിലാണ്.*

🅾️ *ദുരൂഹ സാഹചര്യത്തില്‍ പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയെ പറ്റി നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു എന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി. കേസില്‍ അന്തര്‍സംസ്ഥാന ബന്ധമുള്ളതായി തെളിഞ്ഞു എന്നും ലോക്ക് ഡൗണ്‍ കഴിയുമ്പോൾ കേസ് ക്ലോസ് ചെയ്യുമെന്നുമാണ് തച്ചങ്കരി വ്യക്തമാക്കിയത്. കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ കെ.ജി സൈമണിനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്ക് ഡൗണായതിനാല്‍ പല നിര്‍ണ്ണായക കേസുകളുടെ അന്വേഷണങ്ങളും വഴിമുട്ടി നില്‍ക്കുകയാണ്.*

🅾️ *ഇന്ത്യ റിസര്‍വ് ബറ്റാലിയ​ന്റെ​ കേരള ഘടകത്തില്‍നിന്ന്​ പരിശീലനത്തിനായി മണിപ്പൂരിലേക്ക് പോയ 123 അംഗ സംഘത്തെ ക്വാറ​ന്‍റീനിലാക്കി. പാണ്ടിക്കാട് ക്യാമ്പിൽ പ്രത്യേകം തയാറാക്കിയ ബാരക്കിലാണ് സേനാംഗങ്ങളെ പാര്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ വാളയാറിലെത്തിയ സംഘത്തെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം മുട്ടിക്കുളങ്ങര കെ.എ.പി രണ്ട്​ ബറ്റാലിയനില്‍ താമസിപ്പിച്ച ശേഷമാണ്​ പാണ്ടിക്കാ​ട്ടെത്തിച്ചത്​.*

🅾️ *ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് കു​ന്ദ​മം​ഗ​ലം, മാ​വൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ ‘ബ്ലാ​ക്മാ​ന്‍’ സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​ത്തി​നു പി​ന്നി​ല്‍ വ​ന്‍ സം​ഘ​മെ​ന്ന് സം​ശ​യം. നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന ഇ​വ​രെ കു​ടു​ക്കാ​ന്‍ പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി. രാ​ത്രി ഒ​മ്ബ​തി​നും ഒ​രു മ​ണി​ക്കും ഇ​ട​യി​ലാ​ണ് ശ​ല്യം. നാ​ട്ടു​കാ​ര്‍ വി​ള​ക്ക​ണ​ച്ച്‌ ഉ​റ​ങ്ങു​ന്ന​തി​നു മുമ്പ്‌ ​ത​ന്നെ ഇ​വ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു പി​ന്നി​ല്‍ മോ​ഷ​ണ​മ​ല്ല, മ​റ്റ് ചി​ല ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.*

🅾️ *മുസഫ സ്വകാര്യ ഓട്ടോ മൊബൈല്‍ ഗ്യാരേജിലെ ജീവനക്കാരന്‍ മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് കുളത്തില്‍ ഹൗസില്‍ മുരളീധരനെ (52) ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ നാരായണന്‍, ലക്ഷി ദമ്പതികളുടെ മകനാണ്.*

🅾️ *യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍​ വേണു അമ്പലവട്ടം (58) ഷാര്‍ജയില്‍ നിര്യാതനായി. കോണ്‍ഗ്രസ്​ അനുഭാവ സംഘടനയായ ​ഇന്‍കാസി​ന്റെ​ ഷാര്‍ജ മലപ്പുറം ജില്ല കമ്മിറ്റി വൈസ്​ പ്രസിഡന്‍റായിരുന്നു. കോട്ടക്കല്‍ എടരിക്കോട്​ സ്വദേശിയാണ്​. രണ്ട്​ മക്കളുണ്ട്​. കോവിഡ്​ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.*

*🇮🇳 ദേശീയം 🇮🇳*
———————->>>>>>>>>

🅾️ *ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്.*
*കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്. തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ് ഘട്ടിന്‍റെ നിലപാട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍ ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച്‌ അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും.മുഖ്യമന്ത്രിമാരുടെ നിലപാട് അറിഞ്ഞ ശേഷം ലോക്ക് ഡൗണില്‍ കേന്ദ്രം തീരുമാനമെടുക്കും. കടകള്‍ തുറക്കുന്നതിലടക്കം ലോക്ക് ഡൗണില്‍ കഴിഞ്ഞ ദിവസം ഇളവുകള്‍ അനുവദിച്ച കേന്ദ്രത്തിന്‍റെ തുടര്‍ നിലപാടും ഈ ചര്‍ച്ചയോടെ വ്യക്തമാകും.*
*അതേ സമയം മേയ് മൂന്നിന്ശേഷം ലോക്ക്ഡൗണ്‍ പിന്‍വലിക്കണം എന്ന താല്പര്യമാണ് കേന്ദ്രത്തില്‍ പ്രകടമാകുന്നത്. എന്നാല്‍ പത്തിലധികം സംസ്ഥാനങ്ങള്‍ ഇതിനോട് താല്പര്യം കാണിക്കാത്ത സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണ്ണായകമാകും. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ജാഗ്രത കൈവിടരുതെന്ന് മന്‍ കിബാത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.*

🅾️ *രാജ്യത്ത് കൊവിഡ് വൈറസ് ബാധിതര്‍ 26,917 ആയി. കൊവിഡ് രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 826 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1,975 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 47 പേര്‍ മരിച്ചു. അതേസമയം 5914 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. അതിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 440 പുതിയ കേസുകളും 19 മരണവുമാണ് ഇന്ന് മാത്രമുണ്ടായത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8068 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 342 ആയി. കൊവിഡ് ബാധിച്ച്‌ മുംബൈയില്‍ മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 50 ലക്ഷം സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ 31 മാധ്യമപ്രവര്‍ത്തകരെ വീടുകളില്‍ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.*

🅾️ *മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ 440 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8068 ആയി. ഇന്നലെ 19 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. ഇതുവരെ 1188 പേര്‍ക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് ബാധിച്ച്‌ മുംബൈയില്‍ മരിച്ച പൊലീസുകാരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.* *രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ,പൂനെ എന്നിവിടങ്ങളില്‍ മെയ് 18 വരെ ലോക്ഡൗണ്‍ നീട്ടുമെന്നാണ് സൂചന. ഇന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.* *രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ ഇന്നലെ 230 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗികളുടെ എണ്ണം 3301 ആയി. 24 മണിക്കൂറിനിടെ 18 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 151 ആയി. ഇന്നലെ 293 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത ദില്ലിയില്‍ ആകെ കൊവിഡ് കേസുകള്‍ 2918 ആയി. ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന ഒന്‍പതാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ഇന്നലെ പതിനൊന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1001 ആയി.* *ഇന്നലെ റിപ്പോര്‍ട്ട് ചെയത് എല്ലാ കേസുകളും ഹൈദരാബാദിലാണ്. അതേ സമയം കടകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ നടപ്പാക്കേണ്ടെന്ന് തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് 7 വരെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണിത്.*

🅾️ *ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരി പീഡന ശ്രമത്തിനിടെ കൊലപ്പെട്ടു. ആഗ്രയ്ക്കടുത്ത് ഫിറോസാബാദില്‍ വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വയലില്‍ ജോലിക്ക് പോയ മാതാപിതാക്കള്‍ക്ക് ഭക്ഷണം കൊടുത്ത് മടങ്ങവെയാണ് പെണ്‍കുട്ടി പീഡന ശ്രമത്തിനിരയായായത്. സംഭവത്തില്‍ പവന്‍ എന്ന ഇരുപത്തിയഞ്ചുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. ദീര്‍ഘനാളായി പ്രതി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ പവന്‍റെ കൈയില്‍ നിന്ന് കൊയ്ത്ത് യന്ത്രം വാടകക്കെടുത്ത് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വയലില്‍ ഗോതമ്പ്‌ വിളവെടുപ്പ് നടന്നു വരികയായിരുന്നു.*

🅾️ *ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രി കൊവിഡ് ലക്ഷണങ്ങളുമായി ഈ മാസം 15ന് ശസ്ത്രക്രിയ വിഭാഗത്തില്‍ ചികിത്സക്ക് എത്തിയ രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിട്ടത് അഞ്ച് ദിവസം കഴിഞ്ഞെന്ന് ആരോപണം. രോഗലക്ഷണങ്ങളുടെ കാര്യം പറഞ്ഞിട്ടും ആദ്യ പരിശോധനയ്ക്ക് അധികൃതര്‍ തയ്യാറായില്ലെന്നാണ് ആശുപത്രിയിലെ തന്നെ നഴ്‌സുമാരുടെ പരാതി. രോഗം സ്ഥിരീകരിച്ചിട്ടും രോഗിയെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയത് ഒരു ദിവസം കഴിഞ്ഞാണെന്നും നഴ്‌സുമാര്‍ വെളിപ്പെടുത്തി.*

🅾️ *കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കുറയ്ക്കാനുള്ള ഒരു നീക്കവും നടത്തുന്നില്ലയെന്ന് പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചില മാധ്യമങ്ങളില്‍ ഇത്തരം നീക്കമുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും അത് വാസ്തവമല്ലെന്നും അദ്ദേഹം പറഞ്ഞു.*

*🌎 അന്താരാഷ്ട്രീയം 🌍*
————————>>>>>>>>>>

🅾️ *ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്ക്. ആകെ മരണ സംഖ്യ 2.06 ലക്ഷം കടന്നു. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുന്നു. എന്നാല്‍, ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആയിരത്തിലേറെപ്പേര്‍ മരിച്ചു. 55,000-ത്തിലധികം പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്.* *ഇറ്റലിയില്‍ മരണം ഇരുപത്താറായിരം കടന്നു. സ്പെയിനിലെ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കോവിഡ് രോഗികളാണുള്ളത്.*
*ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്ക്. ആകെ മരണ സംഖ്യ 2.06 ലക്ഷം കടന്നു. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുന്നു. എന്നാല്‍, ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി.*

🅾️ *ഓസോണ്‍ പാളിയില്‍ ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് താനെ അടഞ്ഞതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് റിപ്പോര്‍ട്ട്. യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഓസോണ്‍ പാളിയിലെ ദ്വാരം അടഞ്ഞതായി സ്ഥിരീകരിച്ചത്.*

🅾️ *ഗള്‍ഫിലെ ആറ് രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 263 ആയി. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലായി ഇന്നലെ ഒന്‍പത് പേരാണ് മരിച്ചത്. ആറ് രാജ്യങ്ങളിലായി 45,878 കൊവിഡ് രോ​ഗികളാണുളളത്. രോ​ഗികളുടെ എണ്ണത്തിലും മരണത്തിലും ​ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയാണ് മുന്നില്‍. ഇന്നലെ മാത്രം 1,223 പേര്‍ക്കാണ് സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു. ഏപ്രില്‍ ഒന്നിന് സൗദിയില്‍ 157 കൊവിഡ് രോ​ഗികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 26 ദിവസം പിന്നിട്ടപ്പോള്‍ അത് 17,522 ആയി ഉയര്‍ന്നു. മരണം 16ല്‍ നിന്നും 139 ആയി.യുഎഇയില്‍ എപ്രില്‍ ആദ്യം എട്ടുപേരായിരുന്നു മരിച്ചത്. ഇന്നലെ അഞ്ചുപേര്‍ കൂടി മരിച്ചതോടെ ആകെ മരണം 76ല്‍ എത്തി.സൗദിക്ക് പുറമെ യുഎയിലും ഖത്തറിലുമാണ് പതിനായിരത്തിലേറെ കൊവിഡ് ബാധിതരുളളത്. ഖത്തറില്‍ ഇതുവരെ പത്തുപേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. കുവൈറ്റില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ 20 ആയി കൊവിഡ് മരണം. 3,075 പേര്‍ക്കാണ് കുവൈറ്റില്‍ ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. ഇതില്‍ 183 പേര്‍ക്ക്t രോ​ഗം ഭേദമായി.ബഹ്‌റൈന്‍, ഒമാന്‍ എന്നി രാജ്യങ്ങളില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്റൈനില്‍ ഇതുവരെ എട്ടുപേര്‍ മരിക്കുകയും 2,647 പേര്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്തു. ഒമാനില്‍ പത്തുമരണവും 1,998 കൊവിഡ് രോ​ഗികളുമാണ് ഇതുവരെയുളളത്. യുഎഇയിലും സൗദിയിലുമായി കൊവിഡ് ബാധിച്ച്‌ ഇതുവരെ 21 മലയാളികളാണ് മരിച്ചത്.*

🅾️ *76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8-ന് വുഹാന്‍ നഗരം തുറന്നപ്പോള്‍, കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ നഗരത്തിലെ ആശുപത്രികളില്‍ ഒരു കൊവിഡ് രോഗി പോലും ഇല്ലെന്ന് ചൈന അവകാശപ്പെടുന്നു. വുഹാനില്‍ നേരത്തേയുണ്ടായിരുന്നത് അരലക്ഷത്തിലേറെ രോഗികളാണ്- ചൈനയിലെ ആകെ രോഗികളുടെ 56% ആണിത്. വുഹാനില്‍ മരണം 3,869. രാജ്യത്തെ മൊത്തം മരണത്തിന്റെ 84%. അതിനിടെ കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ ചൈന നടപടികള്‍ കര്‍ശനമാക്കി. അസുഖമുള്ളപ്പോള്‍ മാസ്‌ക് ധരിക്കാതിരിക്കുന്നതും ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടാതിരിക്കുന്നതും കുറ്റകരമാക്കി. ഷര്‍ട്ട് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നതിനും വിലക്കുണ്ട്.*

🅾️ *ലോക കോവിഡ്‌ വാർത്തകൾ ഒറ്റനോട്ടത്തിൽ*

▪️ *ദക്ഷിണകൊറിയ : പുതുതായി 10 കേസുകള്‍ മാത്രം. ഇതില്‍ മൂന്നും വിദേശത്തു നിന്നെത്തിയവര്‍. ക്യൂബ 216 ഡോക്ടര്‍മാരെ അയച്ചു. ക്യൂബയുടെ സഹായം സ്വീകരിക്കരുതെന്ന് ട്രംപ്. മതപരമായ ചടങ്ങുകള്‍ക്കുള്ള വിലക്ക് നീക്കിയതോടെ ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നു.*

▪️ *ഇന്തൊനീഷ്യ : ഒറ്റദിവസം 275 പുതിയ കേസ്, 23 മരണം. ആകെ രോഗികള്‍ 8,800 കടന്നു. ആകെ മരണം 740 കവിഞ്ഞു.*

▪️ *ഓസ്‌ട്രേലിയ : വൈറസ് ട്രാക്കിങ് ആപ്പ് ലോഞ്ച് ചെയ്തു. യുഎസിലെ ആമസോണ്‍ കമ്പനിയിലാണ് ഡേറ്റ ശേഖരിക്കുന്നതെന്നു വിവാദം.*

▪️ *ഫിലിപ്പീന്‍സ് : 7 മരണം കൂടി. ആകെ മരണസംഖ്യ 500 കടന്നു. പുതുതായി 285 കേസുകള്‍. ആകെ രോഗികള്‍ 7,500.*

▪️ *പാക്കിസ്ഥാന്‍ : മുതിര്‍ന്ന ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കറാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രി അടച്ചു*

▪️ *യുഎസ് : അര്‍കന്‍സ, നോര്‍ത്ത് കാരലൈന, ഒഹായോ, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം കോവിഡ് രോഗികള്‍ക്കും പ്രകടമായ രോഗലക്ഷണമില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ രോഗികളുമായി ഇടപഴകിയ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആന്റിബോഡി ടെസ്റ്റ്.*

▪️ *ഇറ്റലി : വ്യവസായ മേഖലയിലെ നിയന്ത്രണങ്ങള്‍ മേയ് 4 ന് അവസാനിപ്പിക്കുമെന്നു പ്രധാനമന്ത്രി. സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും.*

▪️ *സ്‌പെയിന്‍ : ഒറ്റദിവസം 288 മരണം. ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യ. ആകെ രോഗികള്‍ 2.23 ലക്ഷം കടന്നു.*

▪️ *യുകെ : ഒറ്റദിവസം 813 മരണം. ആകെ മരണം 20,000 കടന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെപ്പറ്റി ചിന്തിക്കാറായില്ലെന്ന് മന്ത്രി.*

▪️ *ജപ്പാന്‍ : ടോക്കിയോ നഗരത്തില്‍ 72 പുതിയ കേസുകള്‍. ജപ്പാനിലെ ആകെ രോഗികള്‍ 13,000 കടന്നു. അവധിദിനങ്ങളില്‍ വീട്ടിലിരിക്കണമെന്നു നിര്‍ദേശം.*

▪️ *സിംഗപ്പൂര്‍ : ഒറ്റദിവസം 931 പുതിയ കേസുകള്‍. ആകെ രോഗികള്‍ 13,600 കടന്നു. കുടിയേറ്റ തൊഴിലാളികളായ രോഗികളെ പാര്‍പ്പിക്കാന്‍ കിടക്കകള്‍ ഒരുക്കുന്നു.*

🅾️ *കോവിഡ് മുക്തനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ന് ഓഫിസില്‍ മടങ്ങിയെത്തും. ഏപ്രില്‍ 12ന് ആശുപത്രി വിട്ടശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സുപ്രധാന തീരുമാനം ഇന്നുണ്ടായേക്കും.*

🅾️ *കൊറോണയുടെ വ്യാപനം ആരംഭിച്ചതു മുതല്‍ക്കേ പല തെറ്റായ കാരണങ്ങള്‍ കൊണ്ട് മിക്ക ദിവസങ്ങളിലും പത്രങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ക്ലോറോക്വിന്‍ വിവാദം മുതല്‍ കഴിഞ്ഞ ദിവസത്തെ സാനിറ്റൈസര്‍ ഇഞ്ചക്ഷന്‍ വരെ അദ്ദേഹത്തെ മാധ്യമങ്ങളുടെ തലക്കെട്ടില്‍ നിലനിര്‍ത്തിയിരുന്നു. ആ പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡായിരുന്നു ഇന്നലെ വൈറ്റ്ഹൗസില്‍ നടന്നത്. കൊറോണയെ കുറിച്ച്‌ വിശദീകരിക്കുന്നതിനുള്ള പ്രതിദിന പത്രസമ്മേളനത്തില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച സി എന്‍ എന്‍ പ്രതിനിധിയോട് പിന്‍നിരയിലേക്ക് മാറിയിരിക്കാന്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.എന്നാല്‍ അവര്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. പത്രസമ്മേളനത്തിനെത്തിയ പ്രസിഡണ്ട് അവരെ മുന്‍നിരയില്‍ കണ്ട ഉടനെ, ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ പത്രസമ്മേളനം നിര്‍ത്തി വേദി വിട്ടുപോവുകയായിരുന്നു. ട്രംപിന്റെ പത്രസമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് സി എന്‍ എന്‍വൈറ്റ് ഹൗസ് കറസ്പോണ്ടന്റായ കൈറ്റ്ലന്‍ കോളിന്‍സിനോട് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പിന്‍നിരയിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടത്. പത്രസമ്മെളനത്തിനുള്ള സീറ്റുകള്‍ ക്രമീകരിക്കുന്നത് വൈറ്റ് ഹൗസ് കറസ്പോണ്ടന്‍സ് അസ്സോസിയേഷനാണ്. പ്രധാന ടി വി നെറ്റ്‌വര്‍ക്ക് ചാനലായ സി എന്‍ എന്‍ കറസ്പോണ്ടന്റിന്റെ സ്ഥാനം മുന്‍നിരയിലായി ക്രമീകരിച്ചിരിക്കുന്നത് ഈ അസ്സോസിയേഷന്‍ തന്നെയാണ്.*

*⚽ കായികം , സിനിമ 🎥*
———————–>>>>>>>>

🅾️ *കൊവിഡ് വ്യാപനത്തില്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് അഭിനന്ദാര്‍ഹമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഹലോയില്‍ സംസാരിക്കുകായിരുന്നു അക്തര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും വളരെ ലാളിത്യമുള്ള വ്യക്തികളാണ്. സച്ചിന്‍ ഒരിക്കലും സ്ലഡ്ജിങ്ങിന് മറുപടി പറയാന്‍ ആഗ്രഹിച്ചിരുന്നില്ല. എല്ലാം ബാറ്റുകൊണ്ട് ലഭിച്ചിരുന്നു.*
*സൗരവ് ഗാംഗുലിയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കാതെ വയ്യ. ഗ്രേഗ് ചാപ്പലിന് ശേഷം അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. വിരമിച്ചതിന് ശേഷം കമന്റേറ്ററായി.പിന്നാലെ ബിസിസിഐ പ്രസിഡന്റ്. ഇപ്പോഴും തളരാതെ നില്‍ക്കുന്നു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഏറ്റവും മികച്ച തീരുമാനമാണ്.*
*പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുക തന്നെ വേണം. വ്യക്തിപരമായി ഞാന്‍ ഒരു രോഹിത് ശര്‍മ ആരാധകനാണ്. ഞാന്‍ ഒരിക്കല്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട് അയാളുടെ ക്ലാസിനെ കുറിച്ച്‌. ലോകത്ത് ഏറ്റവും മികച്ച ടൈമിങ്ങിന് ഉടമയാണ് രോഹിത്. ഞാന്‍ കളിച്ചുകൊണ്ടിരിക്കണ സമയത്താണ് കോലി കളിച്ചിരുന്നതെങ്കില്‍ എറൗണ്ട് ദ വിക്കറ്റില്‍ നിരന്തരം ബൗണ്‍സര്‍ എറിയുമായിരുന്നു.*
*ബാബര്‍ അസം, കോലി, രോഹിത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ലോകത്തെ മികച്ച അഞ്ച് താരങ്ങളായി ഞാന്‍ കരുതുന്നത്. സ്റ്റീവ് സ്മിത്തിന ഇക്കൂട്ടത്തില്‍ പെടുത്താനായില്ല. ഇന്ത്യക്ക് ലഭിച്ച മരതകമാണ് വിരാട് കോലി. എന്നാല്‍ ഒരു ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര നടക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.*

🅾️ *വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ നായയുടെ പേരിനെച്ചൊല്ലിയുള്ള വിവാദത്തില്‍ മാപ്പുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.*
*സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിച്ചതാണ് ഏറെ വിവാദമുണ്ടാക്കിയത്.*
*സിനിമ കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു. ഇതോടെയാണ് നിരവധിപ്പേര്‍ വിമര്‍ശനം ഉയര്‍ത്തിയത്.*
*ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെന്നും ദുല്‍ഖര്‍ സല്‍മാന്‍ ക്ഷമാപണത്തില്‍ വ്യക്തമാക്കി. മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ദുല്‍ഖര്‍ വിശദമാക്കി.ആ രംഗത്തെക്കുറിച്ച്‌ വിമര്‍ശിക്കുന്നവര്‍ക്ക് അത് തങ്ങളോട് പ്രകടിപ്പിക്കാമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു. രംഗത്തെക്കുറിച്ച്‌ വിമര്‍ശനമുയര്‍ത്തുന്നവരില്‍ ചിലര്‍ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മനപൂര്‍വ്വം കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത്തരം പ്രതികരണങ്ങള്‍ ഉചിതമല്ലെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിക്കുന്നു. ചിത്രത്തില്‍ അനുമതി കൂടാതെ തന്റെ ചിത്രമുപയോഗിച്ചുവെന്ന് പരാതിപ്പെട്ട യുവതിയോട് കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ മാപ്പുപറഞ്ഞത്.*
*സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്‌ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാളചിത്രം, ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്ബനി വേഫെയറര്‍ ഫിലിംസിന്റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം തുടങ്ങിയ പ്രത്യേകതകളൊക്കെയുണ്ടായിരുന്നു ഈ സിനിമയ്ക്ക്.

 

Comments (0)
Add Comment