കാരറ്റ് ജ്യൂസ് കുടിക്കാം സ്‌ട്രെസ്സ് കുറയ്ക്കാം

കാരറ്റ് പ്രതിരോധശക്തിക്ക് ഉത്തമ ഭക്ഷണമാണ്. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമൃദ്ധവും. സ്‌ട്രെസ്സ് കുറയ്ക്കാനും കാരറ്റ് ചേര്‍ന്ന ഭക്ഷണം സഹായിക്കും. അസിഡിറ്റി കുറക്കാനും കാരറ്റ് നല്ലതാണ്

ചേരുവകള്‍

കാരറ്റ്: 50 ഗ്രാം
ആപ്പിള്‍: 50 ഗ്രാം
ഇഞ്ചി (അരിഞ്ഞത്) : 1 ടീസ്പൂണ്
നാരങ്ങനീര് : 2 ടീസ്പൂണ്
വെള്ളം: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

കാരറ്റ്, ആപ്പിള്‍, ഇഞ്ചി എന്നിവയെല്ലാം കൂടി മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. നാരങ്ങനീര് ചേര്‍ത്ത് നന്നായി മിക്‌സ്‌ചെയ്യുക. കാരറ്റിനുപകരം ബീറ്റ്‌റൂട്ട് ചേര്‍ത്തും ജ്യൂസ് ഉണ്ടാക്കാം.തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.

Comments (0)
Add Comment