ഏ.കെ നൗഷാദ് രചിച്ച് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജി.കെ .ഹരീഷ് മണി സംഗീത സംവിധാനം ചെയ്ത് ആലപിച്ച മാനവമൈത്രി ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിയ്ക്കുകയാണ്. കോറോണയും ലോക്ക് ഡൗണുമൊക്കെ പലർക്കും കലാസൃഷ്ടികൾ നടത്താനുള്ള സമയവും ചിന്തയും നൽകി.നിരവധി ഗാനങ്ങളും, കലാസൃഷ്ടികളും ദിനം പ്രതി പുറത്തിറങ്ങുന്നു ..അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശ്രമം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ശൈലികൾ കൂട്ടിയോജിപ്പിച്ച് ഒരു മാനവമൈത്രി ഗാനം .കടയ്ക്കാവൂർ നിലയ്ക്കാമുക്ക് സ്വദേശി ഏ.കെ .നൗഷാദ് ആണ് ഈ ഗാനം രചിച്ചത് .പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജി.കെ. ഹരീഷ് മണി സംഗീതം നൽകി ആലപിച്ചു. വാട്സാപ്പ് ,ഫെയ്സ് ബുക്ക് തുടങ്ങി നവ മാധ്യമങ്ങളിലൂടെ പതിനായിരക്കണക്കിന് പേർ ഇത് ആസ്വദിച്ചു .. നൂറു കണക്കിന് ഷെയറുകളും ഇതിനോടകം ഈ ഗാനം നേടി