ചെറുപയർപരിപ്പ് പായസം

ചേരുവകള്‍:-

ചെറുപയര്‍ പരിപ്പ് – 250ഗ്രാം
തേങ്ങ – 2എണ്ണം
ശര്‍ക്കര – 500ഗ്രാം
ചുക്കുപൊടി – കാല്‍ ടീസ്പൂണ്‍
ഏലക്ക പൊടി – അര ടീസ്പൂണ്‍
ചെറിയ ജീരകം – ഒരു നുള്ള്
കശുവണ്ടി – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
തേങ്ങാക്കൊത്ത് – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:-

ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. തണുത്തതിന് ശേഷം വറുത്ത പരിപ്പ് വെള്ളത്തില്‍ കുതിര്‍ക്കണം . അതിനു ശേഷം നന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തില്‍ വേവിയ്ക്കുക. ശര്‍ക്കര വേറെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക. വെന്ത പരിപ്പിലേയ്ക്ക് ശര്‍ക്കരപാനി ഒഴിയ്ക്കുക. അതിന് ശേഷം തേങ്ങയുടെ രണ്ടാം പാലും, മൂന്നാം പാലും ചേര്‍ത്ത് കുറുകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. നെയ്യ് ചേര്‍ത്ത് വീണ്ടും ഇളക്കുക. പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക.ഏകദേശം 45 മിനിട്ട് കഴിയുമ്പോള്‍ ജീരകപ്പൊടിയും, ഏലക്കായും, ചുക്ക് പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക. അതിനുശേഷം നെയ്യില്‍ വറുത്ത കശുവണ്ടി, മുന്തിരി എന്നിവയും, നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും ചേര്‍ത്താല്‍ പരിപ്പുപായസത്തിൽ ചേർക്കുക

Comments (0)
Add Comment