നേന്ത്രപ്പഴം കൊണ്ട് കുട്ടികൾക്കായി എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കാം

നന്നായി പഴുത്ത നേന്ത്രപ്പഴം – 3

തേങ്ങാ ചിരകിയത് – 1 കപ്പ്‌

ഏലക്കാപ്പൊടി – 3/4 ടീ സ്പൂണ്‍

പഞ്ചസ്സാര – 1/4 കപ്പ്‌ ( മധുരം ഇഷ്ടമുള്ള അളവിൽ )

സേമിയ നുറുക്കിയത്

കടലമാവ് – 4 ടേബിൾ സ്പൂണ്‍

എണ്ണ – വറുക്കാൻ ആവശ്യമുള്ളത്

പഴം ആവിയിൽ പുഴുങ്ങി , തണുക്കുമ്പോൾ നന്നായി ഉടച്ചെടുക്കുക

തേങ്ങ മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക

ഉടച്ച പഴത്തിലേക്കു തേങ്ങയും പഞ്ചസ്സാരയും ഏലക്കാപ്പൊടിയും ചേർത്ത് ഇളക്കി വയ്ക്കുക

കടലമാവ് വെള്ളം ചേർത്ത് അയവിൽ കലക്കുക

ഓരോ ചെറിയ ഉരുള എത്തപ്പഴക്കൂട്ടെടുത്തു കിളിക്കൂടിന്റെ ആകൃതിയിൽ പരത്തി , കടലമാവിൽ ഒന്ന് മുക്കി , സേമിയയിൽ ഇട്ടു ഉരുട്ടി എടുക്കുക

സേമിയ ഓരോ ഉരുളക്കു പുറത്തും നന്നായി പൊതിഞ്ഞു വരണം

എല്ലാ ഉരുളകളും ഇങ്ങനെ പൂർത്തി ആയാൽ എണ്ണ ചൂടാകാൻ വയ്ക്കാം

ചൂടായ എണ്ണയിൽ കിളിക്കൂടുകൾ വറുത്തു കോരുക

ചൂടോടെ മധുരമുള്ള കിളിക്കൂട്‌ ആസ്വദിക്കൂ

Comments (0)
Add Comment