പറമ്ബില്‍ ചേമ്ബിലയുണ്ടോ? എളുപ്പത്തില്‍ ഒഴിച്ചുകൂട്ടാന്‍ റെഡി

ഓരോ ദിവസവും ഒഴിച്ചുകൂട്ടാനെന്തു വെക്കും എന്നാലോചിക്കുന്നവരുണ്ട്. വീട്ടുപറമ്ബില്‍ നിന്നു തന്നെ പെട്ടെന്നൊരു കറിവെക്കാനുള്ളവ കിട്ടും. മുറ്റത്തും തൊടിയിലും കാണപ്പെടുന്ന ചേമ്ബിന്റെ ഇലകള്‍കൊണ്ടുള്ള ഒരു വിഭവം പരിചയപ്പെടാം. ചേമ്ബില ചുരുട്ടുകറി തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ചേമ്ബില ചുരുട്ടിയത് ചെറുത് 25

തേങ്ങ ചിരകിയത്1 മുറി

ഇരുമ്ബന്‍ പുളി 3 എണ്ണം വലുത്

മുളകുപൊടി, മഞ്ഞള്‍പൊടി, കടുക്, ഉഴുന്ന്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ പാകത്തിന്

തയ്യാറാക്കുന്ന വിധം

ചേമ്ബില ചുരുട്ടിയത് ഒരു കുക്കറില്‍ അല്‍പം വെള്ളം ഒഴിച്ച്‌ ആവശ്യത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പൊടിയും പുളിയും ചേര്‍ത്ത് നന്നായി വേവിക്കുക.
നാല് വിസില്‍ വരുന്നതുവരെ വേവിക്കാം. തേങ്ങ വെണ്ണപോലെ അരച്ച്‌ വെന്ത ചേരുവയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില ഇവ ഇട്ട് താളിക്കുക. ചൂടോടെ വിളമ്ബുക.

Comments (0)
Add Comment