🅾️ *കൊറോണ-19 ബാധിച്ചവര്‍ക്കടക്കം ഉപയോഗിക്കാനാവുന്ന എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ച് ശ്രീചിത്ര. ഐ.സി.യു. വെന്റിലേറ്റര്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ക്ക് ഇതുപയോഗിക്കാം. രാജ്യത്തുതന്നെ ലഭ്യമാവുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിങ് യൂണിറ്റ് (എ.എം.ബി.യു.) അടിസ്ഥാനമാക്കി വികസിപ്പിച്ച ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറി. ശ്വാസമെടുക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ ശ്വാസംമുട്ടുള്ള രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന് കൈകളില്‍വെച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണ് എ.എം.ബി.യു. ബാഗ് അഥവാ ബാഗ് വാല്‍വ് മാസ്‌ക് (ബി.വി.എം.).സാധാരണ എ.എം.ബി.യു. പ്രവര്‍ത്തിപ്പിക്കുന്നതിന് രോഗിയുടെ അടുത്ത് ഒരാള്‍ ഉണ്ടാകണം. ശ്രീചിത്രയുടെ എ.എം.ബി.യു. വെന്റിലേറ്റര്‍ സ്വയം പ്രവര്‍ത്തിക്കും. കൈയില്‍ കൊണ്ടുനടക്കാവുന്നതും ഭാരംകുറഞ്ഞതുമായ ഈ ഉപകരണത്തില്‍ ശ്വാസോച്ഛ്വാസ നിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ശ്വാസകോശത്തിലെ വായു അറകള്‍ക്ക് കേടുവരുന്നത് തടയാന്‍ ആവശ്യമായത്ര വാല്‍വുകളുമുണ്ട്. ശ്രീചിത്രയിലെ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഓര്‍ഗന്‍സ് വിഭാഗം എന്‍ജിനീയര്‍മാരായ ശരത്ത്, നാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരാഴ്ചകൊണ്ട് ഇൗ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഉപകരണം എത്രയുംവേഗം വിപണിയില്‍ എത്തിക്കാനാകുമെന്ന് വിപ്രോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉപകരണത്തിന്റെ ക്ലിനിക്കല്‍ ട്രയല്‍ ചെയ്യുന്നതും വിപ്രോയായിരിക്കും*
🅾️ *സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ശനിയാഴ്ചമുതല്‍ മത്സ്യബന്ധനത്തിന് അനുമതിനല്‍കിയതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഭക്ഷ്യസുരക്ഷയും മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉറപ്പാക്കാനാണിത്. കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയില്‍ ഇളവ് ബാധകമല്ല. ലേലംകൂടാതെ മീന്‍ വില്‍ക്കാനും അനുമതിനല്‍കി. ട്രോളിങ് ബോട്ടുകള്‍, കമ്പവല, തട്ടമടി തുടങ്ങിയ വഴിയുള്ള മീന്‍പിടിത്തം പൂര്‍ണമായും നിരോധിച്ചു. മീനിന്റെ വില നിശ്ചയിക്കുക കളക്ടര്‍ ചെയര്‍മാനായ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളായിരിക്കും. മീന്‍ലഭ്യതയനുസരിച്ച് ഓരോ ദിവസവും വില പുതുക്കിനിശ്ചയിക്കും.ജില്ലകളിലെ പ്രധാന ഹാര്‍ബറില്‍ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളില്‍ ഈടാക്കുക. മൊത്തക്കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മുന്‍കൂട്ടിയുള്ള ബുക്കിങ് വഴി മീന്‍ വാങ്ങാം. ബുക്കിങ്ങിന് ഫിഷറീസ് വകുപ്പ് പുതിയ ആപ്ളിക്കേഷന്‍ തയ്യാറാക്കി. ബുക്കിങ് മുന്‍ഗണനാക്രമത്തില്‍ ഹാര്‍ബറുകളില്‍നിന്ന് വാഹനങ്ങളില്‍ മീന്‍ വാങ്ങാം. മീന്‍പിടിത്ത തുറമുഖങ്ങളിലും ലാന്‍ഡിങ് സെന്ററുകളിലും തിക്കുംതിരക്കും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ചെറുകിട വില്‍പ്പനക്കാര്‍ക്ക് മാര്‍ക്കറ്റ് പോയന്റുകള്‍ നിശ്ചയിച്ചുനല്‍കി അവര്‍ക്കാവശ്യമായ മീന്‍ മത്സ്യഫെഡ് എത്തിക്കും. ആവശ്യമുള്ള മീനിന്റെ അളവ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളെ മുന്‍കൂട്ടി അറിയിക്കണം. മീന്‍വില്‍പ്പനയിലൂടെ കിട്ടുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നല്‍കും.*
🅾️ *കൊറോണ ബാധിതരെ ചികിത്സിക്കാന്‍ സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികള്‍. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ചികിത്സ പൂര്‍ണമായും സൗജന്യമാണെങ്കിലും രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് ദിവസം 20,000 രൂപമുതല്‍ 25,000 രൂപവരെ സര്‍ക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രോഗം മൂര്‍ച്ഛിച്ചവരെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വേണ്ടിവന്നാല്‍ ഇത് അരലക്ഷം കടക്കും. കോവിഡിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കില്‍ അതിനുള്ള മരുന്നും ചികിത്സച്ചെലവും വേറെ. രോഗം കടുത്തില്ലെങ്കില്‍പോലും ആശുപത്രി വിടാന്‍ കുറഞ്ഞത് 14 ദിവസമെങ്കിലും വേണ്ടിവരും.*
*1. സ്രവ പരിശോധന 4500 രൂപ*
*രോഗം സംശയിക്കുന്നവരുടെ സ്രവപരിശോധനയ്ക്ക് 4500 രൂപവരെ. പരിശോധനാ കിറ്റിന് മാത്രം 3000 രൂപ*
*2. ആംബുലന്‍സ്*
*രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുന്നതും സര്‍ക്കാര്‍ ചെലവിലാണ്*
*3. ആന്റീബയോട്ടിക്കുകള്‍*
*രോഗലക്ഷണങ്ങള്‍ക്ക് നല്‍കുന്ന ആന്റീബയോട്ടിക്കുകളുടെ വീര്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും. ആയിരം രൂപയോ അതിനുമുകളിലോ പൊതുവിപണിയില്‍ വിലവരുന്ന ആന്റീബയോട്ടിക്കുകളാണ് പലര്‍ക്കും നല്‍കേണ്ടിവരുന്നത്. മുറിവാടകയടക്കമുള്ള ചെലവ് കണക്കാക്കിയാല്‍ ചെലവ് ഇനിയുമേറും.*
*4. ഐ.സി.യു.*
*രോഗം മൂര്‍ച്ഛിക്കുന്നവരെ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു.വിലേക്ക് മാറ്റുന്നത്. മുഴുവന്‍ സംവിധാനങ്ങളുമുള്ള വെന്റിലേറ്റര്‍ ഉപയോഗത്തിന് ദിവസം 20,000-25,000 രൂപവരെ ചില സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്*
*5. പി.പി.ഇ. കിറ്റ്*
*ഐ.സി.യു.വില്‍ നിയോഗിച്ചിട്ടുള്ള ഡോക്ടര്‍മാരും മറ്റും ഉപയോഗിക്കുന്ന സുരക്ഷാ (പി.പി.ഇ.) കിറ്റിന് 600 മുതല്‍ 1000 രൂപവരെയാണ് വില. നാലു മണിക്കൂര്‍ ഇടവേളയില്‍ ഈ സുരക്ഷാവസ്ത്രങ്ങള്‍ ഊരി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് നശിപ്പിച്ചുകളയണം. രോഗികളുടെയും ജീവനക്കാരുടെയും എണ്ണമനുസരിച്ച് 200 കിറ്റെങ്കിലും ഐ.സി.യു.വില്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.*
🅾️ *സാലറി ചലഞ്ച് വിജയിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തപോലെ അടുത്ത മാസങ്ങളില്‍ ശമ്പളം താത്കാലികമായി വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സാലറി ചലഞ്ചിനോടുള്ള ജീവനക്കാരുടെ പ്രതികരണം നോക്കി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ ഒഴിവാക്കപ്പെട്ടവരൊഴികെ എല്ലാവരും സ്വമേധയാ ഒരുമാസത്തെ ശമ്പളം തന്നെ നല്‍കാന്‍ തയ്യാറാകണം. കഴിവിനനുസരിച്ചുള്ള സംഭാവന എന്നത് ഗുണംചെയ്യില്ലെന്നാണ് അനുഭവം. ഏറ്റവുംകൂടുതല്‍ കഴിവുള്ളവരാണ് 2018-ലെ സാലറി ചലഞ്ചില്‍ ഏറ്റവുംകുറച്ച് സംഭാവനചെയ്തത്. രാഷ്ട്രീയമത്സരത്തിന് തുനിയാതെ എല്ലാവരുംസഹകരിച്ചാല്‍ ശമ്പളം വെട്ടിക്കുറയ്ക്കാതെ കേരളത്തിന് രാജ്യത്തിനുമുന്നില്‍ പുതുമാതൃക അവതരിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.*
🅾️ *കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുന്ന കാല്‍ ലക്ഷത്തില്‍ അധികം വരുന്ന മദ്രസ അധ്യാപകര്‍ക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇതിനായി കോര്‍പ്പസ് ഫണ്ടില്‍ നിന്നും 5 കോടി രൂപ വിനിയോഗിക്കാന്‍ സംസ്ഥാനത്തെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന് അനുമതി നല്‍കിയതായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീല്‍ അറിയിച്ചു. ഉടനെ തന്നെ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യും.*
🅾️ *ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.*
*നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് ഗവ. മെഡിക്കല്‍ കോളേജുകള്‍ മുഖേനെയാണ് മിഠായി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ടൈപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്ക് ഇന്‍സുലിനും മറ്റ് ചികിത്സാ ഉപകരണങ്ങളും നല്‍കി വരുന്നത്.*
*കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ക്ലിനിക്കുകളില്‍ വരുന്നതിനും മരുന്ന് വാങ്ങുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്.*
*തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതാത് ഡിഎംഒമാരുടെ സഹായത്തോടെ പിഎച്ച്‌സികള്‍ വഴി കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കുട്ടികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ് മുഖേനെയും മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വഴിയും മരുന്നുകള്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.*
*മറ്റ് ജില്ലകളില്‍ സാമൂഹ്യ സുരക്ഷ മിഷന്‍ ജീവനക്കാര്‍, മിഠായി നോഡല്‍ ഓഫീസര്‍മാര്‍, നഴ്സുമാര്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്.* *ബന്ധപ്പെടേണ്ട നമ്പർ 7907168707*
🅾️ *ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കാവശ്യമായ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്ന സംവിധാനം ഒരുക്കി കേരള പോലീസ്. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്ബരും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.ഇതിനായി ഹൈവേ പട്രോള്‍ വാഹനങ്ങളുള്‍പ്പെടെ തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.*
🅾️ *ഏപ്രില്‍ പകുതിയോടെ കേരളത്തില്‍ കൊവിഡ് 19 നെ തടഞ്ഞുനിറുത്താനാവുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ആത്മാവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. സംസ്ഥാനത്ത് നിലവില്‍ 237 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സംഖ്യ 500 വരെ ഉയര്‍ന്നേക്കാം. ഏപ്രില്‍ മാസം പകുതിയോടെയായിരിക്കും കേരളത്തില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുക. എന്നാല്‍ ഇതിനപ്പുറത്തേക്ക് ഉയരില്ലെന്നാണ് വിദഗ്ദ്ധരുടെ കണക്ക് കൂട്ടല്‍. വൈറസ് ബാധ നിയന്ത്രണവധേയമാക്കാനായി നിലവില്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെ തുടരുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പരമാവധി പേരെ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്താല്‍ വൈറസ് ബാധ നിയന്ത്രിക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ദ്ധ സംഘത്തിലെ അംഗവും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ.ഇ ഇക്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആരോഗ്യവകുപ്പ് ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും ഐഎംഎയിലെ വിദഗ്ദ്ധരും പറയുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കാമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ പഠനം ആവശ്യമുണ്ട്. കേരളത്തില്‍ കാസര്‍കോട്, പത്തനംതിട്ട ജില്ലകള്‍ വൈറസിന്റെ ഹോട്ട്‌സ്പോട്ടായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.*
🅾️ *ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നമ്മുടെ റോഡുകളൊക്കെ ഏറെക്കുറെ വിജനമാണ്. എന്നാല്‍ നിരത്തിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണില്‍ റോഡ് വിജനമാണെന്ന് കരുതി അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്ത് പോകുന്നവര്‍ ഓവര്‍ സ്പീഡില്‍ പോവരുത്. ക്യാമറകള്‍ ലോക്ക് ഡൗണില്‍ അല്ല എന്നാണ് ട്രോള്‍ രൂപത്തിലുള്ള മുന്നറിയിപ്പില്‍ അധികൃതര്‍ വ്യക്തമാക്കിയത്. അമിതവേഗത്തിന് 1500 രൂപ പിഴ ഇടാക്കുമെന്നും അത്യാവശ്യത്തിനല്ലാതെ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ കര്‍ഫ്യൂ ലംഘിച്ചതിന് 10,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.*
🅾️ *വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വിതരണം ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അംഗീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനം നേരിട്ട സാമൂഹ്യപ്രശ്‌നം നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം നേരിട്ട സാമൂഹ്യപ്രശ്‌നം നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി അംഗീകരിക്കുന്നു. ഇനി എന്തു നടപടി വേണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു.*
🅾️ *കൊവിഡ് 19ല്‍ നിന്ന് മുക്തമാകുവാന്‍ കേരളം ഒറ്റക്കെട്ടായി പ്രയത്‌നിക്കുമ്പോൾ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃക്കാക്കര എംഎല്‍എ പിടി തോമസ്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഷോ ആണെന്ന് എംഎല്‍എ ആരോപിക്കുന്നു. കൂടാതെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സംവിധാനം ഒരുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.*
🅾️ *സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദമാകുന്നു. സേവഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസിലായിരുന്നു സുരേന്ദ്രന്റെ യാത്ര എന്നാണ് പ്രാഥമിക വിവരം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ലോക്ക് ഡൗണ്‍ ലംഘനം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഡിജിപിയുടെ അറിവോടെ എസ്പി നല്‍കിയ അനുമതിയോടെയാണ് ജില്ലകള്‍ കടന്നുള്ള യാത്രയെന്നാണ് സുരേന്ദ്രന്റെ ആവകാശവാദം. എന്നാല്‍, സുരേന്ദ്രന്റെ ഈ വാദം ഉന്നത പൊലീസുദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പോലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടുമ്പോൾ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പൊലീസില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.*
🅾️ *കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും(ഏപ്രില്‍ 3, 4) ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 34 ഡിഗ്രി സെല്‍ഷ്യസും അതിലധികവും ഉയരാന്‍ സാധ്യത ഉള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൂട് വര്‍ധിക്കുന്നത് മൂലം സൂര്യാതപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെയേറെ സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തില്‍ ഏര്‍പ്പെടരുതെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.*
🅾️ *കോവിഡ് വ്യാപന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ച സംഭാവനയായി ലഭിച്ചത് 32 കോടി രൂപ. പിണറായി വിജയന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ആകെ 32,01,71,627 രൂപയാണ് വ്യാഴാഴ്ച ലഭിച്ചത്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എം.എം. മണി കൈമാറി. അഞ്ചു ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കഐസ്ഇബി നേരത്തേ നല്‍കിയിരുന്നു. കേരള പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്പ്പറേഷന് ഒരുകോടി രൂപ സംഭാവന നല്‍കി. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നല്‍കി. കൊല്ലം കോര്പ്പറേഷന് ഒരുകോടി രൂപയും കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സഹകരണസംഘം 50 ലക്ഷം രൂപയും സംഭാവന നല്‍കി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് 50 ലക്ഷം രൂപയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിര്‍ദേശത്തെ ഐഎന്‍ടിയുസി സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.*
🅾️ *മരുന്നുകള്‍ വലിയ അളവില്‍ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വാങ്ങിക്കൂട്ടല്‍മൂലം മരുന്നുകള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, കാര്‍ഡിയാക് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളാണ് ആളുകള്‍ വലിയതോതില്‍ വാങ്ങിക്കൂട്ടിയിരുന്നത്. ആന്റിബയോട്ടിക് മരുന്നുകളും ആളുകള്‍ ധാരാളമായി വാങ്ങുന്നുണ്ട്. പരമാവധി രണ്ട് ആഴ്ച ഉപയോഗിക്കാന്‍ വേണ്ട മരുന്ന് നല്‍കിയാല്‍മതി എന്നാണ് നിര്‍ദേശം. യഥാര്‍ത്ഥ രോഗികള്‍ക്കു മാത്രമേ മരുന്ന് നല്‍കാവൂ. നല്‍കുന്ന മരുന്നുകള്‍ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശനനടപടിയാണ് ഉണ്ടാകുകയെന്ന് വാങ്ങുന്ന ആളെ ബോധ്യപ്പെടുത്തണമെന്നും ഇതില്‍ പറയുന്നു.*
🅾️ *പത്തനംതിട്ട: ജില്ലയില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ച തുമ്പമൺ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യയുടെ ജി-9425 എന്ന വിമാനത്തില്‍ സിറ്റ് നമ്പർ 20ല്‍ മാര്‍ച്ച് 21ന് രാത്രി 9.45ന് പുറപ്പെട്ട് 22ന് പുലര്‍ച്ചെ 3.15ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട തുമ്പമൺ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.. ഇയാളുമായി നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചു പേരെയും കണ്ടെത്തിയതായിട്ടുണ്ട്. 18 പേരില്‍ 16 പേര്‍ പത്തനംതിട്ട ജില്ലക്കാരും രണ്ടുപേര്‍ എറണാകുളം ജില്ലക്കാരുമാണ്. ഇതില്‍ ഏഴു പേര്‍ കോവിഡ് -19 സ്ഥിരീകരിച്ച വ്യക്തിയുമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്തവരാണ്. സെക്കന്‍ഡറി കോണ്‍ടാക്ടിലുള്ള അഞ്ചുപേരും എറണാകുളം ജില്ലക്കാരാണ്. രോഗം ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എപ്രില്‍ ഒന്നുമുതല്‍ ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് 21 മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാരപഥവും ജില്ലാ ഭരണകൂടം പുറത്തുവിട്ടു.*
🅾️ *കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊവിഡ് വൈറസ് നിരീക്ഷണ വാര്‍ഡില്‍ നിന്നും മോഷണക്കേസ് പ്രതി കടന്നുകളഞ്ഞു. യുപി ആമീര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്. ജയിലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നാണ് രക്ഷപ്പെട്ടത്. കാസര്‍കോട് കനറാ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.*
*മാര്‍ച്ച് 25 നാണ് കാസര്‍കോട് നിന്നും ഇയാളെ ജയിലിലേക്ക് കൊണ്ട് വന്നത്. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും കൊണ്ടു വന്നയാളായതിനാല്‍ ജയിലിലെ നിരീക്ഷണവാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാത്രിയാണ് ജയില്‍ ജനല്‍ വെന്ര്‍റിലേഷന്‍ തകര്‍ത്ത് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.*
🅾️ *പാലക്കാട്: ജില്ലയില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ കെഎസ്‌ആര്‍ടിസി കണ്ടക്ടറായ മകന് രോഗമില്ല. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ആര്‍ക്കും വൈറസ് ബാധ ഏറ്റിരുന്നില്ലെന്ന് വ്യക്തമായി. ഇന്നലെ രാത്രിയാണ് ഇവരുടെ സ്രവ പരിശോധനാ ഫലം പുറത്തുവന്നത്. എല്ലാവരും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊവിഡ് സ്ഥിരീകരിച്ചയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.*
🅾️ *ആലക്കോട് കാർത്തികപുരം പാറോത്തുംമല മാവും തട്ടിൽ ബിനീഷ് (40) കോവിഡ് പിടിപെടും എന്ന ഭീതിയിൽ തൂങ്ങി മരിച്ചു . കാസർകോട് നിന്ന് വന്നതിനാൽ ഇയാളും കുടുംബവും നിരീക്ഷണത്തിൽ ആയിരുന്നു.*
🅾️ *വെള്ളരിക്കുണ്ടിൽ വെള്ളി ആഭരണ വ്യാപാരം നടത്തുന്ന വി എൻ ജോബി (45) കുഴഞ്ഞ് വീണ് മരിച്ചു*
🅾️ *ചാലക്കുടി വെട്ടുകടവ് വീരാത്ത് വീട്ടിൽ ജോബ് ഭാര്യ ബേബി (64) ടെറസിൽ ചക്ക പറിക്കാൻ കയറിയപ്പോൾ താഴേക്ക് വീണ് മരിച്ചു*
*🇮🇳 ദേശീയം 🇮🇳*
————————–>>>>>>>>>
🅾️ *കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ 9 മിനിറ്റ് ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ 9 മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇങ്ങനെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നും പ്രധാനമന്ത്രി. ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണം. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. കൊറോണയുടെ അന്തകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അര്‍പ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായി. കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികളിലെ ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി*
🅾️ *മുംബൈ ധാരാവിയില്‍ വ്യാഴാഴ്ച ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ ചേരിനിവാസികള്‍ ഭീതിയിലായി. ഇവിടത്തെ ശുചീകരണത്തൊഴിലാളിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇവിടെ 56 – കാരന്‍ രോഗം ബാധിച്ച് മരിച്ച് 24 മണിക്കൂര്‍ കഴിയുന്നതിനു മുമ്ബാണ് ബി.എം.സി. ജീവനക്കാരനായ 52 കാരന് രോഗം സ്ഥിരീകരിച്ചത്. വര്‍ളി നിവാസിയാണെങ്കിലും ധാരാവിയിലാണ് ഇദ്ദേഹം ജോലിചെയ്യുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് സമ്പർക്കവിലക്കേര്‍പ്പെടുത്തി. ബുധനാഴ്ച മരിച്ച 56-കാരന്‍ നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തയാളാണ്. എന്നാല്‍, ബി.എം.സി. ജീവനക്കാരന് ഇയാളുമായി ബന്ധമില്ലെന്നാണ് സൂചന. അതേസമയം, രണ്ടാമത്തെ രോഗിയെക്കൂടി കണ്ടെത്തിയതോടെ ധാരാവിയെന്ന വലിയചേരിപ്രദേശമാകെ ഭീതി പരന്നിരിക്കയാണ്.*
🅾️ *ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെട്ടാല്‍ നിലവിലുള്ള നിയമപ്രകാരം ശിക്ഷനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ തടസ്സപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാം. അത്തരം പ്രവര്‍ത്തി ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. പണത്തിനായി തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ രണ്ടുവര്‍ഷം ജയിലിലടയ്ക്കാം.തെറ്റായ മുന്നറിയിപ്പുകള്‍ അല്ലെങ്കില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദശങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ നല്‍കാം. നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.*
🅾️ *രാജ്യം കൊറോണ ഭീതിയില്‍ കഴിയവെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യൂസഫലി പത്തുകോടി രൂപ സംഭാവന നല്‍കിയിരുന്നു.*
🅾️ *ശബരിമല സന്ദര്‍ശനം നടത്താന്‍ എത്തിയതിനെ തുടര്‍ന്ന് പ്രശസ്തയായ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ കള്ളവാറ്റ് നിര്‍മ്മിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.* *സംഘപരിവാര്‍ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ മദ്യക്കുപ്പികള്‍ കൊണ്ടുള്ള മാല അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്ത ദൃശ്യങ്ങളാണ് കള്ളവാറ്റ് നിര്‍മ്മിക്കുന്നതിനിടെ അറസ്റ്റ് ചെയ്തുവെന്ന തരത്തില്‍ പ്രചരിക്കുന്നത്. 2019 സെപ്തംബറിലെ ദൃശ്യങ്ങളാണ് കള്ളവാറ്റ് ദൃശ്യങ്ങളാക്കി സംഘപരിവാര്‍ അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യമാകെ മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുംബൈയിലെ ഒരു കള്ളവാറ്റു കേന്ദ്രത്തില്‍ നിന്ന് തൃപ്തി ദേശായിയെയും സംഘത്തെയും പിടികൂടിയെന്നായിരുന്നു പ്രചാരണം.*
🅾️ *ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിതിനെ തുടര്‍ന്ന് നാഗ്പുരില്‍ നിന്നും സ്വദേശമായ തമിഴ്നാട്ടിലേക്ക് നടന്ന് പോയ യുവാവ് മരിച്ചു. നാമക്കല്‍ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. 500 കിലോമീറ്ററോളം നടന്ന ഇയാള്‍ സെക്കന്ദരാബാദില്‍ വിശ്രമിച്ചുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജോലിയും താമസവും ഭക്ഷണവുമില്ലാത്തതിനാല്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയ 26 അംഗ സംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്.*
🅾️ *കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ ധനസഹായം. 100 കോടി ഡോളറിന്റെ ( ഏകദേശം 7600 കോടി രൂപ) സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങള്‍ക്കായി 190 കോടി ഡോളറിന്റെ ആദ്യഘട്ട സഹായമാണ് ലോകബാങ്ക് തുടങ്ങിയത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗ നിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി തുടങ്ങിയവ ഒരുക്കുന്നതിനാണ് സഹായം.*
🅾️ *കൊറോണ വൈറസ് വ്യാപനം തടയാന്‍ ച്യൂയിംഗത്തിനു നിരോധനം ഏര്‍പ്പെടുത്തി ഹരിയാന. പൊതുയിടങ്ങളില്‍ ച്യൂയിംഗം തുപ്പുന്നതിലൂടെ മറ്റൊരാളിലേക്ക് വൈറസ് പകരാന്‍ ഇടയുള്ളതിനാലാണ് നിരോധനമെന്ന് സര്‍ക്കാര്‍ പറയുന്നു. ജൂണ്‍ 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ഘുട്കയ്ക്കും പാന്‍ മസാലയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇതുവരെ 13,000 പേരാണ് നിരീക്ഷണത്തിലുള്ളത്.*
🅾️ *ലോക്ഡൗണ്‍ അവസാനിച്ച ശേഷം ഓരോ കേസും പ്രത്യേകം പരിശോധിച്ചായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാരംഭിക്കുകയെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. ഏതൊക്കെ രാജ്യങ്ങളില്‍നിന്നാണ് വിമാനം വരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും സര്‍വിസ് പുനരാരംഭിക്കുക. അതിനിടെ, ഏപ്രില്‍ 14ന് ശേഷമുള്ള ഏതു തീയതിയിലേക്കും വിമാന കമ്പനികള്‍ക്ക് ബുക്കിങ് നടത്താമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള വ്യക്തമാക്കി.ലോക് ഡൗണ്‍ നീട്ടേണ്ടിവരുകയാണെങ്കില് ബുക്കിങ് റദ്ദാക്കേണ്ടിവരുo.*
🅾️ *കൊറോണ ഇന്ത്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനിടെ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ഗോമൂത്രത്തിനും ചാണകത്തിനും കൊവിഡിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് വിളിച്ചുപറഞ്ഞ ബിജെപി എംപിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കന്മാരെ വിശ്വസിച്ച് ഗുജറാത്തിലെ ജനത. ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രമാണ് ഗുജറാത്തില്‍ വിറ്റുപോവുന്നത്. വാങ്ങിക്കൊണ്ടു പോകുന്നവരാകട്ടെ കൊററോണയെ ഗോമൂത്രം പ്രതിരോധിക്കുമെന്നും വിശ്വസിച്ചു. അതേസമയം, ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ മറ്റിടങ്ങളിലെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് നല്ലകാലം തെളിയുകയാണ് ഇതിലൂടെ സംഭവിച്ചത്.ചെയ്തത്. പശുക്കളുടെ പാല് ഒഴുക്കി കളയേണ്ട അവസ്ഥ വന്നെങ്കിലും ഗോമൂത്രത്തിന് നല്ല ഡിമാന്റാണ്. ഗോശാലകളിലെത്തി പണം കൊടുത്ത് ഗോമൂത്രം വാങ്ങിക്കുടിക്കുകയാണ് നാട്ടുകാര്‍. ഓരോ ദിവസവും 6000 ലിറ്റര്‍ വരെ ഗോമൂത്രമാണ് വിറ്റുപോകുന്നതെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കത്തേരിയ പറഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിക്കാന്‍ വേണ്ടി മാത്രമല്ലത്രെ ആളുകള്‍ ഇത് വാങ്ങുന്നത്. ബോഡി സപ്രേ ഉണ്ടാക്കാനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് വല്ലഭ് കത്തേരിയ പറയുന്നത്. സൂക്ഷ്മ വൈറസുകളെ പ്രതിരോധിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ദഹനം മെച്ചപ്പെടുത്തുക, ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങി ഗുണങ്ങള്‍ ഏറെയാണിതിനെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 4000 ഗോശാലകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 500 ഗോശാലകള്‍ ചേര്‍ന്നാണ് ഗോമൂത്രം ശേഖരിക്കുന്നതും കുപ്പികളില്‍ സംഭരിക്കുന്നതും അദ്ദേഹം പറഞ്ഞു.*
[03/04, 10:59 AM] Red Media: *🌏 അന്താരാഷ്ട്രീയം 🌎*
————————>>>>>>>>>>>
🅾️ *ലോകത്ത് ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 93ാം ദിവത്തേക്ക് കടക്കുമ്പോൾ മരണപ്പെട്ടവരുടെ എണ്ണം 53,030 ആയി. 181 രാജ്യങ്ങളിലായി പത്തുലക്ഷം ആളുകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ 10,15,403. ഈ വലിയ ക്കണക്കുകള്‍ക്കിടിയില്‍ രണ്ട് ലക്ഷം പേര്‍(2,10,579) രോഗമുക്തി നേടി എന്ന ആശ്വാസവുമുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഇതുവരെ രോഗമുക്തി നേടിയത് ചൈനയിലാണ്-76,565. രോഗബാധിതരില്‍ 37,696 പേരുടെ നില അതീവ ഗുരുതരമാണ്. 7.12 ലക്ഷം പേര്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂ. ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്- 13,915. സ്‌പെയിന്‍-10,348, അമേരിക്ക-6070 എന്നിങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിലെ മരണ നിരക്ക്.ഇന്നലെ മാത്രം 6000 ത്തിലധികം പേരാണ് മരിച്ചത്. ലോകത്ത് ശരാശരി 70,000 പേര്‍ക്ക് ദിവസേന രോഗം ബാധിക്കുന്നു. യൂറോപ്പില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടു. 29,277 പേര്‍ക്കാണ് 24 മണിക്കൂറില്‍ അമേരിക്കയില്‍ രോഗം ബാധിച്ചത്. ചൈന, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ദിനം പ്രതി കുറവു രേഖപ്പെടുത്തുമ്പോൾ യു.എസ്, ഫ്രാന്‍സ്, ഇറാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ദിവസേന രോഗബാധിതരുടെ എണ്ണം കൂടിക്കൂടി വരികയാണ്. സ്‌പെയിനില്‍ മരണ സംഖ്യ 10,000 കടന്നു. ഒറ്റ ദിവസം ആയിരം പേരാണ് സ്‌പെയിനില്‍ മരണമടഞ്ഞത്.*
🅾️ *കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച രാജ്യമാണ് ഇറ്റലി. 14,000ത്തോളം ആളുകള്‍ ഇതിനോടകം മരിച്ചു. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോഴും സമ്പൂർണ്ണ ലോക്ക്ഡൗണില്‍ വീടുകളില്ലാതെയും മറ്റും നിസ്സഹായരായി ജീവിക്കുന്നവരുടെ വിശപ്പകറ്റാന്‍ വേറിട്ട മാതൃക സ്വീകരിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ജനത. വീടുകളിലെ ബാല്‍ക്കണിയില്‍ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ ചെറു കൊട്ടകള്‍ തൂക്കിയിട്ടാണ് ഇറ്റാലിയന്‍ ജനത പാവപ്പെട്ടവരുടെ വിശപ്പകറ്റാന്‍ സഹായിക്കുന്നത്. ഇത്തരം ചെറു സഹായ കൊട്ടകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. നേപ്പിള്‍സ് നഗരത്തിലെ നിരവധി വീടുകളില്‍ ഇത്തരം സഹായ കൊട്ടകള്‍ കാണാം.വിശപ്പകറ്റാന്‍ മറ്റു വഴികളില്ലാത്തവര്‍ക്ക് ഇതില്‍നിന്നും ഭക്ഷണം എടുത്ത് കഴിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ളവര്‍ക്ക് ഈ കൊട്ടകളില്‍ ഭക്ഷണ സാധനങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യാം. നേപ്പിള്‍സ് അടക്കമുള്ള ചില നഗരങ്ങളില്‍ തുടക്കമിട്ട ബാല്‍ക്കണി സഹായ രീതി വലിയ ഹിറ്റായതോടെ ഇറ്റലിയിലെ കൂടുതല്‍ നഗരങ്ങളും ഇത് പിന്തുടര്‍ന്ന് വരുകയാണ്.*
🅾️ *യു.എ.ഇ.യിലെ കാലാവധി തീരുന്ന താമസ വിസയുള്‍പ്പെടെ എല്ലാ വിസകളും മൂന്ന് മാസത്തേക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തിനുപുറത്ത് 180 ദിവസത്തില്‍ കൂടുതല്‍ കഴിയുന്നവരുടെ താമസവിസകളും റദ്ദാക്കില്ല. ഇത്തരം വിസക്കാര്‍ക്ക് അധിക പിഴ ചുമത്തില്ലെന്നും ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.*
🅾️ *സന്ദര്‍ശകവിസയില്‍ എത്തി യു.എ.ഇ.യില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ ദുബായിയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കുന്നു. ഏപ്രില്‍ ആറിന് സര്‍വീസുകള്‍ ആരംഭിക്കും. കൊറോണ വൈറസ് വ്യാപനം കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിലച്ചതോടെ യു.എ.ഇ.യില്‍ ഒറ്റപ്പെട്ടുപോയവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സര്‍വീസുകള്‍. ഇന്ത്യയില്‍ നെടുമ്പാശേരിയും തിരുവനന്തപുരവും ഉള്‍പ്പെടെ ഏഴ് നഗരങ്ങളിലേക്കായിരിക്കും സര്‍വീസുകള്‍.*
🅾️ *രാജ്യത്തിന് പുറത്തുള്ള എല്ലാ സാധുവായ വിസ ഉടമകളുടേയും പ്രവേശനം യുഎഇ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശനം നീട്ടിയിരിക്കുന്നത്. യുഎഇ ഔദ്യോഗിക വാര്‍ത്താ ഏന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചാലും വിസ റദ്ദാവില്ല. കൊറോണവൈറസ് മഹാമാരിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയാകും ഇക്കാര്യത്തിലുള്ള തുടര്‍നടപടികള്‍. യുഎഇക്ക് പുറത്ത് സാധുവായ യുഎഇ റെസിഡന്‍സി വിസയുള്ള ആളുകള്‍ പുതിയ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സറ്റൈറ്റില്‍ ത്വജുദി ഫോര്‍ റെസിഡന്റ്‌സ് എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാനാകും.*
🅾️ *കൊറോണ വൈറസിനെയും ഒപ്പം പ്രദേശവാസികളെയും പേടിച്ച് പുറത്തിറങ്ങാനാവാതെ 33 മലയാളികളാണ് ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തു കുടുങ്ങി കിടക്കുന്നത്. ആകെ 80 ഇന്ത്യക്കാര്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കൊറോണ രാജ്യത്ത് എത്തിച്ചത് വിദേശികളാണെന്ന വിശ്വാസത്തിലാണ് ഹെയ്തി വാസികള്‍.അതുകൊണ്ട് തന്നെ സ്വദേശികളല്ലാത്തവരെ കണ്ടാല്‍ അപ്പോള്‍ തന്നെ ആക്രമിക്കുകയാണ് ഈ ദ്വീപ് വാസികള്‍ ചെയ്യുന്നത്. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ വിദ്യാഭ്യാസമോ കാര്യമായ വരുമാന മാര്‍ഗങ്ങളോ ഇല്ലാത്ത ഇവരില്‍ ഒരു സംഘം കഴിഞ്ഞ ദിവസം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ആലപ്പുഴ സ്വദേശിയായ ജിതിന്‍ സിങ് പറയുന്നു.സംഭവമറിഞ്ഞെത്തിയ പൊലീസുകാരാണ് കുഞ്ഞിനെ രക്ഷിച്ച് ചികിത്സയ്ക്കായി വേണ്ട കാര്യങ്ങള്‍ ചെയ്ത് നല്‍കിയത്. ഹെയ്തിയില്‍ ഇതുവരെ 15 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളരെ വേഗം ഇത് സമൂഹിക വ്യാപനത്തിലെത്തുമെന്ന് ഭയപ്പെടുകയാണ് ഇവിടെയുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍. ശുചിത്വമില്ലായ്മയും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയ ദ്വീപായതിനാലും ഇതിനുളള സാധ്യത വളരെ കൂടുതലുമാണ്. ഒരാഴ്ച ഇവിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തമായി ഭക്ഷണ ഉല്‍പാദമില്ലാത്ത ഹെയ്തിയിലേയ്ക്ക് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യം കാര്യമായ ഭക്ഷണക്ഷാമത്തിന്റെ ഭീഷണിയിലുമാണുള്ളത്. ഒരാഴ്ച കൂടി കഴിയുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് ഇവിടെ പലരുടേയും വീടുകളില്‍ ബാക്കിയുള്ളത്.സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ ഹെയ്തിനികളുടെ ആക്രമണത്തിന് ഇരയാകും എന്ന ഭീതിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരും പുറത്തിറങ്ങുന്നില്ലെന്നും ഇവിടെയുള്ള മലയാളികള്‍ പറയുന്നു.*
🅾️ *കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ ധനസഹായം. 100 കോടി ഡോളറിന്റെ ( ഏകദേശം 7600 കോടി രൂപ) സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങള്‍ക്കായി 190 കോടി ഡോളറിന്റെ ആദ്യഘട്ട സഹായമാണ് ലോകബാങ്ക് തുടങ്ങിയത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗ നിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി തുടങ്ങിയവ ഒരുക്കുന്നതിനാണ് സഹായം.*
🅾️ *യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ല. ട്രംപിന്റെ രണ്ടാമത്തെ സ്രവ പരിശോധനാഫലവും നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ സീന്‍ കോണ്‍ലി അറിയിച്ചു. പ്രസിഡന്റ് ആരോഗ്യവാനാണ്, രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും കോണ്‍ലി പറഞ്ഞു.*
🅾️ *കൊവിഡ് 19നെ നിസാരവത്കരിച്ച് സംസാരിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോക്കെതിരെ കടുത്ത വിമര്‍ശനം. കൊവിഡ് ചെറിയ പനി മാത്രമാണെന്നും പേടിക്കേണ്ടെന്നും ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നുമാണ് ബൊല്‍സാനരോ പ്രസംഗിച്ചത്. യുഎസില്‍ കൊവിഡിനെതിരെ നടപടിയെടുക്കാന്‍ വൈകിയ ട്രംപിനേക്കാള്‍ അപകടകാരിയായ നേതാവ് എന്നാണ് ബൊല്‍സാനരോയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അതേസമയം, ശനിയാഴ്ച മുതല്‍ ബൊല്‍സാനരോയും ഐസൊലേഷനിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബൊല്‍സാനരോയും സമ്പർക്ക വിലക്കിലായിരുന്നു. പിന്നീട് വീണ്ടും സജീവമായി.*
*⚽ കായികം 🏏*
—————————->>>>>>>>
🅾️ *രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ മാനിക്കാതെ പുറത്തു കറങ്ങിയ ജര്‍മന്‍ താരം ജെറോം ബെട്ടെങ്ങിന് അദ്ദേഹത്തിന്റെ ക്ലബ്ബായ ബയണ്‍ മ്യൂണിക്ക് പിഴ ചുമത്തി. അസുഖബാധിതനായ മകനെ കാണാനാണ് ലോക്ഡൗണ്‍ ലംഘിച്ചതെന്നാണ് ബോട്ടെങ് ഇതിന് നല്‍കിയ വിശദീകരണം. പിഴ ചുമത്തിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ പണം കൊറോണ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന ജര്‍മനിയിലെ ആശുപത്രികള്‍ക്ക് നല്‍കുമെന്ന് ബയണ്‍ മ്യൂണിക്ക് പ്രസ്താവനയില്‍ അറിയിച്ചു.സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം പരിഗണിച്ച് ക്ലബ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് താമസസ്ഥത്തുനിന്ന് ഏറെ മാറിയുള്ള സ്ഥലത്തേക്ക് ബോട്ടെങ് യാത്ര ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിനുമേല്‍ പിഴ ചുമത്താന്‍ ക്ലബ് തീരുമാനിച്ചിരിക്കുന്നു’ ബയണ്‍ മ്യൂണിക് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.*
🅾️ *മുന്‍ ബാഴ്‌സലോണ താരമായ ജുവാന്‍ കാര്‍ലോസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആണെന്ന് മനസ്സിലായത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം 1991മുതല്‍ 94വരെയുള്ള സീസണിലാണ് ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ അദ്ദേഹം കളിച്ചിരുന്നത്. വലന്‍സിയ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകളിലും കളിച്ചിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ പരിശീലകനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.*
🅾️ *ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ഓപ്പണറും ബിജെപിഎം.പി.യുമായ ഗൗതം ഗംഭീര്‍ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ട്വിറ്ററിലൂടെയാണ് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപി കൂടിയായ ഗംഭീര്‍ ഇക്കാര്യമറിയിച്ചത്.*
*രാജ്യം തങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.* *എന്നാല്‍ യഥാര്‍ഥ ചോദ്യം നിങ്ങള്‍ക്കു രാജ്യത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതാണ്. രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഞാന്‍ സംഭാവന ചെയ്യുകയാണ്.*
*നിങ്ങളും ഇതുപോലെ മുന്നോട്ടു വരണമെന്നും ട്വിറ്ററിലൂടെ ഗംഭീര്‍ ആവശ്യപ്പെട്ടു.*
🅾️ *കഴിഞ്ഞ കുറേനാളായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി താടിവടിച്ചിട്ടില്ല. എന്തുകൊണ്ടാണ് താന്‍ താടി ഒഴിവാക്കത്തതെന്ന് തുറന്നുപറയുകയാണ് കോഹ്‌ലി. താനൊരിക്കലും ഇനി ഷേവ് ചെയ്യില്ലെന്നും താടിയില്ലാത്ത തന്നെ കാണാന്‍ അത്ര ഭംഗിയില്ലെന്നുമാണ് കോഹ്‌ലി പറഞ്ഞത്. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണുമായുള്ള അഭിമുഖത്തിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരുടേയും സംസാരം.*
🅾️ *കൊറോണ കാലത്തിനു ശേഷം വരുന്ന ഫുട്ബോള്‍ തീര്‍ത്തും വ്യത്യാസമുള്ളതായിരിക്കും എന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫനിറ്റോ. ഫുട്ബോള്‍ ലോകത്തെ മുഴുവന്‍ ഒരുമിപ്പിക്കുന്ന ഒന്നായിരിക്കും. ഫുട്ബോള്‍ മുമ്ബ് നല്‍കിയതിനേക്കാല്‍ സന്തോഷം നല്‍കും. താരങ്ങളും ആരാധകരും ഫുട്ബോള്‍ ലോകം മുഴുവം അഹങ്കാരം കുറഞ്ഞ ലോകമായി മാറും. ഇന്‍ഫന്റീനോ പറഞ്ഞു. പെട്ടെന്ന് തന്നെ ഫുട്ബോള്‍ തിരികെ വരും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഫുട്ബോള്‍ പുനരാരംഭിക്കുന്നതോടെ ലോകത്തിനൊരുമിച്ച് ഈ ദുസ്വപ്ന കാലഘട്ടത്തെ മറക്കാന്‍ ആകുമെന്നും ഇന്‍ഫന്റീനോ പറഞ്ഞു.*
*🎥 സിനിമാ ഡയറി 🎥*
————————>>>>>>>>>>
🅾️ *ജോര്‍ദാനില്‍ കുടുങ്ങിയ മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനില്‍ കോവിഡിനെ തുടര്‍ന്നുള്ള കര്‍ഫ്യുവില്‍ കുടുങ്ങിയത്. താമസത്തിനും ഭക്ഷണത്തിനും ഏപ്രില്‍ 10 വരെ ബുദ്ധിമുട്ടില്ല. രാജ്യാന്തര വിമാനസര്‍വീസ് പുനരാരംഭിക്കും വരെ മരുഭൂമിയില്‍ കഴിയുക സാഹസമാണ്. എയര്‍ലിഫ്റ്റ് ചെയ്യുക മാത്രമാണ് ഇനി രക്ഷയെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് നടന്നത് 10 ദിവസം മാത്രമാണ്. കര്‍ഫ്യൂവിനൊപ്പം പ്രാദേശിക എതിര്‍പ്പും ഷൂട്ടിംഗിന് തടസ്സമായെന്നും ബ്ലെസി ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി.*
🅾️ *ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുംബത്തോടൊപ്പം കഴിയുന്ന സിനിമ താരസംഘടനയായ അമ്മയുടെ അംഗങ്ങളെ നേരിട്ട് വിളിച്ച് വിശേഷങ്ങള്‍ തേടുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. വിശേഷങ്ങള്‍ പങ്കുവയ്ക്കുക മാത്രമല്ല, കൊറോണയെ ചെറുത്തു തോല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ അത് നേരിട്ട് അറിയിക്കുന്നത് പ്രകാരം അവര്‍ക്ക് സഹായമെത്തിക്കുന്നതായിരിക്കുമെന്നും മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തു. നിലവില്‍ സംഘടനയിലെ 501 അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും 138 പേര്‍ക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നല്‍കുന്നുണ്ട്.*
🅾️ *കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹമാന്‍. ആരോഗ്യപ്രവര്‍ത്തകരുടെ ധൈര്യത്തിനും നിസ്വാര്‍ത്ഥ സേവനത്തിനും നന്ദി പറയുന്നതായി റഹ്മാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘നമുക്കിടയിലെ വ്യത്യാസങ്ങളെ മറന്ന് ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ഈ അദൃശ്യ ശത്രുവിനെ നേരിടാനുളള യജ്ഞത്തില്‍ ഒരുമിച്ചു നില്‍ക്കണം.മനുഷ്യത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമാണ്. നമ്മുടെ അയല്‍ക്കാരെയും പ്രായമാവരെയും അതിഥി തൊഴിലാളികളെയും നമുക്ക് സഹായിക്കാം. ദൈവം നമുക്കുള്ളില്‍ തന്നെയാണ്. ഇപ്പോള്‍ മതസ്പര്‍ധക്കുള്ള സമയമല്ല. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക. കുറച്ചുകാലത്തേക്ക് നിങ്ങള്‍ സ്വയം ഐസോലേഷനിലിരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ ഗുണകരമായി ഭവിക്കും. നിങ്ങള്‍ വൈറസിന്റെ വാഹകരാണെന്നു പോലും ഈ രോഗം നിങ്ങളെ അറിയിക്കില്ല. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളെ അവഗണിക്കേണ്ട. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തി ആകാംക്ഷയും ഭീതിയും വര്‍ധിപ്പിക്കേണ്ട സമയവുമല്ല ഇത്. ചിന്തിച്ച് പ്രവര്‍ത്തിക്കാം. അനേകകോടി ആളുകളുടെ ജീവനുകള്‍ നമ്മുടെ കയ്യിലാണെന്ന ചിന്തയില്‍ എന്നാണ് റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.*
🅾️ *മണി ഹീസ്റ്റ് നാലാം സീസണ്‍ ഇന്ന് റിലീസ് ചെയ്യും. നെറ്റ്ഫ്‌ളിക്‌സില്‍ ആണ് സീരിസ് റിലീസ് ചെയ്യുക. സീരിസിലെ പുതിയ വീഡിയോ പുറത്തിറങ്ങി. ആദ്യ മൂന്ന് സീസണിനും വലിയ ആരാധകരാണ് ലോകമെമ്പാടും ഉള്ളത്. അലക്‌സ് പിന ആണ് ഈ സീരിസ് ഒരുക്കുന്നത്. ല കാസ ദെ പാപ്പെല്‍ എന്നാണ് ഈ സീരിസിന്റെ യഥാര്‍ത്ഥ പേര്. 2017 മേയ് 2 ന് ആണ് ആദ്യ സീസണ്‍ അവതരിപ്പിച്ചത്. ഉര്‍സുല കോര്‍ബേറോ, അല്‍വാരോ മോര്‍ട്ടെ, പാക്കോ ടൗസ്, ആല്‍ബ ഫ്ലോറെസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 2017 ഡിസംബര്‍ 25 ന് നെറ്റ്ഫ്ലിക്സ് അതിന്റെ അന്തര്‍ദേശീയ കാറ്റലോഗില്‍ ഈ പരമ്പര ഉള്‍പ്പെടുത്തി. 34 മില്യണ്‍ പേരാണ് ഇതുവരെ നെറ്റ്ഫ്‌ളിക്‌സില്‍ മണി ഹീസ്റ്റ് കണ്ടത്.*
🅾️ *ലോകമെങ്ങും നേരിടുന്ന കോവിഡ് 19 പ്രതിസന്ധിക്കിടെ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ ഭക്ഷണവും മരുന്നുമില്ലാതെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലി, മരുമകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും നഫീസ വ്യക്തമാക്കി, ക്യാന്‍സര്‍ അതിജീവിച്ച താന്‍ പച്ചക്കറികളോ, പഴങ്ങളോ ഒന്നുമില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് നഫീസ അലി പറഞ്ഞു. പാവം ‘എന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ് മകള്‍ ഗോവയിലേക്ക് വിളിച്ചത്, ലോക്ഡൗണ്‍ ചെയ്തതോടെ എല്ലാം അടച്ചു, കൊറിയര്‍ സര്‍വ്വീസും നിലച്ചു, ഇപ്പോള്‍ മരുന്ന് കുടിക്കുന്നില്ല, അതെന്റെ ആരോഗ്യത്തിന് നല്ലതല്ല, ലോക്കല്‍ മെഡിക്കല്‍ ഷോപ്പുകളിലൊന്നും എന്റെ മരുന്ന് ലഭിക്കുന്നില്ല’ എന്ന് നഫീസ പറഞ്ഞു.