വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ബനാന പപ്പായ സ്മൂത്തി. ഇത് വളരെ ടേസ്റ്റിയും ഹെല്‍ത്തിയുമാണ്.
ചേരുവകള്‍
പപ്പായ കഷ്ണങ്ങളായി അരിഞ്ഞത്- ഒരു കപ്പ്
നേന്ത്രപ്പഴം- ഒരെണ്ണം അരിഞ്ഞത്
യോഗര്‍ട്ട്-ഒരു കപ്പ്
സണ്‍ഫ്‌ളവര്‍ സീഡ്‌സ്- ഒരു ടീസ്പൂണ്‍
വാള്‍നട്ട് ചതച്ചത്- രണ്ട് ടീസ്പൂണ്‍
അത്തിപ്പഴം അരിഞ്ഞത്- രണ്ട് ടീസ്പൂണ്‍
തേന്‍/മേപ്പിള്‍ സിറപ്പ്- അല്പം
തയ്യാറാക്കുന്ന വിധം
പപ്പായ, നേന്ത്രപ്പഴം എന്നിവ ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ഇതിലേക്ക് യോഗര്‍ട്ട്, തേന്‍/മേപ്പിള്‍ സിറപ്പ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി ബ്ലെന്‍ഡ് ചെയ്യുക.
ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്ന് അതിനുമുകളില്‍ വാള്‍നട്ട്, സണ്‍ഫ്‌ളവര്‍ സീഡ്‌സ്, അത്തിപ്പഴം അരിഞ്ഞത് എന്നിവ വിതറുക