ബാക്കി വന്ന ചോറ്‌ കൊണ്ട്‌ മുറുക്ക്‌

 

വീട്ടിൽ ബാക്കി വരുന്ന ചോറ്‌ ഇനി എന്ത്‌ ചെയ്യണം എന്ന് ചിന്തിക്കാതെ നമുക്ക്‌ നല്ല പലഹാരങ്ങൾ ഉണ്ടാക്കി നോക്കാം . ഇന്ന് നമുക്ക്‌ ചോറ്‌ ഉപയോഗിച്ച്‌ നല്ല ക്രിസ്പി ആയ നുറുക്ക്‌ ഉണ്ടാക്കുന്നത്‌. എങ്ങനെ എന്ന് നോക്കാം.

 

ചേരുവകൾ

 

▪️ _ചോറ് – ഒരു കപ്പ്‌_

▪️ _അരി പൊടി – അര കപ്പ്_

▪️ _കടല മാവ് – കാൽ കപ്പ്_

▪️ _ഉപ്പ് – ആവശ്യത്തിന്_

▪️ _കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ_

▪️ _മഞ്ഞൾ പൊടി – അര ടീസ്പൂൺ_

▪️ _കായം പൌഡർ – കാൽ ടീസ്പൂൺ_

▪️ _ജീരകം – 1 ടീസ്പൂൺ_

▪️ _ഓയിൽ – 1 ടീസ്പൂൺ_

▪️ _ബട്ടർ – 1 ടീസ്പൂൺ_

▪️ _വറുക്കുന്നതിനാവശ്യമായ ഓയിൽ/വെളിച്ചെണ്ണ_

________________________________

_*തയ്യാറാകുന്ന വിധം*_

________________________________

▪️ _ആദ്യം ചോറ് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക._

▪️ _അതിലേക്ക് അര കപ്പ് അരിപ്പൊടിയും ,കാൽ കപ്പ് കടലമാവ്, മുളകുപൊടി, മഞ്ഞൾ പൊടി, കായം പൊടി, ജീരകം, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് യോചിപ്പിക്കുക_

▪️ _ശേഷം ഇതിലേക്കു 1 ടീസ്പൂൺ ഓയിൽ, 1 ടീസ്പൂൺ ബട്ടർ, എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക (ചപ്പാത്തിക് കുഴക്കുന്ന പോലെ )_

▪️ _ശേഷം മാവ് എടുത്ത് നൂൽ പുട്ട് അച്ച് ഉപയോഗിച്ച് മുറുക്ക് രൂപത്തിൽ ആക്കി എടുക്കുക ശേഷം ഓയിലിൽ അല്ലെങ്കിൽ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം._

▪️ _മായം ചേർക്കാത്ത രൂചികരമായ മുറുക്ക് തയ്യാർ…_

+——-+——–+——-+——+——+——-+

Comments (0)
Add Comment