വിഷുവായിട്ട് മധുരം ഉണ്ടാക്കിയോ? വിഷു സദ്യയ്‌ക്കൊപ്പം അല്‍പം മധുരം ആയാലോ? എന്തെങ്കിലും സ്‌പെഷല്‍ വേണ്ടേ? വിഷുക്കട്ട ഉണ്ടാക്കാം.
ആവശ്യമായ സാധനങ്ങള്‍
പച്ചരി- ഒരു നാഴി
തേങ്ങ- രണ്ടെണ്ണം
തയ്യാറാക്കുന്നവിധം
തേങ്ങ ചിരകി ഒന്നാം പാല്‍ മാറ്റി വയ്ക്കാം. അല്‍പം ചൂട് വെള്ളം ചേര്‍ത്ത് തേങ്ങ ചിരകിയത് വീണ്ടും തിരുമ്മുക.
അതില്‍ നിന്നും രണ്ടാം പാല്‍ എടുക്കാം. ബാക്കിയുള്ള തേങ്ങയില്‍ വീണ്ടും ഇളം ചൂടുവെള്ളം ഒഴിച്ച് മൂന്നാം പാല്‍ എടുക്കാം. ഈ മൂന്നാം പാലിലാണ് പച്ചരി ഇട്ട് വേവിക്കേണ്ടത്.
ഒന്ന് രണ്ട് ആവി വന്നു കഴിഞ്ഞാല്‍ അതില്‍ രണ്ടാം പാല്‍ ഒഴിക്കുക. പാകത്തിന് അല്‍പം ഉപ്പ് ചേര്‍ക്കാം. വീണ്ടും വേവിക്കാം. വറ്റി വരണ്ടുവരുമ്ബോള്‍ നല്ല ജീരകം അല്‍പ്പമെടുത്ത് തിരുമ്മിപ്പൊടിച്ച് ഇടാം. പിന്നീട് അതിലേക്ക് ഒന്നാം പാല്‍ ഴിക്കാം. അല്‍പം കഴിഞ്ഞാല്‍ അതെടുത്ത് പരന്ന പാത്രത്തില്‍ ഒഴിച്ചുവെക്കാം. അല്‍പം കഴിയുമ്ബോള്‍ അത് കട്ട പിടിക്കും. ഇത് ആവശ്യം പോലെ മുറിച്ച് കഴിക്കാം.