സ്വാദിഷ്ട്മായ ചീര പച്ചടി തയ്യാറാക്കാം

 

 

 

സദ്യവട്ടങ്ങള്‍ക്കൊപ്പം നിര്‍ബദ്ധമായും ഒരുക്കുന്ന ഒരു വിഭവമാണ് ചീരപ്പച്ചടി.ഉച്ചയൂണിനൊപ്പം ഇടം പിടിക്കുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…

അവശ്യസാധനങ്ങള്‍

ചുവന്ന ചീര – ഒരു കപ്പ്‌ ,പൊടിയായി അരിഞ്ഞെടുത്തത്

പച്ചമുളക് – 2 ,വട്ടത്തില്‍ അരിഞ്ഞെടുത്തത്

കട്ട തൈര് – രണ്ട് കപ്പ്‌

ഉപ്പ് – പാകത്തിന്

കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തില്‍ അരിഞ്ഞെടുത്തത്

എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച്‌ വെച്ച്‌ ആവിയില്‍ വേവിച്ചെടുക്കുക.

പിന്നാലെ മറ്റൊരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം കടുക് പൊട്ടിച്ച്‌ വറ്റല്‍ മുളകും ചെറിയ ഉള്ളിയും ഒപ്പം പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. അതോടൊപ്പം ആവി കയറ്റിയ ചീരയും നന്നായി യോജിപ്പിക്കുക .തീ അണച്ച്‌ ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക

 

Comments (0)
Add Comment