ഇന്നത്തെ പാചകം തലശേരി ബിരിയാണി

തലശേരി ബിരിയാണിയുടെ പേരും പെരുമയും എത്താത്ത നാടില്ല … ഇന്ന് നമുക്ക്‌ ഇഫ്താർ സ്പെഷ്യൽ തലശേരി ചിക്കൻ ദം ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകൾ

കൂട്ട്‌ :1

_ചിക്കൻ – 1.5 kg_

_നെയ്യ് – 2 ടേബിൾ സ്പൂൺ_

_സവാള – 3 വലുത്_

_ഇഞ്ചി – 1 വലിയ കഷ്ണം_

_വെളുത്തുള്ളി – 15 വലിയ അല്ലി_

_പച്ചമുളക് – 11_

_മല്ലി ഇല – 1 കപ്പ്_

_പുതിന ഇല – 1/4 കപ്പ്_

_നാരങ്ങ – 1_

_തൈര് – 3 ടേബിൾ സ്പൂൺ_

_മഞ്ഞൾപൊടി – 1/2 ടീസ്പൂൺ_

_ഗരം മസാല – 2.5 ടീസ്പൂൺ_

_കുരുമുളക് പൊടി – 1/2 ടീസ്പൂൺ_

*കൂട്ട്‌ :2*

_സവാള_
_എണ്ണ_
_കശുവണ്ടി – 20 – 25_
_കിസ്മിസ് – 3 ടേബിൾ സ്പൂൺ_

*കൂട്ട്‌ :3*

_ജീരകശാല / കൈമ റൈസ് – 3.5 കപ്പ്_

_വെള്ളം – 6 കപ്പ്_

_കറുകപ്പട്ട – 2_

_ഗ്രാമ്പു – 4_

_ഏലക്കായ – 3_

_ബേ ലീവ്സ് – 2_

_നെയ്യ് – 2_

_എണ്ണ – 4 ടേബിൾ സ്പൂൺ_

_ഉപ്പ് – ആവശ്യത്തിന്_

*കൂട്ട്‌ :3* _ദം_

_നെയ്യ്_

_മല്ലി ഇല_

_സവാള വറുത്തത്_

_പുതിന ഇല_

_കശുവണ്ടി വറുത്തത്_

_കിസ്മിസ് വറുത്തത്_

_________________________________

_*ഉണ്ടാക്കുന്ന വിധം*_

________________________________

_1. ആദ്യം എണ്ണയിലോ നെയ്യിലോ സവാള, കശുവണ്ടി, കിസ്മിസ് എന്നിവ വറുത്തെടുത്തു മാറ്റിവെക്കുക._

_2, ചിക്കൻ മസാലക്ക് വേണ്ടി പാനിലേക്കു നെയ്യ് ഒഴിച്ച്, സവാള ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക._

_ഇതിലേക്ക് ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് 10 മിനിറ്റു വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനു ശേഷം തൈര്, നാരങ്ങ നീര്, മല്ലി ഇല, പുതിന ഇല എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അതിനു ശേഷം അടച്ചു വെച്ച് വേവിച്ചെടുക്കണം._

_നന്നായി വെന്തതിനു ശേഷം തുറന്നു വെച്ച് ഡ്രൈ ആക്കി എടുക്കുക. ചിക്കൻ മസാല റെഡി._

_3. എണ്ണയും നെയ്യും ചട്ടിയിൽ ഒഴിച്ച് അതിലേക്കു കറുകപ്പട്ട, ഗ്രാമ്പു, ഏലക്കായ, ബേ ലീവ്സ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിലേക്കു ഇനി വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും അറിയും ചേർത്ത് മൂടി വെച്ച് വേവിച്ചെടുക്കുക. റൈസ് റെഡി._

_4. അടിഭാഗം കട്ടിയുള്ള പാത്രത്തിൽ ചിക്കൻ മസാല ഇട്ടു കൊടുക്കുക. അതിനു മുകളിലേക്ക് വേവിച്ചു വെച്ച ചോറിൽ നിന്ന് പകുതി ചേർക്കുക. അതിനു മുകളിലേക്ക് കശുവണ്ടി, കിസ്മിസ്, സവാള എന്നിവ വറുത്തതും മല്ലി ഇല, പുതിന ഇല,നെയ്യ് എന്നിവയും ഇട്ടു കൊടുക്കുക. അതിനു മുകളിലായി ബാക്കിയുള്ള ചോറ് കൂടി ചേർത്ത് മല്ലി ഇല, പുതിന ഇല,നെയ്യ് എന്നിവയും കശുവണ്ടി, കിസ്മിസ്, സവാള എന്നിവ വറുത്തതും ചേർത്ത് കൊടുക്കുക. ഇനി പാത്രം ഒരു അലൂമിനിയം ഫോയിൽ വെച്ച് നന്നായി അടച്ചു പത്രത്തിന്റെ അടപ്പു വെച്ച് അടച്ചു വെക്കുക. ഇത് ഒരു തവയിലേക്ക് വെച്ച് 10 – 15 മിനിറ്റ് ലോ ഫ്ലെമിൽ വെച്ച് ദം ചെയ്തെടുക്കുക._

_തലശ്ശേരി ദം ബിരിയാണി റെഡി_

+——-+——-+——-+——-+——+——-+

Comments (0)
Add Comment