ഇന്നത്തെ പാചകം മീൻ ബിരിയാണി

ഇന്ന് നമുക്ക്‌ മീൻ ബിരിയാണി ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം . നെയ്മീൻ ആണ്‌ ഇതിനായി ഉപയോഗിക്കാറ്‌._
_ഇപ്പോ ഒരു മിക്ക വീടുകളിലും മീൻ ബിരിയാണിയും പതിവ്‌ വിഭവം ആയിട്ടുണ്ട്‌. അപ്പൊ എങ്ങെനെയാണ്‌ മീൻ ബിരിയാണി തയ്യാറാക്കുക എന്ന് നോക്കാം

ചേരുവക

________________________________

_1. നെയ്മീൻ – 500gm ( 8 കഷ്ണം)_

_2. ബിരിയാണി അരി – 500 gm ( ഞാൻ ഉപയോഗിക്കുന്നത് ബുള്ളറ്റ് റൈസ് ആണ്)_

_3. സവോള – 2 മീഡിയം_

_4. തക്കാളി – 1 ചെറുത്_

_5. വെളുത്തുള്ളി – 2 കുടം_

_6. ഇഞ്ചി – 1 വല്യ കഷ്ണം_

_7. മുളക് പൊടി – 1 വല്യ സ്പൂൺ_

_8. മഞ്ഞ പൊടി – കാൽ സ്പൂൺ_

_9. പട്ട – 2 ചെറിയ കഷ്ണം_

_10. ഗ്രാമ്പൂ – 6എണ്ണം_

_11. ഏലക്ക – 4 എണ്ണം_

_12. ജാതിക്ക – കാൽ കഷ്ണം_

_13. ജാതിപത്രി – 1 എണ്ണം_

_14. ഷാ ജീരകം – 1 സ്പൂൺ_

_15. മുഴുവൻ മല്ലി – പൊടിച്ചത് കാൽ സ്പൂൺ_

_16. ഗരം മസാല – കാൽ സ്പൂൺ_

_17. നാരങ്ങ നീര് – 1 സ്പൂൺ_

_18. മല്ലിയില – 2 സ്പൂൺ അരിഞ്ഞത്_

_19. പുതിന ഇല – 1 സ്പൂൺ_

_20 തൈര് – 4 സ്പൂൺ_

_21. നെയ്യ് – 2 ടേബിൾ സ്പൂൺ_

_22. വെളിച്ചെണ്ണ – ആവശ്യത്തിന്_

_23. ഉപ്പ് – ആവശ്യത്തിന്_

_24. കറിവേപ്പില – 1 കതിർപ്പു_

_25. പച്ചമുളക് – 5 എണ്ണം_

_26. അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്_

________________________________

_*ഉണ്ടാക്കുന്ന വിധം*_

________________________________

_1. ആദ്യം മീൻ നനായി കഴുകി വൃത്തിയാക്കി മുളക് പൊടി ,മഞ്ഞ പൊടി ,ഉപ്പ് ചേർത്ത് 30 മിനുട്ട് പുരട്ടി വെക്കുക._

_2. ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നന്നായി അരച്ച വെക്കുക, ഗ്രാമ്പൂ , 1പട്ട, ഏലക്ക , ജാതിക്ക, ജാതിപത്രി ,ജീരകം ഇവ പൊടിച്ചെടുക്കുക._

_3. പിന്നീട് ഒരു നോൺസ്റ്റിക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് പുരട്ടി വെച്ചിരിക്കുന്ന മീൻ പകുതി മൂപിച്ചെടിക്കുക. എണ്ണയിൽ നിന്നും മീൻ എടുത്തു മാറ്റി വെക്കുക._

_4. അതേ എണ്ണയിൽ അറിഞ്ഞു വെച്ചിരിക്കുന്ന പകുതി സ്ബോള വഴറ്റുക. വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പേസ്റ്റ് ആക്കിയത് ചേർക്കുക. തക്കാളിയും ചേർക്കുക.ഒന്നു മൂത്ത് മണം വന്നു കഴിഞ്ഞാൽ അതിലേക്ക് പൊടിച്ച് വെച്ചിരിക്കുന്ന ഗരം മസാല,മല്ലി പൊടിച്ചത്,അരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയില പുതിനയില കറിവേപ്പില ചേർക്കുക. അതിലേക്ക് തൈരും ആവശ്യത്തിന് ഉപ്പും ചേർക്കുക. അത് നന്നായി മിക്സ് ചെയ്ത് വറുതു വെച്ചിരിക്കുന്ന മീൻ അതിലേക്ക് ചേർക്കുക. പാത്രം അടച്ച് വെച്ച് 5 മിനുട്ട് വേവിച്ചെടുക്കുക. തീ ഓഫ് ചെയ്യുക. മീൻ മസാല തയ്യാർ_

_5. ഇനി അരി വേവിക്കുന്ന പാത്രം എടുത്തു നന്നായി ചൂടായ ശേഷം അതിൽ 3 സ്പൂൺ നെയ്യ് ഒഴിക്കുക. 1 പട്ട ഇടുക. കഴുകി വെള്ളം കളഞ്ഞ് വെച്ചിരിക്കുന്ന അരി അതിൽ ചേർത്ത് നന്നായി ഇളക്കുക. അതൊന്നു ചൂടായാൽ 3 ഗ്ലാസ് വെള്ളം അതിലേക്ക് ചേർക്കുക ( ഒന്നര ഗ്ലാസ് അരിക് 3 ഗ്ലാസ് വെള്ളം). അതിലേക്ക് നാരങ്ങ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് പാകത്തിന് വേവിച്ചെടുക്കുക._

_6. ഇനി മറ്റൊരു നോൺ സ്റ്റിക് പാത്രത്തിൽ ബാക്കി നെയ് ഒഴിച് ബാക്കി സവാളയും മുന്തിരിയും അണ്ടിപ്പരിപ്പും വറുത്തെടുക്കുക._

_7. ഇനി ധം ഇടണം. ആദ്യം ഒരു പാത്രത്തിൽ അടിയിൽ കുറച്ചു നെയ് പുരട്ടുക. ഇനി കുറച്ചു റൈസ് ഇടുക. അതിന്റെ മോളിൽ കുറച്ചു മീൻ മസാല ഇടുക. കുറച്ചു വറുത്ത് വെച്ചിരിക്കുന്ന സവാളയും മല്ലിയിലയും ഇട്ട് കൊടുക്കുക. അതിന്റെ മോളിൽ പിന്നെയും റൈസ് ഇടുക. പിന്നെ മീൻ മസാല ഇടുക. അങ്ങനെ ഒരു 2 ലയേർ വരണം. ഏറ്റവും മോളിൽ വറുത്ത് വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് മുന്തിരി ഇടുക. പാത്രം നന്നായി അടച്ചു വെച്ച് തീ ചെറുതാക്കി വെക്കുക. അടപ്പിന്റെ മോളിൽ ഒരു പാത്രത്തിൽ വെള്ളം നിറച്ച് വെക്കുക, ഭാരം വേണം. 20 മിനുട്ട് അങ്ങനെ വെച്ച് തീ ഓഫ് ചെയ്യുക. ഒന്ന് ചെറുതായി തണുത്താൽ ബിരിയാണി റെഡി._

+—–+——+——-+——+——+——+—–+

Comments (0)
Add Comment