ചരിത്രവും കാലവും അടയാളപ്പെടുത്തുന്ന അപൂർവം ചില വ്യക്തികളിൽ ഒരാളിതാ നമ്മുടെയിടയിൽ നമ്മളിലൊരാളായി എന്നാൽ നമ്മളിൽ നിന്നും വ്യത്യസ്തനായി ഒരാൾ അതാണ് ഡോക്ട്ടർ ഷംസീർ വയലിൽ .
അധികാരമോഹവും അഹന്തയും അപ്രമാണിത്വവുമില്ലാതെ ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ്ചാർത്തിയ ഒരു അസാമാന്യ വ്യക്തി അതാണ് ഡോക്ട്ടർ ഷംസീർ വയലിൽ .
ജനങ്ങളുടെ വേദനിക്കുന്ന നിമിഷങ്ങളിൽ ഒരു ദേവസാന്നിധ്യം പോലെ ഓടിയെത്തുന്ന മനുഷ്യസ്നേഹി .
മെഡിക്കൽ രംഗത്ത് ബിരുദാനന്ത ബിരുദമെടുത്ത ഈ യുവാവായ കോഴിക്കോട്ടുകാരൻ ഡോക്ട്ടർ UAE യിൽ VPS Health Care Group ന്റെ ചെയർമാനും മാനേജിങ് ഡയറക്റ്ററുമാണ്. തന്റെ ജീവിതം ആതുരസേവന രംഗത്തും ഒപ്പം കാരുണ്യപ്രവർത്തനങ്ങളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന ഇദ്ദേഹം എപ്പോഴും പോസിറ്റിവ് എനർജി കാത്തുസൂക്ഷിക്കുന്നു .
നക്ഷത്രങ്ങൾ ജനിക്കുന്ന ആകാശത്തു ഇന്ത്യയുടെ ധനികന്മാരിൽ ഏഴാം സ്ഥാനത്ത് ഒരു അതിരാ നക്ഷത്രമായി തേജസ്വാടെ തിളങ്ങിനിൽക്കുന്ന റേഡിയോളജിയിൽ ബിരുദാനന്ത ബിരുദമെടുത്ത ഈ യുവഡോക്റ്ററെ പീപ്പിൾ ന്യൂസ് ആദരിക്കുന്നത് അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ സഹായഹസ്തവുമായി ഞാനിവിടെയുണ്ട് എന്നറിയിച്ചു ഓടിയെത്തുന്ന മനുഷ്യസ്നേഹി ആയതുകൊണ്ട് മാത്രമാണ്.
നിപ്പാ വൈറസിന്റെ ഭീതിയിൽ കേരളം ഭയന്നുനിന്നപ്പോഴും
രണ്ടു പ്രളയം നമ്മെ തളർത്തിയപ്പോഴും നിങ്ങളെ സഹായിക്കുവാൻ ഞാനിതാ ഇവിടെയുണ്ട് എന്ന് സമാധാനവും സാനിധ്യവും നൽകി ധൈര്യവും കരുത്തും നൽകി ആരും ക്ഷണിക്കാതെ ആരും പ്രേരിപ്പിക്കാതെ കേരളജനതയെ സഹായിക്കുവാൻ ഓടിയെത്തിയ ഡോക്റ്റർ ഷംസീർ ഏറെ പ്രശംസ അർഹിക്കുന്നു .
നമ്മുടെ ഗവർമെന്റുകൾ ഇത്തരം വ്യക്തികളെ വേണ്ടപോലെ ആദരിക്കുന്നില്ല എന്ന ദുഃഖം ഇത്തരുണത്തിൽ പീപ്പിൾ ന്യൂസ് ഓർമപ്പെടുത്തുന്നു .
കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഡോക്റ്ററുടെ സേവനമേഖല .
ലോകസമ്പന്നന്മാരിലൊരാളായ
ബിൽഗേറ്റിന്റെ ഉറ്റസുഹൃത്തുകൂടിയായ ഷംസീർ വയലിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് പാവങ്ങളെ സേവിക്കുവാൻ ബിൽഗേറ്റും ഷംസീർ ഡോക്ട്ടരും ചേർന്ന് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു എന്നറിഞ്ഞാൽ അദ്ദേഹം ആരാണെന്നും എവിടെനിൽക്കുന്നു എന്നും നമ്മൾപ്രതീഷിക്കുന്ന ആകാശങ്ങപ്പുറത്തു തേജസ്സോടെ നിൽക്കുന്ന ഈ നക്ഷത്രം നൽകുന്ന വെളിച്ചം മനസ്സിലാക്കാം .
UAE യിൽ 23ആശുപത്രികൾ നടത്തിവരുന്ന ഡോക്ട്ടർ റേഡിയോളജിയിൽ ബിരുദാനന്ത ബിരുദമെടുത്ത ഇദ്ദേഹം അബുദാബിയിൽഅർബുദചികിത്സാ ഗവേഷണകേന്ദ്രം കൂടി തുടങ്ങിയിരിക്കുന്നു.
ലോക സമ്പന്നന്മാരിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന ഷംസീർ UAE യിൽ സ്ഥിരതാമസത്തിനു അനുമതിനൽകുന്ന ഗോൾഡ് വിസ ലഭിച്ച വ്യക്തിയാണ് . 100 ബില്യൺ അധികമൂല്യമുള്ള ആസ്തിനല്കിയാലേ ഗൾഫിൽ ഗോൾഡ് വിസ ലഭിക്കുകയുള്ളു . മലയാളികളുടെ അഭിമാനമായ ലോകവ്യവസായിയായ ലുലുഗ്രൂപിന്റെ ചെയർമാൻ MA യൂസുഫ് അലിയുടെ മകളുടെ ഭർത്താവാണ് ഷംസീർ വയലിൽ . നിറഞ്ഞ മനസ്സും നിറഞ്ഞ കൈകളുമായി നിറഞ്ഞുനിൽക്കുന്ന കേരളത്തിന്റെ അഭിമാനമായ ഡോക്ട്ടർ ഷംസീർ വയലിൽ എന്ന മാതൃകാ പുരുഷന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പീപ്പിൾ ന്യൂസ് ദിനപത്രത്തിന് വേണ്ടി
സലിം കല്ലാട്ടുമുക്ക്