പ്രഭാത വാർത്തകൾ

 

🅾️ *സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ലാ സ്വ​ദേ​ശി ജോ​ഷി(65) ആ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് മേ​യ് 11നാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​മേ​ഹ​രോ​ഗ​മു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ എ​ട്ടാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്ക​രി​ക്കും.*

🅾️ *സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിയ മദ്യ വില്‍പ്പന പുനരാരംഭിച്ചതോടെ ആദ്യ ദിനം മാത്രം മദ്യം വാങ്ങിയത് 2.25 ലക്ഷം പേരെന്ന് അധികൃതര്‍. ബെവ്‌കോയുടെ ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് മദ്യ വില്‍പ്പന നടന്നത്. ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്‍പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് വില്‍പന നടത്തിയത്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച്‌ വെര്‍ച്വല്‍ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ആപ് സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുകയാണ്. പലര്‍ക്കും ആപ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്ന് പരാതിയുയര്‍ന്നു.*

🅾️ *മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും ഉത്രയുടെ മൃതദേഹം ദഹിപ്പിച്ച പൊലീസ് നടപടിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്ത്. സംഭവം അഞ്ചല്‍ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ അന്വേഷണത്തിനും ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കി. കൊല്ലം റൂറല്‍ എസ്പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ അഞ്ചല്‍ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണം. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുമ്പ്‌ സൂരജ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയെന്ന നിഗമനത്തിലാണ് പൊലീസ്.ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലര്‍ത്തി നല്‍കി എന്നാണ് അനുമാനിക്കുന്നത്. സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ആദ്യം പാമ്പ്‌ കടിയേല്‍ക്കുമ്പോൾ ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നുവെന്നും സൂരജിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. ഉത്രയുടെ മരണം പാമ്പ്‌ കടിയേറ്റ് തന്നെയാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുന്നു.*

🅾️ *എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു ₹അന്ത്യം. നിലവില്‍ രാജ്യസഭാംഗമാണ്. രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം കല്‍പറ്റയില്‍ നടക്കും*

🅾️ *രാ​ഷ്ട്രീ​യ നേ​താ​വ് എ​ന്ന​തി​ലു​പ​രി എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​ത് ചി​ന്ത​ക​നും സാം​സ്കാ​രി​ക പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നും വാ​ഗ്മി​യും പ്ര​സാ​ധ​ക​നും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​മൊ​ക്കെ​യാ​യാ​ണ്. വ​യ​നാ​ട്ടി​ല്‍ പി​റ​ന്ന് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ​ട​ര്‍​ന്ന അ​ദ്ദേ​ഹം ത​ട്ട​ക​മാ​ക്കി​യ​ത് കോ​ഴി​ക്കോ​ടാ​ണ്. അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ബ​ഹു​മു​ഖ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന കാ​ലം മു​ത​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ വീ​രേ​ന്ദ്ര​കു​മാ​ര്‍ ത​ന്‍റെ ക​ര്‍​മ​ശേ​ഷി​യും സ​ര്‍​ഗ​പ്ര​തി​ഭ​യും പ്ര​ക​ട​മാ​ക്കി​യി​രു​ന്നു.1936 ജൂ​ലൈ 22ന് ​ക​ല്‍​പ്പ​റ്റ​യി​ല്‍ പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​വും മ​ദ്രാസ് നി​യ​മ​സ​ഭാം​ഗ​വു​മാ​യി​രു​ന്ന എം.​കെ. പ​ത്മ​പ്ര​ഭാ​ഗൗ​ഡ​റു​ടെ​യും മ​രു​ദേ​വി അ​വ്വ​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. പ​ഠ​ന കാ​ല​ത്ത് സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​വ് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ്‍ ആ​ണ് പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം ന​ല്‍​കി​യ​ത്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പതാകാ വാഹകനായും, പാര്‍ലമെന്‍റിലെ മുഴങ്ങുന്ന ശബ്ദമായും അദ്ദേഹം പിന്നീട് ജ്വലിച്ചുനിന്നു. 1987ല്‍ ​കേ​ര​ള നി​യ​മ​സ​ഭാം​ഗ​വും വ​നം​വ​കു​പ്പ് മ​ന്ത്രി​യു​മാ​യി. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി, തൊ​ഴി​ല്‍​വ​കു​പ്പി​ന്‍റെ സ്വ​ത​ന്ത്ര​ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ലുമാണ് അദ്ദേഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നത്. കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന്‍​നി​ര​യി​ല്‍ നി​ന്ന വ്യ​ക്തി​ത്വം കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൈ​ലാ​സ​യാ​ത്ര, ഹി​മ​ഗി​രി​വി​ഹാ​രം, ഹൈ​മ​വ​ത​ഭൂ​വി​ല്‍ എ​ന്നീ കൃ​തി​ക​ള്‍ പ്ര​കൃ​തി​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​നി​വേ​ശ​ത്തെ കാ​ണി​ക്കു​ന്ന​താ​ണ്. രാ​മ​ന്‍റെ ദു​ഖം. ഗാ​ട്ടും കാ​ണാ​ച്ച​ര​ടു​ക​ളും, ബു​ദ്ധ​ന്‍റെ ചി​രി തു​ട​ങ്ങി​യ കൃ​തി​ക​ളും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​വ​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ല്‍ വീ​രേ​ന്ദ്ര​കു​മാ​ര്‍ എ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍ ഏ​റെ​ക്കാ​ലം ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പ​മാ​ണ് നി​ല​നി​ന്നി​രു​ന്ന​ത്. 2009ല്‍ ​കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തെ ചൊ​ല്ലി മു​ന്ന​ണി വിടുമ്പോൾ അ​ധി​ക​കാ​ലം യു​ഡി​എ​ഫി​ല്‍ നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ എ​ഴു​തി​യെ​ങ്കി​ലും ഒ​ടു​വി​ല്‍ 2018ല്‍ ​ഇ​ട​തു​മു​ന്ന​ണി​യി​ല്‍ തി​രി​ച്ചെ​ത്തി.*

🅾️ *എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗം ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര​ത്വ ചേ​രി​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​സ്മ​രി​ച്ചു. വീ​രേ​ന്ദ്ര​കു​മാ​റു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളു​ടെ വ്യ​ക്തി​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​മാ​യി ഭി​ന്ന​ചേ​രി​യി​ലാ​യി​രു​ന്ന​പ്പോ​ഴും അ​ദ്ദേ​ഹ​വു​മാ​യി വ്യ​ക്തി​ബ​ന്ധം സൂ​ക്ഷി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് ഒ​രു ജ​യി​ലി​ല്‍ ഒ​രു​മി​ച്ച്‌ ക​ഴി​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ര്‍​ഗീ​യ ഫാ​സി​സ​ത്തി​നെ​തി​രെ അ​വ​സാ​ന നി​മി​ഷം​വ​രെ അ​ച​ഞ്ച​ല​മാ​യി പോ​രാ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു വീരേന്ദ്രകുമാര്‍*

🅾️ *എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച്‌ നേ​താ​ക്ക​ള്‍. കേ​ര​ള രാ​ഷ്ടീ​യ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നാ​ണ് അ​ദ്ദേ​ഹം എ​ന്നും ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ത​ന്നെ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്ക് എ​ന്നും ക​രു​ത്ത് പ​ക​ര്‍​ന്നി​ട്ടു​ള്ള ധീ​ര​നാ​യ നേ​താ​വി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും ചെ​ന്നി​ത്ത​ല അ​നു​സ്മ​രി​ച്ചു. കേ​ര​ളം ക​ണ്ട അ​തു​ല്യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു വീ​രേ​ന്ദ്ര​കു​മാ​ര്‍.അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ര്‍​പാ​ടി​ല്‍ തനിക്ക് അ​ഗാ​ധ​മാ​യ ദുഃ​ഖ​മു​ണ്ടെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞു. എം​.പി വീ​രേ​ന്ദ്ര​കു​മാ​റു​മാ​യു​ള്ള ആ​ത്മ ബ​ന്ധം വി​വ​രി​ക്കാ​ന്‍ വാ​ക്കു​ക​ളി​ല്ലെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി. വ്യ​ക്തി​പ​ര​മാ​യി എ​ല്ലാ വ​ള​ര്‍​ച്ച​യി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​ത്വ​മാ​ണ് വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ​തെ​ന്ന് മ​ന്ത്രി അ​നു​സ്മ​രി​ച്ചു. സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ ന​ഷ്ട​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യും മ​നു​ഷ്യ​ന​ന്മ​യു​ടെ പ​ക്ഷ​ത്ത് നി​ന്ന നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​നും പറഞ്ഞു.*

🅾️ *കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച്‌ താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ പോ​രാ​യ്മ​ക​ളി​ല്‍ ചി​ല​തെ​ങ്കി​ലും തി​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ജ​ല​ദോ​ഷ​പ​നി​യു​ള്ള രോ​ഗി​ക​ളു​ടെ സാമ്പിൾ ഇ​നി മു​ത​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഐ​സി​എം​ആ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ര​ളം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന ത​ന്‍റെ ആ​രോ​പ​ണം ശ​രി​യാ​ണെ​ന്നു കൂ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തി​ലൂ​ടെ സ​മ്മ​തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. കേ​ര​ള​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രാ​ന്‍ കാ​ര​ണം വി​ദേ​ശ​ത്തു​നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും മ​ട​ങ്ങി​യെ​ത്തി​വ​രു​ടെ സാ​ന്നി​ധ്യ​മാ​ണെ​ന്ന് തോ​ന്നും വി​ധ​മാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ചാ​ര​ണം.എ​ന്നാ​ല്‍ മേ​യ് 10 മു​ത​ല്‍ ഇ​ന്നു വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ 67 പേ​ര്‍​ക്ക് സമ്പർക്കത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ഇ​തി​ന് ഉ​ത്ത​ര​വാ​ദി പ്ര​വാ​സി​ക​ളാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.സാമ്പിൾ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​മെ​ന്ന് മൂ​ന്നു ദി​വ​സ​മാ​യി മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 4,550 സാമ്പിളുകളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​നാ കി​റ്റു​ക​ളു​ടെ ക്ഷാ​മം ഇ​ല്ലെ​ന്നും കേ​ര​ളം പ​റ​യു​ന്നു. പി​ന്നെ എ​ന്താ​ണ് ത​ട​സ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. രോ​ഗം ആ​ര്‍​ക്കെ​ങ്കി​ലും മ​റ​ച്ചു​വ​യ്ക്കാ​നാ​വു​മോ എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ചോ​ദ്യം അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് 19നെ​ക്കു​റി​ച്ച്‌ വ​ലി​യ ധാ​ര​ണ ഇ​ല്ലെ​ന്ന​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. 80 ശ​ത​മാ​നം കോ​വി​ഡ് രോ​ഗി​ക​ളും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രാ​ണ്. അ​തു​ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ അ​പ​ക​ട​വും. മ​ര​ണം മ​റ​ച്ചു​വ​യ്ക്കാ​നാ​വു​മോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ഇ​ല്ല, പ​ക്ഷേ മ​ര​ണ​കാ​ര​ണം പ​രി​ശോ​ധ​ന ഫ​ലം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍​ക്ക് ബോ​ധ​പൂ​ര്‍​വം മ​റ​ച്ചു​വ​യ്ക്കാ​നാ​കും എ​ന്ന​താ​ണ് കോ​വി​ഡ് 19ന്‍റെ മ​റ്റൊ​രു അ​പ​ക​ട​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.*

🅾️ *കോഴിക്കോട്​ ജില്ലയില്‍ മീന്‍കച്ചവടക്കാരന്​ കോവിഡ് സ്ഥിരീകരിച്ചതോടെ ആറ്​ പഞ്ചായത്തുക​ള്‍ അ​ട​ച്ചു​പൂ​ട്ടി. ജി​ല്ല​യി​ലെ വ​ട​ക​ര താ​ലൂ​ക്കി​ല്‍പെ​ട്ട തൂ​ണേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യ​ക്തി​ക്കാണ്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്​. പ്ര​സ്തു​ത വ്യ​ക്തി ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല വ്യ​ക്തി​ക​ളു​മാ​യും സമ്പർക്കം പുലര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​യ്ന്‍മ​ന്റ്‌​ സോ​ണാ​ക്കി ക​ല​ക്ട​ര്‍ സാം​ബ​ശി​വ റാ​വു പ്ര​ഖ്യാ​പി​ച്ചു.*

🅾️ *കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ 40,45,46 വാ​ര്‍​ഡു​ക​ളും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ലെ തൂ​ണേ​രി, പു​റ​മേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ല്‍, കു​റ്റ്യാ​ടി, വ​ള​യം പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പു​റ​മേ​രി, വ​ട​ക​ര പു​തി​യ​ങ്ങാ​ടി മീ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ പൂ​ട്ടാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി.*

🅾️ *സം​സ്​​ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ സ​യ​ന്‍​സ്​ കോ​ള​ജു​ക​ളി​ലെ 30 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഒാ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലെ​ന്ന്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​​ന്റെ സ​ര്‍​വേ. ജൂ​ണ്‍ ഒ​ന്നി​ന്​ കോ​ള​ജു​ക​ളി​ല്‍ ഒാ​ണ്‍​ലൈ​ന്‍ ക്ലാ​സ്​ തു​ട​ങ്ങു​ന്ന​തി​​ന്റെ മു​ന്നോ​ടി​യാ​യാ​ണ്​ സ​ര്‍​വേ. ഇ​ന്‍​റ​ര്‍​നെ​റ്റ്​ ക​ണ​ക്​​ഷ​നു​ള്ള കമ്പ്യൂട്ടർ്‍/ ലാ​പ്​​ടോ​പ്​/ സ്​​മാ​ര്‍​ട്ട്​ ഫോ​ണ്‍ സൗ​ക​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ക​ണ​ക്കാ​ണ്​ ശേ​ഖ​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ കേ​ബി​ള്‍/ ഡി.​ടി.​എ​ച്ച്‌​ ക​ണ​ക്​​ഷ​നും റോ​ഡി​യോ സൗ​ക​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ വി​വ​ര​വും ശേ​ഖ​രി​ച്ചു.*

🅾️ *വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​ കീ​ഴി​ലെ കോ​ള​ജു​ക​ളു​ടെ​യും സാങ്കേതി​ക വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​മ​യ​ക്ര​മം രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്ന​ര വ​രെ​യാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ജൂ​ണ്‍ ഒ​ന്നി​നാ​രം​ഭി​ക്കു​ന്ന അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഇ​ത്​ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. നി​ല​വി​ല്‍ ഒ​മ്ബ​ത​ര മു​ത​ല്‍ നാ​ല​ര​ വ​രെ​യാ​ണ്​ സ​മ​യം. ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ സ​യ​ന്‍​സ്​ കോ​ള​ജു​ക​ള്‍, ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ള്‍, മ്യൂ​സി​ക്​ കോ​ള​ജു​ക​ള്‍, ഫൈ​ന്‍ ആ​ര്‍​ട്​​സ്, ലോ ​കോ​ള​ജു​ക​ള്‍, എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ള്‍ എ​ന്നി​വ​ക്ക്​ ഉ​ത്ത​ര​വ്​ ബാ​ധ​കം.ജൂ​ണ്‍ ഒ​ന്നു​ മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒാ​ണ്‍​ലൈ​ന്‍ ക്ലാ​സ്​ തു​ട​ങ്ങും. താ​ല്‍​പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ച്ച​ക്കു ശേ​ഷം മാ​സീ​വ്​ ഒാ​ണ്‍​ലൈ​ന്‍ ഒാ​പ​ണ്‍ (മൂ​ക്) കോ​ഴ്​​സു​ക​ള്‍​ക്ക്​ പ്രോ​ത്സാ​ഹി​പ്പി​ക്കാം. ഒാ​ണ്‍​ലൈ​ന്‍ പ​ഠ​ന സോ​ഫ്​​റ്റ്​​വെ​യ​ര്‍ സം​ബ​ന്ധി​ച്ച്‌​ സ്​​ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാം. അ​സാ​പ്, ​െഎ.​സി.​ടി അ​ക്കാ​ദ​മി, കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​ കീ​ഴി​ലെ ‘ഒ​റൈ​സ്​’ എ​ന്നി​വ​യു​ടെ സാങ്കേതി​ക സം​വി​ധാ​നം ഒാ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്​ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. അ​ന്ത​ര്‍​ജി​ല്ല ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്ന​തു വ​രെ കോ​ള​ജു​ക​ള്‍ സ്​​ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന നി​ശ്ചി​ത എ​ണ്ണം അ​ധ്യാ​പ​ക​ര്‍ റൊട്ടേഷ​ന്‍ വ്യ​വ​സ്​​ഥ​യി​ല്‍ കോ​ള​ജു​ക​ളി​ല്‍ ഹാ​ജ​രാ​യും അ​ല്ലാ​ത്ത​വ​ര്‍ വീ​ടു​ക​ളി​ലി​രു​ന്നും ഒാ​ണ്‍​ലൈ​ന്‍ ക്ലാ​സ്​ ന​ട​ത്ത​ണം.*

🅾️ *വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​തി​നു​ള്ള ചെ​ല​വ്​ സ്വ​യം വ​ഹി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​ന്നി​ല്ല. എ​ല്ലാ​വ​രും ചെ​ല​വ്​ വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെതു​ട​ര്‍​ന്ന്​ പാ​വ​പ്പെ​ട്ട​വ​ര്‍ ചെ​ല​വ്​ വ​ഹി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നും ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ബു​ധ​നാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ല്‍, ഉ​ത്ത​ര​വും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കാ​ത്ത​ത്​ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ക്കു​ക​യാ​ണ്.*

🅾️ *കൊച്ചി മൂലമ്പിള്ളിയിൽ ബൈക്ക്‌ അപകടത്തിൽ കരിപ്പുറത്ത്‌ വീട്ടിൽ ചന്ദ്രന്റെ മകൻ സുമേഷ്‌ (40) മരണപ്പെട്ടു*

🅾️ *സംസ്ഥാനത്ത്‌ രണ്ട്‌ തടവുകാർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു നെയ്യാറ്റിൻകര സബ്‌ ജയിലിൽ റിമാൻഡിൽ ആയിരുന്ന വാമനപുരം സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കും ആണ്‌ രോഗം സ്ഥിരീകരിച്ചത്‌*

*🇮🇳 ദേശീയം 🇮🇳*
—————————–>>>>>>>>

🅾️ *രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,65,356 കടക്കുമ്പോൾ ഇതുവരെ രാജ്യത്ത് 4711 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ളത്.*

🅾️ *മധ്യപ്രദേശിലെ രാജ്ഭവനില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്ഭവന്‍ ക്യാമ്പസ്‌ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് രാജ്ഭവന്‍ പൂര്‍ണമായി അടച്ചിട്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്ഭവനിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്ഭവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയതോടെ ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭാ വികസനം വീണ്ടും അനിശ്ചിതത്വത്തിലായി. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് രാജ്ഭവനില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അടച്ചിട്ട ഹാളില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി മന്ത്രിമാര്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്*

🅾️ *ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഡിഡി ന്യൂസ് ക്യാമറാമാന്‍ യോഗേഷ് ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ഇന്നലെയാണ് മരണം സംഭവിച്ചത് ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.*

🅾️ *പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകമായ ‘അമ്മയ്ക്കുള്ള കത്തുകള്‍’ ജൂണില്‍ പുറത്തിറങ്ങുമെന്ന് സൂചന. ചലച്ചിത്ര നിരൂപക ഭാവന സോമയ്യ വിവര്‍ത്തനം ചെയ്ത പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഹാര്‍പ്പര്‍കോളിന്‍സാണ്.ചെറുപ്പം മുതല്‍ എല്ലാ ദിവസവും രാത്രിയില്‍ ‘ജഗത് ജനനി’യായ അമ്മയ്ക്ക് കത്തെഴുതുന്ന ശീലം മോദിക്കുണ്ടായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.*
*എന്നാല്‍, കുറച്ച്‌ ദിവസങ്ങള്‍ കഴിയുമ്പോൾ ഇവ കത്തിച്ചുകളയുകയും ചെയ്യുമായിരുന്നു.* *അങ്ങനെ എഴുതിയ ഡയറികളില്‍ ഒന്ന് മാത്രം കത്തിക്കാതെ അവശേഷിച്ചിരുന്നു. ഈ ഡയറിയിലെഴുതിയിരിക്കുന്ന കത്തുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്* *1986ലാണ് ഈ ഡയറി എഴുതിയിരിക്കുന്നത്*
*’ഇത് സാഹിത്യരചനയ്ക്കുള്ള ശ്രമമല്ല,ഈ പുസ്തകത്തിലെ സവിശേഷതകള്‍ എന്റെ നിരീക്ഷണങ്ങളുടെയും ചിലപ്പോള്‍ പ്രോസസ്സ് ചെയ്യാത്ത ചിന്തകളുടെയും പ്രതിഫലനങ്ങളാണ്, ഫില്‍ട്ടര്‍ ഇല്ലാതെ പ്രകടിപ്പിക്കുന്നു … ഞാന്‍ ഒരു എഴുത്തുകാരനല്ല, നമ്മളില്‍ ഭൂരിഭാഗവും അല്ല. എന്നാല്‍ എല്ലാവര്‍ക്കും സ്വയം പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പ്രേരണ അതിശക്തമാകുമ്ബോള്‍ പേനയും കടലാസും എടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. എഴുതുക എന്നതിനേക്കാള്‍, ആത്മപരിശോധന നടത്താനും ഹൃദയത്തിലും ശിരസ്സിലും എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടെന്നും തിരിച്ചറിയാനുമാണ് ഇത്’ പുസ്തകത്തെ കുറിച്ച്‌ മോദി പറയുന്നു.*

🅾️ *ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മ​ധു​ര​യി​ലെ മീ​നാ​ക്ഷി അ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പ​ത്ത് യൂ​ണി​റ്റു​ക​ളെ​ത്തി തീ​യ​ണ​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ആ​ദ്യം തീ ​ക​ണ്ട​ത്. പി​ന്നീ​ട് മ​റ്റു നി​ല​ക​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല.*

🅾️ *രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,65,386 ആ​യി ഉ​യ​ര്‍​ന്നു. ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച പ​ത്തു​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ ഒമ്പതാം സ്ഥാ​ന​ത്തെ​ത്തി. ചൈ​ന​യെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഒമ്പതാമത്‌ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 4,711 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ചൈ​ന​യി​ല്‍ ഇ​തു​വ​രെ 4,634 പേ​രാ​ണ് മ​രി​ച്ച​ത്. 82,995 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് രോ​ഗ​ബാ​ധ വ്യാ​പി​ക്കു​ന്ന​ത് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ക​യാ​ണ്.*

🅾️ *ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് 19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച്‌ ഹ​രി​യാ​ന. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ഹ​രി​യാ​ന​യി​ലേ​ക്കു​ള്ള എ​ല്ലാ അ​തി​ര്‍​ത്തി​ക​ളും അ​ട​യ്ക്കാ​ന്‍ ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തേ​യ്ക്ക് ആ​ളു​ക​ള്‍ പോ​കു​ന്ന​തോ​ടെ രോ​ഗം വ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ന​ട​പ​ടി. ഡ​ല്‍​ഹി​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ വി​ജ് പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഫ​രി​ദാ​ബാ​ദി​ല്‍ 98 കോ​വി​ഡ് കേ​സു​ക​ളും സോ​ണി​പ​ത്തി​ല്‍ 27 കേ​സു​ക​ളും ഗു​രു​ഗ്രാ​മി​ല്‍ 111 കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ​യാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഹ​രി​യാ​ന രം​ഗ​ത്തെ​ത്തി​യ​ത്.*

🅾️ *തമിഴ്​നാട്​ മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത താ​മ​സി​ച്ചി​രു​ന്ന വേ​ദ​നി​ല​യം സ്​​മാ​ര​ക മ​ന്ദി​ര​മാ​ക്കി​ല്ലെ​ന്നും കു​ടും​ബ വ​സ​തി​യാ​യി നി​ല​നി​ര്‍​ത്തു​മെ​ന്നും ദീ​പ​ജ​യ​കു​മാ​ര്‍. ഹൈ​കോ​ട​തി​വി​ധി​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. പോ​യ​സ്​​ഗാ​ര്‍​ഡ​ന്‍ വ​സ​തി സ്​​മാ​ര​ക​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​റി​​ന്റെ നീ​ക്ക​ത്തെ തു​ട​ക്കം മു​ത​ലെ താ​ന്‍ എ​തി​ര്‍​ത്തി​രു​ന്നു. സ്​​മാ​ര​ക​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അ​നാ​വ​ശ്യ​വും പൊ​തു​പ​ണ ധൂ​ര്‍​ത്താ​ണെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​തും ദീ​പ ചൂ​ണ്ടി​ക്കാ​ട്ടി. വേ​ദ​നി​ല​യ​ത്തി​​ന്റെ ഒ​രു ഭാ​ഗം സ്​​മാ​ര​ക​വും ബാ​ക്കി​യു​ള്ള കെ​ട്ടി​ടം ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​ക്കാ​മെ​ന്ന കോ​ട​തി നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ദീ​പ വ്യ​ക്ത​മാ​ക്കി.ഇ​പ്പോ​ഴ​ത്തെ അ​ണ്ണാ ഡി.​എം.​കെ സ​ര്‍​ക്കാ​ര്‍ എ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​മെ​ന്ന്​ പ​റ​യാ​നാ​വി​ല്ല. മ​റ്റൊ​രു സ​ര്‍​ക്കാ​റി​​െന്‍റ മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യി​രു​ന്ന്​ ജോ​ലി ചെ​യ്യു​മെ​ന്ന്​ എ​ന്ത്​ ഉ​റ​പ്പാ​ണു​ള്ള​തെ​ന്നും ദീ​പ ചോ​ദി​ച്ചു. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൈ​വ​ശം​വെ​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.*

🅾️ *ബം​ഗ​ളൂ​രു ബെ​ള്ളാ​രി ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന 35 കാ​ര​നാ​യ മെ​യി​ല്‍ ന​ഴ്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. പി.​പി.​ഇ കി​റ്റ് ഉ​ള്‍​പ്പെ​ടെ ധ​രി​ച്ച്‌ ക​ര്‍​ശ​ന സു​ര​ക്ഷ​യോ​ടെ​യാ​ണ് ന​ഴ്സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ കോ​വി​ഡ് വാ​ര്‍​ഡി​ല്‍​നി​ന്ന് രോ​ഗം പ​ക​രാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ന​ഴ്സി​ന് എ​വി​ടെ നി​ന്നാ​ണ് കോ​വി​ഡ് പ​ക​ര്‍​ന്ന​തെ​ന്ന അ​ന്വേ​ഷ​ണ​വും ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്*

🅾️ *കര്‍ണാടകയില്‍ പു​തു​താ​യി 115 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,533 ആ​യി ഉ​യ​ര്‍​ന്നു. 115 പേ​രി​ല്‍ മ​ഹാ​രാ​ഷ്​​​ട്ര​യി​ല്‍ നി​ന്നെ​ത്തി​യ 85 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 95 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. യു.​എ.​ഇ​യി​ല്‍​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ഒ​രാ​ള്‍​ക്കും ഖ​ത്ത​റി​ല്‍​നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും കേ​ര​ള​ത്തി​ല്‍​നി​ന്ന് ഉ​ഡു​പ്പി​യി​ലെ​ത്തി​യ ഒ​രാ​ള്‍​ക്കും ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നെ​ത്തി​യ ആ​റു​പേ​ര്‍​ക്കും തെ​ല​ങ്കാ​ന​യി​ല്‍​നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കും ഡ​ല്‍​ഹി​യി​ല്‍​നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.*

*🌍 അന്താരാഷ്ട്രീയം 🌎*
————————–>>>>>>>>>

🅾️ *ആഗോള കോവിഡ്‌ മരണം. 3,62,024 ആയി .59,05,415 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. യു എസിൽ 103,330 പേർ മരണപ്പെട്ടു*

🅾️ *കോ​വി​ഡ് -19 എ​ന്ന മ​ഹാ​മാ​രി യൂ​റോ സോ​ണി​ല്‍ തൊ​ഴി​ല്‍​മേ​ഖ​ല​യെ ആ​ക​മാ​നം ത​കി​ടം മ​റി​ച്ചു​വെ​ന്നു മാ​ത്ര​മ​ല്ല ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. ഈ ​സ്ഥി​തി കു​ടും​ബ​ങ്ങ​ളെ​യും രാ​ജ്യ​ങ്ങ​ളെ​യും ന​യി​ക്കു​ന്ന​ത് ക​ടു​ത്ത ദാ​രി​ദ്ര്യത്തി​ലേ​യ്ക്കും പ​ട്ടി​ണി​യി​ലേ​ക്കു​മാ​ണ്. വ​ന്‍ സാമ്പത്തിക ശ​ക്തി​ക​ളാ​യ ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, സ്വീ​ഡ​ന്‍, സ്പെ​യി​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ തൊ​ഴി​ലി​ല്ലാ​യ്മ ഏ​റെ പി​ടി​ച്ചു​കു​ലു​ക്കി​യ സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രി​യ്ക്കു​ന്ന​ത്. കൊ​റോ​ണ മ​ര​ണം 32,000 ക​ട​ന്ന ഇ​റ്റ​ലി​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യും ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.ഇ​റ്റ​ലി​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് 11.2 ശ​ത​മാ​ന​ത്തി​ലെ​ത്തി. കൊ​റോ​ണ വൈ​റ​സ് ബാ​ധ ഇ​റ്റ​ലി​യി​ലെ നി​ര​വ​ധി വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഉ​പ​ഭോ​ഗ മൂ​ല്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഹോ​ട്ട​ല്‍, കാ​റ്റ​റിം​ഗ് മേ​ഖ​ല​യ്ക്ക് ഏ​റ്റ​വും വ​ലി​യ കു​റ​വു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. കൊ​റോ​ണ​വൈ​റ​സ് കാ​ര​ണ​മു​ണ്ടാ​യ പ്ര​തി​സ​ന്ധി ഇ​റ്റ​ലി​യി​ല്‍ ഈ ​വ​ര്‍​ഷം അ​ഞ്ച് ല​ക്ഷം പേ​രു​ടെ ജോ​ലി​യെ ബാ​ധി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ എം​പ്ലോ​യ്മെ​ന്‍റ് പോ​ളി​സി ഏ​ജ​ന്‍​സി ക​ണ​ക്കാ​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ മു​ഖ്യ വ​രു​മാ​ന സ്രോ​ത​സു​ക​ളി​ലൊ​ന്നാ​യ ടൂ​റി​സം മേ​ഖ​ല​യെ കൊ​റോ​ണ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ജോ​ലി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ജോ​ലി പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തി​ല്‍ ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ളും ഉ​ള്‍​പ്പെ​ടും. മാ​സ​ങ്ങ​ള്‍ നീ​ണ്ട ലോ​ക്ഡൗ​ണി​ല്‍ നി​ന്നു രാ​ജ്യം സാ​വ​ധാ​നം പു​റ​ത്തു​വരുമ്പോൾ ‍ ആ​ശ​ങ്ക മാ​ത്ര​മാ​ണ് എ​ല്ലാ​വ​ര്‍​ക്കും മി​ച്ച​മാ​യു​ള്ള​ത്. ടൂ​റി​സം മേ​ഖ​ല​യെ പു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വു​ന്ന​ത്ര സ​ഹാ​യം ന​ല്‍​കാ​ന്‍ കോ​ന്തെ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ത്ര​മാ​ത്രം ടൂ​റി​സ്റ്റു​ക​ളെ രാ​ജ്യ​ത്തക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ചി​ന്ത സ​ര്‍​ക്കാ​രി​നെ​യും അ​ല​ട്ടു​ന്നു​ണ്ട്. ഇ​റ്റ​ലി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ ആ​ളു​ക​ള്‍​ക്ക് ശ​രി​യാ​യ രേ​ഖ​ക​ളും വീ​സാ മ​സ്റ്റാ​റ്റ​സും ഒ​ക്കെ മാ​റ്റി ന​ല്‍​കാ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം കോ​ന്തെ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച ബി​ല്‍ പ്ര​തി​പ​ക്ഷ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പാ​സാ​ക്കി​യ​ത്. ഈ ​നി​യ​മം ഉ​ട​ന്‍​ത​ന്നെ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ക്കാ​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷ​ത്തി​നും ആ​റു​ല​ക്ഷ​ത്തി​നും ഇ​ട​യി​ല്‍ വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​രി​ല്‍ ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ളും ഉ​ള്‍​പ്പെ​ടും*

🅾️ *സ്പെ​യ്നി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് 14.4 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്നു. 2019 നാ​ലാം പാ​ദം വ​രെ​യും ന​ട​പ്പു​വ​ര്‍​ഷം തു​ട​ങ്ങി​യ​പ്പോ​ഴും സ്പെ​യി​നി​ലെ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് ഏ​ക​ദേ​ശം 8.4 ശ​ത​മാ​ന​മാ​യി​രു​ന്നു. 2017 ലെ ​ര​ണ്ടാം പാ​ദ​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് അ​തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​നേ​ക്കാ​ള്‍ 9.72 ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു, 2013 ന് ​ശേ​ഷ​മു​ള്ള ഓ​രോ വ​ര്‍​ഷ​വും ആ​ദ്യ പാ​ദ​ത്തി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​യു​ണ്ടാ​യി.*

🅾️ *കൊ​റോ​ണ​യി​ല്‍​പ്പെ​ട്ടു ഫ്രാ​ന്‍​സി​ല്‍ 28,000 അ​ധി​കം ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടൊ​പ്പം ഫ്രാ​ന്‍​സി​ലെ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് 10.4 ശ​ത​മാ​ന​ത്തി​ലെ​ത്തി. 2008 ലെ ​ സാമ്പത്തിക സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം വ​ര്‍​ഷം തോ​റും സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഫ്ര​ഞ്ച് സമ്പദ്‌​വ​സ്ഥ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തൊ​ഴി​ലി​ല്ലാ​യ്മ ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​യി തു​ട​രു​ന്നു. 2018 ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ 25 നും 49 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 14 ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ഫ്രാ​ന്‍​സി​ല്‍ തൊ​ഴി​ലി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു.*

🅾️ *ഒ​മാ​നി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 9,000 ക​ട​ന്നു. ഇ​ന്ന​ലെ രോ​ഗം നി​ര്‍​ണ​യി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 291 വി​ദേ​ശി​ക​ളും 345 സ്വ​ദേ​ശി​ക​ളു​മാ​ണു​ള്ള​ത്. മ​സ്ക​റ്റ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ ലോ​ക്ക്ഡൗ​ണ്‍ ഇ​ന്നു പി​ന്‍​വ​ലി​ക്കും. എ​ന്നാ​ല്‍, ഐ​സൊ​ലേ​ഷ​നി​ല്‍ ആ​യി​രി​ക്കു​ന്ന മ​ത്രാ വി​ലാ​യ​ത്തി​ലെ വാ​ദി​ക​ബീ​ര്‍, വാ​ദി​യാ​ദി, ഹം​റി​യ, എം. ​ബി. ഡി, ​എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ക്ക്ഡൗ​ണ്‍ തു​ട​രും. ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഡാ​ര്‍ സ​യി​റ്റി​ലും, ഹം​റി​യ​യി​ലു​മു​ള്ള പോ​ലീ​സ് ചെ​ക്പോ​സ്റ്റു​ക​ള്‍ വ​ഴി​യാ​ണ് ക​ട​ന്നു പോ​കേ​ണ്ട​തെ​ന്ന് പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം.ഇ​ന്ന​ലെ സ​ലാ​ല​യി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും മ​സ്ക​റ്റി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​യി 360 യാ​ത്ര​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു.*

🅾️ *എ​ലോ​ണ്‍ മ​സ്കി​ന്‍റെ സ്പേ​സ് എ​ക്സ് രൂ​പ​ക​ല്പ​ന ചെ​യ്തു നി​ര്‍​മി​ച്ച ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ല്‍ ര​ണ്ട് യാ​ത്രി​ക​രെ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള പ​ദ്ധ​തി കാ​ലാ​വ​സ്ഥാ ത​ക​രാ​ര്‍ മൂ​ലം അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​ച്ചു. ബു​ധ​നാ​ഴ്ച വി​ക്ഷേ​പ​ണ​ത്തി​നു 16 മി​നി​റ്റു മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് ദൗ​ത്യം ഉ​പേ​ക്ഷി​ച്ച​ത്.​ക​ന​ത്ത ഇ​ടി​മി​ന്ന​ലു​ണ്ടാ​യ​താ​ണു കാ​ര​ണം. ഡൗ​ഗ് ഹ​ര്‍​ലി, ബോ​ബ് ബെ​ന്‍​ക​ന്‍ എ​ന്നീ നാ​സാ അ​സ്ട്രോ​നോ​ട്ടു​ക​ള്‍ യാ​ത്ര​യ്ക്ക് ത​യാ​റാ​യി കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ല്‍ നേ​ര​ത്തെ എ​ത്തി​യി​രു​ന്നു. വി​ക്ഷേ​പ​ണം വീ​ക്ഷി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് ട്രം​പും വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സും എ​ത്തി.ശ​നി​യാ​ഴ്ച വി​ക്ഷേ​പ​ണം ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ പ​ദ്ധ​തി. അ​ന്നും താ​ന്‍ എ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.*

🅾️ *നേ​​​പ്പാ​​​ള്‍-​​​ഇ​​​ന്ത്യ ബ​​​ന്ധ​​​ത്തി​​​ല്‍ മ​​​ഞ്ഞു​​​രു​​​കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ക്കി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​പ​​​ടം ചേ​​​ര്‍​​​ത്തു ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്കം നീ​​​ട്ടി​​​വ​​​ച്ചു. ദേ​​​ശീ​​​യ സ​​​മ​​​വാ​​​യം ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ മ​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി എ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ.​​​പി. ശ​​​ര്‍​​​മ ഒ​​​ലി ഇ​​​പ്പോ​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ച​​​ര്‍​​​ച്ച മാ​​​റ്റി​​​വ​​​ച്ചു.സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ സ​​​ര്‍​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ക്കു​​​ന്നു​​​ണ്ട്. മേ​​​യ് 18-നാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ലാ​​​പാ​​​നി, ലി​​​പു​​​ലേ​​​ഖ്, ലിം​​​പി​​​യാ​​​ധു​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ ഭൂ​​​പ​​​ടം നേ​​​പ്പാ​​​ള്‍ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്. തു​​​ട​​​ര്‍​​​ന്ന് ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക്കു നോ​​​ട്ടീ​​​സ് ന​​​ല്കി. ഇ​​​ന്ത്യ​​​ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി ഭൂ​​​പ​​​ടം ത​​​യാ​​​റാ​​​ക്കി​​​യ​​​തി​​​നെ ഇ​​​ന്ത്യ ശ​​​ക്ത​​​മാ​​​യി വി​​​മ​​​ര്‍​​​ശി​​​ച്ചി​​​രു​​​ന്നു. പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധോ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ നേ​​​പ്പാ​​​ള്‍ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​​​ട്ടി​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ല. മ​​​റ്റു​​​ ക​​​ക്ഷി​​​ക​​​ള്‍ പി​​​ന്താ​​​ങ്ങി​​​യാ​​​ലേ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ പാ​​​സാ​​​ക്കാ​​​നാ​​​വൂ. ലി​​​പു​​​ലേ​​​ഖ് ചു​​​ര​​​ത്തെ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ധാ​​​ര്‍​​​ചു​​​ള​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന 80 കി​​​ലോ​​​മീ​​​റ്റ​​​ര്‍ റോ​​​ഡ് ഇ​​​ന്ത്യ നി​​​ര്‍​​​മി​​​ച്ച​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം.*

🅾️ *വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മൂ​​​ന്നു​​​പേ​​​രെ വി​​​ശു​​​ദ്ധ​​​രാ​​​യി നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യാ​​​ന്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി. സെ​​​സാ​​​ര്‍ ഡി ​​​ബി​​​സ്, ഷാ​​​ള്‍ ഡി ​​​ഫൂ​​​ക്കോ, മ​​​രി​​​യ ഡൊ​​​മി​​​നി​​​ക്ക മ​​​ന്തോ​​​വാ​​​നി എ​​​ന്നി​​​വ​​​രാ​​​ണ് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ല്‍ ന​​​ട​​​ന്ന അ​​​ത്ഭു​​​ത​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഡി​​​ക്രി പു​​​റ​​​ത്തി​​​റ​​​ക്കാ​​​ന്‍ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ അ​​​നു​​​വ​​​ദി​​​ച്ചു. വി​​​ശു​​​ദ്ധ​​​രുടെ ​​​നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്‌ട് ക​​​ര്‍​​​ദി​​​നാ​​​ള്‍ ആ​​​ഞ്ജ​​​ലോ ബെ​​​ച്ചി​​​യു മാ​​​ര്‍​​​പാ​​​പ്പ​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.നാ​​​മ​​​ക​​​ര​​​ണതീ​​​യ​​​തി പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കും.*

🅾️ *പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച്‌ ചൈ​​​നീ​​​സ് പാ​​​ര്‍​​​ല​​​മെ​​​ന്‍റ് ഇ​​​ന്ന​​​ലെ ഹോ​​​ങ്കോം​​​ഗ് സു​​​ര​​​ക്ഷാ​​​ബി​​​ല്‍ പാ​​​സാ​​​ക്കി. ഇ​​​നി ബി​​​ല്‍ സ്റ്റാ​​​ന്‍​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​ പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​ട്ടി​​​മ​​​റി, വി​​​ഘ​​​ട​​​നവാ​​​ദം, ഭീ​​​ക​​​രപ്ര​​​വ​​​ര്‍​​​ത്ത​​​നം, വി​​​ദേ​​​ശ ഇ​​​ട​​​പെ​​​ട​​​ല്‍ എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണ് സു​​​ര​​​ക്ഷാ​​​ബി​​​ല്ലി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നു ചൈ​​​ന വ്യ​​​ക്ത​​​മാ​​​ക്കി. ബി​​​ല്‍ പാ​​​സാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ബെ​​​യ്ജിം​​​ഗ് സു​​​ര​​​ക്ഷാ ഏ​​​ജ​​​ന്‍​​​സി​​​ക​​​ള്‍​​​ക്ക് ഇ​​​നി ഹോ​​​ങ്കോം​​​ഗി​​​ല്‍ ഓ​​​ഫീ​​​സ് തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​​​ത്തി​​​ക്കാം.ഇ​​​തേ​​​സ​​​മ​​​യം, ഹോ​​​ങ്കോം​​​ഗ് ജ​​​ന​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സ്വാ​​​ത​​​ന്ത്ര്യം ഹ​​​നി​​​ക്കു​​​ന്ന​​​താ​​​ണു ബി​​​ല്ലെ​​​ന്നു ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ക​​​ര്‍ ആ​​​രോ​​​പി​​​ച്ചു.*

*⚽ കായികം 🏏*
————————–>>>>>>>>>

🅾️ *ബുംറയുടെ ബൗളിങ് കണ്ടാല്‍ ഇത്രയും കുറവ് റണ്‍അപ് ആണ് എടുത്തതെന്ന് മനസ്സിലാകില്ലെന്ന് ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച്‌ വെസ്റ്റിന്‍ഡീസ് മുന്‍താരം.ബൗളിങ്ങിലെ പേസ് അദ്ഭുതപ്പെടുത്തുന്നുവെന്നും വിന്‍ഡീസ് ഇതിഹാസ താരം ഇയാന്‍ ബിഷപാണ് ബുംറയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും മികവ് പുലര്‍ത്തുന്ന ബൗളറാണ് ബുംറ. ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം 2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇതുവരെ 14 ടെസ്റ്റുകളില്‍ നിന്ന് 20.33 ശരാശരിയില്‍ ബുംറ 68 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. വെസ് ഹാള്‍, സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലീ, ഡെന്നീസ് ലില്ലി, മാര്‍ഷല്‍സ്, ഹോള്‍ഡിങ്‌സ് എന്നിവരെപ്പോലുള്ളവര്‍ക്കൊപ്പം കളിച്ചാണ് ഞാന്‍ വളര്‍ന്നത്.അവര്‍ ചെയ്തതിനെല്ലാം വിപരീതമായിട്ടാണ് ബുംറ കളിക്കുന്നത്. ഇടവിട്ട് കുറച്ച്‌ ദൂരം ഓടിയാണ് ബുംറയുടെ റണ്‍അപ്. അത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എവിടെ നിന്നാണ് ഈ പേസ് വരുന്നത് ബുംറ നല്ല കഴിവുള്ള താരമാണ്. കരീബിയന്‍ മണ്ണില്‍ ബുംറ പന്ത് സ്വിങ് ചെയ്യിച്ചവിധം, പേസ് കൂട്ടിയിട്ടും പന്തില്‍ നിയന്ത്രണം നഷ്ടപ്പെടാതിരുന്നത്.ഇതെല്ലാം എന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഇയാന്‍ പറയുന്നു.*

🅾️ *കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ള്‍ ജൂ​ണ്‍ 17ന് ​പു​ന​രാ​രാം​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ആ​ഴ്സ​ണ​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും ത​മ്മി​ലും ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡും ആ​സ്റ്റ​ണ്‍ വി​ല്ല​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് ലീ​ഗ് ആ​രം​ഭി​ക്കു​ക​യെ​ന്നു ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ 20 ക്ല​ബു​ക​ള്‍ മ​ത്സ​ര​ങ്ങ​ള്‍ വീ​ണ്ടും തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച്ച ത​ന്നെ ഇ​പി​എ​ല്ലി​ലെ പ​ല ക്ല​ബ്ബു​ക​ളി​ലേ​യും താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു.ടെ​ലി​വി​ഷ​ന്‍ സം​പ്രേ​ക്ഷ​ണം, വേ​ദി എ​ന്നി​വ സം​ബ​ന്ധി​ച്ച്‌ ഇ​നി​യും ച​ര്‍​ച്ച ന​ട​ക്കേ​ണ്ട​തു​ണ്ട്. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. സ്പാ​നി​ഷ് ലാ ​ലി​ഗ, ഇ​റ്റാ​ലി​യ​ന്‍ സീ​രി എ ​എ​ന്നി​വ​യും ജൂ​ണി​ല്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.*

🅾️ *മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ വിരമിക്കല്‍ #DhoniRetitres ഹാഷ്ടാഗുമായി പുറത്ത് വന്നതിന് പിന്നാലെ ഈ വിവരം നിഷേധിച്ച്‌ ധോണിയുടെ ഭാര്യ സാക്ഷിരംഗത്ത്. എല്ലാം വെറും അഭ്യൂഹങ്ങള്‍! ആള്‍ക്കാരുടെ മാനസികനിലയെ ലോക്ഡൗണ്‍ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി. ധോണിയുടെ വിരമിക്കല്‍’ സമൂഹ മാധ്യമങ്ങളില്‍ വന്നതിനി പിന്നാലെസാക്ഷി സിങ് ട്വിറ്റ് ചെയ്തു.*
*ധോണി ഒരിക്കലും ക്ഷീണിക്കാറില്ല (#DhoniNeverTires) ഹാഷ്ടാഗാണ് സാക്ഷി ട്വീറ്റ് ചെയ്തത്. ധോണിയുടെ ക്രിക്കറ്റ് ഭാവിയെ സംബന്ധിച്ചും മറ്റും അടുത്തിടെ വന്ന വാര്‍ത്തകളിലെയും അതു ചുറ്റിപ്പറ്റിയെത്തിയ അഭ്യൂഹങ്ങളിലെയും അമര്‍ഷം സാക്ഷി ശക്തമായി തന്നെ രേഖപ്പെടുത്തിയതോടെ ധോണിയുടെ ആരാധകവൃന്ദം സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി ബാറ്റേന്തിയെത്തി.*

________________________________

©️ Red Media 7034521845

🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️

Comments (0)
Add Comment