മെയ്‌ 15 ഇന്ന് അന്താരാഷ്ട്ര കുടുംബദിനം

കൂടുമ്പോൾ ഇമ്പമുള്ളതാണ്‌ കുടുംബം . സാമൂഹ്യ വ്യവസ്ഥിതിയുടെ ഏറ്റവും താണ തലവും ഏറ്റവും പ്രാധാന്യമുള്ളതുമായ ഭാഗമാണ്‌ കുടുംബം.
. കുടുംബം നന്നായാൽ മാത്രമേ സമൂഹവും രാജ്യവും അഭിവൃദ്ധി നേടൂ .
പരസ്പരം ചുമതലകൾ പങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും , അവരുടെ കുട്ടികളോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ ഒന്നിച്ചു ജീവികുന്നതിനെ കുടുംബം എന്ന് പറയുന്നു. ട്രാൻസ് ജെൻഡർ ആളുകളും ഇന്ന് കുടുംബമായി ജീവിക്കുന്നു. മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ തുടങ്ങിയ ആദിമകാലം മുതൽക്കേ ആരംഭിച്ച ഒന്നാണ് കുടുംബം. സ്വകാര്യ സ്വത്തിന്റെ പരമ്പരാഗതമായ പങ്കുവെയ്പ്പ് ഇതിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ജീവജാലങ്ങളിൽ മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കും കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ്, പിതാവ്, ഒരു കുട്ടി എന്നിവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള ചെറിയ കുടുംബങ്ങളെ അണുകുടുംബമെന്ന് പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ചേർന്നതായിരുന്നു; ഇത്തരം അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്നാണ് കൂട്ടുകുടുംബം.

ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ കുടുംബത്തിന് പണ്ടേ പാവനത്വം കല്‍പിച്ചിരുന്നു. കൂട്ടുകുടുംബങ്ങള്‍ നിലനിന്നത് വലിയൊരു കൂട്ടായ്മയുടെ ഭാഗമായിരുന്നു. നഗരവത്ക്കരണവും വ്യവസായിക വളര്‍ച്ചയും അണുകുടുംബങ്ങളുടെ പിറവിക്ക് വഴിവച്ചതുപോലും സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.

സ്വന്തം കുഞ്ഞിന് മുല കൊടുക്കാന്‍ മടിക്കുന്ന അമ്മ, സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കള്‍… കുടുംബത്തിന്റെ ഇന്നത്തെ ഭാരതീയ ചിത്രമാണിത്. ഈ നില മാറാനും കുടുംബങ്ങളുടെ മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രസക്തി ഓര്‍ക്കാനുമാണ് ഈ ദിനാചരണം നടത്തുന്നത്.

വസുദൈവക കുടുംബകം എന്ന പ്രമാണവുമായി ജീവിക്കുന്ന ഭാരതീയര്‍ക്കും കുടുംബദിനാചരണത്തില്‍ സ്വന്തം കുടുംബത്തിന്റെയും ലോകമെന്ന തറവാട്ടിന്റെയും സ്മരണ പുതുക്കാം. സമൂഹത്തിന്റെ ആധാരശിലകളില്‍ പ്രധാനം കുടുംബമാണ് എന്ന തിരിച്ചറിവാണ്. വ്യക്തിനിഷ്ഠമായ നേട്ടങ്ങളുടെ പിന്നാലെ പാഞ്ഞ പാശ്ചാത്യ പരിഷ്‌കൃത ലോകത്തെ കുടുംബത്തിലേക്ക് അടുപ്പിച്ചത്.

1993 സെപ്റ്റംബര്‍ 20ന് ഐക്യരാഷ്ട്രസഭയുടെ പൊതു സഭ, മേയ് 15ന് അന്തര്‍ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചു.

Comments (0)
Add Comment