മെയ്‌ 26 കൊച്ചി തുറമുഖദിനം

വീതിയും ആഴവും കൂട്ടി നവീകരിച്ച കൊച്ചി കപ്പല്‍ചാലിലൂടെ ആദ്യകപ്പലായ എസ് എസ് പദ്മ 1928 മെയ് 26ന് തുറമുഖത്തടുത്തതിന്റെ ഓര്‍മയിലാണ് ‘കൊച്ചി തുറമുഖദിനം’ ആഘോഷിക്കുന്നത്.

ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്.

*കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം*

കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2000 സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.

ചരിത്രം

ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1936ൽ ദിവാനായിരുന്ന സർ ആർ കെ ഷണ്മുഖം ചെട്ടി അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചു.1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു.

ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ്‌ കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ്‌ വെല്ലിങ്ങ്‌ടൺ ഐലൻഡ്‌. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936-ൽ നടന്നു. 26.05.1928 ന് ആധുനികരിച്ച തുറമുഖത്തിന്റെ ഉദ്ഘാടനം നടന്നു.1931 ൽ യാത്രാക്കപ്പലുകൾ കൊച്ചിയിൽ വന്നു.

*മറ്റു വിവരങ്ങൾ*

1964ൽ കൊച്ചിൻ പോർട്ട്ട്രസ്റ്റ് രൂപീകരിച്ചു.
ശ്രീ പി. ആർ. സുബ്രപ്മണ്യനായിരുന്നു, ആദ്യത്തെ പോർട്ട് ട്രസ്റ്റ് ചെയർമാൻ.
ഇന്ത്യയിൽ ആദ്യമായി കൊച്ചിയിലാണ് കണ്ടെയിനർ കപ്പൽ എത്തിയത്. പ്രസിഡ്ന്റ് ടെയ്ലർ എന്ന കപ്പലായിരുന്നു അത്.

Comments (0)
Add Comment