15-05-2020 ഇന്നത്തെ പ്രത്യേകതകൾ

➡ ചരിത്രസംഭവങ്ങൾ

“`1252 – ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിച്ച് ad exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു.

1928 – വാൾട്ട്‌ ഡിസ്നിയുടെ മിക്കി മൗസ്‌ കാർട്ടൂൺ ‘പ്ലെയിൻ ക്രേസി’ ആദ്യമായി പ്രദർശിപ്പിച്ചു

1940 – റിച്ചാർഡ്‌ , മൗറിസ്‌ മക്ഡോണാൾഡ്‌ എന്നിവർ ചേർന്ന് ആദ്യ മൿഡൊണാൾഡ്‌ റെസ്റ്റോറന്റിന്‌ തുടക്കമിട്ടു

1948 – അറബ്‌ – ഇസ്രയേൽ യുദ്ധത്തിന്‌ തുടക്കം കുറിച്ചു

1958 – സോവിയറ്റ്‌ യൂണിയൻ ‘സ്പുട്ട്നിക്‌ 3 വിക്ഷേപിച്ചു

1960 – സോവിയറ്റ്‌ യൂണിയൻ ‘സ്പുട്ട്നിക്‌ 4 വിക്ഷേപിച്ചു

1988 – 8 വർഷത്തെ യുദ്ധത്തിന്‌ ശേഷം സോവിയറ്റ്‌ ആർമി അഫ്ഗാനിൽ നിന്ന് പിന്മാറി

1991 – എഡിത്‌ ക്രെസ്സൻ ഫ്രാൻസിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി

2008 – കാലിഫോർണ്ണിയ സെയിം സെക്സ്‌ മാര്യേജ്‌ നടപ്പാക്കുന്ന രണ്ടാമത്തെ അമേരിക്കൻ സ്റ്റേറ്റ്‌ ആയി

1903 – എസ്‌ എൻ ഡി പി യോഗം സ്ഥാപിതമായി“`

➡ _*ജനനം*_

“`1967 – മാധുരി ദീക്ഷിത്‌ – ( പ്രമുഖ ബോളിവുഡ്‌ നടിയും നർത്തകിയും ആയിരുന്ന മാധുരി ദീക്ഷിത്‌ )

1972 – ജി എസ്‌ പ്രദീപ്‌ – ( ജസ്റ്റ്‌ എ മിനിറ്റ്‌, അശ്വമേഥം, രണാങ്കണം, തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ദേയനായ ഈയിടെ ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്ത ജി എസ്‌ പ്രദീപ്‌ )

1859 – പിയറി ക്യൂറി – ( 1903-ൽ ഭാര്യ കൂടിയായ മേരി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത് റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടുത്തത്തിനുഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം, പീസോ ഇലക്ട്രിസിറ്റി, റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന ഫ്രഞ്ച് ഭൗതിക ശാസ്ത്രഞ്ജൻ പിയറി ക്യൂറി )

1947 – വി പി ശിവകുമാർ – ( ബോർഹെസ്സിന്റെ സ്വാധീനം പ്രകടമാക്കിയ രചനകളെഴുതി, അസ്തിത്വവാദികളായ ആധുനികരെ പിന്തുടർന്നുവന്ന തലമുറയിൽപ്പെട്ട കഥാകാരനും,
ആധുനിക മലയാള സാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ‌ പ്രമുഖനും ആയ വി.പി.ശിവകുമാർ )

1922 – ടി കെ രാമമൂർത്തി – ( പ്രമുഖനായ ചലച്ചിത്ര സംഗീത സംവിധായകനും വയലിൻ വിദ്വാനും, എം.എസ്. വിശ്വനാഥനോടൊപ്പം 700-ഓളം ചിത്രങ്ങൾക്ക് വേണ്ടി സംഗീതം നിർവഹിക്കുകയും ചെയ്ത തിരുച്ചിറാപ്പള്ളി കൃഷ്ണസ്വാമി രാമമൂർത്തി എന്ന ടി.കെ. രാമമൂർത്തി )

1910 – പ്രൊ പി സി വാസുദേവൻ ഇളയത്‌ – ( മലയാളത്തിലും സംസ്കൃതത്തിലും കൃതികൾ രചിക്കയും, ദേശീയ ബോധം, ദീനാനുകമ്പ, അനീതിയോടും അധർമ്മത്തോടുമുള്ള എതിർപ്പ് തുടങ്ങിയ വികാരങ്ങൾ പ്രകടമാക്കുന്ന അനവധി പ്രൌഢ ലേഖനങ്ങൾ രചിക്കുകയും ചെയ്ത സംസ്കൃത പണ്ഡിതൻ പ്രൊഫസർ പി സി വാസുദേവൻ ഇളയത്‌ )

1817 – ദേവേന്ദ്ര നാഥ ടാഗോർ – ( പ്രമുഖനായ ഒരു ബംഗാളി സാഹിത്യകാരനും ,.രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛനും, ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്ന ‘മഹർഷി’ ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്രനാഥ് ടാഗൂർ )

1907 – സുഖ്‌ദേവ്‌ താപ്പർ – ( ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കിയ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്ന സുഖ്ദേവ് താപ്പർ )

1931 – സുഖ്‌ദേവ്‌ സിംഗ്‌ കാംഗ്‌ – ( പ്രമുഖ നിയമജ്ഞനും കേരളത്തിന്റെ പതിന്നാലാം ഗവർണറുമായിരുന്ന സുഖ്‌ദേവ് സിങ് കാംഗ്‌ )

1940 – പി ടി അബ്ദുൽ റഹ്മാൻ – ( ബഷീറിന്റെ ബാല്യകാലസഖി ഗാനരൂപത്തില്‍ ആക്കിയ പി ടി അബ്ദുൾ റഹിമാൻ ഒരു മലയാള കവിയും ഗാനരചയിതാവും ആയിരുന്നു പി ടി അബ്ദുൽ റഹ്മാൻ )

1856 – എൽ ഫ്രാങ്ക്‌ ബോം – ( ഓസ് നഗരത്തിലെ മാന്ത്രികൻ ( ദി വണ്ടർഫുൾ വിസാർഡ്‌ ഓഫ്‌ ഓസ്‌ ) എന്ന പ്രസിദ്ധ കഥയെഴുതിയ അമേരിക്കൻ ബാലസാഹിത്യകാരൻ എൽ. ഫ്രാങ്ക് ബോം )

1948 – പി.കെ. അബ്ദുറബ്ബ് –
( മുൻ വിദ്യാഭ്യാസ മന്ത്രിയായ പി.കെ. അബ്ദുറബ്ബ് )

1935 – ആര്യാടൻ മുഹമ്മദ് – ( പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളുമായ ആര്യാടൻ മുഹമ്മദ് )

1989 – മിത്ര കുര്യൻ – ( കേരളത്തിലെ ഒരു ചലച്ചിത്ര നടിയാണ് മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ.മിത്ര കുര്യൻ )

1975 – ഷൈനി അഹൂജ – ( ബോളിവുഡിലെ ഒരു പ്രമുഖ നടനായ ഷൈനി അഹൂജ )

1952 – ഗിരിജാ സുരേന്ദ്രൻ – (പത്തും പതിനൊന്നു കേരള നിയമ സഭകളിലെ ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിനെ പ്രതിനിധീകരിച്ച അംഗമായ ഗിരിജാ സുരേന്ദ്രൻ )

1964 – എ. പ്രദീപ്കുമാർ – (പതിമൂന്നാം കേരള നിയമ സഭയിലെ അംഗമായ എ. പ്രദീപ്കുമാർ )“`

➡ _*മരണം*_

“`2013 – ഓച്ചിറ പി ആർ ശങ്കരൻ കുട്ടി – ( ഗുരു ഗോപിനാഥ് രൂപകൽപ്പന ചെയ്ത കേരളനടനത്തിന്റെ ആദ്യകാല പ്രയോക്താക്കളിൽ പ്രധാന പ്രചാരകനായിരുന്ന പ്രശസ്ത കഥകളിനടനും നർത്തകനും നാട്യാചാര്യനുമായിരുന്ന ഓച്ചിറ പി.ആർ.ശങ്കരൻകുട്ടി )

1993 – കെ എം കരിയപ്പ – ( ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ കൊണ്ടേര “കിപ്പർ” മണ്ടപ്പ കരിയപ്പ എന്ന കെ എം കരിയപ്പ )

1886 – എമിലി ഡിക്കിൻസൺ – ( 1800-നടുത്ത് കവിതകൾ എഴുതിയെങ്കിലും ഏഴു കവിതകൾ മാത്രം ജീവിതകാലത്ത് പ്രസിദ്ധികരിക്കുകയും, മരണവുംഅമർത്ത്യതയും ഇഷ്ടപ്രമേയങ്ങളാക്കിയ ബാക്കി കവിതകൾ മരണശേഷം 1890-ൽ കുടുംബാംഗങ്ങൾ കണ്ടെടുത്തു പ്രസിദ്ധീകരിക്കുകയും ചെയ്ത അമേരിക്കൻ കവിയത്രി എമിലി ഡിക്കിൻസൺ )

2010- ജോൺ ആഡ്രിയാൻ ഷെപ്പേർഡ്‌ ബാരൺ – ( എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ കണ്ടുപിടിത്തത്തിന് തുടക്കമിട്ട ഷില്ലോങ്ങിൽ ജനിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ജോൺ ആഡ്രിയാൻ ഷെപ്പേർഡ് ബാരൺ )

2012 – കാർലോസ്‌ ഫ്യുവന്തസ്‌ – ( മാസ്‌ക്ഡ് ഡെയ്‌സ്’ , “വേർ ദി എയർ ഈസ് ക്ലിയർ” ,മെക്‌സിക്കോ സിറ്റിയുടെ സ്‌ഫോടനാത്മകമായ വളർച്ച പ്രതിപാദിക്കുന്ന ‘ട്രാൻസ്‌പേരന്റ് റീജ്യൺ’ , ബോധധാരാ സമ്പ്രദായം ആദ്യമായി ഉപയോഗിച്ച ലാറ്റിനമരിക്കൻ നോവലുകളിൽ ഒന്നായ’ദ ഡെത്ത് ഓഫ് ആർട്ടെമിയോ ക്രൂസ് “, മെക്സിക്കൻ വിപ്ലവം കൊടുമ്പിരിക്കൊണ്ട 1910-20 കാലത്ത് കാണാതായ പത്രപ്രവർത്തകനായ ആംബ്രോസ് ബിയേഴ്സിനെ കുറിച്ച് എഴുതിയ “ഓൾഡ് ഗ്രിഞ്ചോ” ,”ഔറ”, “ടെറാ നോസ്ട്ര”, “ദി ഗുഡ് കോൺഷിയൻസ്” തുടങ്ങിയ കൃതികൾ രചിച്ച സ്​പാനിഷ് ഭാഷയിലെ മികച്ച എഴുത്തുകാരിലൊരാളായിരുന്ന മെക്‌സിക്കൻ നോവലിസ്റ്റ് കാർലോസ് ഫ്യുവന്തസ്‌ )

1993 – എം. കുട്ടികൃഷ്ണമേനോൻ- (വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.കെ. മേനോൻ (ജ.1928)

2010 – ഭൈറോൺ സിങ് ശെഖാവത്ത് – (ഇന്ത്യയുടെ പതിനൊന്നാമത്തെ ഉപരാഷ്ട്രപതിയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും(ജ.1923)

2008 – ഹെൻട്രി ആസ്റ്റിൻ – (കേന്ദ്ര മന്ത്രിയും ലോക്സഭാംഗവുമായിരുന്നു (ജ.1920)“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _അന്താരാഷ്ട്ര കുടുംബ ദിനം_

⭕ _International conscientious objectors day_

⭕ _പരാഗ്വെ – സ്വാതന്ത്ര്യ ദിനം_

⭕ _മെക്സിക്കൊ,ദക്ഷിണകൊറിയ – അദ്ധ്യാപക ദിനം,_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment