20-05-2020 ഇന്നത്തെ പ്രത്യേകതകൾ

➡ ചരിത്രസംഭവങ്ങൾ

“`526 – സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തിൽ മൂന്നു ലക്ഷത്തോളം പേർ മരണമടഞ്ഞു.

1498 – വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.

1570 – നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിർമ്മാതാവായ അബ്രഹാം ഓർടെലിയസ് പുറത്തിറക്കി.

1631 – ജർമ്മൻ നഗരമായ മാഗ്ഡ്ബർഗ്, വിശുദ്ധ റോമൻ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളിൽ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.

1882 – ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രികക്ഷി സഖ്യം നിലവിൽ വന്നു

1902 – അമേരിക്കയിൽ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാൽമ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.

1954 – ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

1983 – എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.

1996 – കേരളത്തിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലേറി.

2002 – കിഴക്കൻ തിമോർ ഇന്തോനേഷ്യയിൽ നിന്നും സ്വതന്ത്ര്യമായി.“`

➡ _*ജന്മദിനങ്ങൾ*_

“`1983 – ജൂനിയർ എൻ ടി ആർ – (തെലുഗു സിനിമാ ഹീറൊ ആയ നന്ദമൂരി താരക രാമറാവു ജൂനിയർ എന്ന ജൂനിയർ എൻ ടി ആർ )

1978 – രമേശ്‌ പവാർ – ( മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അംഗം )

1962 – സി വി പാപ്പച്ചൻ – ( ഒരു മുൻ ഇന്ത്യൻ ഫുട്ബാൾ താരമാണ് സി. വി. പാപ്പച്ചൻ ഇദ്ദേഹത്തിന്റെ ജനനം കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആണ്. ഇന്ത്യയെ ചില മത്സരങ്ങളിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നയിച്ചിട്ടുണ്ട്. )

1987 – പ്രജുഷ – ട്രിപ്പിൾ ജമ്പിലെ ദേശീയ റെക്കോർഡ് ഹോൾഡർ എം.എ. പ്രജുഷ അഥവാ മാളിയേക്കൽ എ. പ്രജുഷ )

1966 – മനീന്ദ്ര അഗർവാൾ ( അഭാജ്യതാപരിശോധനയ്ക്കുള്ള അൽഗൊരിതമായ എ.കെ.എസ്. അഭാജ്യതാ പരിശോധന കണ്ടെത്തിയതിന്റെ പേരിൽ പ്രശസ്തനായ ഇന്ത്യൻ കം‌പ്യൂട്ടർ ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാൾ )

1920 – രാഘവൻ തിരുമുൽപാട്‌ – ( മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു ഡോ. കെ. രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്.)

1894 – ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാസ്വാമിജി – ( ഈ അടുത്ത കാലത്ത് ഭാരതം കണ്ട എറ്റവും വലിയ ജ്ഞാനിയും എല്ലാ വിഷയങ്ങളിലും അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന കാംചി കാമകോടി പീഠത്തിലെ 68 ആം ജഗദ് ഗുരു ആയിരുന്ന മഹാ പെരിയവർ എന്ന് അറിയപ്പെട്ടിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാസ്വാമിജി )

1900 – സുമിത്രാനന്ദൻ പന്ത്‌ – ( ഹിന്ദി സാഹിത്യത്തിലെഛായാവാദി പ്രസ്ഥാനത്തിലെ (കാൽപ്പനിക പ്രസ്ഥാനം) പ്രമുഖ കവികളിൽ ഒരാളായിരുന്ന സുമിത്രാനന്ദൻ പന്ത്‌ )

1908 – ജിമ്മി സ്റ്റിവർട്ട്‌ – ( അഞ്ചുതവണ അക്കാദമി അവാർഡിനു നാമനിർദ്ദേശം ചേയ്യപെട്ട ഒരു വിഖ്യാത അമേരിക്കൻ ചലച്ചിത്ര, നാടക നടനായിരുന്ന ജെയിംസ് മേയിറ്റലാന്റ് സ്റ്റിവർട്ട് എന്ന ജിമ്മി സ്റ്റിവർട്ട്‌ )

1849 – സർവ്വാധിക്കാര്യക്കാർ ഗോവിന്ദപിള്ള – ( മലയാളത്തിലെ ആദ്യത്തെ ഭാഷാ ചരിത്രകാരനും ചാല സ്കൂളില്‍ പ്രഥമാധ്യാപകനും , കൊട്ടാരം സമ്പ്രതിയും, സർവാധിക്കാര്യക്കാരനും, വക്കീലും. ആയില്യം തിരുനാളിന്റെ ജീവചരിത്രം, ഗ്രീക്ക് ചരിത്രം തുടങ്ങി നിരവധി കൃതികള്‍ രചിക്കുകയും ചെയ്ത സർവാധിക്കാര്യക്കാർ ഗോവിന്ദപ്പിളള )

1876 – കെ സുകുമാരൻ – ( ചെറുകഥ ,നോവല്‍,നാടകം,കാവ്യം,ഹാസ്യം,ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അമ്പതോളം കൃതികള്‍ രചിച്ച കോഴിക്കോട് അസിസ്റ്റന്റ്‌ സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റിയ കാമ്പില്‍ സുകുമാരന്‍ എന്ന കെ സുകുമാരൻ )

1905 – മാത്യു എം കുഴിവേലി – ( തിരുവനന്തപുരം യുക്തിവാദ സംഘത്തിന്റെ സ്ഥാപക മെംബറും, ആദ്യമായി ബാലസാഹിത്യത്തിനു വേണ്ടി മാത്രമായി ഒരു പ്രസിദ്ധീകരണ ശാഖ തുടങ്ങുകയും ചെയ്ത മാത്യു എം കുഴിവേലി )

1917 – എം കെ ജിനചന്ദ്രൻ – ( ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയും കെ.പി.സി.സി ട്രഷറര്‍ പാർലമെൻറിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ് ,എന്നി പദവികള്‍ വഹിച്ച ലോക്സഭാംഗമായിരുന്ന എം.കെ. ജിനചന്ദ്രൻ )

1931 – പാപ്പനംകോട്‌ പ്രഭാകരൻ – ( മുഒബൈ മലയാളികൾക്ക് സുപരിചിതനായ സാഹിത്യകാരൻ പാപ്പനംകോട് പ്രഭാകരൻ )

1988 – സി കെ വിനീത്‌ – ( മലയാളിയായ ഇന്ത്യൻ ഫുട്ബോൾ താരം )

1935 – വി വി ദക്ഷിണാമൂർത്തി – ( സി.പി.എം -ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായും കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യുടെ മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും നിയസഭാ സാമാജികനുമായിരുന്ന വി.വി. ദക്ഷിണാമൂർത്തി )

1954 – രാജൻ പി ദേവ്‌ – ( മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ 150 ലേറെ സിനിമകളിൽ വേഷമിടുകയും മൂന്നു സിനിമ സംവിധാനവും ചെയ്ത തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്ന രാജൻ പി. ദേവ്‌ )

1939 – ബാലു മഹേന്ദ്ര – ( ഛായാഗ്രാഹകനാന്‍ ,ചലച്ചിത്ര സം‌വിധായകൻ,നിർമ്മാതാവ്,തിരക്കഥാകൃത്ത്‌ എന്നി നിലകളില്‍ പ്രസിദ്ധനായിരുന്ന ബാലുമഹേന്ദ്ര എന്ന ബെഞ്ചമിൻ ബാലു മഹേന്ദ്ര )

1882 – സിഗ്രിഡ്‌ ഉൺസെറ്റ്‌ – ( തന്റെ നോവലുകളിലൂടെ മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിത രീതികളെ പുറം ലോകത്തിനു പരിചയപ്പെടുത്തുകയും,1928-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടുകയും ചെയ്ത സിഗ്രിഡ് ഉൺസെറ്റ്‌ )“`

➡ _*മരണം*_

“`1941 – പോളച്ചിറക്കൽ കൊച്ചീപ്പൻ തരകൻ – ( മലയാളത്തിലെ ആദ്യകാല റിയലിസ്റ്റിക് നാടകമായ മറിയാമ്മ നാടകം രചിക്കുകയും ശ്രീമൂലം പ്രജാസഭാ സാമാജികനും നാടകകൃത്തും ആയിരുന്ന പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ )

2009 – ശോഭന പരമേശ്വരൻ നായർ – ( മലയാളചലച്ചിത്രരംഗത്ത്സജീവമായിരുന്ന നിർമ്മാതാവ് ശോഭന പരമേശ്വരൻ നായർ )

2015 – സുധ ശിവ്‌പുരി – ( ഓം ശിവ്പുരി യുടെ ഭാര്യയും ക്യോകി സാസ് ബി കഭി ബഹു ഥി എന്ന സീരിയലിലും ധാരാളം സിനിമകളിലും അഭിനയിച്ച സുധ ശിവ്പുരി )

1506 – ക്രിസ്റ്റഫർ കൊളംബസ്‌ – ( താൻ എത്തിയത് ഇന്ത്യയിലല്ലെന്നും യൂറോപ്യന്മാർക്ക് അറിവില്ലാതിരുന്ന ഒരു പുതിയ ഭൂഖണ്ഡത്തിലാണെന്നും ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല എങ്കിലുഒ യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരി ക്രിസ്റ്റഫർ കൊളംബസ്‌ )

1932 – ബിപിൻ ചന്ദ്ര പാൽ – ( ലാൽ , പാൽ, ബാൽ ത്രയങ്ങളിൽ പെടുന്ന , ഇന്ത്യൻ സ്വാതന്ത്ര സമര സേനാനി ബിപിൻ ചന്ദ്ര പാൽ )“`

➡ *_മറ്റു പ്രത്യേകതകൾ*

⭕ _ലോക തേനീച്ച ദിനം_

⭕ _World auto immune Arthritis day_

⭕ _Weights & Measures Day_

⭕ _Clinical trials day_..

⭕ _Be a millionaire day_

⭕ _കംബോഡിയ: ഓർമ്മ ദിനം_

⭕ _യൂറോപ്യൻ കൌൺസിൽ: യൂറോപ്യൻ നാവിക ദിനം_

⭕ _ഇൻഡോനേഷ്യ: ഡോക്ടർസ്‌ ഡേ!_

⭕ _ഇൻഡോനേഷ്യ: ദേശീയ ഉണർവ് ദിനം!

Comments (0)
Add Comment