കാർത്തിക് ശിവകുമാർ ജനിച്ചത്: 1977 മെയ് 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ സൂര്യയുടെ സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ് എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്. ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ് ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയെ വീണ്ടു തിരിച്ച് എത്തിച്ചു .
(പൂർണ്ണമല്ല)