Today latest news

2020 may 31

*ഇന്ന് ലോക പുകയില വിരുദ്ധ ദിനം*

_ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തി​​​​ന്റെ പ്രമേയം ‘പുകയിലയുടെ ഉപയോഗത്തില്‍നിന്നും പുകയില വ്യവസായശൃംഖലയുടെ ചൂഷണങ്ങളില്‍നിന്നും യുവജനങ്ങളെ സംരക്ഷിക്കുക’ എന്നതാണ്._
_പുകവലിമൂലം ഓരോ വര്‍ഷവും ലോകത്ത്​ 80 ലക്ഷം ആളുകള്‍ മരിക്കുന്നു. ശ്വാസകോശ കാന്‍സറി​​​​ന്റെ 80 ശതമാനവും പുകവലിമൂലമാണ്​. സ്ഥിരമായി പുകവലിക്കുന്നവരില്‍ കാണപ്പെടുന്ന വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കിതപ്പ്​ എന്നിവ സി.ഒ.പി.ഡി യുടെ (ക്രോണിക്​ ഒബ്‌സ്ട്രക്റ്റിവ്​ പള്‍മനറി ഡിസീസ്) ലക്ഷണങ്ങളാകാം. പുകവലി തുടരുകയും ശരിയായ ചികിത്സ തേടുകയും ചെയ്യാതിരുന്നാല്‍ ദൈനംദിന കാര്യങ്ങളില്‍പോലും കിതപ്പ്​ അനുഭവപ്പെടുകയും ക്രമേണ ഓക്‌സിജന്‍പോലും ആവശ്യമായി വരുകയും ചെയ്യാവുന്ന അസുഖമാണിത്. ആസ്​ത്​മ തുടങ്ങിയ അസുഖങ്ങളും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടേറെ. ഹൃദ്രോഗസാധ്യതയും കൂടും. പുകവലി എന്ന ദുശ്ശീലത്തില്‍നിന്ന്​ സ്വയം രക്ഷനേടാനും ദൂരവ്യാപകമായ വിപത്തുകളില്‍നിന്നു കുടുംബാംഗങ്ങളെ സംരക്ഷിക്കാനും ഈ ദിനം പ്രതിജ്ഞാബദ്ധരാകാം._

🅾️ *തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുളളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അത് അതിതീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയേക്കുമെന്നും കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.*

🅾️ *സംസ്ഥാനത്ത് നടപ്പാക്കേണ്ട ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകളാണ് സര്‍ക്കാര്‍ അനുവദിക്കുക എന്നാണ് സൂചന. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ഷോപിംഗ് മാളുകള്‍ തുറക്കും. എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം ഓണ്‍ലൈന്‍ ക്ലാസുകളിലൊതുങ്ങും. മിക്ക ജില്ലകളിലും ഹോട്ട്‌സ്‌പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കും. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും.ജൂണ്‍ 8 മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം ഇതോടെ ശക്തമാകും.*

🅾️ *സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചുമാണ് ക്ലാസുകള്‍ നടത്തുന്നത്. ലോക്ക്ഡൗണിനിടയിലും എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനൊരുങ്ങുന്നത് . സ്‌കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച്‌ വിക്ടേഴ്‌സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമം ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരക്കുന്ന സ്‌കൂള്‍ ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും.*

🅾️ *തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ ഇ​രു​ദി​ശ​യി​ലേ​ക്കും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ​ദി​വ​സ​വും സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ജൂ​ണ്‍ 9 വ​രെ രാ​വി​ലെ 7.45 നു ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 12.30 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. ജൂ​ണ്‍ 10 മു​ത​ല്‍ ഈ ​ട്രെ​യി​ന്‍ രാ​വി​ലെ 5.15 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. 9.45 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍- തി​രു​വ​ന​ന്ത​പു​രം ട്രെ​യി​ന്‍ എ​റ​ണാ​കു​ള​ത്തു നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് 5.30 നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​രും. ഇ​രു ട്രെ​യി​നു​ക​ള്‍​ക്കും കൊ​ല്ലം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, കോ​ട്ട​യം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.*

🅾️ *ടോം ​ജോ​സി​നെ​പ്പോ​ലെ ഇ​ത്ര​യേ​റെ വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ കാ​ല​ഘ​ട്ടം നേ​രി​ട്ട വേ​റൊ​രു ചീ​ഫ് സെ​ക്ര​ട്ട​റി​യും കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ മ​ന​സ​റി​ഞ്ഞ് പ്ര​വ​ര്‍​ത്തി​ച്ച​യാ​ളാ​ണ് ടോം ​ജോ​സെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ര​മി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന് ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടോം ​ജോ​സ് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ കാ​ല​ത്താ​ണ് പ്ര​ള​യം, നി​പ, കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി, കോ​വി​ഡ് തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​ന്ന​ത്.അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന 23 മാ​സ​വും പ്ര​ക്ഷു​ബ്ധ​വും വി​ശ്ര​മ​മെ​ന്തെ​ന്ന​റി​യാ​ത്ത രാ​പ​ക​ലു​ക​ളു​മാ​യി​രു​ന്നു. ഇ​ത്ര​യും വി​ശ്ര​മ​ര​ഹി​ത​മാ​യി വേ​റൊ​രു ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ടീ​മി​നും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ട​വ​ന്നി​ട്ടു​ണ്ടാ​കി​ല്ല. അ​ര്‍​പ്പ​ണ​ബോ​ധം, കാ​ര്യ​ക്ഷ​മ​ത, ആ​ത്മാ​ര്‍​ഥ​ത ഇ​തൊ​ക്കെ​യാ​ണ് വി​ജ​യ​ത്തി​ള​ക്കം സ്വ​ന്ത​മാ​ക്കാ​ന്‍ ടോം​ജോ​സി​ന് തു​ണ​യാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.*

🅾️ *വ്യ​ക്തി​ഗ​ത വി​വ​ര ശേ​ഖ​ര​ണ​ത്തി​നും കൈ ​മാ​റ്റ​ത്തി​നും സ൪​ക്കാ൪ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. വ്യ​ക്തി​ഗ​ത വി​വ​രം ശേ​ഖ​രി​ക്കു​ക​യും കൈ​മാ​റ്റം ചെ​യ്യു​ക​യും സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വി​വ​രം ന​ല്‍​കു​ന്ന​വ​രു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മാ​യി​രി​ക്ക​മ​ണെ​ന്നു വ്യ​ക്ത​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഐ​ടി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​ക​ണം വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കേ​ണ്ട​ത്. സ്പ്രി​ങ്ക്ല​ര്‍ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.ഏ​ത് ത​ര​ത്തി​ലു​ള്ള വി​വ​രം ശേ​ഖ​രി​ച്ചാ​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ വി​വ​രം ന​ല്‍​കു​ന്ന​യാ​ളി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത് അം​ഗീ​കൃ​ത ര​ഹ​സ്യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ക​ണം. ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ മ​റ്റൊ​രാ​ള്‍​ക്ക് കൈ​മാ​റുമ്പോൾ ​വി​വ​രം ന​ല്‍​കി​യ​യാ​ളെ തി​രി​ച്ച​റി​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​ക്കി​വേ​ണം അ​ത് ചെ​യ്യാ​ന്‍. ഇ​ത് നി​ല​വി​ല്‍ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍​ക്കും ഭാ​വി​യി​ല്‍ ശേ​ഖ​രി​ക്കാ​നി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ഏ​ജ​ന്‍​സി​ക​ളും വ്യ​ത്യ​സ്ത ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​രം നി​ര്‍​ദേ​ശം. വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കുമ്പോൾ വി​വ​രം ന​ല്‍​കു​ന്ന​വ​രെ അ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും മൂ​ന്നാ​മ​തൊ​രു വ്യ​ക്തി​ക്കോ ഏ​ജ​ന്‍​സി​ക്കോ കൈ​മാ​റു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം അ​റി​യി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​യാ​ളി​ല്‍ നി​ന്ന് രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യും വാ​ങ്ങ​ണം. വി​വ​രം ശേ​ഖ​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ല്‍ ഇ​തി​നാ​യി പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലും ഇം​ഗ്ലീ​ഷി​ലും സം​വി​ധാ​ന​മു​ണ്ടാ​വ​ണം. ഏ​താ​വ​ശ്യ​ത്തി​നാ​ണോ ശേ​ഖ​രി​ക്കു​ന്ന​ത് അ​തി​ന് മാ​ത്ര​മേ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ​വെ​ന്ന​ത് ഉ​റ​പ്പാ​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ല്‍ സ്റ്റേ​റ്റ് ഡേ​റ്റാ സെ​ന്‍റ​റി​ല്‍ സൂ​ക്ഷി​ക്ക​ണം. ക്ലൗ​ഡി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ല്‍, സേ​വ​ന​ദാ​താ​വ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച​താ​വ​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രി​ക്ക​ണം. വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് ജി​പി​എ​സ്, ബ്ലൂ​ടൂ​ത്ത് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ വി​വ​രം ന​ല്‍​കു​ന്ന​യാ​ളി​ല്‍ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ അ​നു​മ​തി​യു​മു​ണ്ടാ​ക​ണം.മൂ​ന്നാ​മ​തൊ​രു പാ​ര്‍​ട്ടി​യു​ടെ സം​വി​ധാ​ന​മാ​ണ് വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ല്‍ ആ ​സം​വി​ധാ​ന​ത്തി​ന് ഐ​എ​സ്‌ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു​ണ്ടാ​ക​ണം. ഡേ​റ്റ സം​ബ​ന്ധി​ച്ച എ​ല്ലാ വ​ശ​ങ്ങ​ളും സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.*

🅾️ *ചങ്ങനാശ്ശേരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ജിതിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരക്കായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ ഉള്ളത്. മദ്യപിച്ച്‌ സ്ഥിരം വഴക്കുണ്ടാക്കാറുള്ള ജിതിന്‍ രാത്രി ഭക്ഷണത്തെക്കുറിച്ച്‌ തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് ഇയാള്‍ കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കൊലയ്ക്കു ശേഷം ഇയാള്‍ മദ്യപിച്ച്‌ വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഹൃദ്രോഗിയായ കുഞ്ഞന്നാമ്മ ചികിത്സക്കായി മകനോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്*

🅾️ *മലപ്പുറം എടക്കരയില്‍ ഭക്ഷ്യസാധനങ്ങളുടെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട്‌പേരെ പിടികൂടി. ആനമറി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നേന്ത്രക്കായ നിറച്ച വാഹനത്തില്‍ ജില്ലയിലേക്ക് കടത്തുകയായിരുന്ന പതിനാല് ചാക്ക് ലഹരി വസ്തുക്കളുമായാണ് രണ്ട് പേര്‍ വഴിക്കടവില്‍ എക്‌സൈസ് അധികൃതരുടെ പിടിയിലായത്. പെരിന്തല്‍മണ്ണ കോഡൂര്‍ വടക്കേമണ്ണ കൊളക്കാടന്‍ മൊയ്തീന്‍, പെരിന്തല്‍മണ്ണ മുണ്ടക്കോട് പെരുവന്‍ കുഴിയില്‍ അബ്ദു എന്നിവരാണ് പിടിയിലായത്. മൈസൂരുവില്‍ നിന്നും മലപ്പുറത്തേക്ക് വന്ന ബൊലേറോ പിക്കപ്പിലാണ് നേന്ത്രക്കായ നിറച്ച വാഹനത്തില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.പതിനാല് ചാക്കുകളിലായി 12000 ചെറു പാക്കറ്റ് ലഹരി വസ്തുക്കള്‍ വാഹനത്തില്‍ നിന്നും കണ്ടെടുത്തു.വാഹനത്തിലെ ഡ്രൈവര്‍ മൊയ്തീന്റെ പേരില്‍ സമാന കേസുകള്‍ നിലവിലുണ്ട്.*

🅾️ *സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൊവിഡ് ചികിത്സകള്‍ക്കായി പൂര്‍ണ സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. സമൂഹവ്യാപന സാധ്യത ഏറിയതോടെയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണസജ്ജമാക്കിയത്. ആയിരത്തിലേറെ പ്രത്യേക മുറികളും തീവ്രപരിചരണ യൂണിറ്റുകളും വെന്റിലേറ്ററുകളും ലേബര്‍ റൂമുകളും ഒരുക്കിയാണ് കൊവിഡ് ചികിത്സക്ക് ആശുപത്രികള്‍ സജ്ജമാക്കിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥി കളടക്കം ഉള്ളതിനാല്‍ മനുഷ്യവിഭവശേഷിക്ക് കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിന് കിടക്കകള്‍, പ്രത്യേകം മുറികള്‍, വിദഗ്ധ ചികിത്സക്കായി പ്രത്യേക സംഘം ഡോക്ടര്‍മാര്‍, ആഹാരം, വസ്ത്രം അങ്ങനെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എല്ലാം തയ്യാറാണ്. രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ശസ്ത്രക്രിയ തിയറ്റര്‍ പോലും കൊവിഡ് ചികിത്സ മുറികളാകും. നിലവിലുള്ള പരിശോധന സംവിധാനത്തിന് പുറമേ കൂടുതല്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച്‌ പരിശോധനകളുടെ എണ്ണം കൂട്ടും. കൊവിഡ് ബാധിതരായ ഗര്‍ഭിണികളെത്തിയാല്‍ അവര്‍ക്കായി പ്രത്യേക ലേബര്‍ റൂം തയ്യാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക നിയോനേറ്റല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പരമാവധി സമാഹരിക്കുകയാണ് സര്‍ക്കാര്‍. ഇതേ സമയം തന്നെ കൊവിഡ് ഇതര ചികിത്സ മുടങ്ങാതിരിക്കാനും പ്രത്യേക ഒപി, ശസ്ത്രക്രിയ വിഭാഗമടക്കം വിപുലമായ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട് സര്‍ക്കാര്‍.*

🅾️ *സൈക്കിളില്‍ പശ്ചിമബംഗാളിലേക്ക് പോകാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ കുളത്തൂപ്പുഴയില്‍ പൊലീസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശികളായ നാലുപേരാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും നാല് പുതിയ സൈക്കിള്‍ വാങ്ങി ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോള്‍ നാട്ടിലേക്ക് പോകുന്നു എന്ന് ഇവര്‍ മറുപടി നല്‍കി. ഇവരുടെ കൈവശം പാസോ യാത്ര രേഖകളോ ഉണ്ടായിരുന്നില്ല. ഇന്ന് ഇവരെ കുളത്തുപ്പുഴയില്‍ പാര്‍പ്പിച്ച ശേഷം നാളെ തിരികെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് സിഐ കെ എസ് വിജയന്‍ പറഞ്ഞു.*

🅾️ *ബുക്കിങ് രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയയാള്‍ ബവ്‌റിജസ് കോര്‍പറേഷന്റെ ജീവനക്കാരനെ ആക്രമിച്ചു. ചവറ നീണ്ടകരയിലെ ബവ്‌റിജസ് ചില്ലറ വില്‍പന ശാലയിലെ ജീവനക്കാരനെയാണ് ബുക്കിങ് രേഖകളിലില്ലാതെ എത്തിയയാള്‍ ഓഫിസിനുള്ളില്‍ കടന്നു ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പന്മന കൊച്ചു മാമ്പുഴ മഹേന്ദ്രന്‍ പിള്ളയ്ക്കാണ് (55) പരുക്കേറ്റത്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*

🅾️ *മ​രി​ച്ച​യാ​ളു​ടെ റേ​ഷ​ന്‍​വി​ഹി​തം തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ക​ട​യു​ടെ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം അ​ണ്ടൂ​ര്‍​ക്കോ​ണം പ​റ​മ്ബി​ല്‍​പാ​ല​ത്തെ ഡി. ​അം​ബു​ജാ​ക്ഷ​ന്‍ നാ​യ​രു​ടെ 151ാം നമ്പർ റേ​ഷ​ന്‍​ക​ട​യാ​ണ് താ​ലൂ​ക്ക് സ​പ്ലെ ഓ​ഫി​സ​ര്‍ പൂ​ട്ടി​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ജി​ല്ല സ​െ​പ്ലെ ഓ​ഫി​സ​ര്‍ സി​വി​ല്‍ സപ്ലൈസ്‌ ഡ​യ​റ​ക്ട​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.*

🅾️ *ചെ​റി​യ പ​ലി​ശ​ക്ക്​ വാ​യ്​​പ വാ​ഗ്​​ദാ​നം ​ചെയ്ത്‌ കൂ​ടു​ത​ല്‍ പ​ണം ത​ട്ടു​ന്ന സം​ഘം തൃ​ശൂ​രി​ല്‍ വി​ല​സു​ന്നു. 20 ശ​ത​മാ​നം വാ​ര്‍​ഷി​ക പ​ലി​ശ​ക്ക്​ വാ​യ്​​പ ന​ല്‍​കി പി​ന്നീ​ട്​ 20 ശ​ത​മാ​നം പ​ലി​ശ മാ​സ​ത്തി​ല്‍ വാ​ങ്ങി സാ​ധാ​ര​ണ​ക്കാ​രെ വി​ഴു​ങ്ങു​ന്ന സം​ഘ​മാ​ണ്​ ന​ഗ​ര​ത്തി​ല്‍ വി​ല​സു​ന്ന​ത്. ഇ​ങ്ങ​നെ വരുമ്പോൾ 240 ശ​ത​മാ​നം വാ​ര്‍​ഷി​ക പ​ലി​ശ തു​ക ന​ല്‍​കേ​ണ്ട ഗ​തി​കേ​ടി​ല്‍ അ​മ​രു​ക​യാ​ണ്​ വാ​യ്​​പ എ​ടു​ത്ത​വ​ര്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ പ​ടി​ഞ്ഞാ​റെ​കോ​ട്ട കേ​ന്ദ്രീ​ക​രി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​ള്ള​പ്പ​ലി​ശ സം​ഘ​ത്തി​നെ​തി​രെ കേ​സ്​ എ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി*

🅾️ *വ​നി​ത ഹോ​സ്​​റ്റ​ലി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ പി.​എം. ജോ​ണ്‍ (71) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ വാ​ള​യാ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. സി.​ഐ യു​സ​ഫ്​ നടുത്ത​റ​മേ​ലി​​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30നാ​ണ് ക​ഞ്ചി​ക്കോ​ട് ‘ആ​തു​രാ​ശ്ര​മം’ വ​നി​ത ഹോ​സ്​​റ്റ​ലി​​ന്റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ജോ​ണി​നെ കമ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഹോ​സ്​​റ്റ​ലി​ല്‍ വാ​ര്‍​ഡ​ന​ട​ക്കം 13 അ​ന്തേ​വാ​സി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്​​ത​ത​യി​ല്ലെ​ങ്കി​ലും പ്ര​തി​യെ​ക്കു​റി​ച്ച്‌​ ചി​ല സൂ​ച​ന​ക​ള്‍​ ല​ഭി​ച്ച​താ​യി അ​റി​യു​ന്നു.പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​രു​ടെ മൊ​ഴി ​അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ഹാ​യ​ക​മാ​യി. സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ഉൗ​ര്‍​ജി​ത​മാ​ണ്. അ​ന്തേ​വാ​സി​ക​ളി​ല്‍​ നി​ന്ന്​ ശ​നി​യാ​ഴ്​​ച മൊ​ഴി​യെ​ടു​ത്തു. പ്ര​തി വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ നി​ഗ​മ​നം. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പി​ന്‍​ബ​ല​മാ​ണ്. ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ്​ ഹോസ്റ്റൽ*
*പ്ര​തി മോ​ഷ​ണം ന​ട​ത്താ​ന​ല്ല, കോമ്പൗണ്ടിൽ ക​യ​റി​യ​തെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​രു​തു​ന്ന​ത്. നി​ഴ​ല​ന​ട​ക്കം ക​ണ്ട​തി​നെ​തു​ട​ര്‍​ന്ന്​ താ​മ​സ​ക്കാ​ര്‍ വാ​ര്‍​ഡ​നെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ടോ​ര്‍​ച്ചും ഇരുമ്പ്‌ വ​ടി​യു​മാ​യി തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ ജോൺ, ഹോ​സ്​​റ്റ​ല്‍ വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ പി​ടി​കൂ​ടി മു​ന്‍​വ​ശ​ത്തേ​ക്ക്​ കൊ​ണ്ടു​വ​ന്നു. അ​വി​ടെ ത​ട​ഞ്ഞു​വെ​ച്ച്‌​ പൊ​ലീ​സി​നെ വി​ളി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ്​ വാ​ക്കേ​റ്റ​വും മ​ല്‍​പി​ടു​ത്ത​വും ന​ട​ന്ന​ത്. ഇ​തി​നി​ടെ ജോ​ണി​​ന്റെ കൈ​വ​ശ​മു​ള്ള ഇരുമ്പ്‌ വ​ടി പി​ടി​ച്ചു​വാ​ങ്ങി പ്ര​തി ത​ല​ക്ക​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.*

🅾️ *ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ച്‌ അ​പ​ക​ടം. യു​വാ​വ് അ​ദ്​ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വണ്ടൂര്‍ അമ്പലപ്പടിvശി​വ​ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. ശാ​ന്തി ന​ഗ​റി​ല്‍​നി​ന്ന്​ വ​ണ്ടൂ​രി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ്​ തീ​പി​ടി​ച്ച​ത്. എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന്​ ബൈ​ക്കി​ല്‍ വ​ന്ന യു​വാ​ക്ക​ളാ​ണ് വാ​ഹ​ന​ത്തി​ല്‍ തീ​പ​ട​ര്‍​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന മോ​യി​ക്ക​ല്‍ ജി​ന്‍​ഷാ​ദി​നെ കൈ​കാ​ണി​ച്ച്‌​ വി​വ​ര​മ​റി​യി​ച്ചു. വ​ണ്ടൂ​ര്‍ പൊ​ലീ​സും തി​രു​വാ​ലി അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും എ​ത്തി​യാ​ണ്​ തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്.*

🅾️ *ദേവികുളത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരനും കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്കും​ കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തില്‍ ആകെ എട്ടുപേര്‍ക്കാണ്​ പരിക്ക്​. പൊലീസുകാര​നും കൂട്ടാളികളും ടൈല്‍ ജോലിക്കെത്തിയവരും തമ്മിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. ദേവികുളം സ്​റ്റേഷനിലെ പൊലീസുകാരന്‍ സജുസണ്‍ സാമുവല്‍ (27), സുഹൃത്തുക്കളായ സുജി (25), വര്‍ക്കി (27), അലക്സ് (27) എന്നിവര്‍ക്കും ആലപ്പുഴ സ്വദേശികളും ടൈല്‍സ് ജോലിക്കാരുമായ ജിബിന്‍ ജോസഫ് (32), ജിത്തു (30), ബിബിന്‍ (25), ജോമോന്‍ (32) എന്നിവര്‍ക്കുമാണ്​ പരിക്ക്​ . ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും ടൈല്‍​ ജോലിക്കാരെ കോതമംഗലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.​ കോവിഡ്​ പശ്ചാത്തലത്തില്‍ അടച്ചിട്ട മദ്യശാലകള്‍ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇരുസംഘവും ദേവികുളത്ത്​ തൊട്ടടുത്ത കോട്ടേജുകളിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്​തര്‍ക്കമുണ്ടാകുകയും മര്‍ദനമേറ്റ ടൈല്‍ ജോലിക്കാര്‍​ ആക്രമിക്കുകയുമായിരുന്നെന്നാണ്​ സൂചന. ദേവികുളം പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.*

🅾️ *കണ്ണൂര്‍ പ​ള്ളി​ക്കു​ന്നി​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് മ​തി​ലി​ല്‍ പ​തി​പ്പി​ച്ച നോ​ട്ടീ​സ് കീ​റി തെ​രു​വി​ലി​റ​ങ്ങി. യു​വാ​വ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​തെ നി​ര​ത്തി​ലി​റ​ങ്ങി​യ വി​വ​രം നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഡി​വൈ.​എ​സ്.​പി പി.​പി. സ​ദാ​ന​ന്ദ‍ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘം യു​വാ​വി​നെ ൈക​യ്യോ​ടെ പി​ടി​കൂ​ടി തി​രി​ച്ച്‌​ ക്വാ​റ​ന്‍​റീ​നി​ല്‍ എ​ത്തി​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്​​തു.*

🅾️ *മൂ​ന്ന് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ത​രി​ശി​ട്ട സ്ഥ​ല​ത്ത് നെ​ല്‍​കൃ​ഷി​ക്ക് പ​ര​മാ​വ​ധി സ​ബ്സി​ഡി ഹെ​ക്ട​റി​ന് 40,000 രൂ​പ​യാ​യി ക്ര​മ​പ്പെ​ടു​ത്തി. ഇ​തി​ല്‍ 5,000 രൂ​പ ഉ​ട​മ​യ്ക്കും 35,000 രൂ​പ ക​ര്‍​ഷ​ക​നും ല​ഭി​ക്കും. ഇ​തു​ള്‍​പ്പെ​ടെ ‘സു​ഭി​ക്ഷ കേ​ര​ളം’ പ​ദ്ധ​തി​യു​ടെ സ​ബ്സി​ഡി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി ത​ദ്ദേ​ശ വ​കു​പ്പ്​ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ ക​ര്‍​ഷ​ക​ന് 37,000 രൂ​പ​യും ഉ​ട​മ​ക്ക് 3,000 രൂ​പ​യും സ​ബ്സി​ഡി​യാ​യി ന​ല്‍​കും. വാ​ഴ കൃ​ഷി​യി​ല്‍ 32,000 രൂ​പ ക​ര്‍​ഷ​ക​നും 3,000 രൂ​പ ഉ​ട​മ​ക്കും ല​ഭി​ക്കും. ചെ​റു ധാ​ന്യ കൃ​ഷി, മ​ര​ച്ചീ​നി​യും മ​റ്റു കി​ഴ​ങ്ങു​വ​ര്‍​ഗ കൃ​ഷി എ​ന്നി​വ​യ്ക്ക് പ​ര​മാ​വ​ധി 30,000 രൂ​പ സ​ബ്സി​ഡി ല​ഭി​ക്കും.ഉ​ത്ത​ര​വി​ല്‍ പ​രാ​മ​ര്‍​ശി​ക്കാ​ത്ത മ​റ്റ് വി​ള​ക​ള്‍​ക്ക് പ​ര​മാ​വ​ധി 10,000 രൂ​പ​യും അ​നു​വ​ദി​ക്കും. സ്ഥി​രം കൃ​ഷി​ക്ക് നെ​ല്ലി​ന് 22,000, വാ​ഴ​ക്ക് -30,000 ചെ​റു​ധാ​ന്യ​ങ്ങ​ള്‍- 20,000 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ബ്സി​ഡി. വീ​ട്ടു​വ​ള​പ്പി​ല്‍ ര​ണ്ട് സെന്റിലെ കു​ള​ത്തി​ല്‍ മ​ല്‍​സ്യ​കൃ​ഷി ന​ട​ത്തി​യാ​ല്‍ 1.23 ല​ക്ഷ​വും ബ​യോ​ഫ്ളോ​ക്ക് മ​ല്‍​സ്യ​ക്കൃ​ഷി​ക്ക് 1.38 ല​ക്ഷ​വും അ​നു​വ​ദി​ക്കും. ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് പ​ര​മാ​വ​ധി നാ​ല് യൂ​നി​റ്റു​ക​ള്‍ വ​രെ ആ​കാം. ക​റ​വ​ പ​ശു, എ​രു​മ എ​ന്നി​വ​യു​ടെ യൂ​നി​റ്റ് (ര​ണ്ട് പ​ശു) ചെ​ല​വി​ന് 60,000 രൂ​പ​യും ശു​ചി​ത്വ കാ​ലി​ത്തൊ​ഴു​ത്തി​ന് 50,000വും ​ന​ല്‍​കും.*
*മി​നി ഡ​യ​റി ഫാ​മു​ക​ളു​ടെ ആ​ധു​നി​ക​വ​ത്​​ക​ര​ണം- ഒ​രു ല​ക്ഷം, തീ​റ്റ​പ്പു​ല്‍ കൃ​ഷി ഹെ​ക്ട​റി​ന്-30,000, അ​ടു​ക്ക​ള മു​റ്റ​ത്തെ കോ​ഴി വ​ള​ര്‍​ത്ത​ല്‍- യൂ​നി​റ്റി​ന് 600, പ​ന്നി​വ​ള​ര്‍​ത്ത​ല്‍-90,000, കു​ള​ത്തി​ലെ ക​രി​മീ​ന്‍ കൃ​ഷി – 1.5 ല​ക്ഷം എ​ന്നി​ങ്ങ​നെ സ​ബ്സി​ഡി ന​ല്‍​കും. മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന, മ​ല്‍​സ്യ വി​ക​സ​ന മേ​ഖ​ല​ക​ളി​ല്‍ അ​ഞ്ച് ല​ക്ഷം വ​രെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. കു​ളം നി​ര്‍​മി​ക്ക​ല്‍ പോ​ലു​ള്ള പ​ദ്ധ​തി​യി​ല്‍ തൊ​ഴി​ലു​റ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും*

🅾️ *കേ​ര​ള കോ​ണ്‍​ഗ്ര​സ് പി.​ജെ. ജോ​സ​ഫ്​ വി​ഭാ​ഗം യു.​ഡി.​എ​ഫു​മാ​യി ഇ​ട​യു​ന്നു. ​ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തി​​ന്റെ കൈ​വ​ശ​മു​ള്ള േകാ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ മു​ന്ന​ണി വി​ടാ​നാ​ണ്​ ത​യാ​റെ​ടു​ക്കു​ന്ന​ത്. മു​ന്ന​ണി വി​ട്ടാ​ലും സ​മ​ദൂ​രം പ്ര​ഖ്യാ​പി​ച്ച്‌​ സ്വ​ത​ന്ത്ര നി​ല​പാ​ട്​ സ്വീ​ക​രി​ക്കും. മു​ന്ന​ണി നേ​തൃ​ത്വം ച​ര്‍​ച്ച ചെ​യ്​​തു​ണ്ടാ​ക്കി​യ ധാ​ര​ണ ​പ്ര​കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​നം കി​ട്ടു​ന്നി​ല്ലെ​ങ്കി​ല്‍ യു.​ഡി.​എ​ഫി​ല്‍ തു​ട​രേ​െ​ണ്ട​ന്നാ​ണ് ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​​ന്റെ നി​ല​പാ​ട്.അ​പ​മാ​നം സ​ഹി​ച്ച്‌​ മു​ന്ന​ണി​യി​ല്‍ തു​ട​ര്‍​ന്നാ​ല്‍ പ​ഞ്ചാ​യ​ത്ത്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ത​ഴ​യ​​പ്പെ​ടു​മെ​ന്ന്​ അ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സി.​പി.​എം നേ​തൃ​ത്വ​വു​മാ​യു​ള്ള പ​ഴ​യ സൗ​ഹൃ​ദം വി​ള​ക്കി​ച്ചേ​ര്‍​ക്കു​ന്ന​തി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ​ ജ​ന്മ​ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ പു​ക​ഴ്​​ത്തി​യ​ത്. ശ്ര​മം വി​ജ​യി​ച്ച​തി​ല്‍ പി.​ജെ. ജോ​സ​ഫ്​ തൃ​പ്​​തനാണ്. ജോ​സ​ഫ്​ പ​ക്ഷ​ത്തെ ഒ​പ്പം കൂ​ട്ടാ​നു​ള്ള സ​ന്ന​ദ്ധ​ത കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​രോ​ക്ഷ​മാ​യി പ്ര​ക​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഒ​രി​ക്ക​ല്‍​കൂ​ടി മ​ന്ത്രി​യാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ജോ​സ​ഫി​​ന്​ അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ന്​ ഏ​റ്റ​വും സ​ഹാ​യ​കം ഇ​ട​തു​മു​ന്ന​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം ക​ണ​ക്കു​കൂ​ട്ടു​ന്നു. എ​ന്നാ​ല്‍, ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് ചേ​ക്കാ​റാ​ന്‍ യു.​ഡി.​എ​ഫ്​ വി​ട്ടു​വെ​ന്ന​ത​ര​ത്തി​ല്‍ ച​ര്‍ച്ച​യു​ണ്ടാ​ക​രു​തെ​ന്ന്​ ജോ​സ​ഫ്​ ആ​ഗ്ര​ഹി​ക്കു​ന്നു. മാ​ണി ഗ്രൂ​പ്പു​മാ​യി ല​യി​ക്കാന്‍​ എ​ല്‍.​ഡി.​എ​ഫ്​ വി​ട്ട​പ്പോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ണ്ടാ​യ ച​ര്‍​ച്ച ത​ന്റെ സ​ല്‍​പ്പേ​രി​ന്​ വ​രു​ത്തി​യ ക​ള​ങ്കം​ ജോ​സ​ഫി​ന്റെ ​​ മ​ന​സ്സി​ലു​ണ്ട്. അ​തി​നാ​ല്‍ യു.​ഡി.​എ​ഫ്​ വി​ട്ടാ​ലും ത​ല്‍​ക്കാ​ലം സ​മ​ദൂ​രം പ്ര​ഖ്യാ​പി​ച്ച്‌​ സ്വ​ത​ന്ത്ര നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക​യാ​ണ്​ ത​ന്ത്രം. യു.​ഡി.​എ​ഫ്​ വി​ടു​ന്ന​തി​ല്‍ അ​തൃ​പ്​​തി​യു​ള്ള പ​ഴ​യ മാ​ണി ഗ്രൂ​പ്പു​കാ​രെ അ​ട​ക്കി​നി​ര്‍​ത്താ​നും ഇ​ത്​ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം ക​ണ​ക്കു​കൂ​ട്ടു​ന്നു. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള അ​ക​ലം ക്ര​മേ​ണ വ​ര്‍​ധി​ക്കു​ന്ന​തോ​ടെ അ​വ​രു​ടെ മ​ന​സ്സും ത​നി​ക്ക്​ അ​നു​കൂ​ല​മാ​കു​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മുമ്പ്‌​ എ​ല്‍.​ഡി.​എ​ഫി​ല്‍ എ​ത്താ​മെ​ന്നും​ അ​ദ്ദേ​ഹം പ്ര​തീ​ക്ഷി​ക്കു​ന്നു.*

🅾️ *അവസാന പ്രവര്‍ത്തിദിവസം സഹപ്രവര്‍ത്തകരുടെ യാത്ര അയപ്പ് ഇല്ലാതെ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ വിജിസന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കും. 35 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് ഇന്ന് വിരമിക്കുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായാണ് ജേക്കബ് തോമസ് വിവരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ ഡിജിപി ജോക്കബ് തോമസ് യാത്ര അയപ്പ് ചടങ്ങില്‍ പോലും പങ്കെടുത്തിരുന്നില്ല.*

*🇮🇳 ദേശീയം 🇮🇳*
—————————->>>>>>>

*കോവിഡ്‌ -19*
*ഇന്ത്യ:*
*രോഗബാധിതർ : 1,82,143*
*മരണം : 5185*

🅾️ *രാജ്യത്തെ ടെലികോം മേഖലയില്‍ വമ്പൻ മാറ്റങ്ങള്‍ നിര്‍ദേശിച്ച്‌​ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യ (ട്രായ്​). രാജ്യത്ത്​ ഏകീകൃത നമ്പർ നടപ്പാക്കുന്നതിന്‍െറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വെള്ളിയാഴ്​ച പുറത്തിറക്കി. രാജ്യത്ത്​ മൊബൈല്‍ നമ്പറിലെ അക്കങ്ങള്‍ 10ല്‍ നിന്ന്​ 11​​ ആക്കുന്നതാണ്​ അതില്‍ പ്രധാനം. രാജ്യത്ത് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കൂടുതല്‍ നമ്പറുകള്‍ ലഭ്യമാക്കാനായാണ്​ ഇത്തരമൊരു നീക്കം. പുതിയ പരിഷ്​കരണത്തിലൂടെ 1000 കോടി നമ്പറുകള്‍ ലഭ്യമാക്കാന്‍ കഴിയും. നിലവില്‍ 700 കോടി നമ്പറുകള്‍ മാത്രമേ ഉള്‍കൊള്ളൂ. ഇതിനോടകം തന്നെ അതില്‍ 70 ശതമാനം നമ്പറുകള്‍ ചെലവായി.ഒമ്പതിനായിരം പുതിയ നമ്പറുകള്‍​ തുടങ്ങുക. എസ്​.ടി.ഡി കാളുകള്‍ക്ക്​ സമാനമായി ലാന്‍ഡ്​ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക്​ വിളിക്കുമ്പോൾ ഇനി പൂജ്യം ചേര്‍ക്കണമെന്നതാണ്​ മറ്റൊരു സുപ്രധാന നിര്‍ദേശം. നിലവില്‍ മൊബൈലിലേക്ക്​ വിളിക്കാന്‍ ലാന്‍ഡ്​ലൈനില്‍ നിന്നും ആദ്യം പൂജ്യം ചേര്‍ക്കേണ്ടതില്ലായിരുന്നു. ലാന്‍ഡ്​ലൈന്‍- ലാന്‍ഡ്​ലൈന്‍, മൊബൈല്‍-ലാന്‍ഡ്​ലൈന്‍, മൊബൈല്‍-മൊബൈല്‍ വിളികള്‍ക്ക്​ മാറ്റങ്ങളില്ല. ഇന്‍റര്‍നെറ്റ്​ ഉപയോഗത്തിനുള്ള വൈ​ഫൈ ഡോംഗിളുകള്‍ക്കും ഡേറ്റകാര്‍ഡുകള്‍ക്കും​ ഉപയോഗിക്കുന്ന സിമ്മിന്‍െറ നമ്പർ 10ല്‍ നിന്നും 13 അക്കങ്ങള്‍ ആക്കും. പുതിയ പരിഷ്​കാരങ്ങള്‍ നടപ്പിലാക്കാന്‍ ടെലികോം സേവനദാതാക്കള്‍ക്ക്​ ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്​.*

🅾️ *കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ണ്ടും ശു​ചീ​ക​ര​ണം ന​ട​ത്തി. പാ​ര്‍​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രാ​യ ആ​റ് പേ​ര്‍​ക്ക് ഇ​തി​നോ​ട​കം കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ന്യൂ​ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍​വ​കു​പ്പു​ക​ള്‍​ക്ക് പു​റ​മേ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. സോ​ഡി​യം ഹൈ​ഡ്രോ​ക്ലോ​റൈ​ഡ് പോ​ലു​ള്ള രാ​സ അ​ണു​നാ​ശി​നി​ക​ളു​പ​യോ​ഗി​ച്ചാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.*

🅾️ *ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ല്‍ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​ര്‍ ല​ഷ്ക​ര്‍ ഇ ​തൊ​യ്ബ പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ഇ​വ​രി​ല്‍​നി​ന്ന് ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച ബാ​രാ​മു​ള്ള​യി​ലെ സോ​പോ​റി​ല്‍​നി​ന്നാ​ണ് തീ​വ്ര​വാ​ദി​ക​ളെ പി​ടി​കൂ​ടി​യ​ത്.*

🅾️ *കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കോ​വി​ഡി​നെ​തി​രാ​യി ന​ന്നാ​യി പോ​രാ​ടി, ഇ​താ​ണ് സ​ത്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി അ​ഞ്ച് ത​വ​ണ യോ​ഗം ചേ​ര്‍​ന്നു. താ​നും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ച്ചു. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യെ സ​മീ​പി​ക്കു​ക​യും ചി​ല​പ്പോ​ള്‍‌ പ്ര​ധാ​ന​മ​ന്ത്രി മോ​ദി മു​ഖ്യ​മ​ന്ത്രി​മാ​രെ അ​ങ്ങോ​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു.കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ഈ ​ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ലെ​ത്തി​യ​തെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി പ്ര​തി​സ​ന്ധി സം​സ്ഥാ​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഓ​രോ സം​സ്ഥാ​ന​വും ത​ങ്ങ​ളു​ടെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ച്ച​താ​യി അ​മി​ത് ഷാ ​പ​റ​ഞ്ഞു,*

🅾️ *ആ​രാ​ധനാ​ല​യ​ങ്ങ​ള്‍‌ തു​റ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി ഇ​ള​വു​ക​ള്‍ ന​ല്‍​കി ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ വീ​ണ്ടും നീ​ട്ടി. ജൂ​ണ്‍ 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചാം പ​തി​പ്പി​ല്‍ ഇ​തു​വ​രെ​യു​ള്ള ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ന്ന് ഘ​ട്ട​മാ​യി നീ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ഞ്ചാം ഘ​ട്ടം ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ങ്കി​ലും എ​ട്ടാം തീ​യ​തി മു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​ത്തു​ട​ങ്ങും. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​ച്ച്‌ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഘ​ട്ടം​ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​ണ്. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം തു​ട​രും. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ ഏ​തൊ​ക്കെ​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ ട​ങ്ങ​ള്‍​ക്ക് തീ​രു​മാ​നി​ക്കാം. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ജൂ​ണ്‍ 30 വ​രെ അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​വി​ടെ ക​ട​ക്കു​ന്ന​തും പു​റ​ത്തു​പോ​വു​ന്ന​തും ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​മാ​യി സമ്പർക്കത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്ത​ലും വീ​ടു​തോ​റു​മു​ള്ള നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ പു​തി​യ പ​തി​പ്പി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും കൂ​ടു​ത​ല്‍ അ​ധി​കാ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​കള്‍​ക്ക് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താം. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മു​ഖാ​വ​ര​ണ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും ഉ​ള്‍​പ്പ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.*

▪️ *ആ​ദ്യ​ഘ​ട്ടം- ജൂ​ണ്‍ എ​ട്ട് മു​ത​ല്‍*

*ആ​രാ​ധാ​നാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ല്‍‌, റ​സ്റ്റോ​റ​ന്‍റു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച്‌ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്തി​യാ​കും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക.*

▪️ *ര​ണ്ടാം ഘ​ട്ടം*

*സ്കൂ​ളു​ക​ള്‍, കോ​ളേ​ജു​ക​ള്‍, കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ജൂ​ലൈ മാ​സ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ളു​മാ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം തു​റ​ക്കും.*

▪️ *മൂ​ന്നാം ഘ​ട്ടം*

*അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സ്, മെ​ട്രോ റെ​യി​ല്‍, സി​നി​മ തി​യേ​റ്റ​ര്‍, ജിം​നേ​ഷ്യം, സ്വി​മ്മിം​ഗ് പൂ​ളു​ക​ള്‍, വി​നോ​ദ പാ​ര്‍​ക്കു​ക​ള്‍, ബാ​റു​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ എ​ന്നി​വ തു​റ​ക്കാം. തീ​യ​തി പി​ന്നീ​ടു തീ​രു​മാ​നി​ക്കും. സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്ക് ശേ​ഷം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.*

*ലോ​ക്ക്ഡൗ​ണ്‍ അ​ഞ്ചാം പ​തി​പ്പി​ല്‍‌ അ​ന്ത​ര്‍​സം​സ്ഥാ​ന, അ​ന്ത​ര്‍​ജി​ല്ലാ യാ​ത്ര​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​നം ക​ട​ന്നും സം​സ്ഥാ​ന​ത്തി​നു​ള്ളി​ലും യാ​ത്ര​യ്ക്കും ച​ര​ക്ക് നീ​ക്ക​ത്തി​നും നി​യ​ന്ത്ര​ണ​വ​മു​ണ്ടാ​വി​ല്ല. രാ​ജ്യാ​ന്ത​ര​വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് സ്ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്രം. സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, മ​ത, സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ള്‍ തു​ട​ങ്ങി പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കു​ള്ള വി​ല​ക്ക് തു​ട​രും. രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണ​വും തു​ട​രും. രാ​ത്രി 9 മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച് വ​രെ യാ​ത്രാ​വി​ല​ക്കു​ണ്ടാ​കും. റി​വേ​ഴ്സ് ക്വാ​റ​ന്‍റൈന്‍ തു​ട​രും. 65 വ​യ​സി​നു​മു​ക​ളി​ലും 10 വ​യ​സി​ല്‍ താ​ഴെ​യും പ്രാ​യ​മു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യ​ണം. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​ത്രം സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പു​റ​ത്തി​റ​ങ്ങാം. ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ സേ​തു മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. ജി​ല്ല അ​ധി​ക​കൃ​ത​ര്‍ ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. ക​ഴി​യു​ന്നി​ട​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍ ഇ​രു​ന്നു​ള്ള വ​ര്‍​ക്ക് ഫ്രം ​ഹോം മാ​തൃ​ക പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു.*

🅾️ *മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ലീ​സി​നെ​യും വി​ടാ​തെ​പി​ടി​ച്ച്‌ കോ​വി​ഡ്. വെ​ള്ളി​യാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 114 പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 1,330 ആ​യി. 26 പോ​ലീ​സു​കാ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 1,216 ആ​യി​രു​ന്നു. ബു​ധ​നാ​ഴ്ച മാ​ത്രം 131 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തു​വ​രെ 2,095 പോ​ലീ​സു​കാ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.*

🅾️ *കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ മൂന്ന് പേര്‍ മരിച്ചു.ശക്തമായ കാറ്റിലും മഴയിലും താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു. താജ്മഹലിന്റെ പിന്‍ഗേറ്റില്‍ പതിപ്പിച്ച മാര്‍ബിള്‍ ഫലകങ്ങളും റെഡ് സറ്റോണുകളും തകര്‍ന്നുവീണതായാണ് വിവരം./പരിസരത്തെ നിരവധി മരങ്ങള്‍ അതിശക്തമായ കാറ്റില്‍ നിലംപതിച്ചു. ശക്തമായകാറ്റും മഴയും ഇടിമിന്നലുമാണ് ആഗ്രയില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായത്. മണിക്കൂറില്‍ 124 കി.മീ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നു. തകര്‍ന്നുവീണ വീടിനുള്ളില്‍ കുടുങ്ങി ആറ് വയസ്സുകാരി മരിച്ചു.*

🅾️ *മോദി സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. ലോക്ക്ഡൗണ്‍, കൊവിഡ് 19 എന്നിവയേക്കുറിച്ചെല്ലാമുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗ്രാഹ്യം വളരെ പരിമിതമാണെന്ന് നദ്ദ പരിഹസിച്ചു. കൊവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ മോദിക്ക് വീഴച്ചപറ്റിയെന്നാണ് രാഹുല്‍ഗാന്ധി മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാഹുല്‍ഗാന്ധിയുടെ പ്രസ്താവനകള്‍ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുന്നതല്ല മറിച്ച്‌ രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തി മാത്രമുള്ളതാണെന്നും നദ്ദ ആരോപിച്ചു. ഉറച്ച തീരുമാനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. വലിയ ശക്തരാണെന്ന് കരുതിയ രാജ്യങ്ങള്‍ പോലും കൊവിഡ് 19 ന് മുന്നില്‍ പതറിയപ്പോള്‍ കൃത്യസമയത്ത് മഹാമാരിയെ നേരിടാന്‍ മോദി സര്‍ക്കാരിന് സാധിച്ചു.പ്രതീക്ഷിക്കാത്ത വെല്ലുവിളികളെയാണ് മോദി സര്‍ക്കാരിന് രണ്ടാം അവസരത്തില്‍ നേരിടേണ്ടി വന്നത്. കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ ശക്തമായ കരങ്ങളാണ്. രാജ്യവും ബിജെപി അവര്‍ക്കൊപ്പമാണ് നിന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ബുദ്ധിമുട്ട് നേരിട്ട ആളുകളെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകരുണ്ടായിരുന്നു. 80 കോടി ജനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ സൗജന്യ റേഷനെത്തിച്ചത്. വിധവകള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും ജന്‍ധന്‍ അക്കൌണ്ടുകളിലൂടെ പണമെത്തി. ഒരുദിവസം രാജ്യത്ത് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാവുന്നവരുടെ എണ്ണം 1.6 ലക്ഷമായി. 4.5 ലക്ഷം പിപിഇ കിറ്റുകളാണ് ഒരു ദിവസം രാജ്യത്ത് നിര്‍മ്മിക്കുന്നതെന്നും നദ്ദ ചൂണ്ടികാട്ടി.*

🅾️ *കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന രാജ്യത്ത്​ രണ്ടു സംസ്​ഥാനങ്ങളില്‍ മരണം 1000 കടന്നു. മഹാരാഷ്​ട്രയില്‍ 2197ഉം ഗുജറാത്തില്‍ 1,007ഉം മരണങ്ങളാണ്​ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തത്​. രാജ്യത്ത്​ മൊത്തം 5,185 പേര്‍ മരിച്ചു. 1,81,827 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. ശനിയാഴ്ച 27 മരണമാണ്​ ഗുജറാത്തില്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതില്‍ 24​ ഉും അഹ്​മദാബാദിലാണ്​. ​ഇവിടെ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 822 ആയി. 284 പുതിയ കേസുകളാണ്​ അഹ്​മദാബാദി​ല്‍ സ്​ഥിരീകരിച്ചത്​. ​ഇതോടെ നഗരത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 11,881 ആയി. സംസ്​ഥാനത്ത്​ ​മൊത്തം 412 പേര്‍ക്കുകൂടി പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 16,356 ആയി.*

🅾️ *ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം വി​മ​ത നീ​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത ഉ​മേ​ഷ് ക​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ബി.​ജെ.​പി​യി​ല്‍ വി​മ​ത നീ​ക്കം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ​മാ​ര്‍ ബി.​ജെ.​പി​യി​ലെ​ത്തു​മെ​ന്ന മ​റു​പ​ടി​യു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മ​ണ്‍ സ​വാ​ദി രം​ഗ​ത്തെ​ത്തി 20ഒാ​ളം കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ​മാ​ര്‍ ബി.​ജെ.​പി​യി​ല്‍ ചേ​രാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​മാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും ല​ക്ഷ്മ​ണ്‍ സ​വാ​ദി പ​റ​ഞ്ഞു.*

🅾️ *രണ്ടാം മോദി സര്‍ക്കാറി​ന്റെ ആദ്യ വര്‍ഷം ദുരന്തപൂര്‍ണമായിരുന്നുവെന്ന് കോണ്‍ഗ്രസ് . മോദി സര്‍ക്കാര്‍ ജനങ്ങളുമായി യുദ്ധത്തിലാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. വര്‍ഗീയതവും വിഭാഗീയവുമായ അക്രമങ്ങള്‍ക്ക് വഴിവെച്ച ഭരണമായിരുന്നു മോദി സര്‍ക്കാറി​ന്റെത് എന്ന് വേണുഗോപാല്‍ പറഞ്ഞു. കോവിഡ് നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമായെന്നും ലോക്ഡൗണിന് മുമ്പേ സാമ്പത്തിക രംഗം ഐ.സി.യുവിലാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.*

🅾️ *പൗ​ര​ത്വ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ഡ​ല്‍ഹി​യി​ലെ അ​ഭി​ഭാ​ഷ​ക​കൂ​ടി​യാ​യ വ​നി​ത കോ​ണ്‍ഗ്ര​സ് നേ​താ​വ് ഇ​ശ്റ​ത്ത് ജ​ഹാ​ന് വി​വാ​ഹി​ത​യാ​കാ​ന്‍ ഡ​ല്‍ഹി കോ​ട​തി 10 ദി​വ​സം ജാ​മ്യം അ​നു​വ​ദി​ച്ചു. 30 ദി​വ​സ​ത്തേ​ക്കാ​ണ്​ ജാ​മ്യം ​​​ആ​വ​ശ്യ​പ്പെ​ട്ട​ത്. ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് ബോ​ണ്ട് ജാ​മ്യ​ത്തി​ല്‍ ജൂ​ണ്‍ 10 മു​ത​ല്‍ 19 വ​രെ​യാ​ണ് ജാ​മ്യം. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ശാ​ഹീ​ന്‍ബാ​ഗ് മാ​തൃ​ക​യി​ല്‍ വ​നി​ത​ക​ളെ സം​ഘ​ടി​പ്പി​ച്ച്‌ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​യി​ച്ച​തി​നാ​ണ്​ ഡ​ല്‍ഹി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.*

*🌎 അന്താരാഷ്ട്രീയം 🌍*
————————->>>>>>>>>

🅾️ *വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ലോ​ക്ക് ഡൗ​ണു​ക​ള്‍ പി​ന്‍​വ​ലി​ക്കുമ്പോഴും ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. 61,53,372 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,70,870 പേ​ര്‍​ക്കാ​ണ്് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 27,34,549 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.*

▪️ *വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം*

*അ​മേ​രി​ക്ക-18,16,820, ബ്ര​സീ​ല്‍-4,98,440, റ​ഷ്യ-3,96,575, സ്പെ​യി​ന്‍-2,86,308, ബ്രി​ട്ട​ന്‍-2,72,826, ഇ​റ്റ​ലി- 2,32,664, ഫ്രാ​ന്‍​സ്- 1,88,625, ജ​ര്‍​മ​നി- 183,294, ഇ​ന്ത്യ-1,81,827, തു​ര്‍​ക്കി-1,63,103, പെ​റു-1,55,671, ഇ​റാ​ന്‍-1,48,950, ചി​ലി-94,858,* *കാ​ന​ഡ-90,190, മെ​ക്സി​ക്കോ- 87,512, സൗ​ദി അ​റേ​ബ്യ- 83,384, ചൈ​ന-83,001, പാ​ക്കി​സ്ഥാ​ന്‍- 66,457, ബെ​ല്‍​ജി​യം- 58,186, ഖ​ത്ത​ര്‍- 55,262*

▪️ *മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്*

*അ​മേ​രി​ക്ക-1,05,557, ബ്ര​സീ​ല്‍-28,834, റ​ഷ്യ-4,555, സ്പെ​യി​ന്‍-27,125, ബ്രി​ട്ട​ന്‍-38,376, ഇ​റ്റ​ലി- 33,340, ഫ്രാ​ന്‍​സ്- 28,771, ജ​ര്‍​മ​നി- 8,600, ഇ​ന്ത്യ-5,185, തു​ര്‍​ക്കി-4,515, പെ​റു-4,371, ഇ​റാ​ന്‍-7,734, ചി​ലി-997, കാ​ന​ഡ-7,073, മെ​ക്സി​ക്കോ- 9,779, സൗ​ദി അ​റേ​ബ്യ- 480, ചൈ​ന-4,634, പാ​ക്കി​സ്ഥാ​ന്‍- 1,395, ബെ​ല്‍​ജി​യം- 9,453, ഖ​ത്ത​ര്‍- 36*

🅾️ *അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ 18,16,820 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,05,557 ആ​യി. 5,35,238 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.*

▪️ *വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്.*

*ന്യൂ​യോ​ര്‍​ക്ക്-3,78,951, ന്യൂ​ജ​ഴ്സി-1,60,916, ഇ​ല്ലി​നോ​യി​സ്-1,18,917 , കാ​ലി​ഫോ​ര്‍​ണി​യ-1,09,883, മ​സാ​ച്യു​സെ​റ്റ്സ്- 96,301, പെ​ന്‍​സി​ല്‍​വേ​നി​യ-75,794, ടെ​ക്സ​സ്-63,416, മി​ഷി​ഗ​ണ്‍-56,884, ഫ്ളോ​റി​ഡ-55,424, മെ​രി​ലാ​ന്‍​ഡ്-52,015, ജോ​ര്‍​ജി​യ-46,331, വി​ര്‍​ജീ​നി​യ- 43,611, ക​ണ​ക്ടി​ക​ട്-42,022, ലൂ​സി​യാ​ന-39,581, ഒ​ഹി​യോ-35,040.*

▪️ *മേ​ല്‍​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍*

*ന്യൂ​യോ​ര്‍​ക്ക്-29,829, ന്യൂ​ജ​ഴ്സി-11,637, ഇ​ല്ലി​നോ​യി​സ്-5,330, കാ​ലി​ഫോ​ര്‍​ണി​യ-4,213, മ​സാ​ച്യു​സെ​റ്റ്സ്- 6,768, പെ​ന്‍​സി​ല്‍​വേ​നി​യ-5,560, ടെ​ക്സ​സ്-1,679, മി​ഷി​ഗ​ണ്‍-5,463, ഫ്ളോ​റി​ഡ-2,447, മെ​രി​ലാ​ന്‍​ഡ്-2,509, ജോ​ര്‍​ജി​യ- 2,004, ക​ണ​ക്ടി​ക​ട്-3,912, വി​ര്‍​ജീ​നി​യ-1,370, ലൂ​സി​യാ​ന-2,785, ഒ​ഹി​യോ-2,150.*

🅾️ *അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​നാ​യ ജോ​ര്‍​ജ് ഫ്ളോ​യി​ഡ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് കൊ​ല ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക​യാ​ണ്. ഈ ​സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് സോ​ഷ്യ​ല്‍​മീ​ഡി​യി​ല്‍ നി​ര​വ​ധി പോ​സ്റ്റു​ക​ള്‍ ഇ​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഫേ​സ്ബു​ക്ക് മേ​ധാ​വി മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ്. ട്രം​പി​ന്‍റെ പോ​സ്റ്റു​ക​ള്‍ ഫേ​സ്ബു​ക്കി​ന്‍റെ ന​യ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടോ എ​ന്ന​ത് ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ള്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും സ​ക്ക​ര്‍​ബ​ര്‍​ഗ് പ​റ​ഞ്ഞു.ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ല്‍ ത​നി​ക്ക് ശ​ക്ത​മാ​യ വി​യോ​ജി​പ്പു​ണ്ട്. എ​ന്നാ​ല്‍, അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് അ​വ​രു​ടെ പ്ര​സ്താ​വ​ന​ക​ള്‍ തു​റ​ന്നു​കാ​ണി​ക്കുമ്പോൾ മാ​ത്ര​മേ മ​ന​സി​ലാ​കൂ എ​ന്നും സ​ക്ക​ര്‍​ബ​ര്‍​ഗ് പ​റ​ഞ്ഞു.*

🅾️ *ര​ണ്ട് നാ​സ ശാ​സ്ത്ര​ജ്ഞ​രെ​യും വ​ഹി​ച്ച്‌ അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് നാ​സ​യു​ടെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ​ദൗ​ത്യം സ്പേ​സ് എ​ക്സി​ന്‍റെ യാ​ത്ര തു​ട​ങ്ങി. മ​നു​ഷ്യ​രെ വ​ഹി​ച്ചു​ള്ള നാ​സ​യു​ടെ ഈ ​സ്വ​കാ​ര്യ​ദൗ​ത്യം മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് മൂ​ന്ന് ദി​വ​സം വൈ​കി​യ പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.22ന് ​ഫ്ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ല്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​യി. ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഡ്രാ​ഗ​ണ്‍ സ്പേ​സ് സ്റ്റേ​ഷ​നി​ലെ​ത്തും. നാ​സ​യി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​രാ​യ റോ​ബ​ര്‍​ട്ട് ബെ​ഹ്ന്‍​കെ​നും, ഡൗ​ഗ്ല​സ് ഹ​ര്‍​ലി​യു​മാ​ണ് ‘ഡ്രാ​ഗ​ണ്‍ കാ​പ്സ്യൂ​ള്‍’ എ​ന്ന ഈ ​റോ​ക്ക​റ്റി​ലെ മ​നു​ഷ്യ​ര്‍​ക്കി​രി​ക്കാ​നു​ള്ള ഇ​ട​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.49-കാ​ര​നാ​യ ബെ​ഹ്ന്‍​കെ​നും 53-കാ​ര​നാ​യ ഹ​ര്‍​ലി​യും മു​ന്‍ യു​എ​സ് വാ​യു​സേ​നാ ടെ​സ്റ്റ് പൈ​ല​റ്റു​മാ​രാ​യി​രു​ന്നു. ഇ​രു​വ​രും നാ​സ​യി​ലെ​ത്തു​ന്ന​ത് 2000-ത്തി​ലാ​ണ്. ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് അ​മേ​രി​ക്ക ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്ത് നി​ന്നും കൊ​ണ്ടു പോ​കു​ന്ന​ത്. 2011-ന് ​ശേ​ഷം റ​ഷ്യ​യു​ടെ സോ​യൂ​സ് പേ​ട​ക​ത്തി​ലാ​ണ് സ​ഞ്ചാ​രി​ക​ളെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത്.*

🅾️ *പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ ക​റു​ത്ത​വം​ശ​ജ​നാ​യ ജോ​ര്‍​ജ് ഫ്ളോ​യ്ഡ് കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് മി​നി​യ​പൊ​ളി​സി​ല്‍ തു​ട​ക്ക​മി​ട്ട പ്ര​ക്ഷോ​ഭം കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന് ത​ട​യി​ടാ​ന്‍ പ്ര​ഖ്യാ​പി​ച്ച ക​ര്‍​ഫ്യൂ ലം​ഘി​ച്ച്‌ നാ​ലാം​ദി​വ​സ​വും ആ​യി​ര​ങ്ങ​ള്‍ തെ​രു​വി​ലി​റ​ങ്ങി. വൈ​റ്റ് ഹൗ​സി​നു മു​ന്നി​ലും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ടി​ച്ചു​കൂ​ടി. പ​ല​യി​ട​ത്തും റോ​ഡു​ക​ള്‍ ഉ​പ​രോ​ധി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സി​ന് ക​ണ്ണീ​ര്‍​വാ​ത​ക​വും മ​റ്റും ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നു. മി​നി​യ​പൊ​ളി​സി​ലും ഇ​ര​ട്ട ന​ഗ​ര​മാ​യ സെ​ന്‍റ് പോ​ളി​ലും ക​ര്‍​ഫ്യൂ ലം​ഘി​ച്ചാ​ണ് ആ​ളു​ക​ള്‍ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന​ത്.ജോ​ര്‍​ജി​ന്‍റെ ചി​ത്ര​വും എ​നി​ക്ക് ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന ജോ​ര്‍​ജി​ന്‍റെ അ​വ​സാ​ന വാ​ക്കു​ക​ളു​മൊ​ക്കെ പ​തി​ച്ച പ്ല​ക്കാ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും ഏ​ന്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മി​നി​യ​പൊ​ളി​സി​നൊ​പ്പം അ​റ്റ്ലാ​ന്‍റ, പോ​ര്‍​ട്ട്ലാ​ന്‍​ഡ്, ഒ​റി​ഗ​ണ്‍, ഡാ​ള​സ്, ഫീ​നി​ക്സ്, ഇ​ന്ത്യാ​ന​പൊ​ളി​സ്, ഡെ​ന്‍​വ​ര്‍, ബ്രൂ​ക്ക്ലി​ന്‍, ലോ​സ് ഏ​ഞ്ച​ല്‍​സ്, ഓ​ക്ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഉ​പ​രോ​ധി​ച്ച​തോ​ടെ പൊ​ലീ​സി​ന് ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല പീ​ര​ങ്കി​ക​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നു.*

🅾️ *കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വു​ഹാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും ബെ​യ്ജിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും ആ​ണ് വാ​ക്സി​നു​ക​ള്‍ വി​ക​സി​പ്പി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ല്‍ വാ​ക്സി​ന്‍ പ​രീ​ക്ഷി​ച്ചു. ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ​യോ അ​ടു​ത്ത​വ​ര്‍​ഷം ആ​ദ്യ​മോ വാ​ക്സി​ന്‍ വി​പ​ണി​യി​ലെ​ത്തും.വാ​ക്സി​നു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.*

🅾️ *അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച കാ​ബൂ​ളി​ല്‍ സ്വ​കാ​ര്യ വാ​ര്‍​ത്താ ചാ​ന​ലി​ന്‍റെ വാ​ഹ​ന​ത്തി​നു നേ​ര്‍​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. . വ​ഴി​യി​രി​കി​ല്‍ സ്ഥാ​പി​ച്ച ബോം​ബ് ഉ​പ​യോ​ഗി​ച്ച്‌ വാ​ഹ​നം സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ര്‍​ഷി​ദ് ടി​വി ചാ​ന​ലി​ന്‍റെ വാ​ഹ​ന​ത്തി​നു നേ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​ര്‍ സ​ഞ്ച​രി​ച്ച മി​നി​വാ​നി​ല്‍ 15 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.*

🅾️ *ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് പ്ര​വാ​സ​ലോ​ക​ത്ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ഇ​തു​വ​രെ 153 മ​ല​യാ​ളി​ക​ളാ​ണ് ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ മ​രി​ച്ച​ത്. യു​എ​ഇ​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലു​മാ​ണ് കൂ​ടു​ത​ല്‍ മ​ല​യാ​ളി മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഗ​ള്‍​ഫി​ലെ മൊ​ത്തം കോ​വി​ഡ് മ​ര​ണം ഇ​തു​വ​രെ​യാ​യി 1043 ആ​ണ്. ഇ​തി​ല്‍ 153-ഉം ​മ​ല​യാ​ളി​ക​ളാ​ണെ​ന്ന​താ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. യു​എ​ഇ 91, സൗ​ദി 34, കു​വൈ​റ്റ് 25, ഒ​മാ​ന്‍ ര​ണ്ട്, ഖ​ത്ത​ര്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം.ഹൃ​ദ​യാ​ഘാ​തം ഉ​ള്‍​പ്പെ​ടെ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ല്‍ മ​രി​ച്ച​വ​ര്‍​ക്ക് പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. താ​ര​ത​മ്യേ​ന മ​ര​ണ​നി​ര​ക്ക് കു​റ​വു​ള്ള ബ​ഹ്റൈ​നി​ല്‍ മ​ല​യാ​ളി​ക​ളാ​രും കോ​വി​ഡ് മൂ​ലം മ​രി​ച്ചി​ട്ടി​ല്ല.*

🅾️ *ട്രംപിന്റെ വംശീയപരമായ സമീപനത്തിനെതിരെ രാജ്യം നവംബറില്‍ വോട്ട് ചെയ്ത് നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുമെന്ന് പ്രശസ്തഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്. എല്ലാക്കാലവും ഭീഷണിപ്പെടുത്തിയും അക്രമത്തിലൂടെയും മുന്നോട്ട് പോകാനാവുമോയെന്നും ടെയ്‌ലര്‍ സ്വിഫ്റ്റ് ട്വീറ്റില്‍ കുറിച്ചു. കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ചാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പ്രതികരണം.കൊള്ളയടിക്കല്‍ ആരംഭിക്കുന്നതോടെ വെടിവയ്പ് തുടങ്ങുമെന്നായിരുന്നു ട്രംപ് മെയ് 29 ട്വീറ്റ് ചെയ്തത്. ട്രംപിന്റെ ട്വീറ്റ് അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ളതാണെന്നും തങ്ങളുടെ പോളിസികള്‍ക്ക് വിരുദ്ധമാണെന്നും ട്വിറ്റര്‍ വിശദമാക്കിയിരുന്നു.*

🅾️ *ലോകത്ത് ഇനി വരാന്‍ പോകുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച്‌ നീക്കാന്‍ ശക്തിയുള്ള വൈറസെന്ന് മുന്നറിയിപ്പ്. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ മൈക്കള്‍ ഗ്രിഗര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ മനുഷ്യരിലേക്ക് പടരുകയെന്നാണ് ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ ഡോ മൈക്കള്‍ ഗ്രിഗര്‍ വിശദമാക്കുന്നത്. ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് ഇത്തരം മഹാമാരികളെ മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന ഈ ശാസ്ത്രജ്ഞന്‍ പറയുന്നത്. മനുഷ്യനില്‍ നിന്ന് മുനഷ്യനിലേക്കാണ് വൈറസ് പടരുന്നത്. 1997ല്‍ വലിയ രീതിയില്‍ കോഴികളെ വൈറസ് ബാധ മൂലം കൊന്നൊടുക്കിയിരുന്നു. എന്നാല്‍ കോഴികളെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം രോഗകാരിയായ വൈറസിനെ തുടച്ച്‌ നീക്കാന്‍ സാധിച്ചിട്ടില്ല. സസ്യങ്ങളെ ആശ്രയിച്ചുള്ള ഭക്ഷണ രീതിയാണ് നമ്മള്‍ കൂടുതലായി പിന്തുടരേണ്ടതെന്നും ഇദ്ദേഹം പറയുന്നു. ഇടുങ്ങിയ സ്ഥലത്ത് വളരെയധികം കോഴികളെ ഉത്പാദിപ്പിക്കുമ്പോൾ ചലിക്കാന്‍ പോലും കോഴികള്‍ക്ക് ഇടം ലഭിക്കാറില്ല. ഇത് ഇവയുടെ വിസര്‍ജ്യങ്ങളില്‍ അമോണിയയുടെയും അംശം വളരെ കൂടിയ അളവില്‍ കാണാന്‍ കാരണമാകും. ഇത്തരം ഫാമുകളുടെ പരിസരം പോലും വൈറസ് പകരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജീവികളെ എത്രയധികം ഇടുങ്ങിയ സാഹചര്യങ്ങളില്‍ വളര്‍ത്തുന്നോ അത്രയധികം അവയില്‍ നിന്ന് വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഇദ്ദേഹം പറയുന്നു.20ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാരകമായ ഒരു വൈറസിന്റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്നും ഇദ്ദേഹം പറയുന്നു.*

🅾️ *ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. ലാറ്റിനമേരിക്കയില്‍ കോവിഡ്​ മരണം 50,000 കഴിഞ്ഞു. വന്‍കരയിലെ രോഗബാധിതരുടെ എണം 10 ലക്ഷത്തില്‍ കൂടുതലാണ്​. കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ രണ്ടാം സ്​ഥാനത്തുള്ള ബ്രസീലിലാണ്​ വന്‍കരയിലെ പകുതിയിലേറെ രോഗികളും. ഒരുദിവസത്തെ റെക്കോഡ്​ രോഗബാധിതരെ രേഖപ്പെടുത്തിയ ബ്രസീലില്‍ ആകെ കേസുകളുടെ എണ്ണം അഞ്ചുലക്ഷത്തിനടുത്തെത്തി. ബ്രസീലില്‍ ശനിയാഴ്​ച മാത്രം 33,274 പുതിയ കേസുകള്‍​ റി​പോര്‍ട്ട്​​ ചെയ്​തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു​. 956 പേരാണ്​ മരിച്ചത്​. ഇതോടെ ​ബ്രസീലിലെ മൊത്തം രോഗബാധിതരുടെ എണ്ണം 498,440 ആയി. 28,834 പേരാണ്​ ഇതുവരെ മരിച്ചത്​.*

*⚽ കായികം, സിനിമ 🎥*
—————————->>>>>>>>>>

🅾️ *ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, വതിനാ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരെ അര്‍ജുന അവാര്‍ഡിനും രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍ രത്നാ പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്ത് ബിസിസിഐ. അഞ്ച് ടെസ്റ്റ് മാച്ചുകളിലായി 556 റണുകള്‍, 1657 ഒഡിഐ റണുകള്‍, ലോക കപ്പിലെ അഞ്ച് സെഞ്ചുറികള്‍ എന്നിവ പരിഗണിച്ചാണ് രോഹിത് ശര്‍മയെ ഖേല്‍ രത്ന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. പുരസ്‌കാരം ലഭിച്ചാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും, എംഎസ് ധോണിക്കും, വിരാട് കോഹ്ലിക്കും ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന നാലാമത് ക്രിക്കറ്റ് താരമായിരിക്കും രോഹിത് ശര്‍മ. ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.*

🅾️ *തമിഴ് സംവിധായകന്‍ എ എല്‍ വിജയ്യ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. വിജയ്‌യുടെ സഹോദരനും നടനുമായ ഉദയ ആണ് വാര്‍ത്ത പങ്കുവെച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് വിജയിയുടെ ഭാര്യ ഐശ്വര്യ കുഞ്ഞിന് ജന്മമേകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിജയ്‌യോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലായ് 11നാണ് വിജയും ഐശ്വര്യയും വിവാഹിതരായത്. ചെന്നൈ സ്വദേശിയാണ് ഡോക്ടര്‍ ഐശ്വര്യ. വിജയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അമല പോള്‍ ആയിരുന്നു വജയിയുടെ ആദ്യ ഭാര്യ.*

🅾️ *ഈ​ ​വ​ര്‍​ഷം​ ​ന​ട​ത്താ​ന്‍​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ബോ​ളി​വു​ഡി​ലെ​ ​ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​-​ ​ആ​ലി​യാ​ ​ഭ​ട്ട് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഇ​തി​ലൊ​ന്ന്.​ ​കൊ​വി​ഡ് ​-​ 19​ ​മ​ഹാ​മാ​രി​യും​ ​ര​ണ്‍​ബീ​ര്‍​ ​ക​ബീ​റി​ന്റെ​ ​പി​താ​വ് ​ഋ​ഷി​ക​പൂ​റി​ന്റെ​ ​മ​ര​ണ​വു​മാ​ണ് ​ര​ണ്‍​ബീ​ര്‍​ ​-​ ​ആ​ലി​യ​ ​വി​വാ​ഹം​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​യ്ക്കാ​നു​ള്ള​ ​കാ​ര​ണം.​ ​ഇ​രു​വ​രു​ടെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ള്‍​ ​ഒ​രു​മി​ച്ചാ​ണ് ​ഈ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.അ​ടു​ത്ത​ ​വ​ര്‍​ഷം​ ​പ​കു​തി​ക്ക് ​ശേ​ഷ​മാ​യി​രി​ക്കും​ ​ഇ​വ​രു​ടെ​ ​വി​വാ​ഹ​മെ​ന്നാ​ണ് ​സൂ​ച​ന.ഈ​ ​വ​ര്‍​ഷം​ ​ന​ട​ക്കാ​നി​രു​ന്ന​ ​വ​രു​ണ്‍​ ​ധ​വാ​ന്‍​ ​-​ ​ന​ടാ​ഷാ​ ​ദ​ലാ​ല്‍​ ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​വും​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി.​ ​ധ​വാ​ന്‍​ ​-​ ​ദ​ലാ​ല്‍​ ​കു​ടും​ബ​ങ്ങ​ള്‍​ ​ഒ​രു​മി​ച്ചാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.*

🅾️ *ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പൊന്‍മകള്‍ വന്താല്‍’ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുകയാണ്. ലോക് ഡൗണ്‍ സമയം തമിഴില്‍ നിന്നും ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണ് പൊന്‍മകള്‍ വന്താല്‍. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയുടെ ഉടമസ്ഥതയിലുളള 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച്‌ പങ്കുവെക്കുന്നത്. ജ്യോതികയ്‌ക്കൊപ്പം പൊന്‍മകള്‍ വന്താല്‍ വീട്ടില്‍ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് സ്ട്രീം എന്ന ഹാഷ്ടാഗിലായിരുന്ന സൂര്യ ജ്യോതികയ്‌ക്കൊപ്പമുളള പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, ആര്‍.പാര്‍ഥിപന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.*

🅾️ *വിജീഷ്മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത ചിത്രം നാമോയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും. ജയറാം നായകനായി എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് രാവിലെ പത്ത് മണിക്ക് മോഹന്‍ലാല്‍ ആണ് റിലീസ് ചെയ്യുന്നത്. എസ്. ലോകനാഥനാണ് ചിത്രത്തിന്‍റെ ക്യാമറാമാന്‍.

latest newsToday news
Comments (0)
Add Comment