അമേരിക്കന്‍ പ്രൊഫഷണല്‍ ഗുസ്തി താരം അണ്ടര്‍ടെയ്ക്കര്‍ വിരമിക്കുന്നു

ഡബ്ല്യൂ ഡബ്ല്യൂ ഇ ഡോക്യു സീരീസായ ‘അണ്ടര്‍ടെയ്ക്കര്‍; ദി ലാസ്റ്റ് റൈഡ്’ന്റെ അവസാന എപ്പിസോഡിലാണ് താരം വിരമിക്കുന്നതിനെക്കുറിച്ച്‌ പറയുന്നത്. ഇനി റിങ്ങിലേക്ക് ഒരു മടങ്ങിവരവില്ലെന്ന് താരം പറയുന്നു.ഹൂസ്റ്റണ്‍ സ്വദേശിയായ മാര്‍ക്ക് വില്യം കാലവേയാണ് ‘ദി അണ്ടര്‍ടെയ്ക്കര്‍’ എന്നും ‘ഡെഡ്മാന്‍’ എന്നും അറിയപ്പെടുന്നത്. അണ്ടര്‍ടെയ്ക്കറിന്റെ ഭീതിപ്പെടുത്തുന്ന ശബ്ദവും പേടിപ്പെടുത്തുന്ന രൂപത്തിലുള്ള വരവും താരത്തിന് ഒരുപാട് ആരാധകരെ സമ്മാനിച്ചിരുന്നു. 30 മുപ്പത് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം വിരമിക്കാനൊരുങ്ങുന്നത്. എനിക്ക് ഭാര്യയും മക്കളുമടങ്ങുന്ന വേറൊരു ജീവിതമുണ്ട്. എന്റെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാനും ആസ്വദിക്കാനും ഞാന്‍ പോകുന്നു എന്ന് താരം പറയുന്നു.അണ്ടര്‍ടെയ്ക്കറുടെ വിരമിക്കല്‍ ഡബ്ല്യൂ ഡബ്ല്യൂ ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാത്രമല്ല താരത്തിന് നന്ദി പറഞ്ഞുകൊണ്ട് ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കാലവേ അടുത്ത വര്‍ഷത്തെ റെസില്‍മാനിയയില്‍ തിരിച്ച്‌ വരുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

https://twitter.com/WWE/status/1274801769982439426/photo/1

Comments (0)
Add Comment