കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.13 ലക്ഷം കടന്നു. 4,13,648 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 73,18,124 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗം ബാധിച്ചത്. 36,02,581 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
ലോകത്തെ വിവിധ രാജ്യങ്ങളിലെ കോവിഡ് രോഗം ബാധിതരുടെ എണ്ണം അമേരിക്ക-20,45,549, ബ്രസീല്‍-7,42,084, റഷ്യ-4,85,253, സ്പെയിന്-289,046, ബ്രിട്ടന്-28,9,140, ഇന്ത്യ-276,146, ഇറ്റലി-2,35,561, ജര്‍മനി-186,516, പെറു-2,03,736, തുര്‍ക്കി-1,72,114, ഇറാന്-1,75,927, ഫ്രാന്‍സ്-1,54,591.
മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അമേരിക്ക-114,148, ബ്രസീല്‍-38,497, റഷ്യ-6,142, സ്പെയിന്-27,136, ബ്രിട്ടന്-40,883, ഇറ്റലി-34,043, ഇന്ത്യ-7,750, ജര്‍മനി-8,831, പെറു-5,738, തുര്‍ക്കി-4,729, ഇറാന്-8,425, ഫ്രാന്‍സ്-29,296.