ഇനി അബുദാബിയില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

യുഎഇയിലെ സ്ഥിരതാമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുംഎല്ലാം അബുദാബിയില്‍ ഇനി പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി വേണമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ആവശ്യമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി അറിയിച്ചു.തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. അല്‍ ഹുസ്‍ന്‍ ആപ് വഴിയോ അല്ലെങ്കില്‍ ടെക്സ്റ്റ് മേസേജ് വഴിയോ ഉള്ള കൊവിഡ് നെഗറ്റീവ് ഫലമാണ് അബുദാബിയില്‍ പ്രവേശിക്കാന്‍ ആവശ്യമെന്നും അധികൃതര്‍ പറയുന്നു.

Comments (0)
Add Comment