നാടന്‍ ചായക്കടകളില്‍ കിട്ടാറുള്ള ആ കിഴങ്ങ് കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്…. അധികം മസാലകള്‍ ചേര്‍ക്കാതെ ഇതാ നാടന്‍ രുചിയിലൊരു കിഴങ്ങ് കറി…..
ചേരുവകള്‍
ഉരുളക്കിഴങ്ങ് – 4
സവാള – 1
പച്ചമുളക് -3
ഇഞ്ചി – 1 ½ ടീസ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
കടലപരിപ്പ് – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
വറ്റല്‍മുളക് – 2
വെളിച്ചെണ്ണ – 1 ½ ടേബിള്‍സ്പൂണ്‍
ചൂട് വെള്ളം – ¾ കപ്പ്
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതിനുശേഷം അല്പം മഞ്ഞള്‍പൊടിയും, ഉപ്പും, ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
അതിനുശേഷം
ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്, കടലപരിപ്പ്, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് താളിക്കുക._അതിനുശേഷം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക.ഇനി ഇതിലേക്ക് മഞ്ഞള്‍പൊടി ചേര്‍ത്ത് ഒന്ന് മൂപ്പിചെടുതതിനുശേഷ വേവിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് കൊടുക്കുക.അതിനുശേഷം ഗ്രേവിക്കാവശ്യമായ ചൂടുവെള്ളവും പാകത്തിന് ഉപ്പും കൂടിചേര്‍ത്ത് നന്നായി തിളപിച്ചാല്‍ രുചികരമായ കിഴങ്ങ് കറി തയ്യാര്‍.