ഇന്നത്തെ പാചകം ക്യാരറ്റ് പരിപ്പ് വട

ഈ മഴക്കാലത്ത്‌ നല്ല ചൂടൻ ചായക്ക്‌ ഒപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം ആണിത്‌. ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

1.പൊട്ടു കടല /വറുത്ത കടല പരിപ്പ് -1 കപ്പ്

വെളുത്തുള്ളി- 6 അല്ലി

ചെറിയജീരകം- -1/2 ടീസ്പൂൺ

2.ക്യാരറ്റ് -3/4 ഗ്രൈഡ്‌ ചെയ്ത്‌ എടുത്തത്‌

പച്ചമുളക് -3എണ്ണം അരിഞ്ഞത്

സവാള -1 ചെറുതായി അരിഞ്ഞത്

വേപ്പില -കുറച്ചു അരിഞ്ഞത്

ഉപ്പ് -പാകത്തിന്

വെള്ളം -1/4 കപ്പ്‌

 

തയ്യാറാക്കുന്ന വിധം

ആദ്യം ഒന്നാമത്തെ ചേരുവകൾ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുകഇതു ഒരു പാത്രത്തിലേക്ക്‌ ഇടുക. ഇതിലേക്ക്‌ രണ്ടാമത്തെ ചേരുവകൾ ചേർത്ത്‌ കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.ഇതിലേക്ക്‌ വെള്ളം ചേർത്ത്‌ നന്നായി കുഴച്ചെടുത്ത്‌ ഓരോ ഒരുളയും എടുത്തു വടയുടെ രൂപത്തിൽ പരത്തി എടക്കുക.ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇതു പൊരിച്ചു എടുക്കുക.

Comments (0)
Add Comment