ഇന്നത്തെ പാചകം ചക്ക വട

എല്ലാവർക്കും ഇടിച്ചക്ക തോരൻ വളരെ പ്രീയപ്പെട്ടതാണ്‌. എന്നാൽ ഇടിചക്ക തോരനുപകരമായി ഒരു ചക്ക വട ഉണ്ടാക്കിയാലോ? ഒന്നു പരീക്ഷിച്ചു നോക്കാം. ഇതു സോഫ്റ്റ് ആയതിനാൽ കുട്ടികൾക്ക് കട്‌ലറ്റ്‌ എന്നു പറഞ്ഞും നല്കാം.

ചേരുവകൾ

ഇടിച്ചക്ക നന്നാക്കിയത് -ഒരു ചെറിയ കഷണം ( 1/4 ഭാഗം)

പച്ചമുളക് – 4 എണ്ണം

ഉള്ളി – 12 എണ്ണം

വെളുത്തുള്ളി – 3 അല്ലി

ഇഞ്ചി – ചെറിയകഷണം

മഞ്ഞൾപൊടി – 1/2 സ്പൂൺ

ഉപ്പ് – പാകത്തിന്‌

വേപ്പില – 1 തണ്ട്

എണ്ണ – വറുക്കാൻ ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം

ചക്ക കുക്കറിൽ വേവിക്കുക. (ഒരു വിസിൽ മതി)

പച്ചമുളക്,ഉള്ളി,വെളുത്തുള്ളി,ഇഞ്ചി,മഞ്ഞൾപൊടി,ഉപ്പ്,വേപ്പില ഇവ ചതച്ചെടുക്കുക.

വെന്ത ചക്ക, ചതച്ച കൂട്ടിലേക്ക് ചേർത്ത് നന്നായി ഉടയ്ക്കുക.
ഇതു വട പാകത്തിനു പരത്തി എണ്ണയിൽ ഇട്ട് മൊരിയിച്ച് കോരി എടുക്കാം.

വട പോലെ ക്രിസ്പ് ആകില്ല കട്‌ലറ്റ്‌ പോലെ സോഫ്റ്റാകും…

Chaka VaduToday's cookingToday's cooking is Chaka Vaduഇന്നത്തെ പാചകംഇന്നത്തെ പാചകം ചക്ക വടചക്ക വട
Comments (0)
Add Comment