ഇന്ന് ലാലിഗയില്‍ സെവിയ്യയെ ആണ് ബാഴ്സലോണ നേരിടുന്നത്

ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. രണ്ട് പ്രധാന താരങ്ങള്‍ ഇന്ന് ബാഴ്സലോണ ടീമില്‍ ഇല്ല. ഡിയോങ്ങും സെര്‍ജി റൊബേര്‍ട്ടോയുമാണ് ഇന്ന് സ്ക്വാഡില്‍ ഇല്ലാത്തത്. ഇരുവര്‍ക്കും പരിക്കാണെന്ന് ക്ലബ് അറിയിച്ചു. ലെഗനെസിനെതിരെ കളിക്കാതിരുന്ന ജോര്‍ദി ആല്‍ബ സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്.ബാഴ്സലോണയ്ക്ക് ഇനി ലാലിഗയില്‍ ബാക്കി ഉള്ളതില്‍ വെച്ച്‌ കടുപ്പമേറിയ മത്സരമാണ് ഇന്ന് സെവിയ്യക്ക് എതിരെ നടക്കുന്നത്. മികച്ച ഫോമില്‍ ഉള്ള മെസ്സി സ്ക്വാഡി ഉണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച അന്‍സു ഫതി ഇന്നും ആദ്യ ഇലവനില എത്തിയേക്കും. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Comments (0)
Add Comment