പ്രായമേറുന്തോറും ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും മൃദുത്വവുമൊക്കെ കുറഞ്ഞു വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രായാധിക്യത്താലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെപ്പോലും പ്രതിരോധിക്കാന്‍ ആരോഗ്യകരമായ ഭക്ഷണത്തിന് സാധിക്കും. മാത്രമല്ല, ചര്‍മ്മാര്‍ബുദത്തെ പോലും പ്രതിരോധിക്കാന്‍ ചിലതരം ഭക്ഷണങ്ങള്‍ക്ക് കഴിയും.ആന്റി ഓക്സിഡന്റിന്റെ കലവറയായ കാരറ്റ് ഉള്‍പ്പടെ ബീറ്റാകരോട്ടിന്‍ അടങ്ങിയ ആഹാരം നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര, മുരിങ്ങയ്‌ക്ക, മുരിങ്ങയില എന്നിവ ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‌കും. സ്‌ട്രോബെറി, മള്‍ബറി, റാസ്‌ബെറി എന്നീ ഫലങ്ങള്‍ ചര്‍മ്മത്തിന് അഴകും ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് . ചര്‍മ്മാര്‍ബുദത്തെ പ്രതിരോധിക്കാനും ഇവയ്‌ക്ക് കഴിവുണ്ട്.ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള മത്സ്യം ചര്‍മത്തിന് സംരക്ഷണം മാത്രമല്ല സൗന്ദര്യവും നല്‌കും.മധുരക്കിഴങ്ങ് ചര്‍മ്മരോഗങ്ങളെ പ്രതിരോധിച്ച് ചര്‍മ്മത്തിന് ആരോഗ്യം നല്‌കുന്നു.വിറ്റാമിന്‍ സിയുടെ കലവറയായ ഓറഞ്ച് ചര്‍മ്മത്തെ തിളക്കവും ആകര്‍ഷകത്വം ഉള്ളതുമാക്കും. ഒപ്പം ചര്‍മ്മാര്‍ബുദത്തെ പ്രതിരോധിക്കാനും ഓറഞ്ചിന് കഴിവുണ്ട്.