കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി

അദ്ദേഹത്തിന്റെ അടുത്ത ബന്ധു ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് ഇന്നലെ മരിച്ചത്.സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. തിങ്കളാഴ്ച മുംബൈയില്‍ സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം സംഭവിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു. നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍. കനത്ത മഴയ്ക്കിടയിലും പ്രിയപ്പെട്ട നടനെ യാത്രയാക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നു. സുശാന്തിന്റെ പിതാവും രണ്ട് സഹോദരിമാരും പട്‌നയില്‍നിന്ന് തിങ്കളാഴ്ച രാവിലെ തന്നെ എത്തിയിരുന്നു. ബോളിവുഡില്‍നിന്ന് ഏതാനും താരങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Sushantsingrajput
Comments (0)
Add Comment