കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിലും നെയ്യ് മികച്ച പങ്ക് വഹിക്കുന്നുണ്ട്

രാവിലെ വെറുംവയറ്റില്‍ നെയ്യ് നല്‍കിയാല്‍ നാഡീസംബന്ധമായ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത് കുട്ടികളിലെ മലബന്ധം അകറ്റാന്‍ സഹായകമാണ്. രാത്രിയോ പുലര്‍ച്ചെ വെറുംവയറ്റിലോ കൊടുക്കുന്നതാണ് നല്ലത്. രാവിലെ കൊടുക്കുമ്ബോള്‍ ഒരു ഗ്ലാസ് ചൂടുവെള്ളവും നല്‍കുക, കുട്ടികളിലെ തൂക്കക്കുറവിന് പ്രതിവിധിയാണ്. ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.

പെട്ടെന്നു ദഹിയ്ക്കുന്ന നെയ്യ് ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് .ചര്‍മത്തിലെ പലതരം അലര്‍ജികള്‍ക്ക് പരിഹാരമാണ്. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്‌ക്കും ബലം ലഭിക്കാനും ഉത്തമമാണ്.

എന്നാല്‍ ക്രമത്തില്‍ അധികമായി നെയ്യ് കഴിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ഓര്‍മ്മിക്കുക. അമിതമായാല്‍ കഫക്കെട്ടിനുള്ള സാദ്ധ്യതയുണ്ട്. ശ്വാസംമുട്ടലുള്ള കുട്ടികള്‍ക്ക് നെയ്യ് നല്‌കുന്നത് ഒഴിവാക്കുക.

Comments (0)
Add Comment