ലയണല്‍ മെസ്സിയുടെ പ്രകടന മികവില്‍ മേലാര്ക്കയെ 4-0 ന് തകര്‍ത്താണ് ഇടവേളക്ക് ശേഷമുള്ള തുടക്കം ടീം ആഘോഷിച്ചത്. പേശി വേദനയടക്കമുള്ള പ്രശ്നങ്ങളില്‍ വലയുകയായിരുന്ന മെസ്സി കളിക്കളത്തില്‍ അമ്ബരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോളടിക്കുകയും രണ്ട് ഗോളുകളിലേക്ക് വഴി തുറക്കുകയും ചെയ്ത മെസ്സിയുടെ കാലുകളിലായിരുന്നു കളി നിയന്ത്രണം. കോവിഡ് ഇടവേളക്ക് ശേഷമായിരുന്നെങ്കിലും സാമൂഹിക…