ജഗദീഷ് – ജന്മദിനം

12-06-1958 ജഗദീഷ് – ജന്മദിനം

ഒരു മലയാളചലച്ചിത്രനടനാണ്‌ ജഗദീഷ്. 1958 ജൂൺ 12-ന് നെയ്യാറ്റിൻകരയിൽ ജനനം. തങ്കു എന്നാൺ ചെല്ലപ്പേർ. കോളേജ് പ്രൊഫസറയിരുന്നു. 1984 നവോദയയുടെ ‘മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ’ അഭിനയ രംഗത്തെത്തി. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു .‍ രണ്ടു മക്കൾ – രമ്യ, സൗമ്യ. വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റിലെ മിന്നും താരം എന്ന ഹാസ്യതാരങ്ങൾക്കായുള്ള മൽസരവേദിയുടെ അവതാരകൻ ആയിരുന്നു ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുൻപ് കലാലയാദ്ധ്യാപകനായിരുന്നു ജഗദീഷ്. ‘ഇൻ ഹരിഹർ നഗർ’ പരമ്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടൻ എന്ന കഥാ പാത്രത്തിലൂടെ ജഗദീഷ് നർമ്മ രസ പ്രധാനമായ കയ്യൊപ്പ് പതിച്ചിരുന്നു.പത്തനാപുരത്ത്‌ നിന്ന് കോൺഗ്രസ്‌ സ്ഥാനാർത്ഥി ആയി മൽസരിച്ചെങ്കിലും കെ ബി ഗണേഷ്‌ കുമാറിനോട്‌ പരാജയപ്പെട്ടു

jagatheeshജഗദീഷ് - ജന്മദിനം
Comments (0)
Add Comment