ജൂണ്‍ ‍8‌ ലോക സമുദ്ര ദിനം

നാം ശ്വസിക്കുന്ന ഓക്സിജന്റെ ഭൂരിഭാഗവും സമുദ്രമാണ് നല്‍കുന്നത്

ഇന്ന് ലോക സമുദ്രദിനമാണ്‍് .ഭക്‍ഷ്യ ഉത്പന്നങ്ങളും ആഗോള വ്യാപാരത്തിനുള്ള വഴികളും പ്രദാനം ചെയ്യുന്നതിന് സമുദ്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു ദിനമായാണ് ഈ ദിവസം കൊണ്ടാടുന്നത്.

മഹാസമുദ്രങ്ങള്‍ നമുക്ക് അമൂല്യമായ സംഭാവനയണ് നല്‍കുന്നത് എന്ന്‌ ആരും ഓര്‍ക്കാറില്ല.

1. നാം ശ്വസിക്കുന്ന ഓക്സിജന്റെ ഭൂരിഭാഗവും സമുദ്രമാണ് നല്‍കുന്നത്.
2. നമ്മുടെ കാലാവസ്ഥയെ നിര്‍ണ്‍നായകമായി സമുദ്രങ്ങള്‍ സ്വധീനിക്കുന്നു.
3. നമുക്ക് വേണ്ട ഭക്ഷണത്തിണ്ടെ നല്ലൊരു ഭാഗം കടലില്‍ നിന്നാണ്.
4. നമ്മുടെ കുടിവെള്ളം സമുദ്രം ശുദ്ധീകരിക്കുന്നു
5. നമുക്കു വേണ്ട ഔഷധങ്ങളുടെ കലവറയാണ്
6. മനുഷ്യനെ ഇത്രയേരെ പ്രചോദിപ്പിക്കുന്ന, ഭവനാസമ്പന്നനാക്കുന്ന മറ്റൊന്നും ഇല്ല

എന്നാല്‍ സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ ചെയ്തതെന്താണ്?

1. കടലിനെ ലോകത്തിന്റെ ചവറ്റുകുപ്പയും,മാനിന്യ സംഭരണിയുമാക്കി
2. മത്സ്യസമ്പത്ത് വിവേചനമില്ലതെ കൊള്ളയടിച്ചു.
3. കടലിനടിയിലെ അടിസ്ഥാന ആവാസകേന്ദ്രങള്‍ നശിപ്പിച്ചു
4. കടലിണ്ടെ സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതാക്കി

ഈ പശ്ചത്തലത്തില്‍ വേണം സമുദ്രദിന ആഘോഷത്തെ പറ്റി ചിന്തിക്കാന്‍

ജൂണ്‍ എട്ട് ലോക സമുദ്രദിനമായി ആചരിച്ചു തുടങ്ങിയത് 1992ല്‍ ബ്രസീലിലെ റിയോ ഡി ജനിവോയില്‍ നടന്ന ഭൗമഉച്ചകോടിയിലാണ്.

സമുദ്രം ഒരു സ്രോതസ്സായി മാറുന്നത് പല വിധത്തിലാണ്. അക്വേറിയങ്ങള്‍, ശാസ്ത്ര കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, സമുദ്രാന്തരീക്ഷ പഠനം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകള്‍ സമുദ്രത്തെ ആശ്രയിക്കുന്നുണ്ട്.

വേള്‍ഡ് ഓഷ്യന്‍ നെറ്റ് വര്‍ക്കിലെയും ഓഷ്യാനിക് പ്രോജക്ടിലെ യൂറോപ്യന്‍ അംഗങ്ങളും സമുദ്രത്തെ കാര്യക്ഷമമായ രീതിയില്‍ ഉപയോഗിക്കുന്നതിനെയും നല്ല രീതിയില്‍ പരിരക്ഷിക്കുന്നതിനെയും കുറിച്ച് പൊതുജനങ്ങളെ അവബോധമുള്ളവരാക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുന്നു.

മൊത്തം ഭൗമഭാഗത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗത്ത് വ്യാപിച്ച് കിടക്കുന്ന സമുദ്രം മനുഷ്യന്‍റെ നിത്യജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍, ഊര്‍ജ്ജം, കാലാവസ്ഥാ സന്തുലനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും സമുദ്രത്തിന്‍റെ പങ്ക് വലുതാണ്.

വേള്‍ഡ് ഓഷ്യന്‍ നെറ്റ്വര്‍ക്ക് ലോക സമുദ്രദിനം അഞ്ചു ഭൂഖണ്ഡങ്ങളില്‍ വളരെ ഊര്‍ജ്ജസ്വലമായി ആഘോഷിക്കുന്നുണ്ട്. യുനെസ്കോയുടെ ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ ഓഷ്യാനോഗ്രാഫിക് കമ്മിഷന്‍റെ സഹായത്തോടെ ഈ സംരംഭത്തിന് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അംഗീകാരത്തിനായി ശ്രമിക്കുകയാണ് ഈ സംഘടന ഇപ്പോള്‍.

കുന്നിന്‍മുകളില്‍ നിന്നും സമുദ്രത്തിലേക്ക്, എല്ലാ ഒഴുകിയെത്തുന്നത് സമുദ്രത്തില്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Comments (0)
Add Comment