09-06-1963 ജോണി ഡെപ്പ് – ജന്മദിനം
ജോൺ ക്രിസ്റ്റഫർ “ജോണി” ഡെപ്പ് II ഒരു അമേരിക്കൻ ചലച്ചിത്ര നടനാണ് (ജനനം ജൂൺ 9 1963) . സ്വീനി റ്റോഡ്: ദ ഡെമൺ ബാർബർ ഓഫ് ദ ഫ്ലീറ്റ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം, പൈറേറ്റ്സ് ഓഫ് ദ കരീബിയൻ പരമ്പരയിലെ ക്യാപ്റ്റൻ സ്പാരോ, ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി എന്ന ചിത്രത്തിലെ വില്ലി വോങ്ക എന്നീ കഥാപാത്രങ്ങൾ ഇദ്ദേഹത്തിന്റെ മികച്ച അഭിനയത്തിന് ഉദാഹരണങ്ങളാണ്.
എഡ് വുഡിലെ എഡ്‌വാർഡ് വുഡ് ജൂനിയർ, ഡോണി ബ്രാസ്കോയിലെ ജോസഫ്. ഡി. പിസ്റ്റൺ എന്നിവ അടക്കമുള്ള യാഥാർത്ഥ വ്യക്തികളെ അവതരിപ്പിക്കുന്നതിലും ഡെപ്പ് നിരൂപക പ്രശംസ നേടി. ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ അമേരിക്കൻ ബോക്സ് ഓഫീസിൽ 220 കോടി ഡോളറും ലോകവ്യാപകമായി 470 കോടി ഡോളറും നേടിയിട്ടുണ്ട്.
ഒരു നല്ല ഗിതാർ വായനക്കാരൻ കൂടിയാനു ജോണി ഡെപ്പ് .