ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 31,000 ആയി

905 പേരാണ് ഇവിടെ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1,366 പുതിയ കേസുകളും ഏഴു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ജൂലൈ അവസാനത്തോടെ സംസ്ഥനത്തെ കൊവിഡ് കേസുകള്‍ അഞ്ചര ലക്ഷം കവിയുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.രാജ്യത്ത് രണ്ടാമത്തെ കൊവിഡ് ബാധിത സംസ്ഥാനമാണ് ഡല്‍ഹി. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. രോഗികളുടെ എണ്ണത്തില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനെ മറികടന്നിരിക്കുകയാണ് മുംബൈ.

coronaCovid-19
Comments (0)
Add Comment