തക്കാളി ഹൽവ

ഇന്നത്തെ പാചകം തക്കാളി ഹൽവ

തക്കാളി ഉപയോഗിച്ച്‌ നല്ല രുചിയേറിയ ഹലുവ നമുക്ക്‌ വീട്ടിൽ തന്നെ തയ്യാറാക്കാം. കടയിൽ ഒന്നും ഇത്‌ വാങ്ങാൻ കിട്ടണമെന്നില്ല.

ചേരുവകൾ

1. തക്കാളി – 7 എണ്ണം

2. പഞ്ചസാര – 1/2 കപ്പ്

3. കോൺഫ്ലവർ – 4 ടീസ്പൂൺ_

4. നെയ്യ് – 3 ടേബിൾ സ്പൂൺ

5. ഏലക്കായ പൊടിച്ചത് – 1/2 ടീസ്പൂൺ

6. വെള്ളം – 1/4 കപ്പ് ( കോൺഫ്ലവർ മിക്സ്‌ചെയ്യാൻ )

7. വറുത്ത അണ്ടിപ്പരിപ്പ്‌ – 5 എണ്ണം

തയ്യാറാക്കുന്ന വിധം

നല്ലതുപോലെ പഴുത്ത തക്കാളി 7 എണ്ണം എടുക്കുക.

ഒരു പാൻ അടുപ്പത്തു വച്ച് തക്കാളി ഇട്ടുകൊടുക്കുക ആവശ്യം ആയ വെള്ളം കൂടി ഒഴിച്ച് കൊടുത്ത ശേഷം മൂടി വച്ച്‌ കൂടിയ ഫ്ലെയിമിൽ 5 മിനിട്ട് വേവിച്ച് എടുക്കുക.

തക്കാളി തണുത്ത ശേഷം തൊലി മാറ്റി ചെറുതായി മുറിച്ച് മിക്സിയിൽ ഇട്ട്‌ നന്നായി അരച്ച് എടുക്കുക .

ഒരു പാൻ അടുപ്പത്തുവച്ച് 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക

അതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് മീഡിയം ഫ്ലെയിമിൽ ഇട്ട് തക്കാളിയിലെ വെള്ളം വറ്റിച്ച് എടുക്കുക.

വെള്ളം വറ്റി വരുമ്പോൾ കോൺഫ്ലവർ 1/4 കപ്പ് വെള്ളത്തിൽ മിക്സ്‌ ചെയ്ത് ഒഴിച്ച് കൊടുക്കുക.

നന്നായി ഇളക്കികൊടുക്കുക.

അതിലേക്ക് 1/2 കപ്പ് പഞ്ചസാര ചേർത്ത് ഡ്രൈ ആക്കി എടുക്കുക .

വെളളം വറ്റി കഴിഞ്ഞാൽ 1 ടേബിൾസ്പൂൺ നെയ്യ് കൂടി ചേർത്തുകൊടുക്കുക .

പാനിൽ നിന്നും ഹൽവ ഒട്ടിപിടിക്കാതെ ആകുമ്പോൾ ഫ്ലെയിം ഓഫ്‌ ചെയ്ത് 1/2 ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക .

നെയ്യ് തടവി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഹൽവ ഇട്ട് കൊടുത്ത്‌ സ്പൂൺ വച്ച് ഷേപ്പ് വരുത്തുക.

അതിലേക്ക് വറുത്ത അണ്ടിപ്പരിപ്പ് വച്ച് 1 മുതൽ 2 മണിക്കൂർ വരേ സെറ്റ് ആകാൻ വയ്ക്കുക .

തക്കാളി ഹൽവ
Comments (0)
Add Comment