കോവിഡ് പ്രതിസന്ധി എല്ലാമേഖലകളിലും ബാധിച്ചെങ്കിലും എക്സ്പോ പ്രോജക്ടുകളുടെ സമയബന്ധിതമായി പൂര്‍ത്തീകരണത്തിന് വിഘാതമായിട്ടില്ലെന്നും ശേഷിക്കുന്ന പ്രവൃത്തികളെല്ലാം ഡിസംബര്‍ മാസത്തോടെ ലക്ഷ്യംകൈവരിക്കുമെന്നും എക്സ്പോ സംഘാടകര്‍ അറിയിച്ചു.ശക്തമായ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് തൊഴിലാളികള്‍ സൈറ്റുകളില്‍ പ്രവൃത്തിയെടുക്കുന്നത്. എല്ലാവരും വര്‍ക്ക് സൈറ്റില്‍ ഫേസ് മാസ്ക് ധരിക്കും. തൊഴിലാളികള്‍ക്കുള്ള ട്രാന്‍സ്പോര്‍ട്ടിങ് സംവിധാനങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്തുന്നുണ്ട്. ബസിന്റെ ശേഷിയുടെ 50 ശതമാനം മാത്രം ഉപയോഗിച്ചാണ് ഗതാഗതം നടത്തുന്നത്.സൈറ്റ് അണുവിമുക്തമാക്കുകയും യു.എ.ഇ നിര്‍ദേശിച്ച സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തനക്ഷമമായി തുടരുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിരോധനടപടികള്‍ അവലോകനം ചെയ്യുന്നതിനും കോവിഡ് അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യ-സുരക്ഷ ടീമുകള്‍ കരാറുകാരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.