ന്യൂസിലന്‍ഡിലാണ് ബൈക്കിനെ ആദ്യമായി കമ്ബനി അവതരിപ്പിച്ചത്. ബൈക്കിന്റെ വില 15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ്. ബൈക്കിനായുള്ള ബുക്കിങും കമ്ബനി ആരംഭിച്ചു. ബൈക്കിന്റെ ഡെലിവറി ഈ വര്‍ഷം അവസാനത്തേടെ ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്ബനി വ്യക്തമാക്കി.249 സിസി, ഇന്‍ലൈന്‍-നാല് സിലിണ്ടര്‍ എഞ്ചിന്‍ ആണ് ബൈക്കില്‍. ഇത് പരമാവധി 40 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. കരുത്തും ടോര്‍ഖും കമ്ബനി വെളിപ്പെടുത്തിയിട്ടില്ല. ബൈക്കിനെ നിലവില്‍ ന്യൂസിലന്‍ഡിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രീ-ബുക്കിങ് മറ്റിടങ്ങളില്‍ നിന്ന് ലഭിച്ചാല്‍ എത്തിച്ച് നല്‍കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.2019 -ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കവസാക്കി നിഞ്ച ZX-25R ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ZX-6R -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഞ്ച ZX-25 R ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു എല്‍ഇഡി ടെയില്‍ ലാമ്ബ്, ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്ബ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍, രണ്ട് പവര്‍ മോഡുകള്‍ എന്നിവ ബൈക്കിന്റെ ഇലക്‌ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുന്നു.